കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോളിയുടെ മക്കളുടെ മൊഴി; പൊന്നാമറ്റത്തെത്തി രേഖകള്‍ എടുത്ത പിന്നാലെ, നിര്‍ണായക തെളിവ്?

  • By Aami Madhu
Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലക്കേസ് മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ മകള്‍ ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു. നാല് ദിവസത്തെ കസ്റ്റഡി കാലാവധി അവാസനിച്ച ഇന്നലെയാണ് ജോളിയുടെ കസ്റ്റഡി കാലാവധി മജിസ്ട്രേറ്റ് കോടതി നീട്ടി നല്‍കിയത്. ഇതോടെ ജോളിയെ എന്‍ഐടിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കുകയാണ് അന്വേഷണ സംഘം.

നേരത്തേ ജോളിയുടെ ഭര്‍ത്താവ് റോയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എന്‍ഐടിയില്‍ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ​എന്നാല്‍ ജോളിയുടെ ഫോണ്‍ വീണ്ടും പരിശോധിച്ചതോടെ ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്. അതിനിടെ ജോളിയുടെ രണ്ട് ആണ്‍മക്കളുടേയും രഹസ്യമൊഴി രേഖപ്പെടുത്തി. വിശദാംശങ്ങളിലേക്ക്

 എന്‍ഐടിയിലെത്തും

എന്‍ഐടിയിലെത്തും

തെളിവെടുപ്പ് പൂര്‍ത്തിയായില്ലെന്ന് കാണിച്ചാണ് പോലീസ് ജോളിയുടെ കസ്റ്റഡി നീട്ടണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് ജോളിയെ അഞ്ച് ദിവസം കൂടി കസ്റ്റഡിയില്‍ വിട്ടത്. ഇതോടെ ആല്‍ഫൈന്‍ വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം തന്നെ ജോളിയെ എന്‍ഐടിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.

നിര്‍ണായക വിവരം

നിര്‍ണായക വിവരം

റോയ് കൊലക്കേസില്‍ നേരത്തേ തെളിവെടുപ്പിനായി ജോളിയെ എന്‍ഐടി കാന്‍റീനില്‍ എത്തിച്ചിരുന്നു. അന്ന് ജോളി സ്ഥിരമായി കാന്‍റീനില്‍ എത്തിയിരുന്നതായി അവിടുത്തെ ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. അതേസമയം ഇപ്പോള്‍ തെളിവെടുപ്പ് നടത്തുന്നത് ജോളിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

14 വര്‍ഷം

14 വര്‍ഷം

14 വര്‍ഷമാണ് എന്‍ഐടി അധ്യാപികയെന്ന നിലയില്‍ ജോലി വിലസി നടന്നത്. എന്‍ഐടിയുടെ പേരില്‍ വ്യാജ ഐഡി കാര്‍ഡും ജോളി തയ്യാറാക്കിയിരുന്നു. ഇവിടെ കൊമേഴ്സ് വിഭാഗത്തില്‍ അധ്യാപികയാണെന്നാണ് ജോളി നാട്ടുകാരേയും വീട്ടുകാരേയും ധരിപ്പിച്ചിരുന്നത്.

ഇതുവരെ സാധിച്ചില്ല

ഇതുവരെ സാധിച്ചില്ല

അതേസമയം ജോളിയുടെ എന്‍ഐടി ബന്ധത്തിന്‍റെ ചുരുളഴിക്കാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. അതിനിടെ ജോളിയുടെ ഫോണ്‍ കോള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്‍റെ തിരുമാനം.

മക്കളുടെ മൊഴി

മക്കളുടെ മൊഴി

ഇതിന്‍റെ ഭാഗമായി ഇന്ന് ജോളിയുടെ സാന്നിധ്യത്തില്‍ അന്വേഷണ സംഘം ജോളിയുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ വീണ്ടും പരിശോധിക്കും. അതേസമയം കേസില്‍ ജോളിയുടെ മക്കളുടെ രഹസ്യമൊഴി കുന്ദമംഗലം കോടതിയില്‍ രേഖപ്പെടുത്തി.

