കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹം കഴിക്കാന്‍ ലക്ഷ്യം വെച്ചത് ഷാജുവിനെ അല്ല, മറ്റൊരാളെ..പാരയായത് ഭാര്യ,ജോളിയുടെ വെളിപ്പെടുത്തല്‍

  • By Aami Madhu
Google Oneindia Malayalam News

കോഴിക്കോട്: ആഡംബര മോഹവും സ്വത്തും പണവുമായിരുന്നു കൂടത്തായി കൊലപാതക പരമ്പരയ്ക്ക് പിന്നിലുള്ള ജോളിയുടെ ലക്ഷ്യം. കുടുംബത്തിലുള്ളവരെ ഇല്ലാതാക്കി വ്യാജ ഔസ്യത്ത് ഉണ്ടാക്കി സ്വത്ത് തട്ടിയെടുക്കാന്‍ തന്ത്രപരമായ നീക്കങ്ങളായിരുന്നു ജോളി നടത്തിയത്. എന്നാല്‍ ഈ നീക്കങ്ങളെല്ലാം ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരങ്ങള്‍ തുടക്കം മുതല്‍ തന്നെ എതിര്‍ത്തു.ഇതോടെയാണ് സ്ഥിര വരുമാനക്കാരനായ ഒരാളെ വിവാഹം കഴിക്കാന്‍ തിരുമാനിച്ചതെന്ന് ജോളി പോലീസിന് മൊഴി നല്‍കി.

അധ്യാപകനായ ഷാജുവിനെ വിവാഹം കഴിച്ചതിന് പിന്നില്‍ ഈ ഒറ്റ ലക്ഷ്യമായിരുന്നു. ഷാജുവിന്‍റെ ഒപ്പം ജീവിക്കാനാണ് സിലിയേയും മകളേയും കൊലപ്പെടുത്തിയതെന്നാണ് ജോളിയുടെ മൊഴി. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെയായിരുന്നു ആദ്യം വിവാഹം കഴിക്കാന്‍ തിരുമാനിച്ചിരുന്നതെന്നും ജോളി പോലീസിന് മൊഴി നല്‍കിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു. വിശദാംശങ്ങളിലേക്ക്

ആദ്യ നീക്കം

ആദ്യ നീക്കം

2008 ലാണ് പൊന്നാമറ്റത്തെ ടോം തോമസ് മരണപ്പെടുന്നത്. 2011 ല്‍ ജോളിയുടെ ഭര്‍ത്താവ് റോയിയും. ടോം തോമസിന്‍റെ പേരിലുളള സ്വത്ത് ഏത് വിധേനയും തട്ടിയെടുക്കുകയായിരുന്നു ജോളിയുടെ ഉദ്ദേശം. സ്വത്തുക്കള്‍ റോയിയുടെ പേരിലാണ് ടോം തോമസ് എഴുതിവെച്ചതെന്ന് വ്യാജ ഔസ്യത്ത് ഉണ്ടാക്കി ജോളി സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് മാറ്റാന്‍ ശ്രമം നടത്തി.

നാട്ടുകാര്‍ ഇടപെട്ടു

നാട്ടുകാര്‍ ഇടപെട്ടു

എന്നാല്‍ ജോളിയുടെ ഈ നീക്കങ്ങളെ റോയിയുടെ സഹോദരന്‍ റോജോ തടഞ്ഞു. സ്വത്തുക്കള്‍ ടോം തോമസിന്‍റെ മൂന്ന് മക്കള്‍ക്കും അവകാശപ്പെട്ടതാണെന്ന് റോജോ തറപ്പിച്ച് പറഞ്ഞു. സ്വത്തുക്കള്‍ മൂന്ന് പേര്‍ക്കും തുല്യമായി ഭാഗം ചെയ്യാന്‍ കുടുംബക്കാരും നാട്ടുകാരും ഇടപെട്ട് നടത്തിയ ചര്‍ച്ചയിലും ധാരണയായി.

