കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസ്റ്റഡിയില്‍ ജോളിയുടെ ആശങ്ക മക്കളുടെ പഠനത്തെക്കുറിച്ച്; വാര്‍ത്തകളും ഫോട്ടോയും വരുന്നതില്‍ അസ്വസ്ഥത

Google Oneindia Malayalam News

കോഴിക്കോട്: പിടിക്കപ്പെടുമെന്നായപ്പോള്‍ കൂടത്തായി കൊലപാതക പരമ്പരയിലെ അന്വേഷണം വഴിതിരിച്ചു വിടാന്‍ കേസിലെ പ്രധാന പ്രതി ജോളി ശ്രമിച്ചിരുന്നെന്ന് റൂറല്‍ എസ്പി കെജി സൈമണ്‍. കല്ലറ പൊളിക്കുന്ന ദിവസം രാത്രി അവര്‍ രണ്ട് പേരെക്കൂട്ടി കോഴിക്കോട്ടെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനെ കണ്ടിരുന്നു.

അഭിഭാഷകരില്‍ നിന്ന് കിട്ടിയ ഉപദേശം മൂലമായിരിക്കും ചോദ്യം ചെയ്യലില്‍ ആദ്യത്തെ ദിവസങ്ങളില്‍ അവര്‍ പിടിച്ചു നിന്നത്. പിന്നീടുള്ള ചോദ്യം ചെയ്യലിലനാണ് അവര്‍ കുറ്റം സമ്മതിച്ചതെന്നതും ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ കെജി സൈമണ്‍ വ്യക്തമാക്കുന്നു. വിശദാംശങ്ങള്‍ ഉങ്ങനെ..

അന്വേഷണം വഴിതിരിച്ചു വിടാന്‍

അന്വേഷണം വഴിതിരിച്ചു വിടാന്‍

നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ കേസ് അന്വേഷണം വഴിതിരിച്ചു വിടാനും പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ജോളി നടത്തിയിട്ടുണ്ട്. കേസന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ അതിനെ കുറിച്ച് വിശദമായി പറയാന്‍ ഇപ്പോള്‍ സാധിക്കില്ല. ഈ അടുത്തായി കണ്ടുവരുന്ന മോശം പ്രവണതായാണ് ഇതെന്നും എസ്പി പറയുന്നു.

37 വര്‍ഷം

37 വര്‍ഷം

37 വര്‍ഷമായി ഞാന്‍ സര്‍വീസ് തുടങ്ങിയിട്ട്. പണ്ടൊക്കെ പോലീസ് പ്രതികളെ തേടി ചെന്നാല്‍ അവര്‍ക്ക് വക്കീലിനെ കണ്ട് മുന്‍കാര്‍ ജാമ്യം എടുക്കാനുള്ള നടപടികള്‍ സ്വീകരിക്കാം. പക്ഷെ ചോദ്യം ചെയ്യലില്‍ ഇങ്ങനെ പറയണമെന്ന തരത്തിലുള്ള ഉപദേശം നല്‍കുന്നത് ഞാന്‍ കേട്ടിട്ടില്ല. നമ്മൾ തെറ്റ് കാണിച്ചെങ്കിൽ നിയമത്തെ അനുസരിച്ച് ബാക്കിയുള്ളതൊക്കെ ചെയ്യൂവെന്നും സൈമണ്‍ വ്യക്തമാക്കുന്നു.

മക്കളുടെ പഠനം

മക്കളുടെ പഠനം

കൊലപാതകങ്ങളെ സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത് അവര്‍ അറിയുന്നുണ്ട്. അതില്‍ അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ട്. മക്കളുടെ പഠനം ബുദ്ധിമുട്ടിലാകുമല്ലോ എന്ന ആശങ്കയും അവര്‍ പ്രകടിപ്പിക്കുന്നുണ്ട്. കേസ് വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഇതൊരു ഗെയിം ആണ്. ആ ഗെയിമില്‍ ഞങ്ങള്‍ക്ക് ജയിച്ചെ പറ്റുവെന്നും എസ്പി പറഞ്ഞു.

