കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടത്തായി: ഉടുതുണിക്ക്‌ മറുതുണിയില്ലാതെ ജോളി, ആറ് ദിവസവും ധരിച്ചത് മുഷിഞ്ഞ് നാറിയ വസ്ത്രം

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരിയിലെ ജോളി അടക്കമുള്ള പ്രതികളുമായി പോലീസ് പൊന്നാമ്മറ്റത്തെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തുകയാണ്. കേസിന് ശക്തിപകരുന്ന നിര്‍ണ്ണായകമായ തെളിവുകള്‍ കണ്ടെത്താനാണ് പോലീസിന്‍റെ ശ്രമം. ഇന്നലെയായിരുന്നു ആറ് ദിവസത്തെ റിമാന്‍ഡ് തടവിന് ശേഷം പ്രതികളെ താമരശ്ശേരി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

പ്രതികളെ 11 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പോലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആറ് ദിവസം മാത്രമാണ് കോടതി അനുവദിച്ചത്. തെളിവെടുപ്പ് ഉള്‍പ്പടേയുള്ള നടപടികള്‍ക്ക് ശേഷം 16 ന് പ്രതികളെ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കി. അതേസമയം, ജയിലില്‍ കഴിഞ്ഞ ആറ് ദിവസവും വലിയ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വന്നത് എന്നതടക്കമുള്ള വിവരങ്ങളും ഇപ്പോള്‍ പുറത്തുവരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

ആറ് ദിവസവും

ആറ് ദിവസവും

കോഴിക്കോട് ജില്ലാ ജയിലില്‍ കഴിഞ്ഞ ആറ് ദിവസവും ജോളി ധരിച്ചത് അറസ്റ്റിലാവുമ്പോള്‍ ധരിച്ച അതേ വസ്ത്രം. കസ്റ്റഡി അപേക്ഷിക്കുന്ന താമരശ്ശേരി കോടതിയിലേക്ക് വ്യാഴാഴ്ച്ച കൊണ്ടുപോയതും അതേ വേഷത്തിലായിരുന്നു. മാറിധരിക്കാനുള്ള വസ്ത്രം ലഭിക്കാതിരുന്നത് കൊണ്ടാണ് മുഷിഞ്ഞ വസ്ത്രം തന്നെ ജോളിക്ക് ആറ് ദിവസവും ധരിക്കേണ്ടി വന്നത്.

വസ്ത്രമില്ല

വസ്ത്രമില്ല

കൊലപാതക കേസിലെ ഒരു പ്രതിയുള്‍പ്പടെ ആറുപേരായിരുന്നു ജോളിയെ താമസിപ്പിച്ച സെല്ലിലുണ്ടായിരുന്നത്. ഇതില്‍ ഒരു തടവുകാരിയുടെ നൈറ്റ് മാത്രമാണ് ജോളിക്ക് ആകെ മാറ്റിയിടാന്‍ ലഭിച്ച വസ്ത്രം. സാധാരണ ജയിലില്‍ കാണാനെത്തുന്നവര്‍ നല്‍കുന്ന വസ്ത്രമാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉപയോഗിക്കാറുള്ളത്.

ആരും വന്നില്ല

ആരും വന്നില്ല

എന്നാല്‍ ജോളിയെ സഹായിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ജയിലില്‍ എത്തിയില്ല. പൊന്നാമറ്റം കുടുംബത്തിലെ ആറുപേരുടെ കൊലപാതകത്തിന് പിന്നില്‍ ജോളിയാണെന്നറിഞ്ഞപ്പോഴുണ്ടായ ഞെട്ടലാണ് ബന്ധുക്കളേയും സുഹൃത്തുക്കളേയും അകറ്റിയതെന്നാണ് ജയിലധികൃതര്‍ അഭിപ്രയാപ്പെടുന്നത്.

