Get Updates
Get notified of breaking news, exclusive insights, and must-see stories!

കോയമ്പത്തൂരിലും ചെന്നൈയിലും ജോളി പോയത് 11 തവണ, ഒപ്പം ജോൺസണല്ല, മറ്റ് രണ്ട് പുരുഷ സുഹൃത്തുക്കളെന്ന്!

കോഴിക്കോട്: തുറക്കും തോറും പേജുകള്‍ കൂടുന്ന പുസ്തകം പോലെയാണ് കൂടത്തായ കൊലക്കേസ് പ്രതി ജോളി ജോസഫ് പോലീസിന് മുന്നില്‍.. ജോളിയെ ഓരോ തവണ ചോദ്യം ചെയ്യുമ്പോഴും പോലീസിന് മുന്നില്‍ പുതിയ വിവരങ്ങളാണ് തുറന്ന് വെയ്ക്കപ്പെടുന്നത്. ജോളിയുടെ പല നീക്കങ്ങളുടേയും പിന്നിലെന്ത് എന്ന് പോലീസിന് ഇനിയും മനസ്സിലാക്കാനാവുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജോളിയുടെ കോയമ്പത്തൂര്‍ യാത്രകളെ കുറിച്ച് നേരത്തെ തന്നെ പോലീസിന് പല സംശയങ്ങളും ഉണ്ടായിരുന്നു. സുഹൃത്തായ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണെ കാണുന്നതിനായാണ് ജോളിയുടെ യാത്രകള്‍ എന്നായിരുന്നു വിവരം. എന്നാല്‍ ആ കഥയും മാറി മറിഞ്ഞിരിക്കുന്നു. ജോളിയുടെ ഈ യാത്രകളില്‍ കൂടെ ഉണ്ടായിരുന്നത് മറ്റ് രണ്ട് പുരുഷന്മാരാണ് എന്നാണ് പുതിയ മൊഴി. വിശദാംശങ്ങള്‍ ഇങ്ങനെ...

ജോളിയുടെ യാത്രകള്‍

ജോളിയുടെ യാത്രകള്‍

ജോളിയുടെ കേരളത്തിന് പുറത്തേക്കുളള യാത്രകളെ കുറിച്ച് ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് പോലീസ് വിവരങ്ങള്‍ ലഭിച്ചത്. കോയമ്പത്തൂരിലടക്കം ജോലി ചെയ്തിരുന്ന ജോണ്‍സണെ കാണുന്നതിന് വേണ്ടിയാണ് ജോളിയുടെ യാത്രകള്‍ എന്നായിരുന്നു സൂചനകള്‍. എന്നാല്‍ കോയമ്പത്തൂരിലേക്കും ചെന്നൈയിലേക്കും ജോളി പലതവണ യാത്ര ചെയ്തപ്പോള്‍ ജോളിക്കൊപ്പമുണ്ടായിരുന്നത് ജോണ്‍സണ്‍ അല്ല എന്നതാണ് പുതിയ വിവരം.

Recommended Video

cmsvideo
    Jolly Koodathai : കൂടത്തായിക്കാര്‍ ജോളിയെക്കുറിച്ച് പറയുന്നു | Oneindia Malayalam
    പതിനൊന്ന് തവണ

    പതിനൊന്ന് തവണ

    പതിനൊന്ന് തവണയാണ് ജോളി കോയമ്പത്തൂരിലും ചെന്നൈയിലും പോയി താമസിച്ചിട്ടുളളത്. എന്‍ഐടി അധ്യാപികയെന്ന് വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത് കൊണ്ട് തന്നെ അധ്യാപക പരിശീലനത്തിന് വേണ്ടിയാണ് യാത്രകള്‍ എന്നാണ് ജോളി ഇതേക്കുറിച്ച് പറഞ്ഞിരുന്നത്. ഈ യാത്രകളില്‍ രണ്ട് വട്ടം ചെന്നൈയിലെ അധ്യാപകനായ സുഹൃത്താണ് ജോളിക്കൊപ്പമുണ്ടായിരുന്നത്.

    ജോളിക്കൊപ്പമുണ്ടായിരുന്നവർ

    ജോളിക്കൊപ്പമുണ്ടായിരുന്നവർ

    മറ്റ് രണ്ട് തവണ ബന്ധുവും കൂടത്തായി കേസിലെ കൂട്ട് പ്രതിയുമായ എംഎസ് മാത്യുവും ജോളിക്കൊപ്പമുണ്ടായിരുന്നു. രണ്ട് ദിവസത്തെ അധ്യാപക പരിശീലനം എന്ന പേരിലായിരുന്നു യാത്രകള്‍. രണ്ട് ദിവസം പലതവണയായി ചെന്നൈയിലും കോയമ്പത്തൂരിലും ജോളി താമസിക്കുകയുമുണ്ടായി. ഈ യാത്രകളുടെ കാരണമായി ജോളി പറയുന്നവ പോലീസ് വിശ്വസിച്ചിട്ടില്ല.

