കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടത്തായി കേസില്‍ ദുരൂഹ നീക്കങ്ങള്‍; നിര്‍ണായക രേഖകള്‍ അപ്രത്യക്ഷമായോ? കളക്ടര്‍ ഇടപെട്ടേക്കും

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കേരളക്കര ഞെട്ടലോടെ കേട്ട കൂടത്തായി മരണ പരമ്പര സംബന്ധിച്ച കേസില്‍ ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കുന്നതായി ആക്ഷേപം. കേസുമായി ബന്ധപ്പെട്ട പ്രഥമ രേഖയായ എഫ്‌ഐആര്‍ ഇതുവരെ ബന്ധപ്പെട്ട കോടതിയില്‍ എത്തിയില്ല. മജിസ്‌ട്രേറ്റ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും രേഖ എത്തിക്കുന്നതില്‍ അലംഭാവം കാണിക്കുകയാണ് ഉദ്യോഗസ്ഥര്‍.

ഈ സാഹചര്യത്തില്‍ പോലീസ് ശക്തമായ ഇടപെടല്‍ നടത്തിയേക്കുമെന്നാണ് സൂചന. കളക്ടറുമായി ബന്ധപ്പെട് രേഖകള്‍ കോടതിയിലെത്തിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഏറെ ശ്രദ്ധിക്കപ്പെട്ട കേസ് ആയിട്ടും ഉദ്യോഗസ്ഥര്‍ എന്തുകൊണ്ടാണ് വീഴ്ച വരുത്തുന്നതെന്നാണ് ഉയരുന്ന ചോദ്യം. രേഖകള്‍ കോടതിയില്‍ എത്തിക്കണമെന്ന് പോലീസ് രേഖാമൂലം ഒരുമാസം മുമ്പ് ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടിയുണ്ടായില്ലെന്നത് ഏറെ ഗൗരവമുള്ള വിഷയമാണ്. വിശദാംശങ്ങള്‍....

 ആദ്യം രജിസ്റ്റര്‍ ചെയ്ത കേസ്

ആദ്യം രജിസ്റ്റര്‍ ചെയ്ത കേസ്

കൂട്ടക്കൊലപാതകങ്ങളില്‍ പോലീസ് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസ് റോയ് തോമസിന്റെ വധമാണ്. ഇതുമായി ബന്ധപ്പെട്ട എഫ്‌ഐആറാണ് ഇതുവരെ കേസ് പരിഗണിക്കുന്ന താമരശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ എത്താത്തത്. ഒരു മാസം മുമ്പ് രേഖകള്‍ താമരശേരി കോടതിയില്‍ എത്തിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിച്ചിരുന്നു.

 സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍

സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍

കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവാണ് റോയ് തോമസ്. ഇയാള്‍ 2011 സപ്തംബറിലാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തെങ്കിലും ആത്മഹത്യയാണെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം കോഴിക്കോട് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ്.

 കാര്യങ്ങള്‍ മാറിമറിഞ്ഞു

കാര്യങ്ങള്‍ മാറിമറിഞ്ഞു

റോയ് തോമസിന്റെ മരണം അസ്വാഭാവിക മരണമായിട്ടാണ് കോടഞ്ചേരി പോലീസ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. അകത്തുനിന്ന് പൂട്ടിയ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത് എന്നതിനാല്‍ പിന്നീട് ആത്മഹത്യയാണെന്ന നിഗമനത്തിലെത്തി. എന്നാല്‍ റോയിയുടെ സഹോദരങ്ങള്‍ സംശയം പ്രകടിപ്പിക്കുകയും പുനരന്വേഷണം നടക്കുകയും ചെയ്തതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.

 മരണം കൊലപാതകം

മരണം കൊലപാതകം

അസ്വാഭാവിക മരണങ്ങള്‍ പരിഗണിക്കുന്ന കോഴിക്കോട് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് രേഖകള്‍. കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയും കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയും ചെയ്തു.

കേസില്‍ ചലനമുണ്ടാകണമെങ്കില്‍

കേസില്‍ ചലനമുണ്ടാകണമെങ്കില്‍

റോയ് തോമസിന്റെ മരണം കൊലപാതകമാണെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് കേസ് താമരശേരി മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ എല്ലാം കോഴിക്കോട് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ്. ഇത് താമരശേരി കോടതിയില്‍ എത്തിയാല്‍ മാത്രമാണ് കോടതി നടപടികള്‍ വേഗത്തിലാകൂ.

 ഒന്നരമാസം പിന്നിട്ടു

ഒന്നരമാസം പിന്നിട്ടു

റോയ് തോമസിന്റെ മരണത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റ് 14നാണ് പോലീസ് പുനരന്വേഷണം ആവശ്യപ്പെട്ടത്. രേഖകള്‍ താമരശേരി കോടതിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടത് സപ്തംബര്‍ രണ്ടിനാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ഹരിദാസനാണ് ഇതുമായി ബന്ധപ്പെട് അപേക്ഷ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.

 മജിസ്‌ട്രേറ്റ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു

മജിസ്‌ട്രേറ്റ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു

എന്നാല്‍ ഒന്നര മാസമായിട്ടും രേഖകള്‍ താമരശേരി കോടതിയില്‍ എത്തിയില്ല. കഴിഞ്ഞദിവസം പ്രതികളെ ഹാജരാക്കിയ വേളയിലും മജിസ്‌ട്രേറ്റ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ നഷ്ടമായോ എന്ന സംശയം ജനിപ്പിക്കുന്ന നീക്കമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട രേഖ താമരശേരി കോടതിയിലെത്തിക്കാനുള്ള നീക്കത്തിലാണ് പോലീസ്.

കോന്നിയില്‍ ഇരട്ടവോട്ടുകള്‍ പതിനായിരത്തിലേറെ... ആരോപണം ശരിവച്ച് കളക്ടര്‍, പരിശോധിക്കുന്നുകോന്നിയില്‍ ഇരട്ടവോട്ടുകള്‍ പതിനായിരത്തിലേറെ... ആരോപണം ശരിവച്ച് കളക്ടര്‍, പരിശോധിക്കുന്നു

English summary
Koodathai murder case: FIR not reached in Thamarasseri Court till now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X