കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിനെ 'കുടുക്കുന്ന' ജോളി; കേസ് ദുര്‍ബലപ്പെടും? തെളിവ് കണ്ടെത്താനാകാതെ പോലീസ്

  • By Aami Madhu
Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസില്‍ മുഖ്യപ്രതി ജോളി അറസ്റ്റിലായിട്ട് ഒരുമാസം പിന്നിട്ടിരിക്കുന്നു. ഒക്ടോബര്‍ നാലിനായിരുന്നു ജോളിയുടെ അറസ്റ്റ്. ആറ് മരണങ്ങളിലും കല്ലറ തുറന്ന് പോലീസ് പരിശോധിച്ചു. താന്‍ തന്നെയാണ് കൊല നടത്തിയതെന്ന് ജോളിയും പോലീസിന് മൊഴി നല്‍കി.

എന്നാല്‌ ഇപ്പോഴും കേസില്‍ വ്യക്തമായ തെളിവുകള്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ജോളി തന്നെയാണ് കൊല നടത്തിയതെന്ന് ആവര്‍ത്തിക്കുന്ന പോലീസ് തെളിവുകള്‍ നിരത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ്. വിശദാംശങ്ങളിലേക്ക്

ജോളിയുടെ തന്ത്രം

ജോളിയുടെ തന്ത്രം

കൂടത്തായി കൊലക്കേസില്‍ ആറ് കൊലകളും താന്‍ തന്നെയാണ് നടത്തിയതെന്നായിരുന്നു ജോളി പോലീസിന് നല്‍കിയ മൊഴി. അറസ്റ്റിലാവുന്നതിന് തൊട്ട് മുന്‍പാണ് ജോളി പോലീസിന് മുന്‍പില്‍ കുറ്റസമ്മതം നടത്തിയത്. എന്നാല്‍ കേസ് ദുര്‍ബലപ്പെടുത്താനുള്ള ജോളിയുടെ തന്ത്രങ്ങളായിട്ടാണ് ഇത് വിലയിരുത്തപ്പെട്ടത്.

വഴിതിരിച്ച് വിടാന്‍

വഴിതിരിച്ച് വിടാന്‍

തുടക്കം മുതല്‍ തന്നെ അന്വേഷണത്തെ വഴിതിരിച്ചു വിടാനുള്ള നീക്കങ്ങളായിരുന്നു ജോളി നടത്തിയത്. സയനൈഡ് ഉപയോഗിച്ചാണ് താന്‍ കൊല നടത്തിയതെന്ന് വെളുപ്പെടുത്തിയ ജോളി അറസ്റ്റിന് പിന്നാലെ സയനൈഡ് ആണെന്ന് കാണിച്ച് ഒരു കുപ്പി ഗുളികകള്‍ പോലീസിന് നല്‍കി.

ലഭിച്ച പൊടി

ലഭിച്ച പൊടി

എന്നാല്‍ ഇത് സയനൈഡ് അല്ലെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നു. അതേസമയം പിന്നീട് പൊന്നാമറ്റത്ത് ജോളിയുമായി നടത്തിയ തെളിവെടുപ്പില്‍ വീടിന്‍റെ അടുക്കളയില്‍ നിന്ന് പോലീസിന് സയനൈഡ് എന്ന് തോന്നിക്കുന്ന ഒരു പൊടി ലഭിച്ചിരുന്നു.ജോളിയുടെ കാറില്‍ പരിശോധന നടത്തിയപ്പോഴും സയനൈഡ് എന്ന് തോന്നും ഒരു പൊതി ലഭിച്ചിരുന്നു.

പോലീസിന്‍റെ വിശദീകരണം

പോലീസിന്‍റെ വിശദീകരണം

ഇത് രണ്ടും സയനൈഡ് ആണെന്ന് ഉറപ്പിക്കാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. സയനൈഡ് എന്ന് ഉറപ്പിക്കുന്ന ശാസ്ത്രീയ പരിശോധന ഫലം ഇതുവരെ കിട്ടിയില്ലെന്നാണ് പോലീസിന്‍റെ ഇപ്പോഴത്തെ വിശദീകരണം.

തെളിവുകള്‍ ഇല്ല

തെളിവുകള്‍ ഇല്ല

ജോളിയ്ക്ക് സയനൈഡ് എത്തിച്ച് നല്‍കിയത് ഇപ്പോള്‍ അറസ്റ്റില്‍ കഴിയുന്ന മാത്യുവും പ്രജികുമാറും ആണെന്നായിരുന്നു ജോളിയുടെ മൊഴി. എന്നാല്‍ ഇവരുടെ സഹായം ജോളിയ്ക്ക് ലഭിച്ചെന്ന് സമര്‍ത്ഥിക്കുന്ന തെളിവുകള്‍ ഒന്നും പോലീസിന് ലഭിച്ചിട്ടില്ല.

