കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടത്തായി കൊലപാതക കേസ്; മുസ്ലീം ലീഗ് നേതാവിന്റെ വീട്ടിൽ റെയ്ഡ്, ജോളിയുമായി സാമ്പത്തിക ഇടപാട്?

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിൽ മുസ്ലീം ലീഗ് നേതാവിന്റെ വീട്ടിൽ റെയ്ഡ്. പ്രാദേശിക നേതാവ് ഇമ്പിച്ചിമൊയ്തീന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. പ്രത്യേക അന്വേഷണ സംഘമാണ് റെയ്ഡ് നടത്തിയത്. ജോളിയുമായി സൗഹൃദമുണ്ടെന്ന പേരിൽ നേരത്തെ ഇമ്പിച്ചിമൊയ്തുവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇരുവരും സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നെന്ന തരത്തിലുള്ള വാർത്തകളും പുറത്ത് വന്നിരുന്നു.

 കുഞ്ഞുങ്ങളെ പോലും വിടാത്ത കാമ വെറിയൻമാർ; സംസ്ഥാനത്ത് 12 പേർ അറസ്റ്റിൽ! കുഞ്ഞുങ്ങളെ പോലും വിടാത്ത കാമ വെറിയൻമാർ; സംസ്ഥാനത്ത് 12 പേർ അറസ്റ്റിൽ!

ജോളിയുടെ കൈയ്യിൽ നിന്ന് അരലക്ഷം രൂപ വാങ്ങിയിരുന്നുവെന്ന് ഇമ്പിച്ചി മൊയ്തീൻ നേരത്തെ പറഞ്ഞിരുന്നു. മൂനന് തവണയായി അത് തിരിച്ച് കൊടുത്തെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. പോലീസിന്റെ പിടിയിലാകുമെന്ന് ഉറപ്പായതോടെ ജോളി ഇമ്പിച്ചി മൊയ്തീനെ ഫോണിൽ നിരവധി തവണ വളിച്ചിരുന്നു. വക്കീലിനെ ഏർപ്പാടാക്കി തരണമെന്ന് പറഞ്ഞാണ് ഇമ്പിച്ചി മൊയീനെ ജോളി വിളിച്ചിരുന്നത്.

നിർണ്ണായക നേറകൾ കൈമാറി?

നിർണ്ണായക നേറകൾ കൈമാറി?

ജോളിയുടെ റേഷൻ കാർഡ് ലീഗ് നേതാവിന്റെ കടയിൽ നിനന് കണ്ടെടുത്തിട്ടുണ്ട്. മുസ്ലിം ലീഗ് ഓമശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻറാണ് ഇമ്പിച്ചി മൊയ്തീൻ. കേസിന്റെ ഭാഗമിയി ശവകല്ലറ തുറക്കുന്നതിന്റഎ തലേ ദിവസം ഒരു മണിക്കൂർ നേരം ഇദ്ദേഹവുമായി ജോളി ഒരു മണിക്കൂർ കൂടിക്കാഴ്ച നടത്തിയിരുന്നു. നിർണ്ണമായ രേഖകൾ ഇമ്പിച്ചി മൊയ്തീന് ജോളി കൈമാറിയിട്ടുണ്ടെന്നും പോലീസ് അനുമാനിക്കുന്നുണ്ട്.

രേഖകൾ സൂക്ഷിക്കാൻ ഏൽപ്പിച്ചു

രേഖകൾ സൂക്ഷിക്കാൻ ഏൽപ്പിച്ചു

ഇമ്പിച്ച് മൊയിതീന്റെ കടയിലെ സ്ഥിരം സന്ദർശകയായിരുന്നു ജോളിയെന്ന് കഴിഞ്ഞ ദിവസം നാട്ടുകാർ വ്യക്തമാക്കിയിരുന്നു. അതേപോലെ ജോളിയുടെ വീട്ടിലെ സ്ഥിരം സന്ദർശകനാണ് ഇമ്പിച്ചി മൊയ്തീൻ. ചില രേഖകൾ ഇമ്പിച്ച് മൊയ്തീന്റഎ കൈയ്യിൽ ഏൽപ്പിച്ചിട്ടുണ്ടെന്ന് ജോളി പോലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഇതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥർ ഇമ്പിച്ചി മൊയ്തീനിൽ നിന്ന് ചില കാര്യങ്ങൾ ചോദിച്ചറിയുമെന്നും റിപ്പോർട്ടുകശുണ്ട്.

അന്നമ്മയെ കൊന്നത് റോയിക്കറിയാം...

അന്നമ്മയെ കൊന്നത് റോയിക്കറിയാം...

ആറു കൊലകളും ചെയ്തതു താനാണെന്നു ജോളി സമ്മതിച്ചെന്നും അറസ്റ്റിലായ മൂന്നു പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്നും റൂറല്‍ എസ്പി കെജി സൈമണ്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. ജോളിയുടെ ഭര്‍ത്താവ് ഷാജു അപരാധിയെന്നോ നിരപരാധിയെന്നോ ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ മാതാവ് അന്നമ്മയെ കൊലപ്പെടുത്തിയത് റോയിക്ക് അറിയാമായിരുന്നുവെന്ന് ജോളി മൊഴി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിടിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചില്ല

പിടിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചില്ല

പിടിക്കപ്പെടുമെന്നു ജോളി തീരെ പ്രതീക്ഷിച്ചില്ല. പറ്റിപ്പോയി എന്നായിരുന്നു അവര്‍ കൊലപാതകങ്ങളെക്കുറിച്ച് ആദ്യം പ്രതികരിച്ചത്. ജോളിയുടെ പ്രധാന ലക്ഷ്യം സാമ്പത്തികമായിരുന്നു. പണം ചെലവിട്ടത് ആര്‍ഭാട ജീവിതം നയിക്കാനായിരുന്നുവെന്നും സൈമൺ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പോലീസ് അറിയാത്ത പല കാര്യങ്ങളും ഷാജു മാധ്യമങ്ങളോടു പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ പോലീസ് ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
Koodathai murder case: Police raid in Muslim League leader's house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X