കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോളി വക്കാലത്തിൽ ഒപ്പിട്ടത് സൗജന്യമാണെന്ന് കരുതി; ആളൂരിനെ വക്കാലത്ത് ഏൽപ്പിച്ചിട്ടില്ലെന്ന് ജോളി!

Google Oneindia Malayalam News

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പര കേസിൽ ജോളിയുടെ വക്കാലത്ത് ആളൂർ ഏറ്റെടുത്ത് ചർച്ചയായിരുന്നു. ജോളിയുടെ ബന്ധുക്കൾ തന്നെ സമീപിച്ചിരുന്നുവെന്നായിരുന്നു ആളൂർ വ്യക്തമാക്കിയത്. എന്നാൽ ബന്ധുക്കൾ അത് നിഷേധിച്ച് രംഗത്ത് എത്തുകയും ചെയ്തിരുന്നു. അവസാനം ജോളി വക്കാലത്ത് ഒപ്പിട്ടതോടെയാണ് ആളുരുമായി ബന്ധപ്പെട്ട ചർച്ച അവസാനിച്ചത്. എന്നാൽ ഈ കാര്യത്തിൽ വൻ ട്വിസ്റ്റ് ആണ് സംഭവിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ കൊട്ടിക്കലാശത്തിനൊരുങ്ങി ബിജെപി: റാലികളില്‍ അണിനിരന്ന് മുന്‍നിര നേതാക്കള്‍മഹാരാഷ്ട്രയില്‍ കൊട്ടിക്കലാശത്തിനൊരുങ്ങി ബിജെപി: റാലികളില്‍ അണിനിരന്ന് മുന്‍നിര നേതാക്കള്‍

പൊലീസിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞ് കഴിഞ്ഞ ദിവസം മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കിയതോടെയാണ് ട്വിസ്റ്റ് സംഭവിച്ചത്. കൂടത്തായി കൊലക്കേസിലെ പ്രതിഭാഗം വക്കാലത്ത് അഡ്വ.ബി.എ.ആളൂരിനെ ഏൽപ്പിച്ചിട്ടില്ലെന്നു പ്രതി ജോളി ജോസഫ് വ്യക്തമാക്കിയിരിക്കകയാണ് ഇപ്പോൾ. സൗജന്യ നിയമസഹായമാണെന്നു കരുതിയാണു വക്കാലത്തിൽ ഒപ്പിട്ടുനൽകിയതെന്നും ജോളി വ്യക്തമാക്കി.

ആളൂരിനെ വക്കാലത്ത് ഏൽപ്പിച്ചിട്ടില്ല

ആളൂരിനെ വക്കാലത്ത് ഏൽപ്പിച്ചിട്ടില്ല

തന്റെ ബന്ധുക്കൾ ആളൂരിനെ സമീപിക്കുമെന്ന് കരുതുന്നില്ലെന്നും ജോളി പറഞ്ഞു. കഴിഞ്ഞ ദിനസമണ് കസ്റ്റഡി കാലാവധി കഴിഞ്ഞതിന് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ മൂന്ന് പ്രതികളെയും ഹാജരാക്കിയത്. എന്തെങ്കിലും പറയാനുണ്ടോയെന്ന മജിസ്ട്രേട്ടിന്റെ ചോദ്യത്തിന് ഒന്നുമില്ലെന്നു ജോളിയും പ്രജികുമാറും മറുപടി നൽകി. എന്നാൽ മാനസികമായ പ്രയാസങ്ങളുണ്ടെന്നായിരുന്നു എന്ന് എംഎസ് മാത്യു വ്യക്തമാക്കി.

