കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാജുവിനെ വെട്ടിലാക്കി ജോളി; 'സിലിയെ വധിക്കാന്‍ അലമാരയില്‍ നിന്ന് അരിഷ്ടമെടുത്ത് തന്നത് ഷാജു'

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ സിലി കേസില്‍ കൂടുതല്‍ തെളിവുകള്‍ തേടി അന്വേഷണ സംഘം. മുഖ്യപ്രതി ജോളിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ ഭാര്‍ത്താവ് ഷാജു, ഇയാളുടെ പിതാവ് സഖറിയാസ് എന്നിവരെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മണിക്കുറുകളോളം ചോദ്യം ചെയ്തിരുന്നു.

സിലിയുടെ മരണം ഷാജുവിന്‍റെ അറിവോടെയാണ് എന്ന മൊഴി ജോളി ആവര്‍ത്തിച്ചതിനാല്‍ മൂവരേയും ഒരിമിച്ചിരുത്തിയിരുന്നു വടകര തീരദേശ പോലീസ് സ്റ്റേഷനിലെ ചോദ്യം ചെയ്യല്‍. ഇതിന് പിന്നാലെ ജോളിയെ കോടഞ്ചേരി പുലിക്കയത്തെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തുകയും ചെയ്തു. ഇതിനിടെയാണ് സിലിയുടെ മരണത്തില്‍ ഷാജുവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ജോളി നടത്തിയിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

സിലിയുടെ വധത്തില്‍

സിലിയുടെ വധത്തില്‍

സിലിയുടെ വധത്തില്‍ ഷാജിവിന് പങ്കുണ്ടെന്ന് ഇയാളുടേയും മാതാപിതാക്കളുടേയും സാന്നിധ്യത്തില്‍ നടത്തിയ തെളിവെടുപ്പിലും ജോളി ആവര്‍ത്തിച്ചു. അരിഷ്ടത്തില്‍ സയനൈഡ് കലര്‍ത്തി നേരത്തെ 2 തവണ സിലിയെ വധിക്കാന്‍ ശ്രമിച്ചത് പരാജയപ്പെട്ടപ്പോള്‍ അസുഖബാധിതയെന്ന് പ്രചരിപ്പിച്ചതിലും ഷാജുവിന്‍റെ സഹായമുണ്ടായിരുന്നെന്ന് ജോളി മൊഴി നല്‍കി.

മഷ്റൂം ഗുളികയില്‍

മഷ്റൂം ഗുളികയില്‍

ഫുഡ് സപ്ലിമെന്‍റായ മഷ്റൂം ഗുളികയില്‍ സയനൈഡ് പുരട്ടിയായിരുന്നു 2016 ജനുവരി 11 ന് സിലെയ കൊലപ്പെടുത്തിയത്. കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിലിന് എതിര്‍വശത്തെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നാണ് സിലിക്ക് നല്‍കാം മഷ്റൂം ഗുളിക വാങ്ങിയതെന്നും ജോളി അന്വേഷണ സംഘത്തോട് വ്യക്തമാക്കി.

ജോളിയുടെ വിശദീകരണം

ജോളിയുടെ വിശദീകരണം

ഈ വിവരം ശരിയാണോയെന്ന് ഉറപ്പാക്കാന്‍ ജോളിയെ ഇന്നലെ വൈകീട്ടോടെ ഇവിടെ എത്തിച്ചെങ്കിലും കട അടച്ചിരുന്നു. സിലിക്ക് നല്‍കാന്‍ അന്ന് കൂടത്തായിയിലെ വീട്ടില്‍ നിന്ന് വെള്ളമെടുത്തെന്നും അതില്‍ സയനൈഡ് കലര്‍ത്തിയതും ജോളി വിശദീകരിച്ചു. അടുക്കളയിലെ അലമാരിയില്‍ സൂക്ഷിച്ച വിഷമെടുത്ത് ചേര്‍ത്ത ശേഷം വെള്ളക്കുപ്പി ബാഗില്‍വെച്ചു.

