കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോളിയുടെ മൊബൈല്‍ നിറയെ യുവതിയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍!! യുവതി മുങ്ങി? വലവിരിച്ച് പോലീസ്

  • By Aami Madhu
Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ ജോളിയുടെ എന്‍ഐടി ബന്ധത്തിന്‍റെ ചുരുളഴിക്കാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. 14 വര്‍ഷമാണ് ജോളി വീട്ടുകാരേയും നാട്ടുകാരേയും വഞ്ചിച്ച് എന്‍ഐടി അധ്യാപികയാണെന്ന പേരില്‍ വിലസിയത്. ജോലിയ്ക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങുന്ന ജോളി എന്‍ഐടി പരിസരത്ത് തന്നെ ഉണ്ടായിരുന്നുവെന്നാണ് പോലീസ് നിഗമനം.

നേരത്തേ ചോദ്യം ചെയ്യലില്‍ ഇവിടുത്തെ തയ്യല്‍ കടയിലും ബ്യൂട്ടിപാര്‍ലറിലുമെല്ലാം താന്‍ പോകാറുണ്ടെന്ന് ജോളി പോലീസിന് മൊഴി നല്‍കിയിരുന്നു.അതിനിടെ തയ്യല്‍ കടയില്‍ ജോലി ചെയ്യുന്ന യുവതിയുമായി ജോളിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. യുവതിയെ ചോദ്യം ചെയ്യുന്നതിലൂടെ ജോളിയുടെ എന്‍ഐടി ബന്ധത്തിന്‍റെ ചുരുളഴിക്കാന്‍ സാധിക്കുമെന്നാണ് പോലീസ് കരുതുന്നത്.

 കോളേജ് പരിസരത്ത്

കോളേജ് പരിസരത്ത്

എന്‍ഐടി പരിസരത്തെ തയ്യല്‍ കടയില്‍ താന്‍ പോകാറുണ്ടെന്ന് ജോളി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജോളിയെ ഇവിടെ എത്തിച്ച് മൊഴിയെടുക്കുകയും ചെയ്തിരുന്നു. എന്‍ഐടിയിലേക്കെന്ന് പറഞ്ഞ ജോളി കോളേജിന്‍റെ പരിസരത്ത് ചില കോഴ്സുകള്‍ക്ക് ചേര്‍ന്നിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

 കോഴ്സിന് ചേര്‍ന്നു

കോഴ്സിന് ചേര്‍ന്നു

പ്രീഡിഗ്രി പോലും പാസായിട്ടില്ലാത്തയാളാണ് ജോളി. അധ്യാപികയെന്ന് പറഞ്ഞ് പോകുന്ന ജോളി കോളേജ് പരിസരത്ത് ബ്യൂട്ടീഷന്‍ ,തയ്യല്‍ കോഴ്സുകള്‍ക്ക് ചേര്‍ന്ന് പഠിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പൊന്നാമറ്റം വീട് പരിശോധിച്ചപ്പോള്‍ ഈ കോഴ്സുകള്‍ സംബന്ധിച്ചുള്ള ചില സര്‍ട്ടിഫിക്കറ്റുകള്‍ പോലീസിന് ലഭിച്ചിരുന്നു.

യുവതിയുമായി ബന്ധം

യുവതിയുമായി ബന്ധം

ആദ്യ ഘട്ട അന്വേഷണത്തില്‍ എന്‍ഐടി പരിസരത്ത് ബ്യൂട്ടിപാര്‍ലര്‍ നടത്തി വരുന്ന സുലേഖയുമായും തഹസില്‍ദാര്‍ ജയശ്രീയുമായും ജോളിക്ക് അടുത്ത ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ അറസ്റ്റിന് പിന്നാലെ ജോളിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ മറ്റൊരു യുവതിയുമായി ജോളി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതായി പോലീസ് കണ്ടെത്തി.

