കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടത്തായി കേസില്‍ കുറ്റപത്രം ഉടന്‍; റോയിയെ കൊന്ന ശേഷം ജോളിയുടെ വിനോദയാത്ര, ഒളിച്ചോടാനും പദ്ധതി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പര കേസില്‍ പോലീസ് കുറ്റപത്രം ഉടന്‍. ഇതിന് മുന്നോടിയായി റോയ് തോമസ് വധക്കേസിലെ ഓരോ സംഭവങ്ങളും ചേര്‍ത്തുവയ്ക്കുകയാണ് പോലീസ്. ജയിലിലുള്ള എംഎസ് മാത്യുവിനെ മാപ്പ് സാക്ഷിയാക്കിയേക്കും. ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി.

റോയ് തോമസിനെ കൊലപ്പെടുത്തിയ ശേഷം ജോളി ഉല്ലാസ യാത്ര പോയി എന്ന വിവരം പോലീസിന് ലഭിച്ചു. അതിനിടെ വ്യാജ ഒസ്യത്ത് തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് പ്രാദേശിക നേതാവ് ഇമ്പിച്ചി മോയിയെ പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍...

 കുറ്റപത്രം ഈ മാസം

കുറ്റപത്രം ഈ മാസം

റോയ് തോമസ് വധക്കേസാണ് പോലീസ് ആദ്യം അന്വേഷിക്കാന്‍ തുടങ്ങിയത്. അന്വേഷണം ഏകദേശം പൂര്‍ത്തിയായി. ഈ കേസിലെ സംഭവങ്ങള്‍ ഓരോന്നും കോര്‍ത്തിണക്കുകയാണ് പോലീസ്. ഈ മാസം പകുതിയോടെ കുറ്റപത്രം സമര്‍പ്പിച്ചേക്കും.

ജോളിയുടെ വിനോദയാത്ര

ജോളിയുടെ വിനോദയാത്ര

കേസിലെ പ്രതി എംഎസ് മാത്യുവുമായി ജോളിക്ക് അടുത്ത ബന്ധമാണുള്ളതെന്ന് പോലീസ് കണ്ടെത്തി. റോയ് തോമസിനെ കൊലപ്പെടുത്തിയ ശേഷം ജോളി വിനോദ യാത്ര പോയിരുന്നു. മാത്യുവിനൊപ്പം പോണ്ടിച്ചേരിയിലേക്കാണ് പോയത്. എന്‍ഐടിയില്‍ ട്രെയിനിങ് ഉണ്ടെന്ന് പറഞ്ഞായിരുന്നു യാത്ര.

മാത്യുവിന്റെ രഹസ്യമൊഴി

മാത്യുവിന്റെ രഹസ്യമൊഴി

മാത്യുവിനെ പോലീസ് മാപ്പ് സാക്ഷിയാക്കിയേക്കുമെന്നാണ് സൂചന. ഇയാളുടെ രഹസ്യമൊഴി പോലീസ് ശേഖരിക്കും. ഇതിന് വേണ്ടി കോഴിക്കോട് സിജെഎം കോടതിയില്‍ പോലീസ് അപേക്ഷ നല്‍കി. ഇതിന് ശേഷമായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക എന്നറിയുന്നു.

ലീഗ് നേതാവിനെ ചോദ്യം ചെയ്തു

ലീഗ് നേതാവിനെ ചോദ്യം ചെയ്തു

ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് ഇമ്പിച്ചി മോയിയെ പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്തു. വടകര റൂറല്‍ എസ്പി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. വ്യാജ ഒസ്യത്തില്‍ ഒപ്പിട്ട സിപിഎം പ്രാദേശിക നേതാവ് മനോജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Recommended Video

cmsvideo
koodathai case accuse jolly is part of black mass | Oneindia Malayalam
ജോളിയുടെ ഒളിച്ചോട്ടം പദ്ധതി

ജോളിയുടെ ഒളിച്ചോട്ടം പദ്ധതി

കല്ലറകള്‍ തുറക്കുന്നതിന് തൊട്ടുമുമ്പ് ജോളി ഒളിച്ചോടാന്‍ പദ്ധതിയിട്ടിരുന്നുവെന്ന വിവരവും പോലീസിന് ലഭിച്ചു. ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണോടൊപ്പം പോകാനായിരുന്നു പദ്ധതി.എന്നാല്‍ ഇത് പാളി. ഈ വിഷയത്തില്‍ ജോളിയുടെ മകന്റെ മൊഴി നിര്‍ണായകമാണ്. ജോളിയുടെ അയല്‍ക്കാരനെ പോലീസ് അടുത്ത ദിവസം ചോദ്യം ചെയ്യും.

നടി ആക്രമിക്കപ്പെടുന്ന ദൃശ്യം പരിശോധിക്കണം; ദിലീപ് അപേക്ഷ നല്‍കി, വിദഗ്ധന്‍ കേരളത്തിന് പുറത്തുനിന്ന്നടി ആക്രമിക്കപ്പെടുന്ന ദൃശ്യം പരിശോധിക്കണം; ദിലീപ് അപേക്ഷ നല്‍കി, വിദഗ്ധന്‍ കേരളത്തിന് പുറത്തുനിന്ന്

English summary
Koodathai murder case: Police to submit charge sheet this month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X