കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രീഡിഗ്രി പാസാവാത്ത' ജോളിക്ക് എംകോം ബിരുദ സര്‍ട്ടിഫിക്കറ്റ്; വ്യാജമായി നിര്‍മ്മിച്ചു? ആശയക്കുഴപ്പം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിനെ നാലാമാത്തെ കേസില്‍ ഇന്ന് പോലീസ് അറസ്റ്റ് ചെയ്യും. മത്യു മഞ്ചാടി വധക്കേസിലാണ് കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന ജോളിയുടെ അറസ്റ്റ് ഇന്ന് പോലീസ് രേഖപ്പെടുത്തുന്നത്.

അറസ്റ്റിന് ശേഷം ചോദ്യം ചെയ്യാനായും തെളിവെടുപ്പിനുമായും ജോളിയെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. കൊയിലാണ്ടി സിഐക്കാണ് മാത്യു മഞ്ചാടി വധക്കേസിന്‍റെ അന്വേഷണ ചുമതല. അതിനിടെ ജോളിയുടെ ബികോമിന്‍റേയും എംകോമിന്‍റെയും സര്‍ട്ടിഫിക്കുറ്റുകള്‍ പോലീസ് കണ്ടെടുത്തു. വിശദാംശങ്ങള്‍ ഇങ്ങനെ..

എന്‍ഐടി പ്രൊഫസര്‍

എന്‍ഐടി പ്രൊഫസര്‍

എന്‍ഐടി പ്രൊഫസര്‍ എന്ന വ്യാജേന 14 വര്‍ഷത്തോളം നാട്ടുകാരേയും വീട്ടുകാരേയും കബളിപ്പിച്ച ജോളി പ്രീഡിഗ്രി പാസായിട്ടില്ലെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ ജോളി ജോസഫിന്‍റെ പേരിലുള്ള ബി.കോം, എം.കോം സര്‍ട്ടിഫിക്കറ്റുളാണ് അന്വേഷണ സംഘത്തെ ഇപ്പോള്‍ കുഴക്കുന്നത്.

Recommended Video

cmsvideo
koodathai case: Police tactics to trap Jolly
വീട്ടിലെ പരിശോധന

വീട്ടിലെ പരിശോധന

കൂടത്തായിയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ജോളി ജോസഫ് ബി.കോമും എം.കോമും പാസായതിന്‍റെ സര്‍ട്ടിഫിറ്റക്കറ്റുകള്‍ കണ്ടെത്തിയത്. ബി.കോം സര്‍ട്ടിഫിക്കറ്റ് എംജി സര്‍വകലാശാലയുടേതും എം.കോം സര്‍ട്ടിഫിക്കറ്റ് കേരള സര്‍വ്വകലാശാലയുടേതുമാണ്.

പ്രൊഫസറാണെന്ന് സ്ഥാപിക്കാന്‍

പ്രൊഫസറാണെന്ന് സ്ഥാപിക്കാന്‍

എന്‍ഐടി പ്രൊഫസറാണെന്ന് സ്ഥാപിക്കാന്‍ ജോളി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചെന്നാണ് പോലീസ് കരുതുന്നത്. സര്‍ട്ടിഫിക്കറ്റ് ഓര്‍ജിനലാണോന്ന് പരിശോധിക്കാന്‍ കേരള, എംജി സര്‍വ്വകലാശാല റജിസ്ട്രാര്‍മാര്‍ക്ക് പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.

വ്യാജ ഒസ്യത്ത് തയ്യാറാക്കുന്നതിന് മുമ്പും

വ്യാജ ഒസ്യത്ത് തയ്യാറാക്കുന്നതിന് മുമ്പും

ഈ സര്‍ട്ടിഫിക്കറ്റുകള്‍ ജോള്യ വ്യാജമായി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞാല്‍ ടോം തോമസിന്‍റെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ ഒസ്യത്ത് തയ്യാറാക്കുന്നതിന് മുമ്പും ജോളി വ്യാജരേഖകള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് സ്ഥാപിക്കാന്‍ അന്വേഷണ സംഘത്തിന് സാധിക്കും.

വീട്ടുകാരോടും നാട്ടുകാരോടും

വീട്ടുകാരോടും നാട്ടുകാരോടും

റോയി തോമസുമായുള്ള വിവാഹത്തിന് ശേഷം കട്ടപ്പനയില്‍ നിന്നും കൂടത്തായിയിലെത്തിയ ജോളി ജോസഫ് വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞിരുന്നത് താന്‍ എം.കോം ബിരുദ ധാരിണിയാണെന്നായിരുന്നു. എന്നാല്‍ നെടുങ്കണ്ടത്തെ കോളേജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്ന ജോളി അവസാനാ വര്‍ഷ പരീക്ഷ എഴുതിയിരുന്നില്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

പാരലല്‍ കോളേജില്‍

പാരലല്‍ കോളേജില്‍

പാക്ഷെ പാലായിലെ പാരലല്‍ കോളേജില്‍ ജോളി ബി. കോം പഠനത്തിനായി ചേര്‍ന്നിരുന്നു. ഹോസ്റ്റലില്‍ താമസിച്ചായിരുന്നു ജോളിയുടെ ബി. കോം പഠനം. പ്രീഡിഗ്രി ജയിക്കാത്ത ജോളി ഏതു മാര്‍ഗത്തിലാണ് ബി. കോമിന് ചേര്‍ന്നതെന്ന് സംബന്ധിച്ച് അന്വേഷണ സംഘത്തിന് ഇതുവരെ കൃത്യമായ ഉത്തരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

