കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്കളെ ഉറക്കി കിടത്തി, വാതില്‍ കുറ്റിയിട്ടു; റോയിയെ കൊന്നത് എങ്ങനെയെന്ന് വിശദീകരിച്ച് ജോളി

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ റോയി തോമസിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ഒരോ മരണവും പ്രത്യേക കേസായി രജിസ്റ്റര്‍ ചെയ്തതും ഈ നീക്കത്തിന്‍റെ ഭാഗമായിട്ടാണ്. റോയി തോമസിന്‍റെ മരണത്തില്‍ മാത്രമാണ് ഇതുവരെ പോലീസിന് ശാസ്ത്രീയമായ തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടുള്ളത്.

മറ്റ് 5 മരണങ്ങളില്‍ മൃതദേഹാവശിഷ്ടങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലം വൈകുമെന്നതിനാല്‍ റോയ് തോമസിന്‍റെ മരണം കൊലപാതകമാമെന്ന് തെളിയിക്കലാണ് പോലീസിന്‍റെ ആദ്യ ലക്ഷ്യം. ഈ കേസില്‍ പരമാവധി തെളിവുകള്‍ ശേഖരിച്ചും സാഹചര്യത്തെളിവുകളെ കൂട്ടിയിണക്കുന്ന സാക്ഷിമൊഴികള്‍ ഉള്‍പ്പെടുത്തിയും കുറ്റപത്രം തയ്യാറാക്കാനാണ് പോലീസ് നീക്കം. വിശദാംശങ്ങള്‍ ഇങ്ങനെ..

റോയിയുടെ ശരീരത്തില്‍

റോയിയുടെ ശരീരത്തില്‍

2011 ല്‍ മരണപ്പെട്ട റോയിയുടെ ശരീരത്തില്‍ സയനൈഡിന്‍റെ അംശം കണ്ടെത്തിയെന്നാണ് ഈ കേസിലെ പ്രധാന വഴിത്തിരിവും തെളിവും. ഇത് ആയുധമാക്കിയാവും പോലീസ് പ്രതികള്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കുക. ജോളിക്ക് സയനൈഡ് നല്‍കിയെന്ന് ബന്ധും എംഎസ് മാത്യുവിന്‍റെ മൊഴിയും മാത്യു സയനൈഡ് വാങ്ങിയ പ്രജികുമാറിന്‍റെ ആഭരണ നിര്‍ണാണശാലയില്‍ നിന്ന് തെളിവെടുപ്പിനിടെ സയനൈഡ് കണ്ടെത്തിയതും കേസില്‍ നിര്‍ണ്ണായകമാവും.

വെളിപ്പെടുത്തല്‍

വെളിപ്പെടുത്തല്‍

റോയിയുടെ മരണത്തേക്കുറിച്ച് ചോദ്യം ചെയ്യലിനിടെ ജോളി നത്തിയ വെളിപ്പെടുത്തലും പോലീസിന് സഹായകരമാണ്. മക്കളെ രണ്ടു പേരേയും വീടിന്‍റെ മുകല്‍ നിലയിലെ മുറിയില്‍ ഉറക്കി കിടത്തി വാതില്‍ പുറത്തുനിന്നു പൂട്ടിയ ശേഷമായിരുന്നു റോയിയെ കൊലപ്പെടുത്തിയതെന്നാണ് ചോദ്യം ചെയ്യലിനിടെ ജോളി പോലീസിനോട് സമ്മതിച്ചത്.

ജോളി ആവര്‍ത്തിച്ചത്

ജോളി ആവര്‍ത്തിച്ചത്

റോയി തോമസ് ഭക്ഷണം കഴിക്കുന്നതിന് മുമ്പാണ് കുഴഞ്ഞുവീണ് മരിച്ചതെന്ന വാദമായിരുന്നു ചോദ്യം ചെയ്യലിന്‍റെ ആദ്യ ഘട്ടത്തില്‍ ജോളി ആവര്‍ത്തിച്ചത്. എന്നാല്‍ മരിക്കുന്നതിന്‍റെ 10 മിനുട്ട് മുമ്പായി റോയി ചോറും കടലയും കഴിച്ചിരുന്നു എന്നതിന്‍റെ തെളിവുകള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ള കാര്യം പോലീസ് ജോളിക്ക് മുന്നില്‍ ചൂണ്ടിക്കാട്ടി.