Recommended Video

cmsvideo
koodathai case: Police tactics to trap Jolly
സ്ഥിര വരുമാനമുള്ളയാള്‍

സ്ഥിര വരുമാനമുള്ളയാള്‍

റോജോയും ജോളിയും ചേര്‍ന്ന് പത്ത് ലക്ഷം രൂപ വീതം സഹോദരി റെഞ്ജിക്ക് നല്‍കാനായിരുന്നു ധാരണ. പ്രതീക്ഷിച്ച സ്വത്ത് കിട്ടാതെ വരികയും കൈയ്യില്‍ ആവശ്യത്തിന് പണം ഇല്ലാതെയും വന്നതോടെ ജോളി പ്രതിസന്ധിയിലായി. ഇതോടെ സ്ഥിര വരുമാനക്കാരനായ ഒരാളെ വിവാഹം കഴിക്കണമെന്ന് ജോളി ഉറപ്പിച്ചു.

ജോണ്‍സണുമായി അടുത്തു

ജോണ്‍സണുമായി അടുത്തു

ബിഎസ്എന്‍എല്‍ ജീവനക്കാരനായിരുന്നു ജോണ്‍സണായിരുന്നു ജോളിയുടെ ആദ്യ ലക്ഷ്യം. ജോണ്‍സണിന്‍റേയും ജോളിയുടേയും മക്കള്‍ നീന്തല്‍ പഠിച്ചിരുന്ന സ്ഥലത്ത് വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഇതോടെ ജോണ്‍സണുമായി ജോളി ഏറെ അടുത്തു. ജോണ്‍സണെ ജോളി വീട്ടില്‍ സന്ദര്‍ശിക്കാറും പതിവുണ്ടായിരുന്നു.

പോലീസില്‍ പരാതി

പോലീസില്‍ പരാതി

എന്നാല്‍ ഇരുവരുടേയും ബന്ധത്തില്‍ ജോണ്‍സണിന്‍റെ ഭാര്യ ഇടപെട്ടതോടെ കാര്യങ്ങള്‍ വഷളായി. ബന്ധം അവസാനിപ്പിക്കാന്‍ പള്ളി വികാരി വരെ ഇടപെടേണ്ട സാഹചര്യം ഉണ്ടായി. ഇതോടെ ജോണ്‍സണ്‍ ഭാര്യയെ ഉപദ്രവിക്കുന്നത് പതിവായി. തുടര്‍ന്ന് അവര്‍ ജോണ്‍സണെതിരെ താമരശ്ശേരി പോലീസില്‍ പരാതി നല്‍കി.ഇതോടെയാണ് ജോണ്‍സണെ ഒഴിവാക്കാന്‍ ജോളി തിരുമാനിച്ചത്. പിന്നീടാണ് ഷാജുവിനെ വിവാഹം കഴിക്കാന്‍ തിരുമാനിക്കുന്നത്. ഷാജു അധ്യാപകന്‍ ആയതുകൊണ്ട് തന്നെ മുന്നോട്ടുള്ള കാര്യങ്ങള്‍ സുഖമമാകും എന്ന് ജോളി കണക്ക് കൂട്ടി.

കടുത്ത പക

കടുത്ത പക

അതിനിടെ പൊന്നാമറ്റത്ത് ജോളിയ്ക്ക് ഏറ്റവും കൂടുതല്‍ പകയുണ്ടായിരുന്നത് മഞ്ചാടിയില്‍ മാത്യുവിനോടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്വത്ത് വീതം വെയ്ക്കാന്‍ തിരുമാനിച്ചപ്പോഴും വീട് വീതം വയ്ക്കുന്നത് സംബന്ധിച്ച് തിരുമാനം കൈക്കൊണ്ടിരുന്നില്ല. വീട് ജോളിയ്ക്ക് കൊടുക്കരുതെന്ന് ഏറ്റവും കൂടുതല്‍ വാദിച്ചത് മഞ്ചാടിയില്‍ മാത്യുവായിരുന്നത്രേ.

