കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഴിവിട്ട ബന്ധങ്ങള്‍ക്ക് തടസ്സം, കര്‍ശന നിരീക്ഷണം; മാത്യുവിനെ കൊന്നത് എന്തിനെന്ന് വ്യക്തമാക്കി ജോളി

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ കേസ് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കെ ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചോദ്യം ചെയ്യലില്‍ പോലീസിന് ജോളി നല്‍കുന്ന മൊഴികളാണ് ഏറ്റവും ശ്രദ്ധേയം. ആറ് കൊലപാതകങ്ങളും നടത്തിയത് താനാണെന്ന് സമ്മതിച്ച ജോളി ഒരോ കൊലകളും എങ്ങനെ നടത്തിയെന്നും വിശദീകരിക്കുന്നു.

മരിച്ച ആറ് പേരില്‍ തനിക്ക് ഏറ്റവും കൂടുതല്‍ പക തോന്നിയത് ഭാര്‍ത്താവ് റോയിയുടെ അമ്മാവനായ മഞ്ചാടിയില്‍ മാത്യുവെന്ന എംഎം മാത്യുവിനോടായിരുന്നെന്നാണ് ജോളി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. റോയിയെ എങ്ങനെ കൊന്നും എന്നതും ജോളി പോലീസിന് മുന്നില്‍ വ്യക്തമാക്കുകയും ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ..

എംഎം മാത്യു

എംഎം മാത്യു

2014 ഏപ്രിലിലാണ് ജോളിയുടെ ഭര്‍തൃ മാതാവ് അന്നമ്മയുടെ സഹോദരനും അയല്‍വാസിയുമായ എംഎം മാത്യു (68) മഞ്ചാടിയില്‍ മരിച്ചത്. ബിഎസ്എഫില്‍ സൈനികനായിരുന്ന മാത്യു വിരമിച്ച ശേഷമാണ് നട്ടിലെത്തിയത്. മൂന്ന് പെണ്‍മക്കളും ഭര്‍ത്താക്കന്‍മാരുടെ വീട്ടിലായിരുന്നതിനാല്‍ മാത്യുവും ഭാര്യയും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.

കുഴഞ്ഞ് വീണ്

കുഴഞ്ഞ് വീണ്

മാത്യുവിന്‍റെ ഭാര്യ ബന്ധുവീട്ടില്‍ വിവാഹത്തിന് പോയ അന്നാണ് മാത്യു മരിക്കുന്നത്. വീട്ടില്‍ തനിച്ചായിരുന്ന മാത്യു വൈകീട്ട് കുഴഞ്ഞ് വീണ് മരിക്കുന്നത്. മുൻപ് നടന്ന മരണങ്ങളിലേതിന് സമാനമായി വായിൽ നിന്ന് നുരയും പതയും വന്നിരുന്നു. ജോളിയാണ് മാത്യു അവശനായി തളർന്നുവീണ കാര്യം നാട്ടുകാരെ വിളിച്ചറിയിച്ചത്. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ വെച്ച് മാത്യു മരിച്ചു.

റോയിയുടെ മരണത്തില്‍

റോയിയുടെ മരണത്തില്‍

2011 ല്‍ കൊല്ലപ്പെട്ട റോയിയുടെ മരണത്തില്‍ ഏറ്റവും കൂടുതല്‍ സംശയം പ്രകടിപ്പിച്ച വ്യക്തിയായിരുന്നു മാത്യു. റോയി തോമസിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടതില്ലെന്ന് ജോളി ഉള്‍പ്പടേയുള്ള ചില ബന്ധുക്കള്‍ നിലപാട് എടുത്തപ്പോള്‍ പോസ്റ്റ്മോര്‍ട്ടം നടത്തണം എന്ന് ഏറ്റവും കൂടുതല്‍ വാദിച്ച വ്യക്തിയായിരുന്നു മാത്യു. കേസ് ഇന്നത്തെ രീതിയില്‍ എത്തിനില്‍ക്കുന്നതില്‍ നിര്‍ണ്ണായകമായത് മാത്യുവിന്‍റെ നിര്‍ബന്ധ പ്രകാരം അന്ന് നടന്ന റോയിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ്.