വിവരങ്ങള്‍ ലഭിച്ചത്

വിവരങ്ങള്‍ ലഭിച്ചത്

പാലായിലെ പാരലല്‍ കോളേജില്‍ കുറച്ചുകാലം പോയെങ്കിലും ബിരുദവും ജോളി പൂര്‍ത്തിയാക്കിയിട്ടില്ല. പാലായിലെ ഒരു പ്രമുഖ എയ്ഡഡ് കോളേജിലാണ് ഡിഗ്രി പഠനമെന്നാണ് ജോളി നാട്ടില്‍ പറഞ്ഞിരുന്നത്. അന്വേഷണ സംഘത്തിലെ ഒരു വിഭാഗം നാലു ദിവസത്തോളം കട്ടപ്പന, നെടുങ്കണ്ടം, പാലാ മേഖലകളില്‍ നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.

മറ്റ് കോഴ്സുകള്‍

മറ്റ് കോഴ്സുകള്‍

എന്‍ഐടി ജോലിക്കെന്ന വ്യാജേന വീട്ടില്‍ നിന്ന് ഇറങ്ങിയ ജോളി ആറുമാസം ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ കോഴ്സിനും ബ്യൂട്ടീഷന്‍ കോഴ്സിനും ചേര്‍ന്നിരുന്നതായി പോലീസിന് സംശയമുണ്ടായിരുന്നു. അറസ്റ്റ് ചെയ്യുന്നതിന് മുമ്പേ പൊന്നാമറ്റം വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇത്തരം ചില സര്‍ട്ടിഫിക്കറ്റുകള്‍ പോലീസ് കണ്ടെടുത്തിരുന്നുവെങ്കിലും ഇതിന്‍റെ ആധികാരികത ഉറപ്പാക്കാനുള്ള അന്വേഷണത്തിലാണ് പോലീസ്.

സിലി വധക്കേസില്‍

സിലി വധക്കേസില്‍

അതേസമയം, ജോളിക്ക് പുറമെ കേസിലെ രണ്ടും മൂന്നും പ്രതികളായ എംഎസ് മാത്യുവിനേയും കെ പ്രജികുമാറിനേയും മറ്റ് കേസുകളിലും അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വാങ്ങാന്‍ പോവീല് നീക്കം തുടങ്ങി. സിലി വധക്കേസില്‍ പ്രജികുമാറിനെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ അന്വേഷണ സംഘം ഇന്ന് കോടതിയില്‍ നല്‍കും.

അല്‍ഫൈന്‍ വധക്കേസില്‍

അല്‍ഫൈന്‍ വധക്കേസില്‍

അല്‍ഫൈന്‍ വധക്കേസിലാണ് എംഎസ് മാത്യുവിനെ അറസ്റ്റ് ചെയ്യുക. അപേക്ഷ അടുത്ത ദിവസം കോടതിയില്‍ നല്‍കും. അന്നമ്മയുടേത് ഒഴികെ അഞ്ച് കേസുകളിലും മാത്യുവും പ്രജികുമാറും പ്രതികളാകും. നിലവില്‍ പ്രജികുമാറിനെ റോയ് തോമസ് വധക്കേസില്‍ മാത്രമാണ് അറസ്റ്റ് ചെയ്തത്.

5 പേരേയും സയനൈഡ് ഉപയോഗിച്ച്

5 പേരേയും സയനൈഡ് ഉപയോഗിച്ച്

അന്നമ്മ തോമസിനെ കീടനാശിനി നല്‍കിയും ബാക്കിയുള്ള അഞ്ചുപേരെ സയനൈഡ് നല്‍കിയുമാണ് വധിച്ചതെന്ന് ജോളി ജോസഫ് പോലീസിന് മൊഴിനല്‍കിയിരുന്നു. പ്രജികുമാറില്‍ നിന്ന് വാങ്ങിയ സയനൈഡ് എംഎസ് മാത്യുവാണ് ജോളിക്ക് കൈമാറിയത്. ഇതാണ് അഞ്ച് കേസുകളിലും ഇരുവരേയും പ്രതിയാക്കാന്‍ ഇടയാക്കിയത്.

 കോണ്‍ഗ്രസ് പിന്തുണയില്‍ എന്‍സിപി-ശിവസേന സര്‍ക്കാര്‍? തീരുമാനം ഇന്നറിയാം, ദില്ലിയില്‍ 2 ചര്‍ച്ചകള്‍ കോണ്‍ഗ്രസ് പിന്തുണയില്‍ എന്‍സിപി-ശിവസേന സര്‍ക്കാര്‍? തീരുമാനം ഇന്നറിയാം, ദില്ലിയില്‍ 2 ചര്‍ച്ചകള്‍

പന്തീരങ്കാവ് യുഎപിഎ കേസ്; കേരള പോലീസിനെ വിമര്‍ശിച്ച് സീതാറാം യെച്ചൂരിപന്തീരങ്കാവ് യുഎപിഎ കേസ്; കേരള പോലീസിനെ വിമര്‍ശിച്ച് സീതാറാം യെച്ചൂരി

English summary
koodathai murder: fake certificates found in jolly's home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X