കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടത്തായി കൊലപാതകം; എല്ലാം രാഷ്ട്രീയ കളിയോ? സർക്കാരിന് നേരത്തെ അറിയാമെന്ന് മുല്ലപ്പള്ളി!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കൂടത്തായി കൊലപാതക പരമ്പരയിൽ സർക്കാരിനെതിരെ രാഷ്ട്രീയ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേസ് സംബന്ധിച്ച് എല്ലാ വിവരങ്ങളും മാസങ്ങള്‍ക്ക് മുന്‍പെ സര്‍ക്കാരിന്‍റെയും പൊലീസിന്റെയും കയ്യിലുണ്ടായിരുന്നെന്നും ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ അത് പുറത്ത് വിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നുമാണ് മുല്ലപ്പള്ളി ആരോപിക്കുന്നത്.

ജയശ്രീയുടെ മകളെ കൊലപ്പെടുത്താൻ ശ്രമിച്ചത് ജോളി തന്നെ? തെളിവുമായി ഓട്ടോ ഡ്രൈവർ!ജയശ്രീയുടെ മകളെ കൊലപ്പെടുത്താൻ ശ്രമിച്ചത് ജോളി തന്നെ? തെളിവുമായി ഓട്ടോ ഡ്രൈവർ!

വാർത്താ കുറിപ്പിലൂടെയാണ് മുല്ലപ്പള്ളി സർക്കാരിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ ദയനീയമായ പ്രകടനം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാതിരിക്കാനുള്ള കുറുക്കുവഴിയാമിത്. ശബരിമല ഉള്‍പ്പടെയുള്ള സുപ്രധാനവിഷയങ്ങള്‍ അപ്രസക്തമാക്കാനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗം കൂടിയാണ് ഇപ്പോൽ നടക്കുന്ന കെട്ടുകാഴ്ചകളെന്നാണ് മുല്ലപ്പള്ളി ആരോപിക്കുന്നത്.

പോലീസിന്റെ ഒത്തുകളി

പോലീസിന്റെ ഒത്തുകളി

കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയുടെ വസ്തുതകള്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണത്തിലൂടെ സാധിച്ചു. . കേസില്‍ ഉള്‍പ്പെട്ട യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരേണ്ടതുമാണ്. ഈ കേസ് സംബന്ധിച്ച വസ്തുകളും തെളിവുകളും പൊലീസിന്റെ കയ്യില്‍ എത്തിയിട്ട് മാസങ്ങളായി എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഈ കേസില്‍ അറസ്റ്റും മറ്റും നടത്തി ജനശ്രദ്ധ തിരിക്കാനും രാഷ്ട്രീയവിഷയങ്ങൾ ചർച്ച ചെയ്യാതിരിക്കാനും പോലീസും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്ന് മുല്ലപ്പള്ളി ആരോപിക്കുന്നു.

കൃത്യമായ രാഷ്ട്രീയ ആസൂത്രണം

കൃത്യമായ രാഷ്ട്രീയ ആസൂത്രണം

കേസില്‍ അറസ്റ്റ് സംബന്ധിച്ച സമയം തെരഞ്ഞെടുത്തത് കൃത്യമായ ആസൂത്രണത്തോടെയാണ്. ആഭ്യന്തരമന്ത്രിയുടേയും പൊലീസ് മേധാവിയുടേയും പാര്‍ട്ടി സെക്രട്ടറിയുടേയും അറിവോടെയാണ് കൂടത്തായികേസില്‍ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍. ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഈ നാടകം തുടരാനാണ് രാഷ്ട്രീയ തീരുമാനമെന്നും അദ്ദേഹം വാർത്താ കുറിപ്പിൽ വ്യക്തമാക്കി. ജനങ്ങള്‍ക്ക് തെറ്റുതിരുത്താനായുള്ള അവസരമായാണ് മുഖ്യമന്ത്രി ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്. ജനങ്ങളല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് തെറ്റ് തിരുത്തേണ്ടതെന്നും വാർത്താ കുരിപ്പിൽ പറയുന്നുണ്ട്.

മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർത്ഥി

മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർത്ഥി


മഞ്ചേശ്വരത്തെ ഇടതുസ്ഥാനാര്‍ത്ഥിയെ കുറിച്ച് ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ കൃത്യമായ ചരിത്രം അറിയാവുന്നത് കൊണ്ടാണ്. ആചാരവിധിപ്രകാരം ശബരിമലയില്‍ പോയിട്ടുണ്ടെന്നും ആചാരങ്ങള്‍ മാറ്റിമറിക്കുന്നതില്‍ യോജിപ്പില്ലെന്നുമാണ് ശങ്കര്‍റൈ പറഞ്ഞത്. ക്ഷേത്ര ദര്‍ശനം നടത്തി സഹപ്രവര്‍ത്തകര്‍ക്ക് പ്രസാദം വിതരണം ചെയ്ത ശേഷമാണ് സി പി എം കാസർകോട് ജില്ല കമ്മറ്റി അംഗം കൂടിയായ ശങ്കർറൈ നാമനിർദേശ പത്രിക സമർപ്പിച്ചതെന്നും മുല്ലപ്പള്ളി ആരോപിച്ചത്.

ശബരിമല വിഷയം

ശബരിമല വിഷയം

ബിജെപി സ്ഥാനാര്‍ത്ഥി രവീശതന്ത്രിയില്‍ നിന്നും അനുഗ്രഹം വാങ്ങിയാണ് അദ്ദേഹം മത്സരത്തിന് ഇറങ്ങിയത്. ഈ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്തി കൊണ്ടുവന്നത് ശങ്കര്‍ റൈയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. ശബരിമലയെ കലാപ ഭൂമിയാക്കിയതിലും വിശ്വാസികളെ കുത്തി നോവിച്ചതിലും മുഖ്യമന്ത്രി എത്രതവണ മാപ്പിരന്നാലും മതിയാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിനുള്ള അംഗീകാരമാണെന്ന് അവകാശപ്പെടുന്നവര്‍ വിഡ്ഢികളുടെ ലോകത്താണെന്നും അദ്ദേഹം വ്യക്തമാക്കി. പാലായില്‍ എന്‍ ഡി എക്ക് നഷ്ടമായ 7000 വോട്ട് എങ്ങോട്ടാണ് പോയതെന്ന് പരിശോധിച്ചാല്‍ കാര്യങ്ങള്‍ കൂടുതൽ വ്യക്തമാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.

English summary
Koodathai murder case; Mullappally Ramachandran's comments against Kerala government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X