കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോളിക്ക് തെറിയഭിഷേകം, കൂകി വിളിച്ച് ജനക്കൂട്ടം; പ്രതികളെ 6 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരിയിലെ പ്രതികളെ 6 ദിവസത്തെ പോലീസ് കസ്റ്റ്ഡയില്‍ വിട്ടു. ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയൽ മഞ്ചാടിയിൽ മാത്യു, തച്ചംപൊയിൽ മുള്ളമ്പലത്തിൽ പി പ്രജുകുമാർ എന്നിവരെയാണ് താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

പ്രത്യേക വ്യവസ്ഥകളൊന്നും വെക്കാതെയാണ് കോടതി പ്രതികളുടെ കസ്റ്റഡി അനുവദിച്ചത്. ചോദ്യം ചെയ്യല്‍ ഉള്‍പ്പടേയുള്ള നടപടികള്‍ക്ക് ശേഷം ഈ മാസം 16 ന് പ്രതികളെ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രതികളെ 11 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു കസ്റ്റഡി അപേക്ഷയില്‍ പോലീസ് ആവശ്യപ്പെട്ടിരുന്നത്. നേരത്തെ പ്രതികളെ കോടതിയില്‍ എത്തിച്ചപ്പോള്‍ വലിയ പ്രതിഷേധമായിരുന്നു ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നത് വിശദാംശങ്ങള്‍ ഇങ്ങനെ..

തടസ്സം ഉന്നയിച്ചില്ല

തടസ്സം ഉന്നയിച്ചില്ല

പോലീസിന്‍റെ കസ്റ്റഡി അപേക്ഷയില്‍ പ്രതികള്‍ കോടതിയില്‍ തടസ്സം ഉന്നയിച്ചിരുന്നില്ല. പോലീസ് കസ്റ്റഡിയില്‍ പോകുന്നതിന് എന്തെങ്കിലും എതിര്‍പ്പ് ഉന്നയിക്കാനുണ്ടോയെന്ന് കോടതി മൂന്ന് പ്രതികളോടും ചോദിച്ചപ്പോള്‍ എതിര്‍പ്പില്ലെന്നായിരുന്നു മാത്യും പറഞ്ഞത്. മറ്റുള്ളവരും ശബ്ദമുയര്‍ത്താതെ എതിര്‍പ്പില്ലെന്ന് തലയാട്ടുകയായിരുന്നു. അതിന് ശേഷം കോടതി അടുത്ത നടപടികളിലേക്ക് നീങ്ങുകയായിരുന്നു.

ആളൂരിന്‍റെ പ്രതിനിധിയെത്തി

ആളൂരിന്‍റെ പ്രതിനിധിയെത്തി

കേസ് ഇനി 16-ാം തിയതി പരിഗണിക്കും. പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ അന്ന് തന്നെ കോടതി പരിഗണിക്കും. പോലീസിന്‍റെ ഭാഗത്ത് നിന്നോ മറ്റോ പരാതികള്‍ ഉള്ളതായി പ്രതികള്‍ പറഞ്ഞില്ല. ഇതിനിടയില്‍ ആളൂരിന്‍റെ പ്രതിനിധിയെത്തി ജോളിയില്‍ നിന്ന് വക്കാലത്ത് ഒപ്പിട്ടു വാങ്ങി കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ ഹാജാരാവാന്‍ ജോളിയുമായി ബന്ധപ്പെട്ടവര്‍ തന്നെ സമീപിച്ചിരുന്നുവെന്ന് ആളൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
Jolly Koodathai : ജോളിയുടെ കള്ളങ്ങള്‍ പൊളിഞ്ഞത് നാലാമത്തെ ചോദ്യം ചെയ്യലില്‍ | Oneindia Malayalam
ചോദ്യം ചെയ്യല്‍

