ഷാജു സ്വന്തമാവണം; സിലിയെ കൊന്നത് ഗുളികയില്‍ വിഷം പുരട്ടി; ഒടുവില്‍ അന്ത്യചുംബനവും
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരിയിലെ ആറുമരണങ്ങളിലും പോലീസ് പ്രത്യേകം കേസ് എടുത്തു. പഴുതുകളിലൂടെ പ്രതികള്‍ കേസില്‍ നിന്ന് രക്ഷപ്പെടുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് ഒരോ മരണത്തിലും പോലീസ് പ്രത്യേകം എഫ്ഐആര്‍ രജിസ്റ്റ്ര് ചെയ്തത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ മരണത്തില്‍ മാത്രമായിരുന്നു നേരത്തെ കേസ് എടുത്തിരുന്നത്.
പൊന്നാമ്മറ്റം കുടുംബത്തിലെ ഗൃഹനാഥന് ടോം തോമസ്, ഭാര്യ അന്നമ്മ, അന്നമ്മയുടെ സഹോദരന് എംഎം മാത്യു, ഷാജുവിന്റെ ആദ്യ ഭാര്യ സിലി, മകള്‍ ആല്ഫൈന് എന്നിവരുടെ മരണത്തിലാണ് പോലീസ് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്. സിലിയുടെ മരണത്തില്‍ മാത്യുവിനെക്കുഠി പ്രതിചേര്‍ത്താണ് കോടഞ്ചേരി പോലീസ് കേസ് എടുത്തിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

താനാണ്
ആറ് കൊലപാതകങ്ങളും നടത്തിയത് താനാണെന്ന് ഇന്നലെ വടകര റൂറല്‍ എസ്പി ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലിലും ജോളി ആവര്‍ത്തിച്ചിരുന്നു. നാല് പേരെ സയനൈഡ് നല്‍കിയാണ് കൊലപ്പെടുത്തിയതെന്നും അവര്‍ പോലീസിനോട് പറഞ്ഞു. അന്നമ്മയെ കൊലപ്പെടുത്തിയ കേസില്‍ ജോളി മാത്രമാണ് പ്രതി. അന്നമ്മയ്ക്ക് സയനൈഡിന് പകരം മറ്റൊരു വിഷവസ്തുവാണ് നല്‍കിയത്.

ഷാജുവിനെ സ്വന്തമാക്കുക
ഷാജുവിനെ സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിലിയെ വകവരുത്തിയെതെന്നാണ് റിപ്പോര്‍ട്ട്. ഗുളികയില്‍ വിഷം പുരട്ടി നല്‍കിയാണ് ജോളി സിലിയെ കൊലപ്പെടുത്തിയതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. 2016 ജനുവറി 11 നായിരുന്നു സിലി മരിച്ചത്. സിലിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ജോളി വാങ്ങി നൽകിയ മരുന്നു കഴിച്ച് സിലി അത്യാസന്നനിലയിലായെന്ന് സിലിയുടെ ബന്ധു സേവ്യര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
Recommended Video

സിലിയുമായി അടുത്ത ബന്ധം
സിലിയുമായി ജോളി നിരന്തര ബന്ധം പുലര്‍ത്തിയിരുന്നുവെന്നും രണ്ടുപേരും നല്ല സുഹൃത്തക്കളായിരുന്നു എന്നും സിലിയുടെ മാതൃസഹോദരി ഭർത്താവ് കൂടിയായ സേവ്യർ പറഞ്ഞിരുന്നു. എന്ത് കാര്യങ്ങള്‍ക്കും സിലിയെ സഹായിക്കാന്‍ ജോളി ഉണ്ടായിരുന്നു. ജോളിക്കൊപ്പം ബന്ധുവിന്റെ കല്യാണത്തിന് പോയി താമരശേരിയില്‍ മടങ്ങിയെത്തിയപ്പോഴായിരുന്നു സിലിയുടെ മരണം.

മരണം
വൈകീട് അഞ്ചോടെ ഷാജുവിനെ ദന്ത ഡോക്ടറെ കാണിക്കാന്‍ സിലിക്കും മക്കള്‍ക്കുമൊപ്പം ജോളിയും ആശുപത്രിയിലേക്ക് പോയി. ഷാജു ഡോക്ടറുടെ റൂമില്‍ കയറിയപ്പോള്‍ സിലിയും ജോളിയും വരാന്തയില്‍ ഇരുന്നു. ഈ സമയത്തായിരുന്നു സിലി ജോളിയുടെ മടിയിലേക്ക് കുഴഞ്ഞ് വീഴുന്നത്. വായില്‍നിന്നു നുരയും പതയും വന്ന സിലിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു.

