കൂടത്തായി കൊലപാതകം; ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം!
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഷാജുവിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് ഇക്കാര്യം അറിയിച്ചത്. ആറ് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഷാജുവില്‍നിന്ന് അന്വേഷണ സംഘം ആരായും. ആദ്യഭാര്യ സിലിയുടെയും മകള്‍ അല്‍ഫൈന്റെയും മരണവുമായി ബന്ധപ്പെട്ട വിവരങ്ങളും ചോദിച്ചറിയും.
ത്യേക ചോദ്യാവലി തയ്യാറാക്കിയാവും അന്വേഷണ സംഘം ഷാജുവിനെ ചോദ്യം ചെയ്യുകയെന്നാണ് പുറത്തുവരുന്ന വിവരം. അന്വേഷണത്തിന്റെ തുടക്കത്തില്‍തന്നെ ജോളിയും ഷാജുവും അടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഷാജുവിനെ മണിക്കൂറുകളോളം ചോദ്യംചെയ്തശേഷം വിട്ടയച്ചിരുന്നു. തുടർന്ന് ജോളിയെ മാത്രമാണ് അറസ്റ്റു ചെയ്തത്.

ഷാജുവിനെ വീണ്ടും ചോദ്യംചെയ്‌തേക്കുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. ജോളിയെ ചോദ്യംചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ അന്വേഷണ സംഘം ശ്രമിക്കും. ചോദ്യംചെയ്ത് വിട്ടയച്ചശേഷം ഷാജു മാധ്യമങ്ങളോട് പറഞ്ഞ പലകാര്യങ്ങളും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. റൂറൽ എസ് പി പോലീസ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്ന് പറയുകയും ചെയ്തിരുന്നു.












Click it and Unblock the Notifications