കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടത്തായി; ജോളിക്ക് താമരശേരിക്കാരനായ അഭിഭാഷകനുമായി ബന്ധം; അന്വേഷിക്കാന്‍ പോലീസ്

  • By Aami Madhu
Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാതകം സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും കൊലപ്പെടുത്താന്‍ പദ്ധതിയുണ്ടായിരുന്നതായി ജോളി പോലീസിന് മൊഴി നല്‍കിയിരുന്നു. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണുമായുള്ള അടുത്ത ബന്ധമാണ് ഇതിന് പിന്നില്‍ എന്നാണ് ജോഴിയുടെ മൊഴി. ജോണ്‍സണുമായി ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ജോളിയ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

എന്തുകൊണ്ട് കമ്മ്യൂണിസ്റ്റുകാർ ലക്ഷ്യം കണ്ടില്ല? സീതാറാം യെച്ചൂരി പറയുന്നു കൃത്യമായി !!എന്തുകൊണ്ട് കമ്മ്യൂണിസ്റ്റുകാർ ലക്ഷ്യം കണ്ടില്ല? സീതാറാം യെച്ചൂരി പറയുന്നു കൃത്യമായി !!

അതേസമയം ജോണ്‍സണെ കൂടാതെ കോഴിക്കോട് നിന്നുള്ള ഒരു അഭിഭാഷകനുമായും ജോളിക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇയാള്‍ക്കൊപ്പം ജോളി തമിഴ്നാട്ടിലേക്ക് പോയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

രണ്ട് കാരണങ്ങള്‍

രണ്ട് കാരണങ്ങള്‍

ആദ്യ ഭര്‍ത്താവ് റോയിയെ കൊലപ്പെടുത്താന്‍ ജോളിയെ പ്രരിപ്പിച്ചത് പ്രധാനമായും രണ്ട് കാരണങ്ങളായിരുന്നു. മറ്റ് പുരുഷന്‍മാരുമായുള്ള ജോളിയുടെ ബന്ധം റോയി പലപ്പോഴും എതിര്‍ത്തിരുന്നുവെന്നതാണ് ഒന്ന്. സ്ഥിര വരുമാനമുള്ള പുരുഷനെ വേണമെന്നും ജോളി ആഗ്രഹിച്ചിരുന്നു. ഇതാണ് ആദ്യ ഭര്‍ത്താവിന്‍റെ കൊലയിലേക്ക് നയിച്ചത്.

തെളിവുകള്‍ പുറത്ത്

തെളിവുകള്‍ പുറത്ത്

രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും ജോളി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണുമായുള്ള അടുത്ത ബന്ധമായിരുന്നത്രേ ഇതിന് പിന്നില്‍. ജോളിയുമായി വെറും സൗഹ‍ൃദം മാത്രമാണെന്നായിരുന്നു ജോണ്‍സണ്‍ ആദ്യം പോലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഇരുവരുടേയും ഫോണ്‍ പരിശോധനയില്‍ ഇവര്‍ പരസ്പരം മണിക്കൂറുകളോളം സംസാരിച്ചിരുന്നതായും പല സ്ഥലങ്ങളില്‍ യാത്ര നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

അഭിഭാഷകനുമായി ബന്ധം

അഭിഭാഷകനുമായി ബന്ധം


ജോണ്‍സണെ വിവാഹം കഴിക്കാന്‍ ജോളി താത്പര്യപ്പെട്ടിരുന്നതായും പോലീസ് പറയുന്നു. അതേസമയം ജോണ്‍സണെ കൂടാതെ മറ്റൊരു അഭിഭാഷകനുമായും ജോളിയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇയാളും സംശയത്തിന്‍റെ നിഴലിലാണ്.

അന്വേഷിക്കും

അന്വേഷിക്കും

താമരശ്ശേരിയില്‍ താമസിക്കുന്ന ഇയാള്‍ക്ക് ജോളിയുമായി വര്‍ഷങ്ങളായുള്ള ബന്ധമുണ്ടായിരുന്നു. റോയിയുടെ മരണശേഷം ഇയാള്‍ പലപ്പോഴും പൊന്നാമറ്റം തറവാടില്‍ എത്താറുണ്ടായിരുന്നു. എന്നാല്‍ ചില ബന്ധുക്കള്‍ വിലക്കിയതോടെയാണ് ഈ സന്ദര്‍ശം നിലച്ചത്. അതേസമയം ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് പോലീസ് പരിശോധിക്കും.

കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നേരത്തേ തന്നെ വ്യാജ ഒസ്യത്ത് ഉണ്ടാക്കാന്‍ ജോളിക്ക് അഭിഭാഷകരുടെ സഹായം ലഭിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ജോളിയുമായി ബന്ധമുള്ള അഭിഭാഷകന്‍ തന്നെയാണോ ഔസ്യത്ത് ഉണ്ടാക്കാന്‍ സഹായിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതിനിടെ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ കുഞ്ഞ് ആല്‍ഫൈന്‍റെ കൊലപാകത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു.

ബ്രഡില്‍ വിഷം കലര്‍ത്തി

ബ്രഡില്‍ വിഷം കലര്‍ത്തി

ആല്‍ഫൈന് കഴിക്കാനുളള ബ്രഡ് ഇറച്ചിക്കറിയില്‍ മുക്കി ജോളി ഷാജുവിന്‍റെ സഹോദരിയുടെ കൈയ്യില്‍ കൊടുക്കുന്നത് കണ്ടുവെന്നാണ് സാക്ഷി മൊഴി. മൂത്ത മകന്‍റെ ആദ്യ കുര്‍ബാന വിരുന്ന് ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു സംഭവം. ഷാജുവിന്‍റെ സഹോദരിയോട് കുഞ്ഞിന് ഭക്ഷണം നല്‍കാന്‍ സിലി ഏല്‍പ്പിക്കുകയായിരുന്നു.

ദൃക്സാക്ഷി മൊഴി

ദൃക്സാക്ഷി മൊഴി

ഇത് കേട്ട ജോളി കുഞ്ഞിന് നല്‍കാനുള്ള ബ്രഡ് ഇറച്ചികറയില്‍ മുക്കി സഹോദരിക്ക് നല്‍കി. വിഷം പുരട്ടിയത് അറിയാതെ അവര്‍ കുഞ്ഞിന് ഭക്ഷണം നല്‍കി. ബ്രഡ് കഴിച്ച് രണ്ട് സെക്കന്‍റിനുള്ളില്‍ തന്നെ കുട്ടിയുടെ കണ്ണ് പിറകിലേക്ക് മറിഞ്ഞിരുന്നുവെന്നും കുട്ടി വീണിരുന്നുവെന്നും ദൃക്സാക്ഷി മൊഴിയിലുണ്ട്.

അന്ന് തന്നെ ശ്രമിച്ചു

അന്ന് തന്നെ ശ്രമിച്ചു

അതേസമയം സിലിയേയും അന്ന് തന്നെ കൊലപ്പെടുത്താന‍് ശ്രമിച്ചുവെന്ന് ജോളി പോവീസിനോട് വെളിപ്പെടുത്തി. കുഞ്ഞിന് ഭക്ഷണം കൊടുത്ത സമയത്ത് തന്നെ സിലിയോടും ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ബ്രഡ് കഴിച്ച കുട്ടിക്ക് അസ്വസ്ഥതയായതോടെ സാഹചര്യം മാറി. ഇതോടെയാണ് ആ ശ്രമം ഉപേക്ഷിച്ചത്.

ചോദ്യം ചെയ്യല്‍ തുടരുന്നു

ചോദ്യം ചെയ്യല്‍ തുടരുന്നു

രണ്ടാം വട്ടമാണ് സിലിയെ കൊലപ്പെടുത്താനുള്ള ശ്രമം വിജയിച്ചതെന്നും ജോളി പോലീസിനോട് പറഞ്ഞു. കേസില്‍ ജോളിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ് ഇന്നലെ പകല്‍ മുഴുവന്‍ ജോളിയെ മാത്രമാണ് റൂറല്‍ എസ്പി ഓഫീസില്‍ എത്തിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്.

പൊന്നാമറ്റം തറവാട്ടിലേക്ക്

പൊന്നാമറ്റം തറവാട്ടിലേക്ക്

ഇനിയും കൊലപാതകം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ട്. എസ്പി ദിവ്യ എസ് ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പോലീസ് സംഘം ഇന്ന് വീണ്ടും പൊന്നാമറ്റം വീട്ടിലെത്തി തിരച്ചില്‍ നടത്തും.

രണ്ട് മണ്ഡലങ്ങളിലെ തോല്‍വി: ബിജെപി മുഖം കറുപ്പിച്ചു, നിലപാട് തിരുത്തി തുഷാര്‍ വെള്ളാപ്പള്ളി

English summary
Koodathai murder; Jolly has relation with an advocate in Thamarassery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X