കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാത്യുവുമായി മനപ്പൂർവ്വം അടുത്തു, മദ്യം പങ്കുവെച്ചു! ജോളി അതിവിദഗ്ദമായി ഒരുക്കിയ പ്ലോട്ട്!

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലക്കേസില്‍ പ്രതിയായ ജോളി ഓരോ കൊലപാതകം സംബന്ധിച്ചും നടത്തുന്ന വെളിപ്പെടുത്തലുകള്‍ അന്വേഷണ സംഘത്തെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. കൃത്യമായ ആസൂത്രണവും മുന്നൊരുക്കവും നടത്തിയാണ് ഓരോ ഇരകളേയും ജോളി തന്റെ സയനൈഡ് വലയില്‍ വീഴ്ത്തിയത്.

കൊലപാതകങ്ങളെ കുറിച്ച് സംശയം തോന്നിയ മാത്യു മഞ്ചാടിയിലിനെ ജോളി കൊലപ്പെടുത്തിയത് അതി വിദഗ്ധമായി പ്ലോട്ട് ഒരുക്കിയാണ്. മാത്യു മാത്രം വീട്ടില്‍ തനിച്ചാകുന്ന സാഹചര്യം താനുണ്ടാക്കിയെടുത്തു എന്ന് ജോളി പോലീസിനോട് വെളിപ്പെടുത്തി. മദ്യമാണ് മാത്യുവിനെ കൊലപ്പെടുത്താന്‍ ജോളി തിരഞ്ഞെടുത്തത്.

മനപ്പൂര്‍വ്വം അടുപ്പം സ്ഥാപിച്ചു

മനപ്പൂര്‍വ്വം അടുപ്പം സ്ഥാപിച്ചു

ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ മാതൃസഹോദരനായ മാത്യു മഞ്ചാടിയില്‍ വിമുക്ത ഭടന്‍ ആയിരുന്നു. ആ നിലയ്ക്ക് മാത്യുവിന് കിട്ടുന്ന മദ്യത്തില്‍ നിന്ന് ഒരു പങ്ക് പലപ്പോഴും ജോളിക്ക് കൂടി കൈമാറിയിരുന്നു. മാത്യുവുമായി ജോളി മനപ്പൂര്‍വ്വം അടുപ്പം സ്ഥാപിച്ചെടുക്കുകയായിരുന്നു.

മാത്യുവിന് ചില സംശയങ്ങള്‍

മാത്യുവിന് ചില സംശയങ്ങള്‍

ടോം തോമസ്, അന്നമ്മ തോമസ്, റോയ് തോമസ് എന്നിവരുടെ മരണങ്ങള്‍ സംബന്ധിച്ച് മാത്യുവിന് ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. ഇത് ജോളി തിരിച്ചറിഞ്ഞു. റോയ് മരിച്ചതിന് ശേഷം പോസ്റ്റ്‌മോര്‍ട്ടം വേണം എന്ന് നിര്‍ബന്ധം പിടിച്ചത് മാത്യു ആയിരുന്നു. അതിനായി റോയിയുടെ സഹോദരന്‍ റോജോയെയും മാത്യു നിര്‍ബന്ധിച്ചു.

Recommended Video

cmsvideo
koodathai case: Police tactics to trap Jolly
വിദഗ്ധമായ ആസൂത്രണം

വിദഗ്ധമായ ആസൂത്രണം

ഇതോടെയാണ് ജോളിക്ക് അപകടം മണത്തത്. മാത്യുവിനെ ഇല്ലാതാക്കിയില്ലെങ്കില്‍ തനിക്ക് കുരുക്ക് വീഴുമെന്ന് ജോളി മനസ്സിലാക്കി. പിന്നെ മാത്യുവിനെ ഇല്ലാതാക്കാനുളള ആസൂത്രണങ്ങളിലേക്ക് ജോളി കടന്നു. കട്ടപ്പനയിലെ ബന്ധുവീട്ടിലേക്ക് ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി വീട്ടുകാരെല്ലാം പോയെങ്കിലും ജോളി വിട്ട് നിന്നു.

