കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാജു സ്വന്തമാവണം; സിലിയെ കൊന്നത് ഗുളികയില്‍ വിഷം പുരട്ടി; ഒടുവില്‍ അന്ത്യചുംബനവും

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരിയിലെ ആറുമരണങ്ങളിലും പോലീസ് പ്രത്യേകം കേസ് എടുത്തു. പഴുതുകളിലൂടെ പ്രതികള്‍ കേസില്‍ നിന്ന് രക്ഷപ്പെടുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് ഒരോ മരണത്തിലും പോലീസ് പ്രത്യേകം എഫ്ഐആര്‍ രജിസ്റ്റ്ര്‍ ചെയ്തത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ മരണത്തില്‍ മാത്രമായിരുന്നു നേരത്തെ കേസ് എടുത്തിരുന്നത്.

പൊന്നാമ്മറ്റം കുടുംബത്തിലെ ഗൃഹനാഥന്‍ ടോം തോമസ്, ഭാര്യ അന്നമ്മ, അന്നമ്മയുടെ സഹോദരന്‍ എംഎം മാത്യു, ഷാജുവിന്‍റെ ആദ്യ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരുടെ മരണത്തിലാണ് പോലീസ് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്. സിലിയുടെ മരണത്തില്‍ മാത്യുവിനെക്കുഠി പ്രതിചേര്‍ത്താണ് കോടഞ്ചേരി പോലീസ് കേസ് എടുത്തിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

താനാണ്

താനാണ്

ആറ് കൊലപാതകങ്ങളും നടത്തിയത് താനാണെന്ന് ഇന്നലെ വടകര റൂറല്‍ എസ്പി ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലിലും ജോളി ആവര്‍ത്തിച്ചിരുന്നു. നാല് പേരെ സയനൈഡ് നല്‍കിയാണ് കൊലപ്പെടുത്തിയതെന്നും അവര്‍ പോലീസിനോട് പറഞ്ഞു. അന്നമ്മയെ കൊലപ്പെടുത്തിയ കേസില്‍ ജോളി മാത്രമാണ് പ്രതി. അന്നമ്മയ്ക്ക് സയനൈഡിന് പകരം മറ്റൊരു വിഷവസ്തുവാണ് നല്‍കിയത്.

ഷാജുവിനെ സ്വന്തമാക്കുക

ഷാജുവിനെ സ്വന്തമാക്കുക

ഷാജുവിനെ സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിലിയെ വകവരുത്തിയെതെന്നാണ് റിപ്പോര്‍ട്ട്. ഗുളികയില്‍ വിഷം പുരട്ടി നല്‍കിയാണ് ജോളി സിലിയെ കൊലപ്പെടുത്തിയതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. 2016 ജനുവറി 11 നായിരുന്നു സിലി മരിച്ചത്. സിലിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ജോളി വാങ്ങി നൽകിയ മരുന്നു കഴിച്ച് സിലി അത്യാസന്നനിലയിലായെന്ന് സിലിയുടെ ബന്ധു സേവ്യര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

Recommended Video

cmsvideo
ജോളിയെ രക്ഷിക്കാന്‍ എന്ത് മാര്‍ഗവും സ്വീകരിക്കും | Oneindia Malayalam
സിലിയുമായി അടുത്ത ബന്ധം

സിലിയുമായി അടുത്ത ബന്ധം

സിലിയുമായി ജോളി നിരന്തര ബന്ധം പുലര്‍ത്തിയിരുന്നുവെന്നും രണ്ടുപേരും നല്ല സുഹൃത്തക്കളായിരുന്നു എന്നും സിലിയുടെ മാതൃസഹോദരി ഭർത്താവ് കൂടിയായ സേവ്യർ പറഞ്ഞിരുന്നു. എന്ത് കാര്യങ്ങള്‍ക്കും സിലിയെ സഹായിക്കാന്‍ ജോളി ഉണ്ടായിരുന്നു. ജോളിക്കൊപ്പം ബന്ധുവിന്‍റെ കല്യാണത്തിന് പോയി താമരശേരിയില്‍ മടങ്ങിയെത്തിയപ്പോഴായിരുന്നു സിലിയുടെ മരണം.

മരണം

മരണം

വൈകീട് അഞ്ചോടെ ഷാജുവിനെ ദന്ത ഡോക്ടറെ കാണിക്കാന്‍ സിലിക്കും മക്കള്‍ക്കുമൊപ്പം ജോളിയും ആശുപത്രിയിലേക്ക് പോയി. ഷാജു ഡോക്ടറുടെ റൂമില്‍ കയറിയപ്പോള്‍ സിലിയും ജോളിയും വരാന്തയില്‍ ഇരുന്നു. ഈ സമയത്തായിരുന്നു സിലി ജോളിയുടെ മടിയിലേക്ക് കുഴഞ്ഞ് വീഴുന്നത്. വായില്‍നിന്നു നുരയും പതയും വന്ന സിലിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു.

ഒരുമിച്ച് ചുംബനം

ഒരുമിച്ച് ചുംബനം

സിലിയുടെ മൃതദേഹത്തില്‍ ഷാജുവും സിലിയും ഒരുമിച്ച് ചുംബനം നല്‍കുന്ന ചിത്രവും നേരത്തെ പുറത്തുവന്നിരുന്നു. ഷാജു സിലിയുടെ മൃതദേഹത്തിന്റെ നെറ്റിമേല്‍ ചുംബിച്ചപ്പോള്‍ ഷാജുവിന്‍റെ ശിരസില്‍ മുട്ടുന്ന രീതിയില്‍ ജോളിയും തൊട്ടുപിന്നാലെ മൃതദേഹത്തില്‍ ചുംബിക്കുകയായിരുന്നു. തനിക്ക് ഇത് അരോചകമായി തോന്നിയെന്നും തങ്ങള്‍ അടുപ്പത്തിലാണ് എന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്നന്ന രീതിയിലായിരുന്നു ജോളിയുടെ പെരുമാറ്റമെന്നുമായിരുന്നു ഷാജു അഭിപ്രായപ്പെട്ടത്.

