കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോളിയൊടൊപ്പം സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയെന്ന് ബിഎസ്എന്‍എല്‍ ജീവനക്കാരന്‍, കേസില്‍ പങ്കില്ല

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
Jolly Koodathai : BSNL ജീവനക്കാരന്റെ വെളിപ്പെടുത്തല്‍ | Oneindia Malayalam

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളിയേയും മറ്റ് രണ്ട് പേരേയും ഇന്ന് പോലീസ് കോടതിയില്‍ ഹാജരാക്കും. പ്രതികളായ എംഎസ് മാത്യു, പ്രജികുമാര്‍ എന്നിവരെയാണ് താമരശ്ശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നത്. പ്രതികളെ കസ്റ്റഡിയില്‍ വിട്ട് കിട്ടാനുള്ള പോലീസിന്‍റെ അപേക്ഷയും കോടതി ഇന്ന് പരിശോധിക്കും.

ജോളിക്ക് 'ഏലസ്' നല്‍കിയ മന്ത്രിവാദി ഒളിവില്‍? ജോളി പണത്തിനായി ആഭിചാര കര്‍മ്മങ്ങള്‍ ചെയ്യിച്ചെന്ന്ജോളിക്ക് 'ഏലസ്' നല്‍കിയ മന്ത്രിവാദി ഒളിവില്‍? ജോളി പണത്തിനായി ആഭിചാര കര്‍മ്മങ്ങള്‍ ചെയ്യിച്ചെന്ന്

കൊലപാതകം നടത്താന്‍ മാത്യുവിനേയും പ്രജുകുമാറിനേയും കൂടാതെ മറ്റ് ചിലരുടെ കൂടെ സഹായം ജോളിയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസിന്‍റെ നിഗമനം. ഇതിനിടെ ജോളിയുടെ അടുത്ത സുഹൃത്തും ബിഎസ്എന്‍എല്‍ ജീവനക്കാരനുമായ ജോണ്‍സണ്‍ പോലീസിന് നല്‍കിയ മൊഴി പുറത്തുവന്നു. വിശദാംശങ്ങളിലേക്ക്

ഫോണില്‍ വിളിച്ചു

ഫോണില്‍ വിളിച്ചു

ജോളി ജോസഫുമായി ഏറ്റവും അധികം ഫോണില്‍ സംസാരിച്ച വ്യക്തി ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണ്‍ ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ജോളിക്ക് സിം എടുത്ത് നല്‍കിയതും ജോണ്‍സണാണ്.ഇതോടെയാണ് ജോണ്‍സണെ അന്വേഷണ സംഘം വിളിപ്പിച്ചത്. എന്നാല്‍ ജോളിയുമായി തനിക്ക് സൗഹൃദം മാത്രമാണെന്നാണ് ജോണ്‍സണ്‍ പോലീസിനോട് പറഞ്ഞു.

സൗഹൃദത്തിന്‍റെ പേരില്‍

സൗഹൃദത്തിന്‍റെ പേരില്‍

സൗഹൃദത്തിന്‍റെ പേരിലാണ് ജോളിയെ വിളിച്ചത്. ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ട്. കുടുംബത്തോടൊപ്പം വിനോദയാത്ര നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും ജോണ്‍സണ്‍ പോലീസിനോട് പറഞ്ഞു.

സഹായം ചോദിച്ചു

സഹായം ചോദിച്ചു

കൊല്ലപ്പെട്ട ടോം തോമസിന്‍റെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ വില്‍പത്രം ഉണ്ടാക്കാന്‍ ജോളിയെ സഹായിച്ചെന്ന് കണക്കാക്കുന്ന ജയശ്രീയുമായി തനിക്ക് ബന്ധമുണ്ടായിരുന്നില്ലെന്നും ജോണ്‍സണ്‍ പറഞ്ഞു. ഒരിക്കല്‍ തന്നെ ജയശ്രീ ഫോണില്‍ വിളിച്ചിരുന്നുവെന്നും ജോണ്‍സണ്‍ പറഞ്ഞു.

ശബ്ദ രേഖ

ശബ്ദ രേഖ

ജോളി തയ്യാറാക്കിയ വില്‍പത്രം വ്യാജമാണെന്നായിരുന്നു ജയശ്രീ ഒരിക്കല്‍ വിളിച്ച് പറഞ്ഞത്. തന്നെ രക്ഷപ്പെടാന്‍ സഹായിക്കണമെന്ന് ജയശ്രീ ആവശ്യപ്പെട്ടു. ഈ സംഭാഷണത്തിന്‍റെ ശബ്ദരേഖ തന്‍റെ കൈയ്യില്‍ ഉണ്ട്. ഇത് അന്വേഷണ സംഘത്തിന് കൈമാറുമെന്നും ജോണ്‍സണ്‍ പറഞ്ഞു.