പൊന്നാമറ്റത്ത് എത്തി

പൊന്നാമറ്റത്ത് എത്തി

റോയ് തോമസ് വധക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘമാണ് ജോളിയുടെ മക്കളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതിയെ സമീപിച്ചത്. ഇവര്‍ റോയിയുടെ സഹോദരി റെഞ്ജി തോമസിനൊപ്പം പോലീസിന്‍റെ സാന്നിധ്യത്തില്‍ പൊന്നാമറ്റത്ത് എത്തി ചില രേഖകള്‍ എടുത്ത ശേഷമാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.

റോമോയുടെ മൊഴി

റോമോയുടെ മൊഴി

സിലിയെയും ആല്‍ഫൈനെയും കൊലപ്പെടുത്തിയത് താനാണെന്ന് അമ്മ ജോളി തന്നോട് പറഞ്ഞിരുന്നതായി മൂത്ത മകന്‍ റോമോ പറഞ്ഞിരുന്നു. റോമയുടെ മൊഴിയെടുത്തപ്പോഴായിരുന്നു ഇക്കാര്യം പോലീസിനോട് പറഞ്ഞത്.

മൊഴി മാറ്റാതിരിക്കാന്‍

മൊഴി മാറ്റാതിരിക്കാന്‍

കേസിന്‍റെ വിചാരണ സമയത്ത് മൊഴി മാറ്റാതിരിക്കാനാണ് ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരം അന്വേഷണ ഘട്ടത്തില്‍ തന്നെ മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി രേഖപ്പെടുത്തുന്നത്. ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്‍റെ രഹസ്യമൊഴി 7 ന് കോഴിക്കോട് സിജെഎം കോടതിയില്‍ രേഖപ്പെടുത്തും.

രഹസ്യ മൊഴി

രഹസ്യ മൊഴി

ഇവരെ കൂടാതെ കൊല്ലപ്പെട്ട സിലിയുടെ സഹോദരന്‍ സിജോ സെബാസ്റ്റ്യന്‍റെ രഹസ്യമൊഴിയും രേഖപ്പെടുത്താന്‍ പോലീസ് കോഴിക്കോട് സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സിജോയുടെ സാക്ഷി മൊഴി റോയ് തോമസ് വധക്കേസില്‍ സഹാകരമായിക്കില്ലെന്ന നിഗമനത്തില്‍ ഇത് ഉപേക്ഷിക്കുകയായിരുന്നു.

മഞ്ചാടി മാത്യു വധക്കേസ്

മഞ്ചാടി മാത്യു വധക്കേസ്

അതിനിടെ മഞ്ചാടി മാത്യു വധക്കേസിലും ജോളിയെ അറസ്റ്റ് ചെയ്യാന്‍ കൊയിലാണ്ടി പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. കൂടത്തായിയില്‍ ജോളിക്ക് ഏറ്റവും കൂടുതല്‍ പകയുണ്ടായിരുന്ന വ്യക്തി മഞ്ചാടിയില്‍ മാത്യുവായിരുന്നു. റോയിയുടെ കൊലപാതകം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതും ജോളിയ്ക്ക് പൊന്നാമറ്റം വീട് നല്‍കരുതെന്നും ശക്തമായി വാദിച്ചത് മാത്യുവായിരുന്നു.

മൂന്ന് കേസ്

മൂന്ന് കേസ്

കൂടത്തായിയിലെ ആറ് കൊലപാതകങ്ങളില്‍ മൂന്നെണ്ണത്തിലാണ് ഇത് വരെ പോലീസ് ജോളിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ മാത്യു വധക്കേസില്‍ കൂടി അറസ്റ്റു രേഖപ്പെടുത്തിയാല്‍ പിന്നെ അന്നമ്മയുടെയും ടോം തോമസിന്റെയും കൊലക്കേസിലാണ് അറസ്റ്റ് രേഖപ്പെടുത്താനുള്ളത്.

English summary
Koodathai murder; Police got new evidence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X