കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടത്തായി കൊലപാതക കേസ്; ജോളിയുടെ ബന്ധുക്കളെ ചോദ്യം ചെയ്യും,ജോളിയിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചു?

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പയിലെ മുഖ്യപ്രതി ജോളിയുടെ ബന്ധുക്കളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. കട്ടപ്പനയിലുള്ള ജോളിയുടെ സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ളവരോട് പയ്യോളി ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് എത്താനാണ് അന്വേഷണസംഘം നിര്‍ദേശിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഇവരെ ചോദ്യം ചെയ്യുമെന്നാണ് പുറതത് വരുന്ന റിപ്പോർട്ടുകൾ. കൂടുതല്‍ സാക്ഷിമൊഴികള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കേരളവും ഒട്ടും പിന്നോട്ടല്ല; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ!കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കേരളവും ഒട്ടും പിന്നോട്ടല്ല; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ!

ഇതിനു മുമ്പ് വിഷയത്തെ കുറിച്ച് ജോളി ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. . കൊലപാതകങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് കല്ലറ തുറക്കുന്നതിന് തൊട്ടുമുമ്പ്, തനിക്ക് തെറ്റ് പറ്റിപ്പോയെന്ന് ചിലയാളുകളോട് ജോളി കുറ്റസമ്മതം നടത്തിയതായി പോലീസിന് വിവരം ലഭിച്ചതായാണ് വിവരം. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്.

നിർണ്ണായക വിവരങ്ങൾ

നിർണ്ണായക വിവരങ്ങൾ

ചൊവ്വാഴ്ച 12 മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ ജോളിയില്‍നിന്ന് നിര്‍ണായകവിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചുവെന്നാണ് സൂചന. ഇിതന്റെ അടിസ്ഥാനതതിലാണ് ഷാജുവിനെ ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. താനും ഷാജുവുമായുള്ള ബന്ധത്തെ സിലി പലതവണ ചോദ്യം ചെയ്തിരുന്നെന്ന് പോലീസിനോടു ജോളി പറഞ്ഞതായാണ് വിവരം. . കൂടാതെ ഷാജുവും ജോളിയും തമ്മില്‍ പണമിടപാടുകളും ഉണ്ടായിരുന്നു. ഇക്കാര്യങ്ങളില്‍ സിലി പലതവണ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതാണ് സിലിയോട് ദേഷ്യം തോന്നാനും പിന്നീട് അത് പകയായി മാറാനും കാരണമായത്.

കൊലപാതക്തതിന് പ്രേരിപ്പിച്ചത്...

കൊലപാതക്തതിന് പ്രേരിപ്പിച്ചത്...

ആല്‍ഫൈനോടും സിലിയോടും ഷാജുവിന് ഏറെ അടുപ്പമുണ്ടായിരുന്നു. ഇവര്‍ ഇരുവരും ഇല്ലാതായാല്‍ മാത്രമേ തനിക്ക് ഷാജുവിന് ലഭിക്കൂവെന്ന ചിന്തയിലാണ് സിലിയെയും ആല്‍ഫൈനെയും കൊലപ്പെടുത്തിയതെന്നാണ് ജോളിയുടെ മൊഴി. സിലി മരിച്ചതിനു ശേഷം ഷാജുവിന്റെ മൊബൈലിലേക്ക് മെസേജ് അയച്ചിരുന്നെന്നും ജോളി പറയുന്നു. ഷാജുവും ജോളിയുമായുള്ള ബന്ധം ഷാജുവിന്റെ പുലിക്കയത്തെ വീട്ടില്‍ കലഹത്തിന് കാരണമായിരുന്നു. സിലിയുടെ മരണത്തിനു ശേഷം ഷാജുവിന്റെ പിതാവായ സഖറിയാസാണ് തന്റെയും ഷാജുവിന്റെയും വിവാഹത്തിന് മുന്‍കയ്യെടുത്തതെന്നും ജോളി മൊഴി നൽകിയിട്ടുണ്ട്.

‘എവരിതിങ് ക്ലിയർ'

‘എവരിതിങ് ക്ലിയർ'


സിലിയുടെ മരണം സ്ഥിരീകരിച്ച് ‘എവരിതിങ് ക്ലിയർ' എന്ന ഫോൺ സന്ദേശം ഭർത്താവ് ഷാജുവിന് അയച്ചിരുന്നെന്ന് ജോളി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ആശുപത്രിയിൽ ഷാജു തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നെങ്കിലും സിലിയോടുള്ള അടങ്ങാത്ത വിരോധം കാരണം പ്രത്യേക മാനസികാവസ്ഥയിൽ ആയിരുന്നതാണു സന്ദേശമയയ്ക്കാൻ കാരണമെന്നും ജോളി പോലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും

മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും

അതേസമയം കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിനെ റവന്യു ഉദ്യോഗസ്ഥർ വഴിവിട്ടു സഹായിച്ചെന്ന ആരോപണത്തിൽ നടത്തിയ വകുപപ് തല അന്വേഷണ റിപ്പോർട്ട് 28ന് മന്ത്രിക്ക് സമർപ്പിക്കുമെന്ന് ഡെപ്യൂട്ടി കലക്ടർ സി ബിജു പറഞ്ഞു. 005 മുതലുള്ള കൂടത്തായി വില്ലേജ് ഓഫിസിൽ നടന്ന ഭൂമി പോക്കുവരവുകളുടെ രേഖകൾ, ഒസ്യത്ത്, ഭൂമിയുടെ അടിയാധാരങ്ങൾ, നികുതി അടച്ച രേഖകൾ, പഞ്ചായത്തിൽ കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാൻ നൽകിയ രേഖകൾ തുടങ്ങിയവ വിശദമായി പരിശോധിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

Recommended Video

cmsvideo
koodathai case: Police tactics to trap Jolly
പോക്കുവരവ് നടത്തിയതിൽ ക്രമക്കേട്

പോക്കുവരവ് നടത്തിയതിൽ ക്രമക്കേട്


പൊന്നാമറ്റം ടോം തോമസിന്റെ ഭൂമിയും വസ്തുവകകളും ജോളിയുടെ പേരിലേക്കു മാറ്റി നികുതി സ്വീകരിച്ചതിലും പോക്കുവരവ് നടത്തിയതിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു പിഴവുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. താമരശ്ശേരി ഡപ്യൂട്ടി തഹസിൽദാർ ആയിരുന്ന ഇപ്പോഴത്തെ കോഴിക്കോട് ലാൻഡ് ട്രൈബ്യൂണൽ തഹസിൽദാർ ജയശ്രീ എസ് വാര്യർ തുടങ്ങി നിരവധി പേരിൽ നിന്ന് മൊഴി എടുത്തിരുന്നു.

English summary
Koodathai murder case; Jolly's relatives will be questioned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X