നോട്ടപ്പുള്ളി

നോട്ടപ്പുള്ളി

ഈ സംഭവം മുതല്‍ ജോളിയുടെ നോട്ടപ്പുള്ളിയായി മാത്യു മാറിയിരുന്നു. മരണപ്പെട്ട ആറ് പേരില്‍ തനിക്ക് ഏറ്റവും കൂടുതല്‍ പക തോന്നിയത് മാത്യുവിനോടായിരുന്നെന്നുമാണ് ജോളി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ടോം തോമസിന്‍റെ മരണത്തില്‍ തന്നെ ഏറ്റവും സംശയിച്ചിരുന്നതായും തന്‍റെ ആണ്‍സുഹൃത്തുക്കള്‍ വീട്ടില്‍ വരുന്നതിലും വഴിവിട്ട ബന്ധങ്ങളിലും ഏറ്റവും എതിര്‍ത്തിരുന്നത് മാത്യു ആണെന്നും ജോളി വ്യക്തമാക്കുന്നു.

Recommended Video

cmsvideo
Koodathai case: Jolly has duel personality, says police | Oneindia Malayalam
നിരന്തരം നിരീക്ഷണം

നിരന്തരം നിരീക്ഷണം

തന്‍റെ നീക്കങ്ങള്‍ മാത്യു നിരന്തരം നിരീക്ഷിച്ചു. ടോം തോമസിന്‍റെ സഹോദരനും ഷാജുവിന്‍റെ പിതാവുമായ സഖറിയാസ് വീട്ടില്‍ വരുന്നത് മാത്യു എതിര്‍ത്തിരുന്നു. സഖറിയാസിനെ വീട്ടില്‍ കയറ്റരുതെന്ന് എന്ന് ടോം തോമസ് പറഞ്ഞിരുന്നില്ലെ എന്ന് ചോദിക്കുമായിരുന്നു. ടോം തോമസിന്‍റെ മരണത്തില്‍ തന്നെ സംശയമുണ്ടെന്ന് മാത്യു പലരോടും പറഞ്ഞിരുന്നു.

നാടകം

നാടകം

താനുമായി അടുപ്പത്തലായിരുന്ന മാത്യുവിന്‍റെ പിതൃസഹോദര പുത്രന്‍ ഷാജി വഴി മാത്യു ഇക്കാര്യം പലരോടും പറഞ്ഞതായി ജോളി മനസ്സിലാക്കുകയും ചെയ്തു. ഇതോടെ മാത്യുവിനേയും കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ആദ്യം മാത്യുവുമായി ജോളി അടുപ്പമുണ്ടാക്കി. തന്‍റെ വീഴ്ച്ചയില്‍ കരഞ്ഞു കൊണ്ട് മാത്യുവിനോട് ജോളി ക്ഷമ ചോദിച്ചു. ഇതില്‍ മാത്യു വീണു.

കപ്പയില്‍

കപ്പയില്‍

ഈ അടുപ്പം മുതലാക്കിയാണ് മാത്യുവിനെ കൊല്ലാനുള്ള പദ്ധതി ജോളി തയ്യാറാക്കിയത്. മാത്യുവിന്‍റെ ഭാര്യ വീട്ടില്‍ ഇല്ലാത്ത ദിവസം മാത്യുവിന് ജോളി വേവിച്ച കപ്പയില്‍ സയനൈഡ് ചേര്‍ത്തുകൊടുത്തു. ആഹാരം മാത്യുവിന്‍റെ വീട്ടില്‍ കൊണ്ടുപോയി വെച്ചതിന് ശേഷം ജോളി സ്വന്തം വീട്ടിലേക്ക് പോയി. സയനൈഡ് ചേര്‍ത്ത കപ്പ കഴിച്ചതോടെ മാത്യു ഛര്‍ദ്ദിക്കുകയായിരുന്നു.

നെഞ്ച് പൊട്ടിപ്പോകുന്നേ

നെഞ്ച് പൊട്ടിപ്പോകുന്നേ

മാത്യു അസ്വസ്ഥകള്‍ പ്രകടിപ്പിക്കുന്നത് കേട്ട് ഓടിച്ചെല്ലുന്നത് പോലെ ചെന്ന് മാത്യു നിലത്ത് വീണ് കിടക്കുന്ന വിവരം അയല്‍ക്കാരെ അറിയിക്കുകയുമായിരുന്നു. ഓടി വന്നവരോട് നെഞ്ച് പൊട്ടിപ്പോകുന്നേ എന്ന് മാത്യു പറഞ്ഞതായും ജോളി അറിയിച്ചു. ഹൃദയസ്തംഭനം മൂലമാണ് മരണം എന്ന് വരുത്തി തീര്‍ക്കാനായിരുന്നു തന്‍റെ ശ്രമമെന്ന് പോലീസിന് നല്‍കിയ മൊഴിയില്‍ ജോളി പറയുന്നു.

