കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോളി 'ജോളിയാണ്'... പഴയത് പോലെയല്ല, യാതൊരു അങ്കലാപ്പുമില്ല, തമാശ പറഞ്ഞ് പൊട്ടിത്തെറിച്ച് ജോളി!

Google Oneindia Malayalam News

കോഴിക്കോട്: ജയിലിൽ പൊട്ടിച്ചിരിച്ച് ജീവിതം ആഘോഷമാക്കി കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി. മുമ്പ് വനിത സെല്ലിൽ ആരോടും മിണ്ടാതെ കുനിഞ്ഞിരുന്ന് കരയുകയായിരുന്നു ജോളി ചെയ്തിരുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൗൺസിലിങ് നൽകുന്നത് അടക്കമുള്ള കാര്യങ്ങൾ ജയിൽ അധികൃതർ ആലോചിച്ചിരുന്നെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

വനിതാ സെല്ലിൽ ആരോടും മിണ്ടാതെ കുനിഞ്ഞിരുന്ന് കരഞ്ഞുകൊണ്ടിരുന്ന ജോളിയല്ല ഇപ്പോഴത്തെ ജോളി. സഹതടവുകാരികളുമായി ഇടപഴകി സംസാരിക്കുന്നു, തമാശ പറയുന്നു, അവസരത്തിനൊത്ത് പൊട്ടിച്ചിരിക്കുന്നുമുണ്ട്. രണ്ട് കേസുകളിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും അതിന്റെ അങ്കലാപ്പുമില്ല ജോളിക്ക് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ജോളി ആദ്യത സെല്ലിൽ

കോഴിക്കോട് ജില്ലാ ജയിലിൽ 30 വനിതാ കുറ്റവാളികളെ താമസിപ്പിക്കാൻ ആറ് സെല്ലുകളാണുള്ളത്. 10 കുറ്റവാളികൾ മാത്രമേ ഇപ്പോൾ ഉള്ളൂ. ഇവരെ രണ്ട് സെല്ലുകളിലായാണ് താമസിപ്പിച്ചിരിക്കുന്നത്. ഇതിൽ ആദ്യത്തെ സെല്ലിലാണ് ജോളി.

ആത്മഹത്യ പ്രവണത

ആത്മഹത്യ പ്രവണത

ആദ്യത്തെ സെല്ലിൽ ജോളി അടക്കം ആറ് പേർ. ജയിലിൽ എത്തിയ നാളുകളിൽ ആത്മഹത്യാ പ്രവണത കണ്ടതിനെതുടർന്നാണ് കൂടുതൽ പേരുള്ള സെല്ലിലേക്ക് മാറ്റിയത്. ജയിൽ അധികൃതരുടെ ശാസ്ത്രീയ സമീപനമാണ് ജോളിയിലും മാറ്റം ഉണ്ടാക്കിയതെന്നാണ് റിപ്പോർട്ട്.

കുറ്റവാളികളാക്കുന്നത് സാഹചര്യങ്ങൾ

കുറ്റവാളികളാക്കുന്നത് സാഹചര്യങ്ങൾ


ജയിലിൽ കഴിയുന്ന വനിതാ തടവുകാരിൽ ഭൂരിപക്ഷവും സാഹചര്യങ്ങൾ കാരണമാണ് കുറ്റവാളിയാവുന്നത്. കടുത്ത മാനസിക സമ്മർദ്ദത്തിലാവും അവർ. അത്‌ കുറയ്ക്കാൻ രാവിലെ ആറ് മണിക്ക് യോഗ പരിശീലനം നൽകും. വനിതാ വാർഡർമാരാണ് യോഗ പഠിപ്പിക്കുന്നത്. കൗൺസലിംഗും നൽകാറുണ്ട്. അതത് മതാചാരപ്രകാരമുള്ള കൗൺസലിംഗ് തടവുകാരിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കാറുണ്ടെന്നാണ് ജയിൽ അധികൃതർ പറയുന്നു.

കൗൺസിലിങ്

കൗൺസിലിങ്

വനിതകളാണ്‌ കൗൺസലിംഗിന് എത്താറുള്ളത്. ഇതിന്റെ ഭാഗമായി തന്നെയാണ് ജോളിയിലും മാറ്റങ്ങൾ വന്നതെന്ന് തന്നെയാണ് സൂചനകൾ. ജോളിയ എത്തിയ ആദ്യ നാളുകളിൽ ആത്മഹത്യ പ്രവണതകൾ കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കൂടുതൽ പേരുള്ള ജയിലിലേക്ക് ജോളിയെ മാറ്റിയിരുന്നത്.

തൊഴിൽ പരിശീലനം

ജയിലിൽ തൊഴിൽ പരിശീലനത്തിനുള്ള സംവിധാനവുമുണ്ട്. എന്നാൽ ജോളിക്ക് പരിശീലനം നൽകാൻ തുടങ്ങിയിട്ടില്ലെന്നാണ് സൂചന. താമസിയാതെ തന്നെ ജോളിക്ക് തൊഴിൽ പരിശീലനവും നൽകിയേക്കും. ജോളിക്കെതിരെ ശാസ്ത്രീയമായി പഴുതടച്ച കുറ്റപത്രമാണ് നൽകിയതെന്നാണ് കേസന്വേഷണത്തിന് മേൽനോട്ടം വഹിച്ച എസ്പി കെജി സൈമൺ വ്യക്തമാക്കിയത്. എന്നാൽ‌ ഇതിന്റെ യാതൊരു ആശങ്കയും ജയിലിൽ കഴിയുന്ന ജോളിക്കില്ല. അവർ ഉല്ലാസവതിയാണ്.

English summary
Koodathai murder case; Jolly's life in jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X