ബന്ധുവിന്‍റെ മൊഴി

ബന്ധുവിന്‍റെ മൊഴി

ആദ്യ ഘട്ടത്തിലും ജോളിയുടെ വാദത്തെ ഇത് ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് തെറ്റാണെന്ന് വാദിച്ചത്. എന്നാല്‍ റോയി പുറത്തു നിന്ന് ഭക്ഷണം കഴിച്ചിട്ടാവാം വീട്ടില്‍ വന്നിരിക്കുകയെന്നായി ജോളി. റോയി ഭക്ഷണം കഴിച്ച ഉള്‍ കുഴഞ്ഞു വീഴുകയായിരുന്നെന്ന് അപ്പോള്‍ വീട്ടിലെത്തിയ ബന്ധുക്കളില്‍ ഒരാളോട് ജോളി പറഞ്ഞിരുന്നു. ഈ ബന്ധുവിന്‍റെ മൊഴി പോലീസ് ശേഖരിച്ചിരുന്നു.

വീട്ടിലുണ്ടായ കാര്യങ്ങള്‍

വീട്ടിലുണ്ടായ കാര്യങ്ങള്‍

ബന്ധുവിന്‍റെ മൊഴി ചൂണ്ടിക്കാട്ടിയതോടെയാണ് ജോളി സത്യം പുറത്ത് പറയാന്‍ തയ്യാറായത്. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ റോയിയുടെ മരണ ദിവസം വീട്ടിലുണ്ടായ കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ വ്യക്തമാക്കി. നേരത്തെ തീരുമാനിച്ചുറപ്പിച്ചത് പ്രകാരം റോയിക്ക് വിഷം നല്‍കുവായിരുന്നെന്ന് ജോളി വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

അമിത മദ്യപാനം

അമിത മദ്യപാനം

റോയിയുടെ കൊലപാതകത്തിന് പോലീസ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് 4 കാരണങ്ങളാണ്. ഇത് സാധൂകരിക്കുന്ന തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ജോളിയുടെ അമിത മദ്യപാനത്തെ ജോളി എതിര്‍ത്തിരുന്നതായി കുടുംബാംഗങ്ങളില്‍ പലരും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

അന്ധവിശ്വാസം

അന്ധവിശ്വാസം

അന്ധവിശ്വാസങ്ങളോടുള്ള റോയിയുടെ അമിതമായ താല്‍പര്യം ഇരുവര്‍ക്കുമിടയില്‍ തര്‍ക്കത്തിന് ഇടയാക്കിയിരുന്നുവെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്ന രണ്ടാമത്തെ കാരണം. വീട്ടില്‍ പലപ്പോഴും പൂജകള്‍ നടക്കാറുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പൂജകളുമായി ബന്ധപ്പെട്ട ചില തെളിവുകള്‍ പൊന്നാമറ്റത്തെ വീട്ടില്‍ നിന്നും പോലീസ് ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

ജോളിയുടെ ബന്ധങ്ങള്‍

ജോളിയുടെ ബന്ധങ്ങള്‍

മറ്റ് പുരുഷന്‍മാരുമായുള്ള ജോളിയുടെ ബന്ധങ്ങളെ റോയി എതിര്‍ത്തതും കൊലപാതകത്തിന് കാരണമായെന്നാണ് പോലീസ് ഭാഷ്യം. ഇത് സാധൂകരിക്കുന്ന മൊഴിയാണ് ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണ്‍ പോലീസിന് ല്‍കിയിരിക്കുന്നത്. തന്‍റെ ചില ഉറ്റബന്ധുക്കളുമായി ജോളിക്കുള്ള ബന്ധവും റോയിയെ അസ്വസ്ഥനാക്കിയിരുന്നെന്ന വിവരം പോലീസിന് ലഭിച്ചു.