200 ശതമാനം ഉറപ്പ്

200 ശതമാനം ഉറപ്പ്

അതേസമയം, കേസിലെ പ്രതികള്‍ക്ക് ശിക്ഷ കിട്ടുമെന്ന് 200 ശതമാനം ഉറപ്പുണ്ടെന്ന് അന്വേഷണ ചുമതലയുള്ള വടകര റൂറല്‍ എസ്പി കെ ജി സൈമണ്‍ വ്യക്തമാക്കി. സാഹചര്യ തെളിവുകളും സാക്ഷി മൊഴികലും ബലമുള്ളതാണ്. റോയിയുടെ മരണം ഉള്‍പ്പടെ എല്ലാ കേസുകളും ലക്ഷ്യത്തിലെത്തും. ദൃക്സാക്ഷികളില്ലാത്തതും കാലപ്പഴക്കവും ഉയര്‍ത്തുന്ന പ്രതിസന്ധികളെ മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും

കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും

വരുംദിവസങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. ആറു കൊലപാതകങ്ങള്‍ക്കും ആറ് കാരണങ്ങളാണ് ഉള്ലത്. എല്ലാസ്ത്രീകളേയും പോലെ ജോളിയെ കാണാന്‍ കഴിയില്ല. ജോളിയുടെ മാനസികാവസ്ഥ പ്രത്യേകം പഠിക്കും. ഇത്രയും കാലും നാട്ടുകാരേയും വീട്ടുകാരേയും പറ്റിച്ച് എന്‍ഐടി പ്രഫസര്‍ എന്ന രീതിയില്‍ ജീവിച്ച അതേ ബുദ്ധിയാണ് കൊലപാതകങ്ങളിലും ജോളി സ്വീകരിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 ഇടുക്കിയിലുള്ള ബന്ധുക്കളേയും

ഇടുക്കിയിലുള്ള ബന്ധുക്കളേയും

കേസില്‍ ജോളിയുടെ ഇടുക്കിയിലുള്ള ബന്ധുക്കളേയും പോലീസ് ചോദ്യം ചെയ്തു. ജോളിയുടെ അച്ഛനമ്മമാരെയും സഹോദരങ്ങളെയും അടുത്ത ബന്ധുക്കളെയുമാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ജോളിയുടെ സഹോദരിയുടെ ഭർത്താവ് ജോണിയെ മൂന്ന് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ഇടുക്കി രാജകുമാരിയിലുള്ള തെങ്ങുംകുടി ജോണിയുടെ വീട്ടിൽ എത്തിയായിരുന്നു പോലീസിന്‍റെ ചോദ്യം ചെയ്യല്‍.

 കല്ലറ പൊളിച്ചതോടെ പിടിവിട്ടു, വക്കീലിനെ കാണാനോടി ജോളി; ലഭിച്ചത് റോയിയുടെ മേല്‍ പഴിചാരാനുള്ള പരിശീലനം കല്ലറ പൊളിച്ചതോടെ പിടിവിട്ടു, വക്കീലിനെ കാണാനോടി ജോളി; ലഭിച്ചത് റോയിയുടെ മേല്‍ പഴിചാരാനുള്ള പരിശീലനം

 'കോന്നിയില്‍ സുരേന്ദ്രനെ വിജയപ്പിക്കണം'; ബിജെപിക്ക് പരസ്യ പിന്തുണയുമായി ഓര്‍ത്തഡോക്സ് സഭ ഭാരവാഹികള്‍ 'കോന്നിയില്‍ സുരേന്ദ്രനെ വിജയപ്പിക്കണം'; ബിജെപിക്ക് പരസ്യ പിന്തുണയുമായി ഓര്‍ത്തഡോക്സ് സഭ ഭാരവാഹികള്‍

English summary
koodathai murder; Jolly explains why she killed mathew
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X