ഉപേദശം തേടി

ഉപേദശം തേടി

അതിനിടെ ജോളി തന്നോട് ഉപദേശം തേടിയെന്ന വെളിപ്പെടുത്തലുമായി സഹോദരി ഭര്‍ത്താവ് ജോണി മാധ്യമങ്ങളോട് പറഞ്ഞു. ജോളി ഏറ്റവും കൂടുതല്‍ ഫോണില്‍ ബന്ധപ്പെട്ട മറ്റൊരു വ്യത്തിയാണ് സഹോദരി സിസിലിയുടെ ഭര്‍ത്താവ് ജോണി. നുണ പരിശോധനയ്ക്ക് വിധേയമാകുന്നത് ബന്ധപ്പെട്ട് ജോളി ഉപദേശം തേടിയത് തന്നോടാണെന്നും ജോണി പറഞ്ഞു.

തന്നെ വിളിച്ചു

തന്നെ വിളിച്ചു

നുണപരിശോധനയ്ക്ക് വിധേയമാകണമെന്ന് ആവശ്യപ്പെട്ട് ജോളി ജോണിയെയാണ് ഉപദേശം തേടാന്‍ വിളിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അച്ഛന്‍ ജോസഫിനെ വിളിക്കണം എന്നായിരുന്നു ക്രൈംബ്രാഞ്ചിനോട് ജോളി പറഞ്ഞത്. എന്നാല്‍ ജോണിയെ ആണ് ഫോണില്‍ വിളിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

സഹോദര ബന്ധം മാത്രം

സഹോദര ബന്ധം മാത്രം

അതേസമയം തന്നോ ജോളി വിളിച്ചപ്പോള്‍ അന്വേഷണത്തോട് സഹകരിക്കണം എന്നാണ് ആവശ്യപ്പെട്ടതെന്ന് ജോണി വ്യക്തമാക്കി. വില്‍ പത്രത്തെ കുറിച്ച് തനിക്ക് അറിയാമാരിന്നുവെന്നും എന്നാല്‍ അവരുടെ കുടുംബ കാര്യമായതിനാല്‍ താന്‍ അതില്‍ ഇടപെട്ടില്ലെന്നും ജോണി പറഞ്ഞു.

മാധ്യമങ്ങളിലൂടെ

മാധ്യമങ്ങളിലൂടെ

കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങളില്‍ വന്നപ്പോള്‍ മാത്രമാണ് താന്‍ അറിഞ്ഞത്. ജോളിയുമായി സഹോദര ബന്ധം മാത്രമേ തനിക്ക് ഉണ്ടായിരുന്നു. കുടുംബ കാര്യങ്ങള്‍ മാത്രമാണ് ഫോണിലൂടെ സംസാരിച്ചിരുന്നുള്ളൂവെന്നും ജോണി വ്യക്തമാക്കി.

വാര്‍ത്ത തളളി ജ്യോത്സ്യന്‍

വാര്‍ത്ത തളളി ജ്യോത്സ്യന്‍

അതേസമയം കൂടത്തായി കേസിലെ ജോളിയെ പരിചയമില്ലെന്ന് വെളിപ്പെടുത്തി ജ്യോത്സന്‍ കൃഷ്ണകുമാര്‍ രംഗത്തെത്തി. ജോളിയേയോ കൊല്ലപ്പെട്ട റോയിയേയോ തനിക്ക് യാതൊരു പരിചയവുമില്ലെന്ന് കൃഷ്ണ കുമാര്‍ പറഞ്ഞു. നിരവധി പേര്‍ ഏലസ് വാങ്ങാന്‍ വരാറുണ്ടെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു.

പരിചയമില്ല

പരിചയമില്ല

ഏലവും ഭസ്മവും നല്‍കാറുണ്ട്. ഭസ്മം തലക്കുഴിഞ്ഞ് നല്‍കുകയോ കത്തിക്കുകയോ ആണ് പതിവ്. ഭസ്മം ഭക്ഷിക്കാന്‍ നല്‍കാറില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. മരിച്ച റോയിയുടെ ശരീരത്തില്‍ നിന്ന് കണ്ടെടുത്ത ഏലസ് ജ്യോത്സന്‍ നല്‍കിയതാണെന്നും അതിലെ പൊടി കഴിച്ചാണ് ജോണി കൊല്ലപ്പെട്ടതെന്നുമടക്കമുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കൊച്ചിയില്‍ പെണ്‍കുട്ടിയെ യുവാവ് തീ കൊളുത്തി കൊന്നു!! യുവാവ് ആത്മഹത്യ ചെയ്തു

പിണറായിയിലെ സൗമ്യ ആവർത്തിക്കാതിരിക്കാൻ കരുതലോടെ പോലീസ്;ജോളിക്ക് ജയിലിൽ കൗൺസിലിങും പ്രത്യേക സുരക്ഷയും

English summary
Koodathai murder; Jolly is just a friend says Johnson
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X