ചോദ്യം ചെയ്യല്‍

പ്രതികളെ പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചതിന് ശേഷമായിരിക്കും ചോദ്യം ചെയ്യല്‍ ആരംഭിക്കുക. പ്രതികളേയും കൊണ്ട് താമരശ്ശേരിയില്‍ നിന്ന് പയ്യോളി ഭാഗത്തേക്കാണ് പോലീസ് വാഹനം പുറപ്പെട്ടത്. താമരശ്ശേരിയില്‍ നിന്ന് വളരെ അടുത്ത പ്രദേശമായതിനാല്‍ പ്രതികളെ ഇന്ന് തന്നെ കൂടത്തായിയില്‍ എത്തി തെളിവെടുപ്പ് നടത്തിയേക്കുമെന്ന അഭ്യൂഹം നേരത്തെയുണ്ടായിരുന്നു.

പ്രതികള്‍ കോടതിയില്‍

പ്രതികള്‍ കോടതിയില്‍

കോഴിക്കോട് ജില്ലാ ജയിലില്‍ താമസിപ്പിച്ചിരുന്ന ജോളിയേയും പ്രജികുമാറിനേയുമായിരുന്നു ആദ്യം താമരശ്ശേരി. കോടതിയില്‍ എത്തിച്ചത്. സബ് ജയിലില്‍ താമസിപ്പിച്ച മാത്യുവിനേയും കൊണ്ടുള്ള പോലീസ് സംഘം പിന്നീടാണ് കോടതിയില്‍ എത്തിയത്. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വെച്ച് മാത്യുവിന്‍റെ വൈദ്യ പരിശോധന നടത്തി. ജോളി ജോസഫിനേയും പ്രജികുമാറിനേയും വൈദ്യ പരിശോധനക്ക് വിധേയമാക്കിയില്ല.

എന്തെങ്കിലും പറയാനുണ്ടോ

എന്തെങ്കിലും പറയാനുണ്ടോ

ജയിലിലിന് പുറത്തുവന്ന ജോളിയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.
അതേസമയം പെരുച്ചാഴിയെ കൊല്ലാനാണെന്ന കാരണം പറഞ്ഞാണ് മാത്യു തന്‍റെ കയ്യില്‍ നിന്ന് സയനൈഡ് വാങ്ങിയതെന്നാണ് മൂന്നാം പ്രതി പ്രജികുമാര്‍ കോടതിയിലേക്ക് പോവാന്‍ പൊലീസ് ജീപ്പിലേക്ക് കയറുമ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞും. താന്‍ നിരപരാധിയാണെന്നും അദ്ദേഹം പറഞ്ഞു.

വലിയ ആള്‍ക്കൂട്ടം

വലിയ ആള്‍ക്കൂട്ടം

പ്രതികളുടെ പുറത്തുകൊണ്ടുവരുന്നതറിഞ്ഞ് ജില്ലാ ജയിലിന് പുറത്ത് വലിയ രീതിയില്‍ ആളുകള്‍ തിങ്ങിക്കൂടിയിരുന്നു. പ്രതികള്‍ എത്തുന്ന വിവരമറിഞ്ഞ് താമരശ്ശേരി കോടതി പരിസരത്തും ആള്‍ക്കൂട്ടം തടിച്ചു കൂടി. പ്രതികളേയും കൊണ്ട് പോലീസ് ജീപ്പ് എത്തിയപ്പോള്‍ തെറിയഭിഷേകത്തോടേയും കൂക്കിവിളിയോടെയുമാണ് ജനങ്ങള്‍ എതിരേറ്റത്.

ജനരോഷം

ജനരോഷം

ആളുകളെ വകഞ്ഞ് മാറ്റിക്കൊണ്ടാണ് പോലീസ് ജോളിയെ കോടതി വളപ്പില്‍ എത്തിച്ചത്. ശക്തമായ ജനരോക്ഷം ഉണ്ടാവുമെന്ന് നേരത്തെ തന്നെ മനസ്സിലാക്കിയ പോലീസ് പ്രതികള്‍ക്ക് ശക്തമായ സുരക്ഷയും ഒരുക്കിയിരുന്നു. പ്രതികളെ കോടതിയില്‍ നിന്ന് പുറത്ത് എത്തിച്ചപ്പോഴും ശക്തമായ ജനരോഷം നേരിടേണ്ടി വന്നു.