വഞ്ചന കാണിക്കുന്ന ഒരു സ്ത്രീ

വഞ്ചന കാണിക്കുന്ന ഒരു സ്ത്രീ

വഞ്ചന കാണിക്കുന്ന ഒരു സ്ത്രീ, ഇത്തരത്തിലുള്ള പെരുമാറ്റം അവരുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് നമ്മള്‍ പോലും പ്രതീക്ഷിക്കുന്നതല്ല . എല്ലാം ​അവര്‍ കൃത്യമായി പ്ലാന്‍ ചെയ്തിരുന്നു. എങ്ങനെയാണ് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുക എന്ന് അന്വേഷിക്കാനണ് അവര്‍ അഭിഭാഷകനെ കാണാന്‍ പോയത്. അപ്പോൾ ഞങ്ങൾ അറസ്റ്റ് ചെയ്യാൻ പോയിട്ടില്ല. ഞങ്ങളുടെ മുന്നിലൂടെയാണ് അവര്‍ പോയത്. ഞങ്ങള്‍ പോട്ടെന്ന് വച്ചതാണ്

ഒരോ നീക്കങ്ങളും

ഒരോ നീക്കങ്ങളും

അവരുടെ ഒരോ നീക്കങ്ങളും മാസങ്ങളായി ഞങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ഒരു സംഭവുണ്ടാകുമ്പോള്‍, മറ്റൊരു സംഭവത്തില്‍ ഇതിന് ബന്ധമുണ്ടോ എന്ന സംശയമുയരുക സ്വാഭാവികമാണ്. രാമകൃഷ്ണന്‍ എന്ന കോണ്‍ഗ്രസ് നേതാവിന്‍റെ മരണത്തില്‍ സംശയം ഉയരുന്നത് അങ്ങനെയാണ്. ആദ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് തവണ പരിശോധന നടത്തിയെങ്കിലും പിന്നീട് അത്ര വിശദമായ അന്വേഷണം നടത്തിയില്ല.

രാമകൃഷ്ണന്‍റെ മരണം

രാമകൃഷ്ണന്‍റെ മരണം


അച്ഛന്‍റെ മരണത്തില്‍ സംശയമുണ്ടെന്ന് കാട്ടി രാമകൃഷ്ണന്‍റെ മകന്‍ ഒരു പരാതി തന്നിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ ആ പരാതി സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് കൈമാറിയിട്ടുണ്ട്. അവര്‍ അത് ഭംഗിയായി അന്വേഷിക്കുന്നുണ്ട്. പൊന്നാമ്മറ്റം കുടുംബത്തില്‍ നിന്ന് മാത്യുവിന്‍റെ സഹായമല്ലാതെ മറ്റാരുടേയെങ്കിലും സഹായം ജോളിക്ക് കിട്ടിയതായി അറിവുണ്ടോയെന്ന് നിലവില്‍ പറയാവുന്ന സാഹചര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റുള്ളവരെ സഹായം

മറ്റുള്ളവരെ സഹായം

കുടുംബത്തില്‍ നിന്നുള്ള മറ്റുള്ളവരെ സഹായം ജോളിക്ക് ലഭിച്ചിട്ടുണ്ടോ എന്നതില്‍ റോയിയുടെ സഹോദരങ്ങളായ റെഞ്ചിയും റോജോയും അടക്കമുള്ളവര്‍ സംശയം ഉന്നയിച്ചിട്ടുണ്ട്. പക്ഷേ, അടുത്ത ബന്ധുക്കളെപ്പോലും വിദഗ്ധമായി ഇവർ കബളിപ്പിച്ച സ്ഥിതിക്ക്, ‌ഇങ്ങനെ കൊലപാതക വിവരം പറഞ്ഞിട്ട് പോലും ഒരാൾ പോലും ഇത് വിശ്വസിച്ചിരുന്നില്ല.

വലിയ വിശ്വാസം

വലിയ വിശ്വാസം

ആദ്യം മുതല്‍ക്കെ കുടുംബത്തില്‍ ഉള്ളവര്‍ക്ക് ജോളിയെ വലിയ വിശ്വാസമായിരുന്നു. റെഞ്ചിയോ റോജോയോ അല്ലാതെ ഇവര്‍ക്കെതിരെ ആദ്യം ആരും മൊഴിനല്‍കിയിരുന്നില്ല. അന്വേഷണ സംഘത്തെ സംബന്ധിച്ച് അത് വലിയ വെല്ലുവിളിയായിരുന്നു. കല്ലറെ പൊളിച്ച് ആറ് മൃതദേഹങ്ങള്‍ പുറത്തെടുക്കുക എന്നത് വലിയ ടാസ്ക് ആയിരുന്നു. ഒരു കുടുംബത്തിന്‍റെ കാര്യമാണ്.

