കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

14 വര്‍ഷം എന്‍ഐടി പ്രഫസറായി നാടകം കളിച്ച ജോളി സത്യത്തില്‍ പ്രീഡിഗ്രി പോലും പോലും പാസായില്ല?

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലക്കേലസ് പ്രതി ജോളി ജോസഫിന്‍റെ എന്‍ഐടി ബന്ധത്തിന്‍റെ ചുരുളഴിക്കാന്‍ വിപുലമായ അന്വേഷണമാണ് ക്രൈം ബ്രാഞ്ച് നടത്തുന്നത്. 14 വര്‍ഷമാണ് എന്‍ഐടി ജീവനക്കാരിയെന്ന വ്യാജേന ജോളി കൂടത്തായിയിലെ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയിരുന്നത്. നാട്ടുകാരേയും വീട്ടുകാരേയും കബളിപ്പിക്കാന്‍ എന്‍ഐടിയുടെ വ്യാജ ഐ‍ഡന്‍റിറ്റി കാര്‍ഡും ജോളി തയ്യാറാക്കിയിരുന്നു.

എന്‍ഐടിക്ക് സമീപം ജോളി സ്ഥിരമായി വരാറുള്ള ചില കേന്ദ്രങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. ഒരു ബ്യൂട്ടിപാര്‍ലര്‍, തയ്യല്‍ക്കട, എന്‍ഐടി കാന്‍റീന്‍ എന്നിവിടങ്ങളില്‍ സ്ഥിരമായി പോകാറുണ്ടെന്ന് ജോളി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. 14 വര്‍ഷം എന്‍ഐടി പ്രൊഫസറായി വേഷം കെട്ടിയ ജോളി ജോസഫ് പ്രീഡിഗ്രി പോലും പാസായിട്ടില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

എംകോം ബിരുധ ധാരിണി

എംകോം ബിരുധ ധാരിണി

റോയി തോമസുമായുള്ള വിവാഹത്തിന് ശേഷം കട്ടപ്പനയില്‍ നിന്നും കൂടത്തായിയിലെത്തിയ ജോളി ജോസഫ് വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞിരുന്നത് താന്‍ എംകോം ബിരുധ ധാരിണിയാണെന്നായിരുന്നു. എന്നാല്‍ നെടുങ്കണ്ടത്തെ കോളേജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്ന ജോളി അവസാനാ വര്‍ഷ പരീക്ഷ എഴുതിയിരുന്നില്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പ്രീഡിഗ്രി ജയിക്കാത്ത ജോളി

പ്രീഡിഗ്രി ജയിക്കാത്ത ജോളി

പാക്ഷാ പാലായിലെ പാരലല്‍ കോളേജില്‍ ജോളി ബി. കോമിന് ചേര്‍ന്നിരുന്നു. ഹോസ്റ്റലില്‍ താമസിച്ചായിരുന്നു ജോളിയുടെ ബി. കോം പഠനം. പ്രീഡിഗ്രി ജയിക്കാത്ത ജോളി ഏതു മാര്‍ഗത്തിലാണ് ബി. കോമിന് ചേര്‍ന്നതെന്ന് സംബന്ധിച്ച് അന്വേഷണ സംഘത്തിന് ഇതുവരെ കൃത്യമായ ഉത്തരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

അന്വേഷണം

അന്വേഷണം

പാലായിലെ പാരലല്‍ കോളേജില്‍ കുറച്ചുകാലം പോയെങ്കിലും ബിരുദവും ജോളി പൂര്‍ത്തിയാക്കിയിട്ടില്ല. പാലായിലെ ഒരു പ്രമുഖ എയ്ഡഡ് കോളേജിലാണ് ഡിഗ്രി പഠനമെന്നാണ് ജോളി നാട്ടില്‍ പറഞ്ഞിരുന്നത്. അന്വേഷണ സംഘത്തിലെ ഒരു വിഭാഗം നാലു ദിവസത്തോളം കട്ടപ്പന, നെടുങ്കണ്ടം, പാലാ മേഖലകളില്‍ നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.

അധ്യാപികയായി വേഷമിടുന്നതിന് മുന്‍പ്

അധ്യാപികയായി വേഷമിടുന്നതിന് മുന്‍പ്

എന്‍ഐടി അധ്യാപികയായി വേഷമിടുന്നതിന് മുന്‍പ് ഒരു വര്‍ഷം ബിഎഡിന് ചേര്‍ന്നെന്ന പേരിലും ജോളി വീട്ടില്‍ നിന്ന് പുറത്തേക്ക് പോയിരുന്നു. വിവാഹം കഴിഞ്ഞ് കൂടത്തായിയില്‍ എത്തിയതിന് ശേഷമായിരുന്നു ഇത്. ഈ കാലത്ത് ജോളി എവിടേക്കാണ് പോയിരുന്നതെന്ന് കാര്യവും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

സംശയം

സംശയം

എന്‍ഐടി ജോലിക്കെന്ന വ്യാജേന വീട്ടില്‍ നിന്ന് ഇറങ്ങിയ ജോളി ആറുമാസം ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ കോഴ്സിനും ബ്യൂട്ടീഷന്‍ കോഴ്സിനും ചേര്‍ന്നിരുന്നതായി പോലീസിന് സംശയമുണ്ട്. അറസ്റ്റ് ചെയ്യുന്നതിന് മുമ്പേ പൊന്നാമറ്റം വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇത്തരം ചില സര്‍ട്ടിഫിക്കറ്റുകള്‍ പോലീസ് കണ്ടെടുത്തിരുന്നുവെങ്കിലും ഇതിന്‍റെ ആധികാരികത ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.

