കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോളിയുടെ കൈകളില്‍ മറിഞ്ഞത് കോടികള്‍; തിരുവമ്പാടിയിലെ വ്യാപാരി 'പെരുവഴിയിലായി'

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലക്കേസിലെ പ്രതി ജോളിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നു. പല വ്യക്തികളില്‍ നിന്നായി ഇവര്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. റിയല്‍ എസ്‌റ്റേറ്റ് ഉള്‍പ്പെടെയുള്ള ഇടപാടുകളുടെ പേരില്‍ വാങ്ങിയ പണത്തില്‍ തിരിച്ചുകൊടുക്കാത്തതും ഏറെ. തിരുവമ്പാടിയിലെ വ്യാപാരിക്ക് ജോളിയുമായുള്ള ഇടപാടില്‍ വന്നത് കോടികളുടെ ബാധ്യത. മാത്രമല്ല, ജോളി ഉപയോഗിച്ചിരുന്ന വിലയേറിയ കാറുകള്‍ ഇത്തരത്തില്‍ ബന്ധം സ്ഥാപിച്ചവരുടേതായിരുന്നുവെന്ന വിവരവും പോലീസിന് ലഭിച്ചു.

പലരില്‍ നിന്നായി ലഭിച്ച പണം ഉപയോഗിച്ച് ബിസിനസ് ശ്രമങ്ങള്‍ ജോളി നടത്തിയെങ്കിലും പൊളിഞ്ഞു. അതേസമയം, കൂടത്തായി കേസുമായി ബന്ധപ്പെട്ട റോയ് തോമസ് കേസിന്റെ രേഖകള്‍ വൈകാതെ താമരശേരി കോടതിയിലെത്തും. ഒരു മാസം മുമ്പ് പോലീസ് ആവശ്യപ്പെട്ട രേഖകളാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിന്റെ ഫലമായി കോടതിയിലെത്തുന്നത്. ഇനി കേസ് നടപടികള്‍ വേഗത്തിലാകും...

പണം കൈവശപ്പെടുത്തി

പണം കൈവശപ്പെടുത്തി

പ്രമുഖരുമായി ബന്ധം സ്ഥാപിച്ച് ജോളി പലരില്‍ നിന്നായി പണം കൈവശപ്പെടുത്തിയിരുന്നുവെന്ന വിവരമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളുടെ പേരിലാണ് പണം വാങ്ങിയത്. ബിസിനസ് ആവശ്യം ചൂണ്ടിക്കാട്ടിയും പണം കൈവശപ്പെടുത്തിയെന്ന് പോലീസ് പറയുന്നു.

ബിസിനസ് ശ്രമം പൊളിഞ്ഞു

ബിസിനസ് ശ്രമം പൊളിഞ്ഞു

തിരുവമ്പാടിയിലെ വ്യാപാരി, സിപിഎം പ്രാദേശിക നേതാവ്, വാഹന ഇടപാടുകാരന്‍ എന്നിവരുമായും ജോളിക്ക് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. നിരവധി പേരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് ജോളി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ലഭിച്ച പണം ഉപയോഗിച്ച് ബിസിനസ് നടത്താന്‍ ശ്രമിച്ചെങ്കിലും പൊളിഞ്ഞു.

മൊഴികള്‍ ജോളിക്കെതിരെ

മൊഴികള്‍ ജോളിക്കെതിരെ

പണം നഷ്ടപ്പെട്ടവര്‍ തിരിച്ചുകിട്ടാന്‍ ശ്രമം നടത്തിയിരുന്നു. നേരിട്ട് ചോദിച്ചപ്പോള്‍ കിട്ടിയില്ല. ഇടനിലക്കാര്‍ മുഖേനയും ചോദിച്ചു. തിരുവമ്പാടിയിലെ വ്യാപാരി കോടികളുടെ ആസ്തി വിറ്റാണ് ബാധ്യത തീര്‍ത്തത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ജോളിയുടെ ബന്ധുക്കളും പ്രതിക്കെതിരെ മൊഴി നല്‍കി.

സത്യം വെളിപ്പെടുത്താതെ പലരും

സത്യം വെളിപ്പെടുത്താതെ പലരും

സിപിഎം നേതാവ് പലരില്‍ നിന്നായി പണം വാങ്ങി റിയല്‍ എസ്റ്റേറ്റ് ആവശ്യത്തിന് ജോളി കൈമാറിയെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടവരെ ബന്ധപ്പെടാന്‍ പോലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. പലരും കേസില്‍ പേര് വരും എന്ന് ഭയപ്പെട്ട് പിന്‍മാറുകയാണെന്ന് പോലീസ് സംശയിക്കുന്നു.

