കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൻഐടി ക്യാംപസ്സിനടുത്ത് ജോളിക്ക് ഫ്ളാറ്റ്, ദുരൂഹം! 4 ഫോണുകൾ, ജില്ലയ്ക്ക് അകത്തും പുറത്തും ബന്ധങ്ങൾ

Google Oneindia Malayalam News

വടകര: കൂടത്തായി കൂട്ടക്കൊലക്കേസില്‍ പിടിയിലാകുന്നിതിന് മുന്‍പുളള ജോളി ജോസഫിന്റെ ജീവിതം അനേകം ദുരൂഹതകള്‍ നിറഞ്ഞതാണ്. ആറ് കൊലകളും ചെയ്തത് താനാണ് എന്ന് ജോളി സമ്മതിക്കുമ്പോഴും പോലീസിന് മുന്നില്‍ കൂട്ടിച്ചേര്‍ക്കാന്‍ ഇനിയും കണ്ണികള്‍ ബാക്കിയുണ്ട്.

14 വര്‍ഷമാണ് നാട്ടുകാരെയും വീട്ടുകാരെയും എന്‍ഐടി പ്രൊഫസറാണ് എന്ന് പറഞ്ഞ് ജോളി കബളിപ്പിച്ചത്. എന്‍ഐടി ക്യാംപസിന് സമീപത്ത് ജോളിക്ക് ഒരു ഫ്‌ളാറ്റ് ഉളളതായി കണ്ടെത്തിയെന്ന് റിപ്പോട്ടുകളുണ്ട്. എന്താണ് ഇവിടെ നടന്ന് കൊണ്ടിരുന്നത് എന്നാര്‍ക്കും അറിയില്ല. ജോളിയുടെ രഹസ്യമായ 14 വര്‍ഷക്കാലത്തെ ജീവിതത്തെ കുറിച്ചുളള പുതിയ വിവരങ്ങള്‍ ഇങ്ങനെയാണ്:

അധ്യാപിക ചമഞ്ഞ് നടത്തം

അധ്യാപിക ചമഞ്ഞ് നടത്തം

ജോളി എന്‍ഐടിയില്‍ അധ്യാപികയല്ല എന്നതിനെക്കുറിച്ച് ഭര്‍ത്താവ് ഷാജുവിനടക്കം ആര്‍ക്കും സംശയം ഇല്ലായിരുന്നു. എന്‍ഐടിയില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന അധ്യാപികയാണ് എന്നായിരുന്നു ജോളി പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. അധ്യാപികയെന്ന തരത്തില്‍ ജോളി നടത്തിയ ഫോണ്‍ വിളികള്‍ അടക്കമുളള കാര്യങ്ങള്‍ വീട്ടുകാരുടെ വിശ്വാസം നേടിയെടുത്തു.

Recommended Video

cmsvideo
Koodathai Jolly : ജോളി പദ്ധതിയിട്ടത് വന്‍ കൊലപാതക പരമ്പര | Oneindia Malayalam
ഐഡി കാർഡും ധരിച്ച് ഇറങ്ങും

ഐഡി കാർഡും ധരിച്ച് ഇറങ്ങും

എന്‍ഐടിയുടെ പേരിലുളള വ്യാജ ഐഡി കാര്‍ഡും ജോളിക്കുണ്ടായിരുന്നു. ഈ കാര്‍ഡ് മിക്കപ്പോഴും കഴുത്തിലും കാണും. രാവിലെ കൃത്യസമയത്ത് കാറിലോ സ്‌കൂട്ടറിലോ കോളേജിലെക്കെന്ന പോലെ ജോളി ഐഡി കാര്‍ഡും ധരിച്ചിറങ്ങും. കോളേജ് വിടുന്ന സമയമാകുമ്പോള്‍ തിരികെ വീട്ടിലെത്തും. ഈ സമയമത്രയും ജോളി ദിവസവും എവിടെയാണ് ചിലവഴിച്ചിരുന്നത് എന്നത് ദുരൂഹമായി തുടരുന്നു.

ക്യാംപസ്സിന് സമീപം ഫ്ളാറ്റ്

ക്യാംപസ്സിന് സമീപം ഫ്ളാറ്റ്

എന്‍ഐടി ക്യാന്റീനില്‍ ജോളി സ്ഥിരം സന്ദര്‍ശകയായിരുന്നു എന്നാണ് വിവരം. അധ്യാപികയാണ് എന്നാണ് ഇവിടെയും പറഞ്ഞിരുന്നത്. ജോളിയെ ക്യാംപസ്സില്‍ പലപ്പോഴും പലരും കണ്ടിട്ടുമുണ്ട്. എന്‍ഐടി ക്യാംപസ്സിലെ ബ്യൂട്ടി പാര്‍ലറിലും ജോളി നിത്യ സന്ദര്‍ശക ആയിരുന്നു. സ്വന്തമായി വീടുളളപ്പോള്‍ തന്നെ എന്‍ഐടി ക്യാംപസ്സിന് സമീപത്ത് ജോളിക്ക് ഒരു ഫ്‌ളാറ്റ് ഉളളതായും കണ്ടെത്തിയിട്ടുണ്ട്.