മിടുക്കിന് ഉപരി

മിടുക്കിന് ഉപരി

മിടുക്കിന് ഉപരി, ഒരു ഇരട്ട വ്യക്തിത്വം അവര്‍ക്കുണ്ടായിരുന്നു. അങ്ങനെയാണ് അവര്‍ തന്‍റെ യഥാര്‍ത്ഥ മുഖം മറ്റുള്ളവരില്‍ നിന്ന് മറച്ചു വെച്ചത്. ജയിലില്‍ അവര്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചത് എന്തിനാണെന്ന് എ​നിക്കിപ്പോള്‍ പറയാനാകില്ല. ഇതിനു മുമ്പ് അങ്ങനെയൊന്നും ഉണ്ടായിട്ടെല്ലും എസ്പി പറഞ്ഞു.

പൂര്‍ണ്ണ സഹകരണം

പൂര്‍ണ്ണ സഹകരണം

നിലവില്‍ ചോദ്യം ചെയ്യലിനോട് അവര്‍ പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ട്. നിയമോപദേശം കിട്ടിയത് കൊണ്ടാവാം ആദ്യം ദിവസങ്ങളില്‍ അവര്‍ ഇത്തിരി ബലം പിടിച്ചിരുന്നത്. ഇപ്പോള്‍ വളരെ ശാന്തയാണ്. സഹകരിച്ചില്ലെങ്കില്‍ ഇങ്ങനെയൊക്കെയുള്ള പ്രശ്നങ്ങല്‍ ഉണ്ടാവുമെന്ന കാര്യം ഞങ്ങള്‍ അവരെ ബോധ്യപ്പെടുത്തി.

14 വര്‍ഷം എവിടെ പോയി

14 വര്‍ഷം എവിടെ പോയി

14 വര്‍ഷമാണ് എന്‍ഐടിയില്‍ പ്രൊഫസറാണെന്നും പറഞ്ഞ് അവര്‍ നാട്ടുകാരേയും ബന്ധുക്കാരേയും പറ്റിച്ചത്. അതൊക്കെ നമുക്ക് ചിന്തിക്കാന്‍ പറ്റുന്നതിന് അപ്പുറമാണ്. ഞാനെന്‍റെ സര്‍വ്വീസില്‍ ഇങ്ങനെയൊരു ചതി കണ്ടിട്ടില്ല. 14 വര്‍ഷം അവര്‍ എന്ത് ചെയ്തു എന്നതിനെക്കുറിച്ച് വിശദമായ തെളിവുണ്ട്. അത് കോടതിയില്‍ നൽകേണ്ടതായതിനാൽ വിശദമായി പറയുന്നില്ലെന്നും കെജി സൈമണ്‍ വ്യക്തമാക്കുന്നു.

വഴിവിട്ട ബന്ധങ്ങള്‍ക്ക് തടസ്സം, കര്‍ശന നിരീക്ഷണം; മാത്യുവിനെ കൊന്നത് എന്തിനെന്ന് വ്യക്തമാക്കി ജോളിവഴിവിട്ട ബന്ധങ്ങള്‍ക്ക് തടസ്സം, കര്‍ശന നിരീക്ഷണം; മാത്യുവിനെ കൊന്നത് എന്തിനെന്ന് വ്യക്തമാക്കി ജോളി

 കല്ലറ പൊളിച്ചതോടെ പിടിവിട്ടു, വക്കീലിനെ കാണാനോടി ജോളി; ലഭിച്ചത് റോയിയുടെ മേല്‍ പഴിചാരാനുള്ള പരിശീലനം കല്ലറ പൊളിച്ചതോടെ പിടിവിട്ടു, വക്കീലിനെ കാണാനോടി ജോളി; ലഭിച്ചത് റോയിയുടെ മേല്‍ പഴിചാരാനുള്ള പരിശീലനം

English summary
koodathai murder: jolly's concern is only about her children
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X