    ഫോണിന് പോലും അവധി

    ഫോണിന് പോലും അവധി

    സ്ഥലങ്ങള്‍ കാണുന്നതിനും പുതിയ വസ്ത്രങ്ങളും കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങളും വാങ്ങുന്നതിനുമാണ് താന്‍ കോയമ്പത്തൂരിലേക്കും ചെന്നൈയിലേക്കും പോയത് എന്നാണ് ജോളി അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി. ഈ യാത്രകള്‍ക്കിടെ വീട്ടുകാരുമായി ഫോണില്‍ പോലും ജോളി ബന്ധപ്പെടുമായിരുന്നില്ല. എന്‍ഐടി അധ്യാപിക ആയിരുന്നതിനാല്‍ വലിയ ഉത്തരവാദിത്തങ്ങള്‍ തനിക്കുണ്ടെന്ന് ജോളി വീട്ടുകാരെ പറഞ്ഞ് വിശ്വസിച്ചിരുന്നു.

    എന്താണ് യഥാർത്ഥ കാരണം

    എന്താണ് യഥാർത്ഥ കാരണം

    ഈ ദിവസങ്ങളില്‍ ക്ലാസുകളുടെ തിരക്ക് ആയിരിക്കുമെന്നതിനാല്‍ ഫോണ്‍ വിളിക്കരുതെന്നും ജോളി വീട്ടുകാരോട് പറഞ്ഞിരുന്നു. പതിനൊന്ന് തവണ കോയമ്പത്തൂരിലും ചെന്നൈയിലും പോയതിന് പിന്നിലുളള യഥാര്‍ത്ഥ കാരണം എന്തെന്ന് കണ്ടെത്താനുളള ശ്രമത്തിലാണ് പോലീസ്. ജോളിക്ക് ഈ സ്ഥലങ്ങളില്‍ മറ്റാരെങ്കിലുമായി ബന്ധമുണ്ടായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നു.

    മാത്യു സമ്മതിച്ചു

    മാത്യു സമ്മതിച്ചു

    കോയമ്പത്തൂരില്‍ ജോളിക്കൊപ്പം യാത്ര ചെയ്തുവെന്ന് മാത്യുവും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഊട്ടിയിലും കൊടൈക്കനാലിലും ജോളി യാത്ര നടത്തിയിട്ടുണ്ട്. ഇത് ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണിനും കുടുംബത്തിനും ഒപ്പമായിരുന്നു. ഈ യാത്രകളിലൊന്നില്‍ ജോണ്‍സന്റെ ഭാര്യയെ ജോളി കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. വിഷം കലര്‍ത്തിയ ഭക്ഷണം കഴിക്കാതിരുന്നതോടെയാണ് ഇവര്‍ രക്ഷപ്പെട്ടത്.

    ജോളിയുടെ നാടകം

    ജോളിയുടെ നാടകം

    ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞ് മാറാനാണ് ജോളി ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് പറഞ്ഞാണ് ജോളി ചോദ്യം ചെയ്യലുകള്‍ ഒഴിവാക്കുന്നത്. അസുഖം നടിക്കാന്‍ ജോളിക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനിടെ നില്‍ക്കാനും ഇരിക്കാനും പറ്റുന്നില്ലെന്ന് പറഞ്ഞ ജോളിയെ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തി. അന്ന് പോലീസിന് തെളിവെടുപ്പിന് ജോളിയെ കൊണ്ട് പോകാനായില്ല.

    ജോളി മകനോട് പറഞ്ഞത്

    ജോളി മകനോട് പറഞ്ഞത്

    കേസില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ജോളി ശ്രമിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തനിക്ക് ചില കയ്യബദ്ധങ്ങള്‍ പറ്റിയെന്ന് ജോളി മകനോട് പറഞ്ഞിരുന്നു. ടോം തോമസിനെ കൊലപ്പെടുത്തിയത് റോയ് തോമസ് ആണെന്നും ജോളി മകനോട് പറഞ്ഞു. എന്നാല്‍ റോമോ അത് വിശ്വസിക്കാന്‍ തയ്യാറായില്ല. അച്ചാച്ചന്‍ അങ്ങനെ ചെയ്യില്ല എന്നാണ് റോമോ ജോളിക്ക് മറുപടി നല്‍കിയത്. അറസ്റ്റിലാകുന്നതിന് മുന്‍പ് മകന്‍ റോമോയെ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+