കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോളിയുടെ കാറില്‍ നിന്ന് കണ്ടെത്തിയത് സയനൈഡ്? സൂക്ഷിച്ചത് സീറ്റിനടിയില്‍ രഹസ്യ അറയുണ്ടാക്കി

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ മുഖ്യപ്രതി ജോളിയേയും രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും വീണ്ടും ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ് പോലീസ്. വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ വെച്ച് നടക്കുന്ന ചോദ്യം ചെയ്യലിലേക്ക് ഷാജുവിന്‍റെ അച്ഛന്‍ സഖറിയാസിനേയും ചോദിയം ചെയ്യാന്‍ വിളിച്ച് വരുത്തിയിട്ടുണ്ട്.

സിലിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഷാജുവിനേയും സഖറിയാസിനേയും ചോദ്യം ചെയ്യുന്നത്. സിലി കൊല്ലപ്പെടുമെന്ന് ഷാജുവിന് അറിയാമായിരുന്നു എന്നാണ് പോലീസിന്‍റെ നിഗമനം. സിലി ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഷാജുവിന് ജോളിയുമായി ബന്ധമുണ്ടായിരുന്നു എന്നാണ് കണ്ടെത്തില്‍. ഇതിനിടയിലാണ് ജോളിയുടെ കാറില്‍ നടത്തിയ പരിശോധനയില്‍ നിര്‍ണ്ണായക തെളിവുകള്‍ പോലീസ് കണ്ടെടുത്തത്. വിശദാംശങ്ങള്‍ ഇങ്ങനെ..

നിര്‍ണ്ണായകമാവുന്ന തെളിവുകള്‍

നിര്‍ണ്ണായകമാവുന്ന തെളിവുകള്‍

ജോളിയുടെ സ്കൂട്ടറും കാറും കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയിലാണ് കൊലപാതക കേസുകളില്‍ നിര്‍ണ്ണായകമാവുന്ന തെളിവുകള്‍ കണ്ടെത്തിയത്. സയനൈഡെന്ന് കരുതുന്ന വിഷ വസ്തുവാണ് പരിശോധനയില്‍ പോലീസ് കണ്ടെടുത്തത്. ഇത് സയനൈഡ് തന്നെയാണോയെന്ന് അറിയാന്‍ പരിശോധനയ്ക്ക് അയക്കും.

ഫ്രണ്ട് സീറ്റിന് സമീപത്തായി

ഫ്രണ്ട് സീറ്റിന് സമീപത്തായി

അതീവ സുക്ഷ്മായി കാറിന്‍റെ ഫ്രണ്ട് സീറ്റിന് സമീപത്തായി രഹസ്യ അറയുണ്ടാക്കി പേഴ്സില്‍ നിരവധി കവറുകള്‍ക്കുള്ളിലായാണ് ഈ വിഷ വസ്തു സൂക്ഷിച്ചിരിക്കുന്നത്. മറ്റ് ചില വസ്തുക്കളും കാറില്‍ നിന്ന് പോലീസിന് കിട്ടിയിട്ടുണ്ട്. ഇതും പരിശോധനയാക്കായി ലാബുകളിലേക്ക് അയക്കും.

മൊഴി നല്‍കിയിരുന്നു

മൊഴി നല്‍കിയിരുന്നു

കൊലപാതകങ്ങള്‍ക്കായി ഉപയോഗിച്ച സയെനൈഡ് കാറിനുള്ളിലാണ് സൂക്ഷിച്ചതെന്ന് ജോളി നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കാര്‍ കസ്റ്റഡിയിലെടുത്ത് പോലീസ് പരിശോധന നടത്തിയത്. ഇത് സയനൈഡാണെന്ന് തെളിഞ്ഞാല്‍ കേസില്‍ ഇത് നിര്‍ണ്ണായക തെളിവായി മാറും.

 2016 ല്‍

2016 ല്‍

2014ല്‍ രജിസ്റ്റര്‍ ചെയ്ത ഈ കാര്‍ ജോളിയുടെ കൈവശമെത്തുന്നത് 2016ലാണ്. എന്നാല്‍ സിലിയുടെ മരണ സമയത്ത് ജോളി ഉപയോഗിച്ചത് ഈ കാറല്ല. അതൊരു ആള്‍ട്ടോ കാറാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിപ്പോള്‍ ഒരു റിട്ടയേഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ പക്കലാണുള്ളത്. ഈ കാറിനെക്കുറിച്ചും പോലീസ് അന്വേഷിച്ച് വരികയാണ്.

പിന്നീട് തീരുമാനിക്കും

പിന്നീട് തീരുമാനിക്കും

കസ്റ്റഡിയിലെടുത്ത കാറില്‍ കൊടുവള്ളി സിഐ ചന്ദ്രമോഹന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. കാറില്‍ നിന്ന് കണ്ടെത്തിയ വസ്തുക്കള്‍ സംസ്ഥാനത്തെ ലാബില്‍ പരിശോധിച്ചാല്‍ മതിയോ, പുറത്ത് എവിടെയെങ്കിലും അയക്കണോ എന്ന കാര്യം ഉന്നത ഉദ്യോഗസ്ഥര്‍ പിന്നീട് തീരുമാനിക്കും.

