കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോളിയുടെ ഉറ്റ കൂട്ടുകാരി റാണി, തലശ്ശേരിയിൽ നിന്ന് ഓട്ടോയിലെത്തി, എൻഐടി രഹസ്യങ്ങൾ തുറക്കാൻ പോലീസ്!

Google Oneindia Malayalam News

വടകര: കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതിയായ ജോളിയുടെ എന്‍ഐടി ബന്ധങ്ങള്‍ ദുരൂഹമായി തുടരുകയാണ്. 14 വര്‍ഷത്തോളം വീട്ടുകാരെയും നാട്ടുകാരെയും ജോളി പറ്റിച്ചത് താന്‍ എന്‍ഐടിയിലെ അധ്യാപികയാണ് എന്ന് പറഞ്ഞാണ്. ഈ കളളക്കഥ പൊളിയുന്നത് ജോളിയെ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം മാത്രമാണ്.

എന്‍ഐടി പരിസരത്ത് ജോളിക്ക് പല സാമ്പത്തിക ഇടപാടുകളും ഉളളതായി പോലീസ് സംശയിക്കുന്നു. എന്‍ഐടി സമീപത്ത് ജോളിക്ക് ഫ്‌ളാറ്റുണ്ടെന്ന തരത്തിലും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ജോളിയുടെ എന്‍ഐടി രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ പറ്റുമെന്ന് പോലീസ് കരുതുന്ന ഉറ്റ കൂട്ടുകാരിയെ ഇന്ന് ചോദ്യം ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ..

ഉറ്റകൂട്ടുകാരി റാണി

ഉറ്റകൂട്ടുകാരി റാണി

ജോളിയുടെ കഥയിലേക്ക് കഴിഞ്ഞ ദിവസമാണ് റാണി എന്ന കഥാപാത്രം കടന്ന് വന്നത്. ജോളിയുടെ മകനാണ് അമ്മയുടെ അടുത്ത കൂട്ടുകാരിയെ കുറിച്ചുളള ആദ്യ സൂചനകള്‍ പോലീസിന് നല്‍കിയത്. പിന്നാലെ ജോളിയുടെ ഫോണില്‍ നിന്ന് റാണിയുമൊത്തുളള നിരവധി ഫോട്ടോകളും പോലീസ് കണ്ടെടുത്തു. എന്നാല്‍ റാണിയെകുറിച്ച് ഒരു കാര്യവും പോലീസിനോട് തുറന്ന് പറയാന്‍ ജോളി തയ്യാറായിരുന്നില്ല.

തലശ്ശേരിയിൽ നിന്ന് എത്തി

തലശ്ശേരിയിൽ നിന്ന് എത്തി

തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് റാണിയോട് ആവശ്യപ്പെട്ടത്. രാവിലെ 9.20തോട് കൂടിയാണ് റാണി വടകര റൂറല്‍ എസ്പി ഓഫീസില്‍ എത്തിയത്. ഒരു ഓട്ടോയിലാണ് ഇവര്‍ എത്തിയത്. തലശ്ശേരിയില്‍ നിന്നാണ് റാണി ഓട്ടം പിടിച്ചതെന്ന് ഡ്രൈവര്‍ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തി.

രഹസ്യങ്ങളുടെ ചുരുളഴിക്കാൻ

രഹസ്യങ്ങളുടെ ചുരുളഴിക്കാൻ

റാണിക്കൊപ്പം മറ്റ് രണ്ട് പേര്‍ കൂടി എസ് ഓഫീസിലെത്തി. പോലീസ് ഉദ്യോഗസ്ഥര്‍ ഓഫീസില്‍ ഇല്ലാത്തതിനാല്‍ റാണി ഓട്ടോയില്‍ നിന്നും പുറത്തേക്ക് ഇറങ്ങാതെ കാത്തിരുന്നു. പത്ത് മണിയോട് ഇന്റലിജന്‍സ് ഡിവൈഎസ്പി ഇസ്മയില്‍ അടക്കമുളളവരെത്തി റാണിയെ അകത്തേക്ക് വിളിച്ചു. റാണിയില്‍ നിന്ന് ജോളിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചെന്നാണ് സൂചന.

റാണിയുടെ തയ്യൽക്കട

റാണിയുടെ തയ്യൽക്കട

എന്‍ഐടിയിലേക്ക് എന്ന് പറഞ്ഞ് ദിവസവും വീട്ടില്‍ നിന്നും ഇറങ്ങിയിരുന്ന ജോളി 14 വര്‍ഷവും എന്താണ് ചെയ്ത് കൊണ്ടിരുന്നത് എന്ന് പോലീസിന് കണ്ടെത്താനായിട്ടില്ല. എന്‍ഐടി പരിസരത്താണ് റാണി തയ്യല്‍ക്കട നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍ ഈ തയ്യല്‍ക്കട ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ജോളിക്ക് ഇവരുമായി അടുത്ത ബന്ധമുണ്ട് എന്നാണ് ഫോട്ടോകളില്‍ നിന്ന് വ്യക്തമാകുന്നത്.

ഒരുമിച്ചുളള ചിത്രങ്ങൾ

ഒരുമിച്ചുളള ചിത്രങ്ങൾ

മാര്‍ച്ച് മാസത്തില്‍ എന്‍ഐടിയില്‍ രാഗം എന്ന പേരില്‍ കലോത്സവം നടന്നിരുന്നു. ഈ പരിപാടിയിലും ജോളിക്കൊപ്പം റാണി പങ്കെടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പരിപാടിയുടെ വേദിയില്‍ വെച്ച് ഇരുവരുമെടുത്ത ഫോട്ടോ പോലീസിന് ലഭിച്ചു. എന്‍ഐടിയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് അണിഞ്ഞാണ് ജോളി ഈ ഫോട്ടോയില്‍ നില്‍ക്കുന്നത്.

കൊയിലാണ്ടി സ്വദേശി

കൊയിലാണ്ടി സ്വദേശി

കൊയിലാണ്ടിയിലാണ് റാണിയുടെ വീട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജോളിയുടെ ഫോണില്‍ നിന്ന് ഒരു യുവതിയുമൊത്തുളള ചിത്രങ്ങള്‍ കിട്ടിയതിന് പിന്നാലെ അതാരെന്ന് കണ്ടെത്താനുളള അന്വേഷണം പോലീസ് തുടങ്ങിയിരുന്നു. ഇതോടെ ജോളി കൊയിലാണ്ടിയില്‍ നിന്നും മാറി. തലശ്ശേരിയിലെ ബന്ധുവിന്റെ വീട്ടിലായിരുന്നു റാണി എന്നാണ് സൂചന.

Recommended Video

cmsvideo
koodathai case accuse jolly is part of black mass | Oneindia Malayalam
സിലിയുടെ മരണം

സിലിയുടെ മരണം

റാണിയുടെ വെറും സുഹൃത്ത് മാത്രമാണോ ജോളി അതോ കൂടത്തായി കൊലപാതക പരമ്പരയെ കുറിച്ച് റാണിക്ക് അറിവുണ്ടായിരുന്നോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. അതിനിടെ ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണത്തില്‍ ജോളിയെ പോലീസ് അറസ്റ്റ് ചെയ്തു. താമരശേരിയിലെ ആശുപത്രിയില്‍ വെച്ചാണ് ജോളി സിലിയെ കൊലപ്പെടുത്തിയത്.

English summary
Koodathai Murder:Jolly's friend Rani questioned by police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X