ഷാജുവിനോടും പറഞ്ഞത്

ഷാജുവിനോടും പറഞ്ഞത്

എന്‍ഐടി ജീവനക്കാരിയാണെന്നായിരുന്നു രണ്ടാം ഭര്‍ത്താവ് ഷാജുവിനോടും ജോളി പറഞ്ഞിരുന്നത്. ജോളി എന്‍ഐടി കാന്‍റീനില്‍ സ്ഥിരം സന്ദര്‍ശകയായിരുന്നെന്ന് കാന്‍റീന്‍ ജീവനക്കാര്‍ വ്യക്തമാക്കിയിരുന്നു. കാന്‍റീനില്‍ ഇടയ്ക്കിടെ എത്തിയിരുന്നു. കൂടുതലും ഒറ്റക്കാണ് കണ്ടിരുന്നത്. ജോളി എന്‍ഐടി ജീവനക്കാരിയാണോ അല്ലയോ എന്നും അറിയില്ലെന്നും കാന്‍റീന്‍ ജീവനക്കാര്‍ പറഞ്ഞിരുന്നു.

റോയിയുടെ മരണത്തിന് ശേഷം

റോയിയുടെ മരണത്തിന് ശേഷം

റോയിയുടെ മരണത്തിന് ശേഷമാണ് ജോളിയുടെ എന്‍ഐടി ജോലിയെക്കുറിച്ച് കുടുംബാംഗങ്ങള്‍ക്ക് ആദ്യമായി സംശയം തോന്നിയതെന്നാണ് റോയിയുടെ സഹോദരി റെഞ്ചി മൊഴി നല്‍കിയിരിക്കുന്നത്. റോയി തോമസ് മരിച്ചപ്പോള്‍ എന്‍ഐടിയില്‍ നിന്ന് ആരും വന്നിരുന്നില്ല. അപ്പോഴാണ് ജോലിയെ സംബന്ധിച്ച് ആദ്യമായി സംശയങ്ങള്‍ തോന്നിയതെന്നും റെഞ്ചി വ്യക്തമാക്കിയിരുന്നു.

റോജോയുടെ അന്വേഷണം

റോജോയുടെ അന്വേഷണം

റോയിയുടെ മരണശേഷം ജോളി അറിയാതെ എന്‍ഐടി ജോലിക്കാര്യം സഹോദരന്‍ റോജോ അന്വേഷിച്ചു. ജോലി നഷ്ടപ്പെട്ടുവെന്നാണ് അക്കാലയളവില്‍ ജോളി പറഞ്ഞത്. റോജോ അന്വേഷിച്ചപ്പോള്‍ അത്തരത്തില്‍ ഒരു വ്യക്തി അവിടെ ഇല്ലെന്ന് തിരിച്ചറിഞ്ഞു. തങ്ങള്‍ അന്വേഷണം നടത്തിയ കാര്യം ജോളി മനസ്സിലാക്കിയിരുന്നെന്നും റെഞ്ചി പറഞ്ഞു

അന്നമ്മയെ കൊലപ്പെടുത്തിയത്

അന്നമ്മയെ കൊലപ്പെടുത്തിയത്

വിദ്യാഭ്യാസ യോഗ്യത മറച്ചുവെക്കാനാണ് ജോളി അന്നമ്മയെ കൊലപ്പെടുത്തിയതെന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 2002 സെപ്തംബറിലാണ് പൊന്നാമറ്റം ടോം തോമസിന്‍റെ ഭാര്യയും റിട്ടേര്‍ഡ് അധ്യാപികയുമായി അന്നമ്മ കൊല്ലപ്പെടുന്നത്. ആട്ടിന്‍ സൂപ്പില്‍ വിഷം കലര്‍ത്തിയായിരുന്നു അന്നമ്മയെ കൊന്നത്. കീടനാശിനിയായിരുന്നു കൃത്യത്തിനായി ജോളി ഉപയോഗിച്ച വിഷം. ആട്ടിന്‍ സൂപ്പ് കഴിച്ചയുടനെ കുഴഞ്ഞു വീണ അന്നമ്മ മരിക്കുകയായിരുന്നു.