സഹോദരനെ വിളിച്ചു

സഹോദരനെ വിളിച്ചു

റിമാന്‍ഡിലായ അന്ന് തന്നെ സഹായം തേടി ജോളി സഹോദരന്‍ നോബിയെ വിളിച്ചിരന്നു. തടവുകാര്‍ക്കുള്ള ഫോണില്‍ നിന്നായിരുന്നു നോബിയെ വിളിച്ചത്. വസ്ത്രങ്ങൾ എത്തിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടാ‌ണ് വിളിച്ചത്. എന്നാല്‍ അനുകൂലമായ മറുപടിയായിരുന്നില്ല സഹോദരനില്‍ നിന്ന് ലഭിച്ചത്. അഭിഭാഷകര്‍ അല്ലാത്ത ആരും ജോളിയെ സന്ദര്‍ശിക്കാന്‍ ജയിലില്‍ എത്തിയിരുന്നില്ല.

രണ്ട് വഴി

രണ്ട് വഴി

റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്ക് അവരെ സന്ദര്‍ശിക്കാനെത്തുന്ന സുഹൃത്തുക്കളും ബന്ധുക്കളും വസ്ത്രം നല്‍കുന്ന പതിവുണ്ട്. അതില്ലാത്ത സാഹചര്യത്തില്‍ അറസ്റ്റ് ചെയ്യുന്ന സമയത്ത് ഇവരില്‍ രേഖപ്പെടുത്തിയ പണം നല്‍കി സൂപ്രണ്ട് മുഖേന ആവശ്യപ്പെട്ടാല്‍ ജയിലധികൃതര്‍ വസ്ത്രം വാങ്ങി നല്‍കാറുമുണ്ട്. എന്നാല്‍ ഈ രണ്ട് വഴികളിലൂടേയും വസ്ത്രം ലഭിക്കാതിരുന്നതോടെയാണ് ഒരേ വസ്ത്രം തന്നെ ജോളിക്ക് ധരിക്കേണ്ടി വന്നത്.

പ്രത്യേക ഉദ്യോഗസ്ഥ

പ്രത്യേക ഉദ്യോഗസ്ഥ

ജയിലില്‍ കഴിഞ്ഞ ജോളിയെ നിരീക്ഷിക്കാന്‍ ജയിലിലില്‍ പ്രത്യേക ഉദ്യോഗസ്ഥയെ നിയമിച്ചിരുന്നു. ജോളി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു നിരീക്ഷിക്കാന്‍ ആളെ ഏര്‍പ്പെടുത്തിയത്. ഇതിനിടിയില്‍ ജോളിയെ ജില്ലാ ആശുപത്രയില്‍ എത്തിച്ച് വൈദ്യ പരിശോധനയും നടത്തി.

ആറുപേരേയും കൊലപ്പെടുത്തിയത്

ആറുപേരേയും കൊലപ്പെടുത്തിയത്

പൊന്നാമറ്റം കുടുംബത്തിലെ ആറുപേരേയും കൊലപ്പെടുത്തിയത് താനാണെന്ന് ഇന്നലെ വടകര റൂറല്‍ എസ്പി ഓഫീസില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ച്ചയില്‍ ജോളി സമ്മതിച്ചിരുന്നു. റോയി ഉള്‍പ്പടേയുള്ള അഞ്ചുപേരെ പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നും അന്നമ്മയെ കൊല്ലാന്‍ മറ്റൊരു വിഷമാണ് ഉപയോഗിച്ചതെന്നും ജോളി വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നല്ല സഹകരണം

നല്ല സഹകരണം

കേസില്‍ ജോളിയടക്കമുള്ള മൂന്ന് പ്രതികളേയും പ്രത്യേകമായിരുന്നു അന്വേഷണ സംഘം ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലുമായി ജോളി നല്ല രീതിയില്‍ സഹകരിക്കുന്നുണ്ടെന്നായിരുന്നു എസ്പി കെജി സൈമണ്‍ പറഞ്ഞത്. ചോദ്യം ചെയ്യലിന് ശേഷം വടകര പൊലീസ് സ്റ്റേഷനിലെ വനിതാ സെല്ലിൽ ജോളിയെ പാർപ്പിച്ചത്.