സ്വത്ത് കൊടുക്കരുതെന്ന്

സ്വത്ത് കൊടുക്കരുതെന്ന്

റോയിയുടെ മരണശേഷം നിരവധി പേര്‍ വീട്ടില്‍ വന്ന് പോകാറുണ്ടെന്നും മാത്യു ബന്ധുക്കളോട് പറഞ്ഞിരുന്നു. വ്യാജ ഔസ്യത്ത് റദ്ദ് ചെയ്യാനും സ്വത്ത് വീതം വെയ്ക്കാനും മാത്യു നിര്‍ബന്ധം പിടിച്ചകതോടെ മാത്യുവിനോടുള്ള ജോളിയുടെ പക ഇരട്ടിച്ചു. ഇതാണ് മാത്യുവിനെ ഇല്ലാതാക്കാന്‍ തിരുമാനിച്ചതെന്നും ജോളി പോലീസിന് മൊഴി നല്‍കി.

ഷാജുവിന് കുരുക്ക്

ഷാജുവിന് കുരുക്ക്

അതിനിടെ സിലി കൊലപാതക കേസില്‍ ജോളിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോള്‍ ഷാജുവിനെതിരെ നിരവധി വെളിപ്പെടുത്തലുകളാണ് ജോളി നടത്തിയത്.
സിലിയെ മാത്രമല്ല കൂടത്തായിയിലെ ആറ് പേരേയും കൊലപ്പെടുത്തിയ കാര്യം ഷാജുവിന് അറിയാമെന്നാണ് അന്വേഷണ സംഘത്തിന് ജോളി മൊഴി നല്‍കിയത്.

സിലിയുടെ ബന്ധു

സിലിയുടെ ബന്ധു

സിലിയെ രണ്ട് തവണ കൊലപ്പെടുത്താന്‍ ശ്രമിച്ചതും മാനസിക വിഭ്രാന്തി ഉള്ളയാളാണെന്ന് വരുത്തി തീര്‍ക്കാനും ഷാജുവിന്‍റെ സഹായം ലഭിച്ചിപുന്നുവെന്നാണ് ജോളി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അതിനിടെ ഷാജുവിനെതിരെ സിലിയുടെ ബന്ധു സേവ്യറും രംഗത്തെത്തി.ഷാജുവിന് സിലിയുടെ ആഭരണങ്ങളെ കുറിച്ച് അറിയാമായിരുന്നുവെന്നാണ് സേവ്യര്‍ ആരോപിക്കുന്നത്.

സിലിയുടെ അമ്മ

സിലിയുടെ അമ്മ

സിലിയ്ക്ക് നാല്‍പത് പവനോളം ആഭരണങ്ങള്‍ ഉണ്ടായിരുന്നു. ഇത് പള്ളി ഭണ്ഡാരത്തില്‍ നിക്ഷേപിച്ചുവെന്നാണ് ഷാജു പറഞ്ഞത്. സിലിയുടെ മരണത്തിന് ഒരാഴ്ച കഴിഞ്ഞ് ഷാജു സിലിയുടെ അമ്മയെ വിളിച്ച് സിലിയുടെ സ്വര്‍ണം വീട്ടില്‍ ഇല്ലെന്നും ആരും ഇത് അന്വേഷിച്ച് വരേണ്ടതില്ലെന്നും പറഞ്ഞിരുന്നതായും ബന്ധു പറഞ്ഞു. എന്നാല്‍ തന്നോട് ചോദിക്കാതെ സ്വര്‍ണം സിലി പള്ളിക്ക് നല്‍കില്ലെന്ന് സിലിയുടെ അമ്മ വ്യക്തമാക്കിയിട്ടുണ്ടെന്നും സേവ്യര്‍ ആരോപിച്ചു.

English summary
Koodathai murder; Joly explains more about the murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X