രേഖകളുടെ കൈമാറ്റം

രേഖകളുടെ കൈമാറ്റം

അതേസമയം, റോയ് തോമസ് കൊലക്കേസിന്റെ എഫ്‌ഐആര്‍ ഉള്‍പ്പെടെയുള്ള കോഴിക്കോട് സബ് ഡിവിഷണല്‍ കോടതിയില്‍ നിന്ന് താമരശേരി കോടതിയിലേക്ക് അയച്ചു. കളക്ടറുടെ ഇടപെടലുണ്ടായതിനെ തുടര്‍ന്നാണ് രേഖകള്‍ അയച്ചത്. ഒരുമാസം മുമ്പ് രേഖകള്‍ കൈമാറണമെന്നാവശ്യപ്പെട്ട് പോലീസ് രേഖാമൂലം അപേക്ഷ സമര്‍പ്പിച്ചിരുന്നു.

മാസങ്ങള്‍ കാലതാമസം

മാസങ്ങള്‍ കാലതാമസം

കൂട്ടക്കൊലപാതകങ്ങളില്‍ പോലീസ് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസ് റോയ് തോമസിന്റെ വധമാണ്. ഇതുമായി ബന്ധപ്പെട്ട എഫ്‌ഐആറാണ് കേസ് പരിഗണിക്കുന്ന താമരശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ എത്താതിരുന്നത്. ഒരു മാസം മുമ്പ് രേഖകള്‍ താമരശേരി കോടതിയില്‍ എത്തിക്കണമെന്നാവശ്യപ്പെട്ട് പോലീസ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. പക്ഷേ ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം എഫ്‌ഐആര്‍ കൈമാറിയിരുന്നില്ല.

ആരാണ് റോയ് തോമസ്

ആരാണ് റോയ് തോമസ്

ജോളിയുടെ ആദ്യ ഭര്‍ത്താവാണ് റോയ് തോമസ്. ഇയാള്‍ 2011 സപ്തംബറിലാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തെങ്കിലും ആത്മഹത്യയാണെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം കോഴിക്കോട് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ്. അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ഈ കോടതിയിലാണ് എത്തുക.

നടപടികള്‍ മുന്നോട്ടു പോകണമെങ്കില്‍

നടപടികള്‍ മുന്നോട്ടു പോകണമെങ്കില്‍

മരണത്തില്‍ റോയിയുടെ സഹോദരങ്ങള്‍ സംശയം പ്രകടിപ്പിക്കുകയും പുനരന്വേഷണം നടക്കുകയും ചെയ്തതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമര്‍പ്പിച്ച അപേക്ഷ കോടതി അംഗീകരിച്ചിരുന്നു. മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയും ചെയ്തു. രേഖകള്‍ താമരശേരി കോടതിയില്‍ എത്തിയാലേ കേസ് നടപടികള്‍ മുന്നോട്ടുപോകൂ.

കളക്ടറുടെ ഇടപെടല്‍

കളക്ടറുടെ ഇടപെടല്‍

കളക്ടര്‍ ആര്‍ സാംബശിവ റാവുവിന്റെ ഇടപെടലിന്റെ ഫലമായിട്ടാണ് എഫ്‌ഐആര്‍ താമരശേരി കോടതിയിലേക്ക് ഇപ്പോള്‍ അയച്ചിരിക്കുന്നത്. കേസില്‍ ജോളി ഉള്‍പ്പെടെ മൂന്ന് പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഹാജരാക്കിയ വേളയിലും താമരശേരി മജിസ്‌ട്രേറ്റ് രേഖകള്‍ എത്താത്ത കാര്യം സൂചിപ്പിച്ചിരുന്നു. രേഖകള്‍ എത്തിയ സാഹചര്യത്തില്‍ കേസിന്റെ നടപടികള്‍ വേഗത്തിലാകും.

ലോകത്തെ ഞെട്ടിക്കാന്‍ സൗദി അരാംകോ; അരയും തലയും മുറുക്കി സൗദി സമ്പന്നര്‍!! ആലിബാബയെ വെട്ടും

English summary
Koodathai murder case: More Details about Jolly's Money Deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X