കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കീടനാശിനിയല്ല, അന്നമ്മയെ കൊല്ലാന്‍ ജോളി ആട്ടിന്‍ സൂപ്പില്‍ കലര്‍ത്തിയത് 'ഡോഗ് കില്ലര്‍'

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളിയെ അഞ്ചാമത്തെ കൊലക്കേസിലും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുകയാണ്. ആദ്യ ഭര്‍ത്താവ് റോയ് തോമസിന്‍റെ പിതാവ് ടോ തോമസിന്‍റെ കൊലപാതകത്തിലാണ് ജോളിയെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച കോഴിക്കോട് ജില്ലാ ജയിലില്‍ എത്തി അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

2008 ഓഗസ്റ്റ് 26 നായിരുന്നു റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ടോം തോമസ് കൊല്ലപ്പെടുന്നത്. സ്വത്ത് തട്ടിയെടുക്കുന്നതിനായി ഭക്ഷണത്തിലും ഗുളികയിലും സയനൈഡ് നല്‍കി ജോളി ടോം തോമസിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. അതിനിടെയാണ്, അന്നാമയുടെ കൊലപാതകത്തില്‍ പോലീസിന് നിര്‍ണ്ണായകമായ വിവരങ്ങള്‍ കഴിഞ്ഞ ദിവസം ലഭ്യമായത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ആദ്യ കൊല

ആദ്യ കൊല

കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കൊലയായിരുന്നു അന്നമ്മയുടേത്. 2002 സെപ്തംബറിലാണ് പൊന്നാമറ്റം ടോം തോമസിന്‍റെ ഭാര്യയും റിട്ടേര്‍ഡ് അധ്യാപികയുമായി അന്നമ്മ കൊല്ലപ്പെടുന്നത്. ആട്ടിന്‍ സൂപ്പില്‍ വിഷം കലര്‍ത്തിയാണ് അന്നമ്മയെ കൊലപ്പെടുത്തിയതെന്നായിരുന്നു ജോളി ആദ്യം പോലീസിന് മൊഴി നല്‍കിയത്.

സയനൈഡല്ല

സയനൈഡല്ല

സയനൈഡല്ല, കീടനാശിനിയാണ് അന്നമ്മയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വിഷം എന്നായിരുന്നു പിന്നീട് ജോളി നടത്തിയ വെളിപ്പെടുത്തല്‍. എന്നാല്‍ നായയെ കൊല്ലാനുള്ള വിഷം ഉപയോഗിച്ചാണ് ജോളി തന്‍റെ ഭര്‍തൃമാതാവിനെ കൊലപ്പെടുത്തിയതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ആട്ടിന്‍ സൂപ്പില്‍

ആട്ടിന്‍ സൂപ്പില്‍

ആട്ടിന്‍ സൂപ്പില്‍ ജോളി കലര്‍ത്തിയത് 'ഡോഗ് കില്‍' ആണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. കോഴിക്കോട് നഗരത്തിലുള്ള ജില്ലാ മൃഗാശുപത്രിയില്‍ നിന്ന് പട്ടികളെ കൊല്ലാനെന്ന് പറഞ്ഞാണ് ജോളി ഡോഗ്കില്‍ വാങ്ങിയതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നു.

രേഖകള്‍ ലഭിച്ചു

രേഖകള്‍ ലഭിച്ചു

മൃഗസംരക്ഷ ഓഫീസില്‍ നിന്ന് ജോളി വിഷം വാങ്ങിയതിന്‍റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ആട്ടിന്‍ സൂപ്പില്‍ കീടനാശിനി കലര്‍ത്തയാണ് അന്നമ്മയെ കൊന്നതെന്ന ജോളിയുടെ മൊഴി അന്വേഷണം വഴിതെറ്റിക്കാനായിരുന്നെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിഗമനം.

മരണം

മരണം

വിഷം കലര്‍ത്തിയ ആട്ടിന്‍ സൂപ്പ് കഴിച്ചയുടനെ അന്നമ്മ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മുമ്പൊരിക്കലും ആട്ടിന്‍ സൂപ്പ് കഴിച്ച അന്നമ്മക്ക് സാമാനമായ രീതിയില്‍ ദേഹാസ്വാസ്ഥം അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

 വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള സംശയം

വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള സംശയം

പൊന്നാമ്മറ്റം വീടിന്‍റെ അധികാരം കൈക്കലാക്കുക, ജോളിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള സംശയം തുടങ്ങിയ വിവിധ കാരണങ്ങളാണ് അന്നമ്മയുടെ കൊലപാതകത്തിലേ നയിച്ചതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. പൊന്നാമ്മറ്റം കുടുംബത്തിലെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് അന്നമ്മയായിരുന്നു.

അന്നമ്മയില്‍ നിന്ന്

അന്നമ്മയില്‍ നിന്ന്

ജോളിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് പൊന്നാമ്മറ്റം വീട്ടില്‍ ആദ്യമായി സംശയങ്ങള്‍ ഉയര്‍ന്നതും റിട്ട. അധ്യാപിക കൂടിയായ അന്നമ്മയില്‍ നിന്നായിരുന്നു. വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തില്‍ ജോളിയെ അന്നമ്മ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുകയും നിരവധി തവണ ചോദ്യം ചെയ്യുകയും ചെയ്തു.