ജോലിക്ക് ശ്രമിക്കണം

ജോലിക്ക് ശ്രമിക്കണം

എം.കോം ബിരുദധാരിയായ ജോളി ജോലിക്ക് ശ്രമിക്കണമെന്ന് അന്നമ്മ നിര്‍ബന്ധം പിടിച്ചിരുന്നു. ബിരുദാന്തര ബിരുദം ഉള്ളതിനാല്‍ ജോളി യുജിസി നെറ്റ് യോഗ്യതയ്ക്ക് ശ്രമിക്കണമെന്നായിരുന്നു അന്നമ്മയുടെ പ്രധാന നിര്‍ദ്ദേശം. തനിക്ക് എം. കോമിന് 50 ശതമാനം മാര്‍ക്ക് മാത്രമേ ഉള്ളുവെന്നും നെറ്റ് എഴുതാന്‍ 55 ശതമാനം മാര്‍ക്ക് വേണമെന്നും പറഞ്ഞ് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും ജോളിയെ വെറുതെ വിടാന്‍ അന്നമ്മ തയ്യാറായിരുന്നില്ല.

വീട്ടില്‍ നിന്ന് ഇറങ്ങി

വീട്ടില്‍ നിന്ന് ഇറങ്ങി

ഇംപ്രൂവ്മെന്‍റ് പരീക്ഷയിലൂടെ 55 ശതമാനം മാര്‍ക്ക് നേടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചു. അന്നമ്മ വിടില്ലെന്ന് മനസ്സിലാക്കിയ ജോളി പരിക്ഷാ തയ്യാറെടുപ്പിന് കോഴിക്കോട്ടെ ഒരു പരിശീലന സ്ഥാപനത്തില്‍ ചേര്‍ന്നെന്നും പറഞ്ഞും വെറുതെ വീട്ടില്‍ നിന്ന് ഇറങ്ങി. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ പുസ്തകങ്ങള്‍ സംഘടിപ്പിച്ച് വീട്ടിലും പഠന നാടകം നടത്തി

ജെ ആര്‍ എഫ് കള്ളം

ജെ ആര്‍ എഫ് കള്ളം

പിന്നീട് പരീക്ഷ എഴുതിയെന്നും 55 ശതമാനം മാര്‍ക്ക് കിട്ടിയെന്നും പറഞ്ഞു. യുജിസി നെറ്റ് പരീക്ഷയെഴുതി ജെആര്‍എഫ് കിട്ടിയെന്നായി ജോളിയുടെ അടുത്ത കള്ളം. ഈ സമയങ്ങളിലെല്ലാം സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും മറ്റാരും കാണാതിരിക്കാന്‍ ജോളി ശ്രദ്ധിച്ചിരുന്നു. ജെആര്‍എഫ് കിട്ടിയെന്ന കള്ളം പറഞ്ഞതോടെ ജോലിക്ക് ശ്രമിക്കണമെന്ന അന്നമ്മയുടെ ആവശ്യം ശക്തമായി.

വീണ്ടും ചോദ്യങ്ങള്‍

വീണ്ടും ചോദ്യങ്ങള്‍

പിന്നീട് പാലായിലെ ഒരു സ്കൂളില്‍ ജോലി കിട്ടിയെന്ന് പറഞ്ഞ് അന്നമ്മയോടൊപ്പം ജോളി കോട്ടയത്തേക്ക് പോയി. പിന്നീട് കുട്ടിയേയും കൂട്ടി അന്നമ്മ പൊന്നാമറ്റത്തേക്ക് മടങ്ങി. അടുത്ത ഓണാവധിക്കാലത്ത് വീട്ടിലേക്ക് വന്ന ജോളി പിന്നീട് തിരിച്ചു പോയില്ല. ഇതോടെ അന്നമ്മ വീണ്ടും ചോദ്യങ്ങള്‍ തുടങ്ങി. ഇനിയും അന്നമ്മക്ക് മുന്നില്‍ പിടിച്ചു നില്‍ക്കല്‍ പ്രയാസമാണെന്ന് മനസ്സിലാക്കിയതോടെയാണ് അന്നമ്മയെ കൊല്ലാന്‍ ജോളി തീരുമാനിച്ചത്.

 കൂടത്തായി; ആ കൊലപാതക വാര്‍ത്തയാണ് തന്നില്‍ സംശയങ്ങളുണ്ടാക്കിയത്, പരാതിക്ക് പിന്നിലെ കഥ പറഞ്ഞ് റോജോ കൂടത്തായി; ആ കൊലപാതക വാര്‍ത്തയാണ് തന്നില്‍ സംശയങ്ങളുണ്ടാക്കിയത്, പരാതിക്ക് പിന്നിലെ കഥ പറഞ്ഞ് റോജോ

 'പൊന്നാമറ്റത്ത് ദുര്‍മരണങ്ങളുണ്ടാവുമെന്ന് പ്രവചിച്ചു'; കൊലപാതകകള്‍ക്ക് അന്ധവിശ്വാസവുമായി ബന്ധം? 'പൊന്നാമറ്റത്ത് ദുര്‍മരണങ്ങളുണ്ടാവുമെന്ന് പ്രവചിച്ചു'; കൊലപാതകകള്‍ക്ക് അന്ധവിശ്വാസവുമായി ബന്ധം?

English summary
koodathai murder; Jolly not even passed predegree says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X