കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടത്തായി കൊലപാതകം: റോജോയുടെയും റെഞ്ചിയുടേയും ഡിഎൻഎ ശേഖരിക്കും, റോജോയുടെ മോഴി നിർണ്ണായകം!

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ റോയ്യുടെ സഹോദരൻ റോജോയുടെയും സഹോദരി റെഞ്ചിയുടേയും ഡിഎൻഎ സാമ്പിളുകൾ പരിശോധിക്കും. കല്ലറയില്‍ നിന്നെടുത്ത സാമ്പിളുകളുമായുള്ള ബന്ധം ഉറപ്പാക്കാന്‍ വേണ്ടിയാണ് പരിശോധന നടത്തുന്നത്. ഡിഎന്‍എ പരിശോധനയ്ക്കായി വ്യാഴാഴ്ച രാവിലെ റോജോയും റെഞ്ചിയും ജോളിയുടെ മക്കളും കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തി.

റോജോയുടെയും റെഞ്ചിയുടെയും ഡിഎന്‍എ പരിശോധിക്കുന്നതിലൂടെയാകും അന്നമ്മയുടെയും ടോം തോമസിന്റെയും ഭൗതികഭാഗങ്ങള്‍ തിരിച്ചറിയാനും തുടര്‍ പരിശോധന സാധ്യമാവുകയും ചെയ്യുക. റോയിയുടെ ഭൗതികഭാഗങ്ങളുടെ പരിശോധനയ്ക്കായാണ് രണ്ട് മക്കളുടെ ഡിഎന്‍എ ശേഖരിക്കുന്നത്. ഡിഎന്‍എ പരിശോധനയുമായി ബന്ധപ്പെട്ട് ഏത് സാമ്പിളുകള്‍ ശേഖരിക്കണമെന്ന കാര്യത്തില്‍ ഡോക്ടര്‍ന്മാരാകും തീരുമാനമെടുക്കുക.

koodathai murder

വിദേശത്ത് നിന്നെത്തിയ റോജോ കഴിഞ്ഞ ദിവസം അന്വേ,ണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ മൊഴി നൽകിയിരുന്നു. മരിച്ച റോയുടെയും ജോളിയുടെയും മക്കളായ റെമോയും റെനോൾഡും ഇവർക്കൊപ്പം എത്തിയിരുന്നു . എന്നാൽ ഇവരെ പിന്നീട് പയ്യോളി ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റി. കേസിലെ പ്രധാന സാക്ഷികളായ റെഞ്ചുവിന്റെയും റോജോയുടെയും മൊഴി വിചാരണ വേളയിൽ ഏറ്റവും നിർണായകമാകും. അതുകൊണ്ട് തന്നെ വിശദമായ മൊഴിയെടുപ്പായിരുന്നു നടന്നത്.

English summary
Koodathai murder; DNA collecting from Rojo and Jolly's children
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X