ഗുളികയും വെള്ളവും

ഗുളികയും വെള്ളവും

താമരശ്ശേരിയിലെ ദന്താശുപത്രിയിലെ ഗുളികയും വെള്ളവും സിലിയെക്കൊണ്ട് ജോളി കഴിപ്പിക്കുകയായിരുന്നു. ഈ ദന്താശുപത്രിയിലും ഇന്നലെ ജോളിയേയും കൊണ്ട് അന്വേഷണ സംഘമെത്തി. സിലി മരിച്ച ദിവസത്തെ സംഭവങ്ങളാണ് ഡോക്ടറോടും ജീവനക്കാരോടും പോലീസ് അന്വേഷിച്ചത്. ജോളിയെ കണ്ട് പരിചയമുണ്ടെന്ന് ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഷാജുവിന് വ്യക്തമായ പങ്ക്

ഷാജുവിന് വ്യക്തമായ പങ്ക്

സിലിയെ വകവരുത്താന്‍ നേരത്തെ അരിഷ്ടത്തില്‍ വിഷം നടത്തിയ ശ്രമങ്ങളില്‍ ഷാജുവിന് വ്യക്തമായ പങ്കുണ്ടെന്നും ജോളി അവകാശപ്പെട്ടു. ' ഈ ഭിത്തിയലമാരയില്‍ നിന്നാണ് അരിഷ്ടമെടുത്ത് ഷാജു തന്നത്, ഞാനത് സിലിക്ക് കൊടുത്തു' എന്നാണ് മരുന്നില്‍ സയനൈഡ് കലര്‍ത്തി സിലിയെ വധിക്കാന്‍ സംഭവത്തെക്കുറിച്ച് ജോളി വിശദീകരിച്ചത്.

മനഃപ്പൂര്‍വ്വം വൈകിപ്പിച്ചു

മനഃപ്പൂര്‍വ്വം വൈകിപ്പിച്ചു

വിഷം ഉള്ളില്‍ ചെന്നതിനെതുടര്‍ന്ന് ദന്താശുപത്രിയില്‍ വെച്ച് കുഴഞ്ഞുവീണ സിലിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ജോളി മനഃപ്പൂര്‍വ്വം വൈകിപ്പിച്ചതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ ആശുപത്രിയും നിരവധി സ്വകാര്യ ആശുപത്രികളും തൊട്ടടുത്തുണ്ടായിട്ടും വളഞ്ഞ വഴി ചുറ്റിപ്പോയി ഓമരശ്ശേരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്ന് ജോളി നിര്‍ബന്ധം പിടിക്കുകയായിരുന്നു.

ശക്തമായി എതിര്‍ത്തു

ശക്തമായി എതിര്‍ത്തു

സിലിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനേയും ജോളി ശക്തമായി എതിര്‍ത്തിരുന്നു. സിലിയുടെ സഹോദരന്‍ സിജോയോട് പോസ്റ്റ്മോര്‍ട്ടം വേണ്ടത് ശക്തമായി വാദിച്ചത് ജോളിയാണ്. ഒടുവില്‍ ഭാര്‍ത്താവ് ഷാജു തന്നെയാണ് പോസ്റ്റ്മോര്‍ട്ടം വേണ്ടെന്ന് ആശുപത്രി അധികൃതര്‍ക്ക് എഴുതി നല്‍കിയത്.

ചുംബനം

ചുംബനം

സിലിയുടെ മൃതദേഹത്തില്‍ ഷാജുവും സിലിയും ഒരുമിച്ച് ചുംബനം നല്‍കുന്ന ചിത്രവും നേരത്തെ പുറത്തുവന്നിരുന്നു. ഷാജു സിലിയുടെ മൃതദേഹത്തിന്റെ നെറ്റിമേല്‍ ചുംബിച്ചപ്പോള്‍ ഷാജുവിന്‍റെ ശിരസില്‍ മുട്ടുന്ന രീതിയില്‍ ജോളിയും തൊട്ടുപിന്നാലെ മൃതദേഹത്തില്‍ ചുംബിക്കുകയായിരുന്നു.