സയനൈഡ് മദ്യത്തിൽ

സയനൈഡ് മദ്യത്തിൽ

തുടര്‍ന്ന് വീട്ടില്‍ തനിച്ചായ മാത്യുവിന് ജോളി മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കുകയായിരുന്നു. ആദ്യത്തെ ശ്രമത്തില്‍ തന്നെ മാത്യുവിന്റെ മരണം ഉറപ്പിക്കാന്‍ സാധിച്ചുവെന്നും ജോളി പോലീസിന് മൊഴി നല്‍കി. എംഎസ് മാത്യു നല്‍കിയ സയനൈഡ് തന്നെയാണ് ഈ കൊലപാതകത്തിനും ജോളി ഉപയോഗിച്ചത്.

തനിച്ച് നടപ്പിലാക്കി

തനിച്ച് നടപ്പിലാക്കി

ഈ കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും താന്‍ തനിച്ചാണ് എന്നും ജോളി വെളിപ്പെടുത്തി. സയനൈഡ് നല്‍കിയ എംഎസ് മാത്യു പോലും കൊലപാതക വിവരം അറിഞ്ഞില്ലെന്നും ജോളി പറഞ്ഞു. മാത്യുവിനെ കൊലപ്പെടുത്തിയതോടെ തന്റെ കയ്യിലെ രക്തക്കറ എന്നന്നേക്കുമായി ഒഴിവാക്കപ്പെട്ടു എന്ന് ജോളി ആശ്വസിച്ചു.

രണ്ട് കൊലകൾ കൂടി

രണ്ട് കൊലകൾ കൂടി

എന്നാല്‍ അതിന് ശേഷം ഷാജുവിന്റെ മകള്‍ ആല്‍ഫൈനേയും അവസാനമായി ഷാജുവിന്റെ ഭാര്യ സിലിയേയും കൂടി ജോളി കൊലപ്പെടുത്തുകയുണ്ടായി. ഷാജുവിനെ വിവാഹം കഴിക്കുന്നതിന് വേണ്ടിയായിരുന്നു ഈ കൊലപാതകങ്ങള്‍. ഇപ്പോള്‍ പിടിയിലായിരുന്നില്ലെങ്കില്‍ മറ്റ് ചില കൊലപാതകങ്ങള്‍ കൂടി ജോളി നടത്തുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

രഹസ്യമൊഴി രേഖപ്പെടുത്തി

രഹസ്യമൊഴി രേഖപ്പെടുത്തി

അതിനിടെ കൂടത്തായി കേസില്‍ ഷാജുവിന്റെ രഹസ്യ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ ജോളിയുടെ രണ്ട് മക്കളുടെ രഹസ്യമൊഴിയും സിലിയുടെ സഹോദരന്‍ സിജോയുടെ രഹസ്യ മൊഴിയും പോലീസ് നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. സിലിയെ നേരത്തെയും ജോളി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു എന്നും പോലീസ് കണ്ടെത്തി. ഒരിക്കല്‍ ജോളി നല്‍കിയ അരിഷ്ടം കുടിച്ച് അവശയായി ആശുപത്രിയിലെത്തിയ സിലിയില്‍ വിഷാംശമുണ്ടെന്ന് ഡോക്ടര്‍ രേഖപ്പെടുത്തിയ കുറിപ്പ് പോലീസിന് ലഭിച്ചു.

പഞ്ചരത്നങ്ങളിൽ നാല് പേർ കതിർമണ്ഡപത്തിലേക്ക്, പഞ്ചരത്നം വീട്ടിൽ കല്യാണ മേളംപഞ്ചരത്നങ്ങളിൽ നാല് പേർ കതിർമണ്ഡപത്തിലേക്ക്, പഞ്ചരത്നം വീട്ടിൽ കല്യാണ മേളം

English summary
Koodathai Murder: Jolly's revelation about the murder of Mathew
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X