കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പറ്റിപ്പോയി ചാച്ചാ...' ; കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ ജോളി എല്ലാം ഏറ്റുപറഞ്ഞിരുന്നവെന്ന് പിതാവ്

Google Oneindia Malayalam News

കൂടത്തായി: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയെ ആല്‍ഫൈന്‍ വധക്കേസില്‍ ഇന്ന് പോലീസ് അറസ്റ്റ് ചെയ്യും. ആല്‍ഫൈന്‍ വധക്കേസ് അന്വേഷിക്കുന്ന സംഘത്തിത്തിന്‍റെ തലവന്‍ തിരുവമ്പാടി സിഐ ഇന്ന് കോഴിക്കോട് ജില്ലാ ജയിലിലെത്തി ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തും.

റോയി തോമസ്, സിലി എന്നിവരുടെ കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ മൂന്നാമത്തെ കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘത്തിന് കൊയിലാണ്ടി മജിസ്ട്രേട്ട് കോടതിയുടെ അനുമതി ലഭിച്ചിരുന്നു. അതിനിടെയാണ് കേസില്‍ നിര്‍ണ്ണായകമായേക്കാവുന്ന വെളിപ്പെടുത്തലുമായി ജോളിയുടെ പിതാവ് രംഗത്ത് എത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

വടകരയിലേക്ക് വിളിച്ച് വരുത്തി

വടകരയിലേക്ക് വിളിച്ച് വരുത്തി

കട്ടപ്പനയിലുള്ള ജോളിയുടെ പിതാവിനേയും സഹോദരങ്ങളേയും ചോദ്യം ചെയ്യാനായി പോലീസ് കഴിഞ്ഞ ദിവസം വടകരയിലേക്ക് വിളിച്ച് വരുത്തിയിരുന്നു. ഈ ചോദ്യം ചെയ്യലിനിടയിലാണ് പിതാവിന്‍റെ നിര്‍ണ്ണായകമായ വെളിപ്പെടുത്തലുണ്ടായത്.

പറ്റിപ്പോയി ചാച്ചാ..

പറ്റിപ്പോയി ചാച്ചാ..

പൊന്നാമറ്റം കുടുംബത്തിലെ ദുരൂഹമരണങ്ങളിലെ സംശയമുന തന്നിലേക്ക് നീളുകയും കല്ലറ തുറക്കാന്‍ തീരുമാനിക്കുകയും ചെയ്തതോടെ പിതാവ് ജോസഫിനോടും സഹോദരങ്ങളോടും ആറുപേരേയും താന്‍ കൊന്നതായി ജോളി പറഞ്ഞെന്നാണ് പോലീസ് വ്യക്തമാക്കിയത്. പറ്റിപ്പോയി ചാച്ചാ.. എന്ന കരച്ചിലോടെയായിരുന്ന ജോളിയുടെ കുറ്റസമ്മതം.

Recommended Video

cmsvideo
koodathai case: Police tactics to trap Jolly
വാക്കുകള്‍ കേട്ട് താന്‍ ഞെട്ടി

വാക്കുകള്‍ കേട്ട് താന്‍ ഞെട്ടി

ജോളിയുടെ വാക്കുകള്‍ കേട്ട് താന്‍ ഞെട്ടിയതായും മോളുടെ ഭാവിയോര്‍ത്തുു താന്‍ ഇക്കാര്യം പുറത്തു പറഞ്ഞില്ലെന്നും പിതാവ് ജോസഫ് ഞായറാഴ്ച്ച ഡിവൈഎസ്പി ആര്‍ ഹരിദാസിന്‍റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചെന്നാണ് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തത്. വെളിപ്പെടുത്തല്‍ കഴിഞ്ഞ അധികം കഴിയാതെ തന്നെ കേസില്‍ ജോളിയെ അറസ്റ്റ് ചെയ്തതായും ഇവര്‍ പറഞ്ഞു.

സഹായം പ്രതീക്ഷിച്ചു

സഹായം പ്രതീക്ഷിച്ചു

പിതാവ് പറഞ്ഞ കാര്യങ്ങള്‍ ജോളിയുടെ സഹോദരങ്ങളും സമ്മതിച്ചു. കൊലപാതകങ്ങളില്‍ താന്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ബന്ധുക്കളില്‍ നിന്ന് സഹായം പ്രതീക്ഷിച്ചായിരുന്നു ജോളിയുടെ വെളിപ്പെടുത്തല്‍. കേസില്‍ നിര്‍ണ്ണായകമായേക്കാവുന്ന മൊഴിയാണ് ജോളിയുടെ ബന്ധുക്കളില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.