നാലാമത്തെ കാരണം

നാലാമത്തെ കാരണം

റോയിയെ ഒഴിവാക്കി സ്ഥിരവരുമാനമുള്ള ഒരാളെ വിവാഹം കഴിക്കാന്‍ ജോളി ആഗ്രഹിച്ചിരുന്നുവെന്നതാണ് നാലാമത്തെ കാരണം. രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ മൊഴികള്‍ ഈ കാരണത്തിന് ബലമേകും. സിലി മരിക്കുന്നതിന് മുമ്പ് താനുമായി അടുപ്പമുണ്ടാക്കാന്‍ ജോളി ശ്രമിച്ചിരുന്നെന്നും ഷാജു നേരത്തെ പറഞ്ഞിരുന്നു. പനമരത്ത് ഒരു ബന്ധുവിന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ജോളിയുമായി ഒരുമിച്ച് കാറില്‍ യാത്ര ചെയ്തു. ഈ അവസരത്തില്‍ ജോളി അടുപ്പം സൃഷ്ടിക്കാന്‍ മനഃപൂര്‍വ്വം ശ്രമിക്കുന്നതായി തോന്നിയെന്നായിരുന്നു ഷാജു പറഞ്ഞത്.

Recommended Video

cmsvideo
Jolly Koodathai : ജോളിയെ കൂകി വരേറ്റ് കാഴ്ചക്കാര്‍ | Oneindia Malayalam
സിലിയുടെ മരണം

സിലിയുടെ മരണം

സിലിയുടെ മരണം കഴിഞ്ഞ രണ്ട് മാസം തികയുന്നതിന് മുന്നേയായിരുന്നു ജോളി ഷാജുവിനോട് വിവാഹക്കാര്യം പറയുന്നത്. എന്നാല്‍ വിസമ്മതം പ്രകടിപ്പിച്ച ഷാജുവിനോട് ആറുമാസം കഴിഞ്ഞു മതി വിവാഹമെന്ന് പറഞ്ഞു. പിന്നീട് പലപ്പോഴായി വിവാഹത്തിന് നിര്‍ബ്ബന്ധിക്കുകയും ഇരുവരുടെയും മക്കള്‍ക്ക് തുണയാകുമെന്നും സിലിയുടെ സഹോദരനും ബന്ധുക്കള്‍ക്കുമെല്ലാം ഇക്കാര്യത്തില്‍ നിര്‍ബ്ബന്ധിച്ചിരുന്നതായും ഷാജു അവകാശപ്പെട്ടിരുന്നു.

കൂടത്തായി: ഉടുതുണിക്ക്‌ മറുതുണിയില്ലാതെ ജോളി, ആറ് ദിവസവും ധരിച്ചത് മുഷിഞ്ഞ് നാറിയ വസ്ത്രംകൂടത്തായി: ഉടുതുണിക്ക്‌ മറുതുണിയില്ലാതെ ജോളി, ആറ് ദിവസവും ധരിച്ചത് മുഷിഞ്ഞ് നാറിയ വസ്ത്രം

 സുരേന്ദ്രന്‍റെ വിജയം ഉറപ്പിക്കാന്‍ ബിജെപിയുടെ നിര്‍ണ്ണായക നീക്കം; ഓര്‍ത്തഡോക്സ് സഭയുമയി ചര്‍ച്ച സുരേന്ദ്രന്‍റെ വിജയം ഉറപ്പിക്കാന്‍ ബിജെപിയുടെ നിര്‍ണ്ണായക നീക്കം; ഓര്‍ത്തഡോക്സ് സഭയുമയി ചര്‍ച്ച

English summary
koodathai murder; Jolly reveals how she killed Roy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X