ജോലിക്ക് ശ്രമിക്കണം

ജോലിക്ക് ശ്രമിക്കണം

താന്‍ എം കോം ബിരുധ ധാരിയാണെന്നായിരുന്നു വിവാഹ ശേഷം പൊന്നാമറ്റത്ത് എത്തിയ ജോളി എല്ലാവരോടും പറഞ്ഞത്. ജോളിയുടെ വാക്കുകള്‍ ആദ്യം വിശ്വസിച്ച അന്നമ്മ, ഇത്രയും വിദ്യാഭ്യാസ യോഗ്യതയുള്ളയാള്‍ വീട്ടില്‍ ഇരിക്കരുതെന്നും എന്തെങ്കിലും ജോലിക്ക് ശ്രമിക്കണമെന്നും നിരന്തരം ആവശ്യപ്പെട്ടു.

എം.കോം പാസായി

എം.കോം പാസായി

ഇതിനിടയില്‍ താന്‍ എം.കോം പാസായെന്നും ജോളി വീട്ടുകാരോട് പറഞ്ഞു. ഇതോടെ ജോലിയെന്ന ആവശ്യം അന്നമ്മ കൂടുതല്‍ ശക്തമാക്കി. ബിരുദാന്തര ബിരുദം ഉള്ളതിനാല്‍ ജോളി യുജിസി നെറ്റ് യോഗ്യതയ്ക്ക് ശ്രമിക്കണമെന്നായിരുന്നു അന്നമ്മയുടെ പ്രധാന നിര്‍ദ്ദേശം.

നെറ്റ് പരിശീലനം

നെറ്റ് പരിശീലനം

തനിക്ക് എം. കോമിന് 50 ശതമാനം മാര്‍ക്ക് മാത്രമേ ഉള്ളുവെന്നും നെറ്റ് എഴുതാന്‍ 55 ശതമാനം മാര്‍ക്ക് വേണമെന്നും പറഞ്ഞ് ജോളി ഒഴിയാന്‍ ശ്രമിച്ചെങ്കിലും അന്നമ്മ പിന്മാറിയില്ല. ഇംപ്രൂവ്മെന്‍റ് പരീക്ഷയിലൂടെ 55 ശതമാനം മാര്‍ക്ക് നേടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്ന് കോഴിക്കോട്ടെ പരിശീലന സ്ഥാപനത്തില്‍ ചേര്‍ന്നെന്നും പറഞ്ഞും വെറുതെ വീട്ടില്‍ നിന്ന് ഇറങ്ങി.

വീണ്ടും നുണകള്‍

വീണ്ടും നുണകള്‍

പിന്നീട് പരീക്ഷ എഴുതിയെന്നും 55 ശതമാനം മാര്‍ക്ക് കിട്ടിയെന്നും പറഞ്ഞു. യുജിസെ നെറ്റ് പരീക്ഷയെഴുതി ജെആര്‍എഫ് കിട്ടിയെന്നായി ജോളിയുടെ അടുത്ത കള്ളം. ഈ സമയങ്ങളിലെല്ലാം സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും മറ്റാരും കാണാതിരിക്കാന്‍ ജോളി ശ്രദ്ധിച്ചിരുന്നു.

പാലായിലെ ജോലി

പാലായിലെ ജോലി

പാലായിലെ ഒരു ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടുവിന്‍ താല്‍ക്കാലിക ഒഴിവുണ്ടെന്നും എന്നാല്‍ കുട്ടി ചെറുതായതിനാല്‍ പോകുന്നില്ലെന്നുമായി ജോളിയുടെ അടുത്ത കള്ളം. അവിടേയും ജോളിയെ വെറുതെ വിടാന്‍ അന്നമ്മ തയ്യാറായില്ല. കുട്ടിയെ നേക്കാന്‍ പാലായിലേക്ക് താനും വരാമെന്നായി അന്നമ്മ.

ഒടുവില്‍ കൊല

ഒടുവില്‍ കൊല

രക്ഷയില്ലാതയാപ്പോള്‍ അന്നമ്മയേയും കുട്ടിയേയും കൂട്ടി ജോളി ഒരാഴ്ച്ച കോട്ടയത്ത് പോയി താമസിച്ചു. പിന്നീട് കുട്ടിയേയും കൂട്ടി അന്നമ്മ പൊന്നാമറ്റത്തേക്ക് മടങ്ങി. അടുത്ത ഓണാവധിക്കാലത്ത് വീട്ടിലേക്ക് വന്ന ജോളി പിന്നീട് തിരിച്ചു പോയില്ല. ഇതോടെ അന്നമ്മ വീണ്ടു ചോദ്യങ്ങള്‍ തുടങ്ങി. ഇതോടെയാണ് ഇനിയും അന്നമ്മക്ക് മുന്നില്‍ പിടിച്ചു നില്‍ക്കല്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയ ജോളി പരമ്പരയിലെ ആദ്യ കൊലപാതകം നിര്‍വ്വഹിക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.

 ഉപതിരഞ്ഞെടുപ്പില്‍ 15 ല്‍ 12 സീറ്റിലും കോണ്‍ഗ്രസിന് വിജയം ഉറപ്പെന്ന്; വിമതരുടെ 'വിധി'യും ഇന്നറിയാം ഉപതിരഞ്ഞെടുപ്പില്‍ 15 ല്‍ 12 സീറ്റിലും കോണ്‍ഗ്രസിന് വിജയം ഉറപ്പെന്ന്; വിമതരുടെ 'വിധി'യും ഇന്നറിയാം

ശിശുദിനം 2019: പ്രിയപ്പെട്ട ചാച്ചാജിയുടെ ഓര്‍മ്മയില്‍ രാജ്യം നാളെ ശിശുദിനം ആഘോഷിക്കുന്നുശിശുദിനം 2019: പ്രിയപ്പെട്ട ചാച്ചാജിയുടെ ഓര്‍മ്മയില്‍ രാജ്യം നാളെ ശിശുദിനം ആഘോഷിക്കുന്നു

English summary
koodathai murder: dog killing poison used for annamma murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X