തനിച്ച് സംസാരിക്കാൻ അനുവാദമില്ല

തനിച്ച് സംസാരിക്കാൻ അനുവാദമില്ല

അഭിഭാഷകർക്കു പ്രതികളുമായി സംസാരിക്കാൻ അവസരം നൽകണമെന്നു മജിസ്ട്രേട്ട് ആവശ്യപ്പെട്ടിരുന്നു. പോലീസ് സാന്നിധ്യത്തിൽ വെച്ച് മാത്യുവിന്റെ അഭിഭാഷകൻ സംസാരിച്ചു. എന്നാൽ ജോളിയുമായി തനിച്ച് സംസാരിക്കണമെന്ന് ആളൂരിന്റെ ജൂനിയർ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് അംഗീകരിക്കാൻ പോലീസ് തയ്യാറായില്ല. ഇതിനായി ശനിയാഴ്ച കോടതിയിൽ അപേക്ഷ നൽകുമെന്ന് അഭിഭാഷകർ പറഞ്ഞു.

എല്ലാം ചീപ്പ് പബ്ലിസിറ്റിക്ക്

എല്ലാം ചീപ്പ് പബ്ലിസിറ്റിക്ക്


സൗജന്യ നിയമസഹായമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വക്കാലത്തില്‍ ജോളി ഒപ്പിട്ടതെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനും പറഞ്ഞു. ആളൂര്‍ കുപ്രസിദ്ധ കേസുകള്‍ മാത്രമാണ് എടുക്കുക എന്ന് ജോളി പിന്നീടാണ് മനസിലാക്കിയത്. ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ആളൂരിന്റെ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോളിയെ തെറ്റിദ്ധരിപ്പിച്ചാണ് ആളൂര്‍ വക്കാലത്ത് ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

പോലീസിന്റെ സമ്മർദ്ദം

പോലീസിന്റെ സമ്മർദ്ദം


അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥന്റെ സമ്മര്‍ദ്ദം മൂലമാണ് ഇപ്പോള്‍ ജോളി തന്നെ തള്ളിപ്പറയുന്നതെന്നാണ് ആളൂരിന്റെ വാദം. എന്തുകൊണ്ട് ജോളി ഇക്കാര്യം കോടതിയില്‍ പറഞ്ഞില്ലെന്നും അദ്ദേഹം ചോദിച്ചു. പോലീസ് ഒന്നിനും അനുവദിക്കാത്തതിനാല്‍ പ്രതിഭാഗം വക്കീലിന് പ്രതിയുമായി കോടതിയില്‍ വച്ച് സംസാരിക്കാന്‍ അപേക്ഷ കൊടുക്കേണ്ടി വന്നിരിക്കുകയാണെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു.

നിരപരാധിയാണെന്ന് പ്രജി കുമാർ

നിരപരാധിയാണെന്ന് പ്രജി കുമാർ


താന്‍ നിരപരാധിയാണെന്ന് കൂടത്തായി കേസിലെ മൂന്നാം പ്രതി പ്രജികുമാര്‍ വ്യക്തമാക്കി. ജയിലിൽ നിന്ന് ഇറക്കുമ്പോൾ മാധ്യമങ്ങളോട് പറഞ്ഞതാണ് ഈക്കാര്യം. നേരത്തെയും പ്രജികുമാര്‍ താന്‍ നിരപരാധിയാണെന്നും കൊലപാതകങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലെന്നും പ്രതികരിച്ചിരുന്നു. പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞ് മാത്യുവാണ് തന്റെ കൈയില്‍ നിന്ന് സയനൈഡ് വാങ്ങിയതെന്ന് പ്രജി കുമാർ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മൊഴിയിൽ‌ പൊരുത്തക്കേടുകൾ

മൊഴിയിൽ‌ പൊരുത്തക്കേടുകൾ

പ്രജികുമാര്‍ പറയുന്നതിലെ പൊരുത്തക്കേടുകള്‍ അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഒട്ടേറെപ്പേര്‍ക്ക് ഇയാള്‍ സയനൈഡ് നല്‍കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തിരുന്നു. മാത്യുവുമായി ദീര്‍ഘനാളായി ബന്ധമില്ലായിരുന്നുവെന്ന് പറഞ്ഞ പ്രജികുമാര്‍ കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പ് ഒരുമണിക്കൂറോളം മാത്യുവുമായി സംസാരിച്ചതിന്റെ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു.

English summary
Koodathai murder case; Jolly rejects Aloor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X