ബന്ധമില്ല

ബന്ധമില്ല

കേസ് അന്വേഷണത്തിന്‍റെ ഭാഗമായി ഇടക്കിയിലെത്തിയ അന്വേഷണ സംഘം ജോളിയുടെ ബന്ധുക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിതാവ് ഉള്‍പ്പടേയുള്ളവരെ ചോദ്യം ചെയ്യാനായി വടകരയിലേക്കും വിളിച്ചു വരുത്തിയത്. കൊലപാതക പരമ്പരയില്‍ ജോളിയുടെ പിതാവിനോ മറ്റ് ബന്ധുക്കള്‍ക്കോ നേരിട്ട് ബന്ധമില്ലെന്നും പോലീസ് പറയുന്നു.

ജാമ്യാപേക്ഷ

ജാമ്യാപേക്ഷ

അതേസമയം, ആല്‍ഫൈന്‍ വധക്കേസില്‍ അറസ്റ്റ് ചെയ്യുന്ന ജോളിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷ സംഘത്തിന്‍റെ തീരുമാനം. ജോളിയെ പോലീസ് കസ്റ്റഡിയില്‍ വിടാനുള്ള അപേക്ഷ താമരശ്ശേരി കോടതിയില്‍ സമര്‍പ്പിക്കും. സിലി വധക്കേസില്‍ ജോളി നല്‍കിയ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.

ആല്‍ഫൈന്‍ കൊല്ലപ്പെടുന്നത്

ആല്‍ഫൈന്‍ കൊല്ലപ്പെടുന്നത്

2014 മെയ് മൂന്നിനാണ് സിലി-ഷാജു ദമ്പതികളുടെ ഒന്നര വയസ്സുകാരിയായ മകള്‍ ആല്‍ഫൈന്‍ കൊല്ലപ്പെടുന്നത്. സയനൈഡ് പുരട്ടിയ ബ്രഡ് ഇറച്ചിക്കറിയില്‍ മുക്കി നല്‍കി ആല്‍ഫൈനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ആല്‍ഫൈന് നല്‍കാനുള്ള ബ്രഡ് ഷാജുവിന്‍റെ സഹോദരിക്ക് എടുത്ത് കൊടുത്തത് ജോളിയാണെന്നുള്ള ദൃക്സാക്ഷി മൊഴി നേരത്ത് പോലീസിന് ലഭിച്ചിരുന്നു. ഇത് കേസില്‍ നിര്‍ണ്ണായകമാവും.

തടസ്സം മറികടക്കാന്‍

തടസ്സം മറികടക്കാന്‍

അറസ്റ്റ് രേഖപ്പെടുത്തിയ റോയ് തോമസ്, സിലി വധക്കേസുകളില്‍ ജോളിയെ പോലീസ് കസ്റ്റഡിയില്‍ ലഭിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തെങ്കിലും 6 കേസുകളിലുമായി ബന്ധപ്പെട്ട് പോലീസിന് ഇനിയും വിവരങ്ങല്‍ ശേഖരിക്കാനുണ്ട്. റോയി, സിലി കേസുകളില്‍ ജോളിയെ വീണ്ടും കസ്റ്റഡിയില്‍ ലഭിക്കുന്നതിനുള്ള സാങ്കേതിക തടസ്സം മറികടക്കാനാണ് പുതിയ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നത്.

സിലി വധക്കേസില്‍

സിലി വധക്കേസില്‍

റോയി കേസിലെ രണ്ടാം പ്രതി മാത്യുവിനെ കഴിഞ്ഞ ദിവസം സിലി വധക്കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. സിലിയെ കൊല്ലാന്‍ സയനൈഡ് വാങ്ങിത്തന്നത് മാത്യുവാണെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. റോയിയുടെ കൊലപാതക കേസില്‍ റിമാന്‍റില്‍ കഴിയവെ ആയിരുന്നു മാത്യുവിന്‍റെ അറസ്റ്റ് .

ലക്ഷ്യം

ലക്ഷ്യം

തഹസീല്‍ദാര്‍ ജയശ്രീ, സിലിയുടേയും ജോളിയുടേയും ബന്ധുക്കള്‍ എന്നിവരുടെ മൊഴി വീണ്ടും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം. സിലിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായതുമായി ബന്ധപ്പെട്ടുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

വാളയാര്‍ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്ന് മുഖ്യമന്ത്രി; നിയമസഭയില്‍ പ്രതിപക്ഷ ബഹളംവാളയാര്‍ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്ന് മുഖ്യമന്ത്രി; നിയമസഭയില്‍ പ്രതിപക്ഷ ബഹളം

English summary
koodathai murder; Joliy's father's revelation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X