ശക്തമായി എതിര്‍ത്തു

ശക്തമായി എതിര്‍ത്തു

പ്രതികളെ 11 ദിവസം കസ്റ്റഡിയില്‍ വേണമെന്ന പോലീസ് ആവശ്യത്തെ തങ്ങള്‍ ശക്തമായി എതിര്‍ത്തത് കൊണ്ടാണ് 6 ദിവസത്തേ മാത്രം കസ്റ്റഡി അനുവദിച്ചതെന്ന് ജോളിക്ക് വേണ്ടി ഹാജരായ ആളൂരിന്‍റെ ജൂനിയര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. ഉഹാപോഹങ്ങള്‍ മാത്രമാണ് നിലവിലെ സാഹചര്യത്തില്‍ കേസിന് ഉള്ളത്. വ്യക്തമായ ഒരു തെളിവും കണ്ടെത്താന്‍ പോലീസ് സാധിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

ആളുരുമായി ബന്ധപ്പെട്ടു

ആളുരുമായി ബന്ധപ്പെട്ടു

സീനിയറായ ആളുരുമായി ബന്ധപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു കേസില്‍ ഹാജരായത്. ജോളിയെ ഇന്നലെ ജയിലില്‍ പോയി സന്ദര്‍ശിച്ചിരുന്നു. സാധാരണഗതിയില്‍ ജയിലില്‍ നിന്ന് വക്കാലത്ത് നല്‍കാന്‍ അനുവദിക്കാറുണ്ടെങ്കിലും ഇന്നലെ അത് നല്‍കിയില്ല. അതുകൊണ്ടാണ് ഇന്ന് കോടതിയില്‍ എത്തി ജോളിയില്‍ നിന്ന് വക്കാലത്ത് ഒപ്പിട്ട് വാങ്ങി കോടതിയില്‍ സമര്‍പ്പിച്ചതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

ചോദ്യങ്ങള്‍ നിരത്തുക

ചോദ്യങ്ങള്‍ നിരത്തുക

ജോളിയുടെ അറസ്റ്റിന് ശേഷം ലഭ്യമായ മൊഴികളിലും വിവരങ്ങളുടേയം അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യലില്‍ ജോളിക്ക് മുന്നില്‍ ചോദ്യങ്ങള്‍ നിരത്തുക. ശാസ്ത്രീയമായ തെളിവുകളുടെ അഭാവം നിലനില്‍ക്കുന്നതിനാല്‍ ചോദ്യം ചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങള്‍ ഏറെ നിര്‍ണ്ണായകമാണ്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും അറസ്റ്റ് ഉള്‍പ്പടേയുള്ള നടപടികളിലേക്ക് പോലീസ് നീങ്ങുക.

കല്ലറ തുറക്കുന്നതറിഞ്ഞപ്പോൾ ബോധംകെട്ട് വീണ് ജോളി; സകല പിടിയും വിട്ടത് നാലാമത്തെ ചോദ്യം ചെയ്യലില്‍കല്ലറ തുറക്കുന്നതറിഞ്ഞപ്പോൾ ബോധംകെട്ട് വീണ് ജോളി; സകല പിടിയും വിട്ടത് നാലാമത്തെ ചോദ്യം ചെയ്യലില്‍

 Koodathai Explainer: ആറ് അരുംകൊലകള്‍ക്ക് പിന്നിലും ജോളി മാത്രമോ? ആരാണ് ഈ സ്ത്രീ? അറിയേണ്ടതെല്ലാം Koodathai Explainer: ആറ് അരുംകൊലകള്‍ക്ക് പിന്നിലും ജോളി മാത്രമോ? ആരാണ് ഈ സ്ത്രീ? അറിയേണ്ടതെല്ലാം

English summary
Koodathai Murder (കൂടത്തായി കൊലപാതകം): jolly joseph sent to police custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X