കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോളിയുടെ രഹസ്യം പൊളിച്ചത് മകന്‍ റോമോ; തെളിവ് നിരത്തി, ആല്‍ഫൈന്‍ വധക്കേസില്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പര കേസില്‍ പ്രതി ജോളിയുടെ വാദങ്ങള്‍ പൊളിച്ചത് മകന്റെ മൊഴി. ഷാജുവിന്റെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയ കേസില്‍ ജോളിയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലാ ജയിലില്‍ എത്തിയാണ് തിരുവമ്പാടി പോലീസ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പൊന്നാമറ്റം റോയ് തോമസ് കൊല്ലപ്പെട്ട കേസ് മാത്രമാണ് അന്വേഷണം തുടങ്ങുന്ന വേളയില്‍ പോലീസിന് മുന്നിലുണ്ടായിരുന്നത്. വിശദമായ പരിശോധനയില്‍ ജോളിക്ക് കൂടുതല്‍ കൊലപാതകങ്ങളില്‍ പങ്കുണ്ടെന്ന് വിവരം ലഭിച്ചതോടെയാണ് കാര്യങ്ങള്‍ മാറിയത്. കൂടത്തായ് സംഭവത്തില്‍ കൊല്ലപ്പെട്ട കുഞ്ഞാണ് ആല്‍ഫൈന്‍. കുട്ടിയുടെ മരണത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ആദ്യം ജോളി പറഞ്ഞത്. എന്നാല്‍ പിന്നീട് എല്ലാ വാദങ്ങളും പൊളിച്ചായിരുന്നു പോലീസ് നീക്കം....

2014 മെയ് ഒന്നിന്

2014 മെയ് ഒന്നിന്

2014 മെയ് ഒന്നിനാണ് ഷാജു-സിലി ദമ്പതികളുടെ മകളായ ആല്‍ഫൈന്‍ മരിച്ചത്. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ജോളി നല്‍കിയെന്നാണ് പോലീസ് കണ്ടെത്തല്‍. ഷാജുവിന്റെ വീട്ടില്‍ വച്ചായിരുന്നു ഈ സംഭവം. കേസില്‍ മറ്റു രണ്ടുപേരും പ്രതികളാണ്.

Recommended Video

cmsvideo
koodathai case: Police tactics to trap Jolly
സിലി വധത്തിലും അറസ്റ്റ്

സിലി വധത്തിലും അറസ്റ്റ്

സയനൈഡ് എത്തിക്കാന്‍ സഹായിച്ച മാത്യു, പ്രജികുമാര്‍ എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. തിരുവമ്പാടി സിഐ ആണ് കേസ് അന്വേഷിക്കുന്നത്. ആല്‍ഫൈന്റെ മാതാവ് സിലിയെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞദിവസം ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ ആറ് മരണവും കൊലപാതകമാണെന്നും എല്ലാ കേസിലും ജോളിയുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തി.

കസ്റ്റഡിയില്‍ ആവശ്യപ്പെടും

കസ്റ്റഡിയില്‍ ആവശ്യപ്പെടും

സിലിയും ആല്‍ഫൈനും മരിച്ച ശേഷമാണ് ഷാജുവിനെ ജോളി വിവാഹം ചെയ്തത്. ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയെ വിശദമായി ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് നിലപാട്. ഇക്കാര്യത്തില്‍ പ്രത്യേക അപേക്ഷ ചൊവ്വാഴ്ച താമരശേരി കോടതിയില്‍ സമര്‍പ്പിക്കും.

ജോളി ആദ്യം പറഞ്ഞത്

ജോളി ആദ്യം പറഞ്ഞത്

പൊന്നാമറ്റം തറവാടുമായി ബന്ധമുള്ള അഞ്ചുപേരെ കൊലപ്പെടുത്തിയെന്ന് ജോളി പോലീസിനോട് സമ്മതിച്ചിരുന്നു. എന്നാല്‍ ആല്‍ഫൈന്റെ മരണത്തില്‍ പങ്കില്ലെന്നാണ് വാദിച്ചിരുന്നത്. വിശദമായി അന്വേഷിച്ച പോലീസ് മകന്റെ മൊഴിയെടുത്തതോടെയാണ് ജോളിയുടെ വാദം പൊളിഞ്ഞത്.

റോമോയോട് നേരത്തെ പറഞ്ഞു

റോമോയോട് നേരത്തെ പറഞ്ഞു

സിലിയെയും ആല്‍ഫൈനെയും കൊലപ്പെടുത്തിയത് താനാണെന്ന് ജോളി മകന്‍ റോമോയോട് നേരത്തെ പറഞ്ഞിരുന്നുവത്രെ. റോമോയുടെ മൊഴിയെടുത്തപ്പോഴാണ് ഇക്കാര്യം പോലീസിനോട് പറഞ്ഞത്. തുടര്‍ന്നാണ് വിഷയത്തില്‍ കൂടുതല്‍ ചോദ്യം ചെയ്തതും പ്രതിയാക്കിയതും.