ഫോണ്‍ പരിശോധിച്ചപ്പോള്‍

ഫോണ്‍ പരിശോധിച്ചപ്പോള്‍

എന്‍ഐടി പരിസരത്തുള്ള തയ്യല്‍ കടയില്‍ ജോലി ചെയ്യുന്ന ജോളിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ജോളിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പോലീസിന് നിര്‍ണായക വിവരം ലഭിച്ചത്.
ജോളിയിടെ ഫോണില്‍ നിന്നും ഇരുവരും നില്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഒരുമിച്ചുള്ള ഫോട്ടോ

ഒരുമിച്ചുള്ള ഫോട്ടോ

എന്‍ഐടിയില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന രാഗം കലോത്സവത്തിലും യുവതിയുമൊത്ത് എന്‍ഐടിയുടെ ഐഡി കാര്‍ഡ് ധരിച്ച് നില്‍ക്കുന്ന ഫോട്ടോകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.ഇതോടെ ജോളിയുടെ എന്‍ഐടി ബന്ധത്തിന്‍റെ ചുരുളഴിക്കാന്‍ യുവതിയ്ക്ക് കഴിയുമെന്നാണ് പോലീസ് കണക്കാക്കുന്നത്.

ഒളിവില്‍?

ഒളിവില്‍?

ഒരു വര്‍ഷമായി ഇവിടെ തയ്യല്‍ കട പ്രവര്‍ത്തിക്കുന്നില്ല. പോലീസ് ഇവര്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അതേസമയം
ഇവര്‍ ഒളിവില്‍ പോയോ എന്ന സംശയം ഉണ്ട്. അതിനിടെ എന്‍ഐടി പരിസരത്ത് ജോളി വസ്തുകച്ചവടം നടത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സിപിഎം നേതാവ്

സിപിഎം നേതാവ്

ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ ഒപ്പിട്ട സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കെ മനോജിനെ ജോളി പരിചയപ്പെട്ടത് വസ്തു ഇടപാട് വഴിയാണെത്ര. ഇവിടെ ഭൂമി വാങ്ങാന്‍ ജോളി ഇയാള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കിയിരുന്നു.
എന്നാല്‍ കച്ചവടം നടന്നില്ല. ഇതോടെ ജോളി തന്‍റെ പണം മനോജിനോട് തിരികെ ആവശ്യപ്പെട്ടു.

തെളിവെടുപ്പിനിടെ

തെളിവെടുപ്പിനിടെ

എന്നാല്‍ ആദ്യമൊന്നും പണം നല്‍കാന്‍ മനോജ് തയ്യാറായിരുന്നില്ല. പിന്നീട് പലതവണയായി ചെറിയ ചെറിയ തുകകള്‍ കൈമാറിയാതും കണ്ടെത്തിയിട്ടുണ്ട്. മനോജ് പണം നല്‍കിയ കട തെളിവെടുപ്പിനിടെ ജോളി പോലീസിന് കാണിച്ച് കൊടുത്തിരുന്നു.

കസ്റ്റഡി നീട്ടി

കസ്റ്റഡി നീട്ടി

അതിനിടെ കേസില്‍ ജോളി ഉള്‍പ്പെട മൂന്ന് പ്രതികളുടേയും കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. ആറ് ദിവസത്തേക്ക് കസ്റ്റഡി നീട്ടണമെന്നായിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടത്. പ്രതികളുടെ ജാമ്യാപേക്ഷ ഈ മാസം 19 ന് പരിഗണിക്കും.

പരാതിയില്ലെന്ന്

പരാതിയില്ലെന്ന്

കസ്റ്റഡി നീട്ടരുതെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെയ്ക്കുകയായിരുന്നു. പോലീസിനെ കുറിച്ച് യാതൊരു പരാതിയും ഇല്ലെന്ന് മൂന്ന് പ്രതികളും കോടതിയില്‍ പറഞ്ഞു. പ്രജികുമാറുമായി സംസാരിക്കാന്‍ ഭാര്യയ്ക്ക് കോടതി 10 മിനിറ്റ് അനുവദിക്കുകയും ചെയ്തിരുന്നു.

English summary
Koodathai murder; jolly has relation with lady in NIT
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X