അടുപ്പമുണ്ടാക്കാന്‍ ശ്രമം

അടുപ്പമുണ്ടാക്കാന്‍ ശ്രമം

സിലി മരിക്കുന്നതിന് മുമ്പ് താനുമായി അടുപ്പമുണ്ടാക്കാന്‍ ജോളി ശ്രമിച്ചിരുന്നെന്നും ഷാജു നേരത്തെ പറഞ്ഞിരുന്നു. പനമരത്ത് ഒരു ബന്ധുവിന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ജോളിയുമായി ഒരുമിച്ച് കാറില്‍ യാത്ര ചെയ്തു. ഈ വിവാഹത്തിന് സിലി വരുന്നില്ലെന്ന് പറഞ്ഞിരുന്നു. ജോളിയുടെ കാറിലാണ് അന്ന് യാത്ര ചെയ്തത്. ഈ അവസരത്തില്‍ ജോളി അടുപ്പം സൃഷ്ടിക്കാന്‍ മനഃപൂര്‍വ്വം ശ്രമിക്കുന്നതായി തോന്നിയെന്നായിരുന്നു ഷാജു പറഞ്ഞത്.

വിവാഹക്കാര്യം

വിവാഹക്കാര്യം

സിലിയുടെ മരണം കഴിഞ്ഞ രണ്ട് മാസം തികയുന്നതിന് മുന്നേയായിരുന്നു ജോളി ഷാജുവിനോട് വിവാഹക്കാര്യം പറയുന്നത്. എന്നാല്‍ വിസമ്മതം പ്രകടിപ്പിച്ച ഷാജുവിനോട് ആറുമാസം കഴിഞ്ഞു മതി വിവാഹമെന്ന് പറഞ്ഞു. പിന്നീട് പലപ്പോഴായി വിവാഹത്തിന് നിര്‍ബ്ബന്ധിക്കുകയും ഇരുവരുടെയും മക്കള്‍ക്ക് തുണയാകുമെന്നും സിലിയുടെ സഹോദരനും ബന്ധുക്കള്‍ക്കുമെല്ലാം ഇക്കാര്യത്തില്‍ നിര്‍ബ്ബന്ധിച്ചിരുന്നതായും ഷാജു അവകാശപ്പെട്ടു.

ആശുപത്രിക്ക് എതിരെ

ആശുപത്രിക്ക് എതിരെ

അതേസമയം, കൊലപാതത പരമ്പരയുമായി ബന്ധപ്പെട്ട് ഓമരശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിക്കെതിരേയും പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച ആറുപേരെയും ആദ്യം എത്തിച്ചത് ഈ ആശുപത്രിയിലായിരുന്നു. താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ വെച്ച് കുഴഞ്ഞുവീണ സിലിയേയും ഓമരശ്ശേരിയിലെ ഈ ആശുപത്രിയിലായിരുന്നു എത്തിച്ചത്.

രേഖകള്‍ ശേഖരിച്ചു

രേഖകള്‍ ശേഖരിച്ചു

അന്വേഷണത്തിന്‍റെ ഭാഗമായി ആശുപത്രിയിലെത്തിയ പൊലീസ് സംഘം ആറ് പേരുടേയും ചികിത്സാ രേഖകള്‍ ശേഖരിച്ചതിന് ശേഷമാണ് മടങ്ങിയത്. സമാനമായ രീതിയില്‍ നടന്ന ആറ് മരണങ്ങളിലും ഡോക്ടര്‍ സംശയമൊന്നും പ്രകടിപ്പിക്കാതിരുന്നതാണ് അന്വേഷണം പരിധിയിലേക്ക് ഈ സ്വകാര്യ ആശുപത്രിയേയും എത്തിച്ചത്.

റോയിയുടെ മൃതദേഹം

റോയിയുടെ മൃതദേഹം

ഓമരശ്ശേരിയിലെ ആശുപത്രിയില്‍ എത്തിച്ചവരില്‍ റോയിയേയും ആല്‍ഫൈനേയും മാത്രമാണ് മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോയത്. അതില്‍ റോയിയുടെ മൃതദേഹമാണ് പിന്നീട് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. ആശുപത്രയില്‍ അന്നുണ്ടായിരുന്ന ഒരു ഡോക്ടര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതായൊരു വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ ഡോക്ടറെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടങ്ങിയിട്ടുണ്ട്.

 ഇടയ്ക്കിടെ ജോളി കോയമ്പത്തൂരിലേക്ക്, ഓണ അവധിക്കും കോയമ്പത്തൂരിൽ, വീട്ടുകാരറിയാത്ത രഹസ്യ യാത്രകൾ! ഇടയ്ക്കിടെ ജോളി കോയമ്പത്തൂരിലേക്ക്, ഓണ അവധിക്കും കോയമ്പത്തൂരിൽ, വീട്ടുകാരറിയാത്ത രഹസ്യ യാത്രകൾ!

'അപമാനകരവും ലജ്ജാകരവും': പീറ്റർ ഹൻഡ്‌കെയ്ക്ക് സാഹിത്യ നോബേല്‍ നല്‍കിയതിനെതിരെ പ്രതിഷേധം'അപമാനകരവും ലജ്ജാകരവും': പീറ്റർ ഹൻഡ്‌കെയ്ക്ക് സാഹിത്യ നോബേല്‍ നല്‍കിയതിനെതിരെ പ്രതിഷേധം

English summary
jolly killed sili by poisoning her medicine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X