വ്യാജ ഒസ്യത്ത്

വ്യാജ ഒസ്യത്ത്

അതേസമയം, ടോം തോമസിന്‍റെ സ്വത്ത് തട്ടിയെടുക്കാനുള്ള വ്യാജ ഒസ്യത്ത് തയ്യാറാക്കിയത് രാമനാട്ടുകരയിലെ ആധാരം എഴുത്ത് ഓഫീസില്‍ വെച്ചാണെന്നും ജോളി മൊഴി നല്‍കി. ഒസ്യത്ത് തയ്യാറാക്കിയ ശേഷം കുന്നമംഗലത്തുള്ള ഫോട്ടോസ്റ്റാറ്റ് സെന്‍ററില്‍ നിന്ന് ഇതിന്‍റെ പകര്‍പ്പെടുത്തു.

ടോം തോമസിന്‍റെ ഒപ്പ്

ടോം തോമസിന്‍റെ ഒപ്പ്

ടോം തോമസിന്‍റെ ഒപ്പ് പതിപ്പിക്കേണ്ട ഭാഗത്ത്, അദ്ദേഹം നേരത്തെ ഒപ്പിട്ടിരുന്ന മറ്റൊരു കടലാണ് ചേര്‍ത്തുവെച്ചാണ് പകര്‍പ്പ് എടുത്തത്. ഇതോടെ ഒസ്യത്തിന്‍റെ പകര്‍പ്പില്‍ ടോം തോമസിന്‍റെ ഒപ്പും പതിഞ്ഞു. ഇതിന് ശേഷം വ്യാജ ഒസ്യത്ത് നശിപ്പിച്ചു കളഞ്ഞു. ടോം തോമസിന്‍റെ പേരിലുള്ള സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് മാറ്റാന്‍ ഈ പകര്‍പ്പായിരുന്നു ജോളി ഹാജരാക്കിയിരുന്നത്.

Recommended Video

cmsvideo
അയ്യപ്പന് പ്രിയം പിണറായിയുടെ പാര്‍ട്ടിയോട്
വിവരം കൈമാറി

വിവരം കൈമാറി

ഈ ഒസ്യത്ത് തയ്യാറാക്കിയ ശേഷമാണ് ടോം തോമസിനെ കൊലപ്പെടുത്താനുള്ള തീരുമാനമെടുത്തതെന്നും സിലി വധക്കേസില്‍ ചോദ്യം ചെയ്യുന്നതിനിടെ ജോളി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഈ വിവരങ്ങള്‍ സിലി വധക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ ടോം തോമസ് വധം അന്വേഷിക്കുന്ന പോലീസ് സംഘത്തിന് കൈമാറി.

 ഉത്തർ പ്രദേശിൽ ഒരു സീറ്റിലും ജയിക്കാതെ കോൺഗ്രസ്, 11ൽ 7ഉം ബിജെപിക്ക്, സന്തോഷമെന്ന് പ്രിയങ്ക ഗാന്ധി! ഉത്തർ പ്രദേശിൽ ഒരു സീറ്റിലും ജയിക്കാതെ കോൺഗ്രസ്, 11ൽ 7ഉം ബിജെപിക്ക്, സന്തോഷമെന്ന് പ്രിയങ്ക ഗാന്ധി!

 ചെന്നിത്തലയുടെ തിരഞ്ഞെടുപ്പ് വിശകലനം കേട്ട് ഞെട്ടിപ്പോയി; പ്രതിപക്ഷ നേതാവിന് എന്തുപറ്റിയെന്ന് ഐസക് ചെന്നിത്തലയുടെ തിരഞ്ഞെടുപ്പ് വിശകലനം കേട്ട് ഞെട്ടിപ്പോയി; പ്രതിപക്ഷ നേതാവിന് എന്തുപറ്റിയെന്ന് ഐസക്

English summary
koodathai murder; Joliy's statement against Shaju reagrading to Sily's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X