മാത്യുവിന്റെ അറസ്റ്റിന് കാരണം

മാത്യുവിന്റെ അറസ്റ്റിന് കാരണം

സിലി വധക്കേസില്‍ മാത്യുവിന്റെ അറസ്റ്റ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. സിലിയെ കൊല്ലാന്‍ സയനൈഡ് വാങ്ങി നല്‍കിയത് മാത്യുവാണ് എന്നാണ് ജോളിയുടെ മൊഴി. തുടര്‍ന്നാണ് ഇയാളെയും പ്രതിയാക്കിയത്. മാത്യുവിനെ കസ്റ്റഡിയില്‍ കിട്ടാന്‍ ചൊവ്വാഴ്ച താമരശേരി കോടതിയില്‍ പോലീസ് അപേക്ഷ നല്‍കും.

ജോളിയുടെ ജാമ്യാപേക്ഷ

ജോളിയുടെ ജാമ്യാപേക്ഷ

ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യാന്‍ കൊയിലാണ്ടി മജിസ്‌ട്രേറ്റ് പോലീസിന് അനുമതി നല്‍കിയിരുന്നു. അതേസമയം, സിലി വധക്കേസില്‍ ജോളി ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഹര്‍ജിയില്‍ കോടതി ഉടന്‍ തീരുമാനമെടുക്കും.

 ജോളിയുടെ അഭിഭാഷകന്റെ വാദം

ജോളിയുടെ അഭിഭാഷകന്റെ വാദം

സിലി കേസില്‍ ജോളിക്ക് വേണ്ടി താമരശേരി കോടതിയിലെ അഭിഭാഷകന്‍ കെ ഹൈദര്‍ ആണ് ഹാജരാകുന്നത്. കോടതി നിര്‍ദേശ പ്രകാരമാണ് ഹാജരാകല്‍. എല്ലാ മരണങ്ങളിലും ജോളിയെ പോലീസ് പ്രതി ചേര്‍ക്കുകയാണ് ചെയ്തതെന്നും ജോളിയെ കുടുക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അഭിഭാഷകന്‍ വാദിച്ചു.

സ്ത്രീയെന്ന പരിഗണന

സ്ത്രീയെന്ന പരിഗണന

അന്വേഷണത്തിന്റെ പേരില്‍ നിരന്തരം യാത്രകള്‍ നടത്തി ജോളിയെ പീഡിപ്പിക്കുകയാണ് പോലീസ് ചെയ്യുന്നതെന്ന് അഭിഭാഷകന്‍ വാദിച്ചു. ചോദ്യം ചെയ്യലും യാത്രയും ജോളിയുടെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ട്. സ്ത്രീയെന്ന പരിഗണന പോലും ജോളിക്ക് ലഭിക്കുന്നില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.

പഴയ കേസുകള്‍ ഓര്‍മിപ്പിച്ചു

പഴയ കേസുകള്‍ ഓര്‍മിപ്പിച്ചു

പോലീസ് വേട്ടയാടിയ പല കേസിലെ പ്രതികളും പിന്നീട് നിരപരാധികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചാരക്കേസില്‍ നമ്പി നാരായണന്റെ അവസ്ഥയും അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം, ജോളിക്ക് ജാമ്യം നല്‍കരുതെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. കേസ് അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ചു.

ഓരോ വധക്കേസും അന്വേഷിക്കുന്നത്

ഓരോ വധക്കേസും അന്വേഷിക്കുന്നത്

ജോളിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ വിവിധ സിഐമാരുടെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്. അന്നമ്മ വധം അന്വേഷിക്കുന്നത് പേരാമ്പ്ര സിഐ ബിജുവാണ്. ടോം തോമസ് വധം കുറ്റ്യാടി സിഐ സുനില്‍ കുമാറും. മാത്യു വധം അന്വേഷിക്കുന്നത് കൊയിലാണ്ടി സിഐ ഉണ്ണി കൃഷ്ണനാണ്. ആല്‍ഫൈന്‍ വധി തിരുവമ്പാടി സിഐ ഷാജു ജോസഫും സിലി വധം വടകര തീരദേശ സിഐ സിജുവും അന്വേഷിക്കുന്നു.

മോദിയെ തടഞ്ഞ പാകിസ്താന് ഇരട്ട കെണി; സൗദി യാത്ര വളഞ്ഞ വഴിയിലൂടെ... ഭീഷണിയായി ചുഴലിക്കാറ്റ്മോദിയെ തടഞ്ഞ പാകിസ്താന് ഇരട്ട കെണി; സൗദി യാത്ര വളഞ്ഞ വഴിയിലൂടെ... ഭീഷണിയായി ചുഴലിക്കാറ്റ്

English summary
Koodathai Murder Case: Jolly Arrested in Alphine death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X