നാല് കേസുകള്‍

നാല് കേസുകള്‍

ആറ് പേരുടെ കൊലപാതകത്തില്‍ ഇതുവരെ നാല് കേസുകളിലാണ് ജോളി അറസ്റ്റിലായത്. ജോളിയുടെ ഭര്‍ത്താവ് റോയി തോമസ്, രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍, റോയിയുടെ മാതൃ സഹോദരന്‍ മഞ്ചാടിയില്‍ മാത്യു എന്നിവരുടെ കൊലയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.

മൊഴി മാറ്റുന്നു

മൊഴി മാറ്റുന്നു

ഈ കേസുകളില്‍ എല്ലാം അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും എല്ലാത്തിലും തെളിവുകളുടെ അഭാവമുണ്ട്. അതേസമയം ജോളിയുടെ മൊഴി മാറ്റങ്ങളും കേസില്‍ പോലീസിനെ കുടുക്കുന്നുണ്ട്.

കോയമ്പത്തൂരിലേക്ക്

കോയമ്പത്തൂരിലേക്ക്

പലപ്പോഴായി അടുത്ത സുഹൃത്തായ ജോണ്‍സണൊപ്പം കോയമ്പത്തൂരിലേക്ക് യാത്ര പോയതായി ജോളി പോലീസിന് മൊഴി നല്‍കിയിരുന്നു. തന്‍റെ പിഎച്ച്ഡി ആവശ്യങ്ങള്‍ക്കായുള്ള യാത്രയാണെന്ന പേരിലാണ് ജോളി വീട്ടില്‍ നിന്ന് ഇറങ്ങിയത്.

സഹായം ലഭിച്ചോയെന്ന്

സഹായം ലഭിച്ചോയെന്ന്

ഇത് ജോണ്‍സണിന്‍റെ ഒപ്പമാണെന്ന് ഫോണ്‍ രേഖകളിലൂടെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കൊലകളില്‍ കോയമ്പത്തൂരില്‍ നിന്ന് എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പോലീസിന് സംശയമുണ്ടായിരുന്നു.

തെളിവെടുപ്പ് നടത്താന്‍

തെളിവെടുപ്പ് നടത്താന്‍

ഇതിന്‍റെ അടിസ്ഥാനത്തില്‍ ജോളിയെ അവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ജോളിയുടെ ജന്‍മനാടായ കട്ടപ്പനയിലും ജോളിയെ എത്തിച്ച് തെളിവെടുപ്പ് നടത്താന്‍ പോലീസ് ആലോചിച്ചിരുന്നു.

എന്‍ഐടി ബന്ധവും

എന്‍ഐടി ബന്ധവും

എന്നാല്‍ ഇതുവരേയും ജോളിയുമായി ഇവിടേയ്ക്കൊന്നും പോലീസ് പോയിട്ടില്ല. ജോളി ഇടയ്ക്കിടെ മൊഴി മാറ്റുന്നതാണ് തടസമെന്നാണ് പോലീസ് വാദം. 14 വര്‍ഷത്തെ ജോളിയുടെ എന്‍ഐടി ബന്ധത്തിന്‍റെ വേര് കണ്ടെത്താനും പോലീസിന് കഴിഞ്ഞിട്ടില്ല.

'സര്‍, സിലി മരിച്ച ദിവസം ഞാന്‍ ദന്താശുപത്രിയില്‍ ഉണ്ടായിരുന്നു';പോലീസിനെ തേടിയെത്തിയ നിര്‍ണായക കോള്‍'സര്‍, സിലി മരിച്ച ദിവസം ഞാന്‍ ദന്താശുപത്രിയില്‍ ഉണ്ടായിരുന്നു';പോലീസിനെ തേടിയെത്തിയ നിര്‍ണായക കോള്‍

കര്‍ണാടകത്തില്‍ വീണ്ടും 'റിസോര്‍ട്ട് രാഷ്ട്രീയം?ജെഡിഎസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയേക്കുംകര്‍ണാടകത്തില്‍ വീണ്ടും 'റിസോര്‍ട്ട് രാഷ്ട്രീയം?ജെഡിഎസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയേക്കും

തിരഞ്ഞെടുപ്പ് അങ്കം മുറുക്കി ഡികെ ശിവകുമാര്‍;ഗാര്‍ഗെയുമായി കൂടിക്കാഴ്ച!ബിജെപിക്ക് വോട്ട് തേടി യെഡ്ഡിതിരഞ്ഞെടുപ്പ് അങ്കം മുറുക്കി ഡികെ ശിവകുമാര്‍;ഗാര്‍ഗെയുമായി കൂടിക്കാഴ്ച!ബിജെപിക്ക് വോട്ട് തേടി യെഡ്ഡി

English summary
Koodathai murder;Police failed to find evidence against jolly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X