ഒരുമിച്ച് ചുംബനം
സിലിയുടെ മൃതദേഹത്തില്‍ ഷാജുവും സിലിയും ഒരുമിച്ച് ചുംബനം നല്കുന്ന ചിത്രവും നേരത്തെ പുറത്തുവന്നിരുന്നു. ഷാജു സിലിയുടെ മൃതദേഹത്തിന്റെ നെറ്റിമേല്‍ ചുംബിച്ചപ്പോള്‍ ഷാജുവിന്റെ ശിരസില്‍ മുട്ടുന്ന രീതിയില്‍ ജോളിയും തൊട്ടുപിന്നാലെ മൃതദേഹത്തില്‍ ചുംബിക്കുകയായിരുന്നു. തനിക്ക് ഇത് അരോചകമായി തോന്നിയെന്നും തങ്ങള്‍ അടുപ്പത്തിലാണ് എന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്നന്ന രീതിയിലായിരുന്നു ജോളിയുടെ പെരുമാറ്റമെന്നുമായിരുന്നു ഷാജു അഭിപ്രായപ്പെട്ടത്.

അടുപ്പമുണ്ടാക്കാന്‍ ശ്രമം
സിലി മരിക്കുന്നതിന് മുമ്പ് താനുമായി അടുപ്പമുണ്ടാക്കാന്‍ ജോളി ശ്രമിച്ചിരുന്നെന്നും ഷാജു നേരത്തെ പറഞ്ഞിരുന്നു. പനമരത്ത് ഒരു ബന്ധുവിന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ജോളിയുമായി ഒരുമിച്ച് കാറില്‍ യാത്ര ചെയ്തു. ഈ വിവാഹത്തിന് സിലി വരുന്നില്ലെന്ന് പറഞ്ഞിരുന്നു. ജോളിയുടെ കാറിലാണ് അന്ന് യാത്ര ചെയ്തത്. ഈ അവസരത്തില്‍ ജോളി അടുപ്പം സൃഷ്ടിക്കാന്‍ മനഃപൂര്‍വ്വം ശ്രമിക്കുന്നതായി തോന്നിയെന്നായിരുന്നു ഷാജു പറഞ്ഞത്.

വിവാഹക്കാര്യം
സിലിയുടെ മരണം കഴിഞ്ഞ രണ്ട് മാസം തികയുന്നതിന് മുന്നേയായിരുന്നു ജോളി ഷാജുവിനോട് വിവാഹക്കാര്യം പറയുന്നത്. എന്നാല്‍ വിസമ്മതം പ്രകടിപ്പിച്ച ഷാജുവിനോട് ആറുമാസം കഴിഞ്ഞു മതി വിവാഹമെന്ന് പറഞ്ഞു. പിന്നീട് പലപ്പോഴായി വിവാഹത്തിന് നിര്‍ബ്ബന്ധിക്കുകയും ഇരുവരുടെയും മക്കള്‍ക്ക് തുണയാകുമെന്നും സിലിയുടെ സഹോദരനും ബന്ധുക്കള്‍ക്കുമെല്ലാം ഇക്കാര്യത്തില്‍ നിര്‍ബ്ബന്ധിച്ചിരുന്നതായും ഷാജു അവകാശപ്പെട്ടു.

ആശുപത്രിക്ക് എതിരെ
അതേസമയം, കൊലപാതത പരമ്പരയുമായി ബന്ധപ്പെട്ട് ഓമരശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിക്കെതിരേയും പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച ആറുപേരെയും ആദ്യം എത്തിച്ചത് ഈ ആശുപത്രിയിലായിരുന്നു. താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ വെച്ച് കുഴഞ്ഞുവീണ സിലിയേയും ഓമരശ്ശേരിയിലെ ഈ ആശുപത്രിയിലായിരുന്നു എത്തിച്ചത്.

രേഖകള്‍ ശേഖരിച്ചു
അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രിയിലെത്തിയ പൊലീസ് സംഘം ആറ് പേരുടേയും ചികിത്സാ രേഖകള്‍ ശേഖരിച്ചതിന് ശേഷമാണ് മടങ്ങിയത്. സമാനമായ രീതിയില്‍ നടന്ന ആറ് മരണങ്ങളിലും ഡോക്ടര്‍ സംശയമൊന്നും പ്രകടിപ്പിക്കാതിരുന്നതാണ് അന്വേഷണം പരിധിയിലേക്ക് ഈ സ്വകാര്യ ആശുപത്രിയേയും എത്തിച്ചത്.

റോയിയുടെ മൃതദേഹം
ഓമരശ്ശേരിയിലെ ആശുപത്രിയില്‍ എത്തിച്ചവരില്‍ റോയിയേയും ആല്‍ഫൈനേയും മാത്രമാണ് മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോയത്. അതില്‍ റോയിയുടെ മൃതദേഹമാണ് പിന്നീട് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. ആശുപത്രയില്‍ അന്നുണ്ടായിരുന്ന ഒരു ഡോക്ടര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതായൊരു വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ ഡോക്ടറെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടങ്ങിയിട്ടുണ്ട്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications