കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടത്തായി കൊലപാതകം; മകളെ കൊന്ന ദിവസം തന്നെ സിലിയെ കൊല്ലാൻ ശ്രമിച്ചു, നടക്കാതിരിക്കാൻ കാരണം...

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ നിർണ്ണായക വെളിപ്പെടുത്തലുകൾ നടന്നതായാണ് സൂചനകൾ. പോലീസ് കസ്റ്റഡിയിൽ വിട്ടു കിട്ടതിന് ശേഷം പോലീസ് ജോലിയെ ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യലിലാണ് നിർണ്ണായക വെളിപ്പെടുത്തലുകൾ പുറത്ത് വരുന്നത്. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മകളെ കൊലപ്പെടുത്തിയ ദിവസം തന്നെ ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെയും ജോളി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

എന്തുകൊണ്ട് കമ്മ്യൂണിസ്റ്റുകാർ ലക്ഷ്യം കണ്ടില്ല? സീതാറാം യെച്ചൂരി പറയുന്നു കൃത്യമായി !!എന്തുകൊണ്ട് കമ്മ്യൂണിസ്റ്റുകാർ ലക്ഷ്യം കണ്ടില്ല? സീതാറാം യെച്ചൂരി പറയുന്നു കൃത്യമായി !!

സയനൈഡ് കലർത്തിയ ഭക്ഷണം കുഞ്ഞിന് കൊടുക്കുമ്പോൾ സിലിയേയും ജോളി കഴിക്കാൻ നിർബന്ദിച്ചിരുന്നു. ബ്രെഡ് കഴിച്ചതോടെ അസ്വസ്ഥത ഉണ്ടായി കുട്ടി നിലവിളിച്ചതോടെ ആ ശ്രമം പരാജയപ്പെടുകയായിരുന്നു. തുടർന്ന് രണ്ടാം വട്ടം നടത്തിയ ശ്രമത്തിലായിരുന്നു സില കൊല്ലപ്പെട്ടത്. ജോളിയെ ഇനി രണ്ട് ദിവസം മാത്രമേ പോലീസ് കസ്റ്റഡിയിൽ വെക്കാൻ കഴിയൂ. അതിന് മുമ്പ് തന്നെ നിർണ്ണായകമായ കാര്യങ്ങൾ അറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

കൂടുതൽ വെളിപ്പെടുത്തലുകൾ...

കൂടുതൽ വെളിപ്പെടുത്തലുകൾ...


ശനിയാഴ്ച പകൽ മുഴുവൻ ജോളിയെ മാത്രമാണു വടകര റൂറൽ എസ്പി ഓഫിസിലെത്തിച്ച് അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. ഇനിയുള്ള ചോദ്യം ചെയ്യലിലും നിർണ്ണായക തെളിവുകളിലേക്കുള്ള സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. അന്വേഷണ സംഘത്തിനു സാങ്കേതിക സഹായം നൽകുന്നതിനു രൂപീകരിച്ച സംഘം ഞായറാഴ്ച വടകര റൂറൽ എസ്പി കെ. ജി. സൈമണുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഫൊറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടർ, ഫിംഗർപ്രിന്റ് ബ്യൂറോ ഡയറക്ടർ തുടങ്ങി ഏഴു വിദഗ്ധരെ ഉൾപ്പെടുത്തിയാണ് അന്വേഷണ രംഗം രൂപികരിച്ചിരിക്കുന്നത്.

പോലീസ് കസ്റ്റഡിയിൽ

പോലീസ് കസ്റ്റഡിയിൽ


കൂടുതൽ ദിവസത്തേക്കു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു കിട്ടാൻ അന്വേഷണ സംഘം കോടതിയെ സമീപിച്ചേക്കുമെന്നും സൂചനകളുണ്ട്. അതേസമയം ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീയുടെ മകളെ കൊലപ്പെടുത്താൻ ശ്രമിച്ചതും ജോളിയാണെന്ന് കഴിഞ്ഞ ദിവസം ഒരു ഓട്ടോ ഡ്രൈവർ വ്യക്തമക്കിയിരുന്നു. ജയശ്രീയുടെ മകൾ അസ്വസ്ഥത പ്രകടിപ്പിച്ച ദിവസം ജോളി ആ വീട്ടിൽ ഉണ്ടായിരുന്നു. ആശുപത്രിയിൽ നിന്ന് തന്നെ പെട്ടെന്ന് ഒഴിവാക്കാനുള്ള ശ്രമവും നടന്നിരുന്നുവെന്ന് ട്വന്റിഫോറിനോട് കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവർ വെളിപ്പെട്ടിരുന്നു.

അഭിഭാഷകന് സാമൂഹിക പ്രതിബദ്ധത ആകാമായിരുന്നു

അഭിഭാഷകന് സാമൂഹിക പ്രതിബദ്ധത ആകാമായിരുന്നു

കൂടത്തായി കൊലപാതക പരമ്പര കേസില്‍ ജോളിക്ക് ചോദ്യം ചെയ്യലിനെ പ്രതിരോധിക്കാന്‍ പരിശീലനം നല്‍കിയത് അഭിഭാഷകനാണെന്ന് കോഴിക്കോട് റൂറല്‍ എസ്പി കെജി സൈമണ്‍ പറഞ്ഞിരുന്നു. അഭിഭാഷകന് പ്രൊഫഷണലിസം ആകാം, എന്നാല്‍ കുറച്ചുകൂടി സാമൂഹിക പ്രതിബദ്ധത വേണമെന്നും അദ്ദേഹം തുറന്നടിച്ചു. കല്ലറ പൊളിക്കുന്നതിന്റെ തലേദിവസം വേണമെങ്കില്‍ പോലീസിന് ജോളിയെ അറസ്റ്റ് ചെയ്യാമായിരുന്നു. എല്ലാ തെളിവുകളും കൈവശമുണ്ടായിരുന്നു. തലേദിവസം താമരശേരി പോലീസ് സ്‌റ്റേഷന് മുന്നിലൂടെയാണ് ജോളി അഭിഭാഷകനെ കാണാന്‍ പോയത്. അഭിഭാഷകനാണ് ചോദ്യം ചെയ്യലില്‍ പ്രതിരോധിക്കാന്‍ ജോളിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

കുറ്റ സമ്മതം നടത്താതെ പ്രതിരോധിച്ചു

കുറ്റ സമ്മതം നടത്താതെ പ്രതിരോധിച്ചു

അറസ്റ്റിന് ശേഷം ജോളി കുറ്റസമ്മതം നടത്താതെ പ്രതിരോധിച്ചു നിന്നത് അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണെന്നാണ് റൂറൽ എസ്പി വ്യക്തമാക്കിയത്. എന്നാല്‍ പിന്നീട് എല്ലാ കൊലപാതകങ്ങളിലും അവര്‍ കുറ്റ സമ്മതം നടത്തി. തനിക്ക് ഒരുപാട് നല്ല അഭിഭാഷക സുഹൃത്തുക്കളുണ്ട്. അഭിഭാഷകരെ കുറ്റം പറയുകയല്ലെന്നും അദ്ദേഹം പറഞ്ഞു. കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട ആറ് കേസുകളും അന്വേഷിക്കുന്നത് വിദഗ്ധരായ ഡിവൈഎസ്പിമാരാണ്.

English summary
Koodathai murder case; Sili died in second attempt says Jolly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X