ചൂണ്ടിക്കാണിക്കും

ചൂണ്ടിക്കാണിക്കും

സിലിയുടെ മരണം നടന്ന കാര്‍ കണ്ടെത്തി പരിശോധിക്കുന്നതിലൂടെ കൊലപാതകങ്ങളില്‍ ഒന്ന് നടന്നത് കാറിനുള്ളിലാണ് എന്നതും പോലീസ് ചൂണ്ടിക്കാണിക്കും. ഷാജുവിന്‍റെ ഭാര്യ സിലി കുഴഞ്ഞ് വീണ് മരിച്ചത് കാറിനുള്ളിലായിരുന്നു. താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ വെച്ചായിരുന്നു സിലി കുഴഞ്ഞു വീണത്.

Recommended Video

cmsvideo
koodathai case: Police tactics to trap Jolly
വളഞ്ഞ വഴി

വളഞ്ഞ വഴി

സിലിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ജോളി മനഃപ്പൂര്‍വ്വം വൈകിപ്പിച്ചതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ ആശുപത്രിയും നിരവധി സ്വകാര്യ ആശുപത്രികളും തൊട്ടടുത്തുണ്ടായിട്ടും വളഞ്ഞ വഴി ചുറ്റിപ്പോയി ഓമരശ്ശേരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്ന് നിര്‍ബന്ധം പിടിച്ചത് ജോളിയായിരുന്നു.

പോസ്റ്റ്മോര്‍ട്ടം വേണ്ട

പോസ്റ്റ്മോര്‍ട്ടം വേണ്ട

സിലിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനേയും ജോളി ശക്തമായി എതിര്‍ത്തിരുന്നു. സിലിയുടെ സഹോദരന്‍ സിജോയോട് പോസ്റ്റ്മോര്‍ട്ടം വേണ്ടത് ശക്തമായി വാദിച്ചത് ജോളിയാണ്. ഒടുവില്‍ ഭാര്‍ത്താവ് ഷാജു തന്നെയാണ് പോസ്റ്റ്മോര്‍ട്ടം വേണ്ടെന്ന് ആശുപത്രി അധികൃതര്‍ക്ക് എഴുതി നല്‍കിയത്.

2016 ജനുവരി 11 ന്

2016 ജനുവരി 11 ന്

2016 ജനുവരി 11 നായിരുന്നു സിലി മരിച്ചത്. ജോളിക്കൊപ്പം ബന്ധുവിന്‍റെ കല്യാണത്തിന് പോയി താമരശേരിയില്‍ മടങ്ങിയെത്തിയപ്പോഴായിരുന്നു സിലിയുടെ മരണം. വൈകീട് അഞ്ചോടെ ഷാജുവിനെ ദന്ത ഡോക്ടറെ കാണിക്കാന്‍ സിലിക്കും മക്കള്‍ക്കുമൊപ്പം ജോളിയും ആശുപത്രിയിലേക്ക് പോയി. ഷാജു ഡോക്ടറുടെ റൂമില്‍ കയറിയപ്പോള്‍ സിലിയും ജോളിയും വരാന്തയില്‍ ഇരുന്നു. ഈ സമയത്തായിരുന്നു സിലി ജോളിയുടെ മടിയിലേക്ക് കുഴഞ്ഞ് വീഴുന്നത്. വായില്‍നിന്നു നുരയും പതയും വന്ന സിലിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു.

ചുംബനം

ചുംബനം

സിലിയുടെ മൃതദേഹത്തില്‍ ഷാജുവും സിലിയും ഒരുമിച്ച് ചുംബനം നല്‍കുന്ന ചിത്രവും നേരത്തെ പുറത്തുവന്നിരുന്നു. ഷാജു സിലിയുടെ മൃതദേഹത്തിന്റെ നെറ്റിമേല്‍ ചുംബിച്ചപ്പോള്‍ ഷാജുവിന്‍റെ ശിരസില്‍ മുട്ടുന്ന രീതിയില്‍ ജോളിയും തൊട്ടുപിന്നാലെ മൃതദേഹത്തില്‍ ചുംബിക്കുകയായിരുന്നു. തനിക്ക് ഇത് അരോചകമായി തോന്നിയെന്നും തങ്ങള്‍ അടുപ്പത്തിലാണ് എന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്നന്ന രീതിയിലായിരുന്നു ജോളിയുടെ പെരുമാറ്റമെന്നുമായിരുന്നു ഷാജു അഭിപ്രായപ്പെട്ടത്

 'ദിലീപിനോട് അടങ്ങാത്ത പക, മഞ്ജു ഉൾപ്പടെയുള്ളവരെ തെറ്റിച്ചു, മഹാഭാരതം ഇല്ലാക്കഥ': ഷോണിന്‍റെ കുറിപ്പ് 'ദിലീപിനോട് അടങ്ങാത്ത പക, മഞ്ജു ഉൾപ്പടെയുള്ളവരെ തെറ്റിച്ചു, മഹാഭാരതം ഇല്ലാക്കഥ': ഷോണിന്‍റെ കുറിപ്പ്

English summary
koodathai murder; cyanide found from jolly's car? kept it in a secret place
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X