നാല് കാരണം

നാല് കാരണം

ആദ്യ ഭര്‍ത്താവായ റോയ് തോമസിനെ ജോളി കൊലപ്പെടുത്താന്‍ നാല് കാരണങ്ങള്‍ ഉണ്ടെന്നാണ് പോലീസ് വ്യക്തമാക്കിയത്. കോടതിയില്‍ ഹാജരാക്കിയ കസ്റ്റഡി അപേക്ഷയിലായിരുന്നു ഇതേ കുറിച്ച് പോലീസ് പരാമര്‍ശിച്ചത്. സ്ഥിരവരുമാനമുള്ളയാളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം, റോയ് തോമസിന്‍റെ അമിത മദ്യപാനം, അമിത അന്ധവിശ്വാസം, വിവാഹേതര ബന്ധങ്ങൾ എതിര്‍ത്തതിലെ വിരോധവും കൊലക്ക് കാരണമായതായി പറയുന്നു.

തെളിവെടുപ്പ്

തെളിവെടുപ്പ്

അതേസമയം, പ്രതികളേയും കൊണ്ടുള്ള കൂടത്തായിയിലെ തെളിവെടുപ്പ് പോലീസ് തുടരുകയാണ്. ജോളിയേയും കൂട്ടുപ്രതികളായ മാത്യുവിനേയും പ്രജുകുമാറിനേയും പൊന്നാമറ്റത്തെ വീട്ടിലാണ് ആദ്യം തെളിവെടുപ്പിനായി എത്തിച്ചത്. ജനം തടിച്ചു കൂടിയതിനാല്‍ കനത്ത സുരക്ഷയിലാണ് പ്രതികളെ കൂടത്തായിയില്‍ എത്തിച്ചത്.

Recommended Video

cmsvideo
Jolly Koodathai : ജോളിയെ കൂകി വരേറ്റ് കാഴ്ചക്കാര്‍ | Oneindia Malayalam
പരിശോധന

പരിശോധന

മൂന്ന് പ്രതികളേയും കൊണ്ട് മൂന്ന് വാഹനത്തിലെത്തിയ പോലീസ് അകത്ത് കടന്നതിന് പിന്നാലെ പൊന്നാമറ്റം വീടിന്‍റെ ഗേറ്റ് അടച്ചു. വീടിനകത്ത് പ്രവേശിപ്പിച്ച ജോളിയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ച് അറിഞ്ഞ ശേഷം അവരെ പുറത്ത് എത്തികാതെയായിരുന്നു വീടിന് പുറത്ത് പോലീസ് പരിശോധന നടത്തിയത്. പുറക് വശത്തെ മാലിന്യക്കുഴിയിലും വീടിന്‍റെ ടെറസിലും വാട്ടര്‍ ടാങ്കിലും പൊലീസ് സംഘം തെരച്ചില്‍ നടത്തി.

ഷാജു സ്വന്തമാവണം; സിലിയെ കൊന്നത് ഗുളികയില്‍ വിഷം പുരട്ടി; ഒടുവില്‍ അന്ത്യചുംബനവുംഷാജു സ്വന്തമാവണം; സിലിയെ കൊന്നത് ഗുളികയില്‍ വിഷം പുരട്ടി; ഒടുവില്‍ അന്ത്യചുംബനവും

സുരേന്ദ്രന്‍റെ വിജയം ഉറപ്പിക്കാന്‍ ബിജെപിയുടെ നിര്‍ണ്ണായക നീക്കം; ഓര്‍ത്തഡോക്സ് സഭയുമയി ചര്‍ച്ചസുരേന്ദ്രന്‍റെ വിജയം ഉറപ്പിക്കാന്‍ ബിജെപിയുടെ നിര്‍ണ്ണായക നീക്കം; ഓര്‍ത്തഡോക്സ് സഭയുമയി ചര്‍ച്ച

English summary
Koodathai Murder- jolly wore same dress in jail since arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X