ആരൊക്കെ സന്ദർശകർ

ആരൊക്കെ സന്ദർശകർ

ആദ്യ ഭര്‍ത്താവ് റോയിയുടെ അച്ഛന്‍ ടോം തോമസില്‍ നിന്ന് പണം വാങ്ങിയാണ് ജോളി ഈ ഫ്‌ളാറ്റ് വാങ്ങിയത് എന്നാണ് വിവരം. ട്യൂഷന്‍ സെന്ററിന് എന്ന പേരിലാണ് ഫ്‌ളാറ്റ് വാങ്ങിയത്. എന്‍ഐടിയിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങുന്ന ജോളി ഈ ഫ്‌ളാറ്റിലാണോ സമയം ചെലവഴിച്ചിരുന്നത് എന്ന് കണ്ടെത്തേണ്ടതുണ്ട്. ഇവിടേക്ക് ആരൊക്കെ വന്ന് പോയി എന്നതും പോലീസ് അന്വേഷിക്കുന്നു.

നാല് മൊബൈൽ ഫോണുകൾ

നാല് മൊബൈൽ ഫോണുകൾ

നാല് മൊബൈല്‍ ഫോണുകളാണ് ജോളി ഉപയോഗിച്ചിരുന്നത്. ഇതിലെ ചില നമ്പറുകളിലേക്ക് പോലീസ് വിളിച്ചപ്പോള്‍ ജില്ലയ്ക്ക് അകത്തും പുറത്തുമുളള പുരുഷ സുഹൃത്തുക്കളുടേതാണ് എന്ന് മനസ്സിലായിട്ടുണ്ട്. ജോളി കൂടുതല്‍ സമയവും ഫോണിലാണ് ചെലവഴിക്കാറുളളതെന്ന് ഭര്‍ത്താവ് ഷാജു നേരത്തെ വെളിപ്പെടുത്തിയിരുന്നു.

കുഴിമാടങ്ങളിൽ നിത്യ സന്ദർശനം

കുഴിമാടങ്ങളിൽ നിത്യ സന്ദർശനം

സയനൈഡും കീടനാശിനിയും നല്‍കി കൊലപ്പെടുത്തിയ ഉറ്റവരുടെ കുഴിമാടത്തില്‍ എന്നും ജോളി പ്രാര്‍ത്ഥിക്കാന്‍ പോകുമെന്ന് നാട്ടുകാര്‍ പറയുന്നു. ഈ മരണങ്ങളില്‍ വലിയ ദുഖമാണ് ജോളി മറ്റുളളവര്‍ക്ക് മുന്നില്‍ അഭിനയിച്ചിരുന്നത്. എല്ലാവരോടും ആകര്‍ഷകമായി പെരുമാറുകയും സംസാരിക്കുകയും ചെയ്തിരുന്ന ജോളിക്ക് ക്രൂരതയുടെ ഒരു മുഖം കൂടിയുണ്ടെന്ന് ആരും സംശയിച്ചിരുന്നില്ല.

ലീഗ് നേതാവിന്റെ വീട്ടിൽ റെയ്ഡ്

ലീഗ് നേതാവിന്റെ വീട്ടിൽ റെയ്ഡ്

ജോളിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതിന് പിന്നാലെ ലീഗ് നേതാവിന്റെ വീട്ടില്‍ മിന്നല്‍ റെയ്ഡ് നടത്തിയിരിക്കുകയാണ് പോലീസ്. അറസ്റ്റ് ഉറപ്പിച്ചതിന് പിന്നാലെ ഇമ്പിച്ചി മൊയ്തീനെ ജോളി നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മൊയ്തീന്റെ മൊഴി പ്രകാരം അഭിഭാഷകനെ ഏര്‍പ്പാടാക്കി തരണം എന്നാവശ്യപ്പെട്ടാണ് ജോളി ഇയാളെ വിളിച്ചിരുന്നത്. അറസ്റ്റിന് തലേ ദിവസം ജോളി താമരശേരിയിലെ അഭിഭാഷകനെ കണ്ടിരുന്നു.

ഷാജുവിനെ ചോദ്യം ചെയ്യും

ഷാജുവിനെ ചോദ്യം ചെയ്യും

ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നതിന് വേണ്ടി അന്വേഷണ സംഘം വിളിപ്പിച്ചിരിക്കുകയാണ്. ഇടുക്കി രാജകുമാരിയിലുളള ജോളിയുടെ സഹോദരീ ഭര്‍ത്താവ് ജോണിയെ പോലീസ് ചോദ്യം ചെയ്തു. വീട്ടിലെത്തിയാണ് പോലീസ് വിവരം ശേഖരിച്ചത്. കൊലപാതകങ്ങളുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്ന് ജോണി മൊഴി നല്‍കി. പൊന്നാമറ്റം കുടുംബത്തില്‍ നിന്ന് ജോളിക്ക് സഹായം കിട്ടിയതായി റോയിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

മൂന്നോളം പ്രണയങ്ങൾ, സിനിമ കാണലും മറ്റുമായി കറക്കം, ഡിഗ്രി പോലുമില്ല, ജോളിയെ ഓർത്ത് സഹപാഠികൾ!മൂന്നോളം പ്രണയങ്ങൾ, സിനിമ കാണലും മറ്റുമായി കറക്കം, ഡിഗ്രി പോലുമില്ല, ജോളിയെ ഓർത്ത് സഹപാഠികൾ!

ജോളി സൈക്കോ അല്ല, അതീവ ബുദ്ധിമതി, ജോളിയെ പൂട്ടാൻ എസ്പി ദിവ്യ എസ് ഗോപിനാഥിനെ ഇറക്കി ബെഹ്റജോളി സൈക്കോ അല്ല, അതീവ ബുദ്ധിമതി, ജോളിയെ പൂട്ടാൻ എസ്പി ദിവ്യ എസ് ഗോപിനാഥിനെ ഇറക്കി ബെഹ്റ

English summary
Koodathai Murder : Jolly owned flat near NIT Campus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X