കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സയനൈഡിന്റെ ബാക്കി എവിടെ? പോലീസ് തിരച്ചില്‍ ശക്തമാക്കുന്നു....പൊന്നാമറ്റം വീട്ടില്‍ ഒളിപ്പിച്ചോ?

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. നിര്‍ണായക വിവരത്തിന്റെ ബാക്കി തേടുകയാണ് പോലീസ്. ജോളി സുഹൃത്തുക്കളില്‍ നിന്ന് വാങ്ങിയ സയനൈഡ് എവിടെയെന്ന ചോദ്യമാണ് പോലീസ് ഉന്നയിക്കുന്നത്. ജോളി കൂടുതല്‍ പേരെ കൊലപ്പെടുത്താന്‍ നോക്കിയ സാഹചര്യത്തില്‍ സയനൈഡ് കണ്ടെത്താന്‍ സാധിച്ചാല്‍ അന്വേഷണത്തില്‍ അത് വലിയ വഴിത്തിരിവാകും.

എല്ലാ പ്രതികളെയും ഒറ്റയ്‌ക്കൊറ്റയ്ക്കാണ് ചോദ്യം ചെയ്യുന്നത്. ആവശ്യം വന്നാല്‍ ഇവരെ ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന. അതേസമയം റോയിയെ കൊലപ്പെടുത്താനുള്ള നാല് കാരണങ്ങള്‍ ജോളി പോലീസിന് മുന്നില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സ്ഥിര വരുമാനമുള്ള ഒരാളെ വിവാഹം ചെയ്യാന്‍ ജോളി ആഗ്രഹിച്ചിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

സയനൈഡ് എവിടെ?

സയനൈഡ് എവിടെ?

കേസിലെ നിര്‍ണായക തെളിവായ സയനൈഡ് എവിടെയാണെന്ന് പോലീസ് തിരഞ്ഞ് കൊണ്ടിരിക്കുകയാണ്. ഇതറിയാനായിട്ടാണ് ജോളിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ചോദ്യം ചെയ്യലില്‍ പോലീസ് ചോദിക്കുന്നതും കൊല നടത്തിയ ശേഷം ബാക്കി വന്ന സയനൈഡ് എവിടെയെന്നാണ്. അതേസമയം പൊന്നാമറ്റം വീട്ടില്‍ ഇത് ഒളിപ്പിച്ചെന്നാണ് സൂചന. എസ്പി സൈമണ്‍ നേരിട്ടാണ് ജോളിയെ ചോദ്യം ചെയ്യുന്നത്.

കൂടുതല്‍ വ്യാജരേഖകള്‍

കൂടുതല്‍ വ്യാജരേഖകള്‍

ജോളി കൂടുതല്‍ വ്യാജരേഖകള്‍ ചമച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ തഹസിര്‍ദാര്‍ ജയശ്രീ ഇത്തരം രേഖകള്‍ക്കായി ജോളിയെ സഹായിച്ചതായി കണ്ടത്തെിയിരുന്നു. താമരശ്ശേരി രൂപത മുന്‍ വികാരം ജനറലിന്റെ വ്യാജ കത്ത് ജോളി തയ്യാറാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. കോടഞ്ചേരിയിലെ ഷാജുവിനെ ജോളി രണ്ടാം വിവാഹം കഴിച്ച ശേഷം കൂടത്തായി ഇടവകയില്‍ പേര് നിലനിര്‍ത്താനായിരുന്നു ശ്രമം. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജോളിയെ കൂടത്തായി ഇടവകയില്‍ അംഗമാക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു വ്യാജ കത്തിലെ ഉള്ളടക്കം.

അന്വേഷണം ശക്തമാക്കുന്നു

അന്വേഷണം ശക്തമാക്കുന്നു

ജോളിക്കെതിരെ ശക്തമായ തെളിവുകള്‍ നിരത്താനാണ് പോലീസിന്റെ നീക്കം. അഡ്വ ആളൂര്‍ വക്കാലത്ത് ഏറ്റെടുത്ത സാഹചര്യത്തില്‍ അന്വേഷണത്തില്‍ യാതൊരു പിഴവും ഉണ്ടാവരുതെന്നാണ് നിര്‍ദേശം. പുതുതായി ഉള്‍പ്പെടുത്തിയവരുടെയും, ഇപ്പോള്‍ കേസ് അന്വേഷിക്കുന്നവരുടെയും യോഗം വൈകിട്ട് ചേരുന്നുണ്ട്. ഓമശേരി പഞ്ചായത്തില്‍ നടത്തിയ പരിശോധനയില്‍ ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ സമര്‍പ്പിച്ച രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

അയല്‍ക്കാരുമായി അടുപ്പം

അയല്‍ക്കാരുമായി അടുപ്പം

ജോളിയെ കുറിച്ച് തങ്ങള്‍ക്ക് യാതൊരു സംശയവും തോന്നിയിരുന്നില്ലെന്ന് സമീപവാസികള്‍ പറയുന്നു. ടോം തോമസും അന്നമ്മയും സംസാരിക്കുന്നത് കണ്ട് മനസ്സിലാക്കിയാണ് ഇവര്‍ അയല്‍വാസികളുമായി പെട്ടെന്ന് അടുത്ത്. ടോം തോമസിന്റെ അകന്ന ബന്ധു കൂടിയായിരുന്നു ജോളി. അതുകൊണ്ടാണ് റോയിക്ക് ജോളി വിവാഹം ചെയ്ത് നല്‍കിയത്. കല്യാണം കഴിഞ്ഞ സമയത്തൊക്കെ ജോളി പഠിക്കാനായി പുറത്തുപോയിരുന്നെന്നും, എന്നാല്‍ ഇവര്‍ കൊലപാതകത്തിലേക്ക് നീങ്ങാനുള്ള കാരണം അറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു.

എന്തുകൊണ്ട് ആട്ടിന്‍സൂപ്പ്

എന്തുകൊണ്ട് ആട്ടിന്‍സൂപ്പ്

അന്നമ്മയ്ക്ക് ആട്ടിന്‍സൂപ്പില്‍ സയനൈഡ് നല്‍കാനും കാരണമുണ്ട്. ഇവര്‍ കര്‍ക്കടകത്തില്‍ ദേഹരക്ഷയ്ക്കായി ആട്ടിന്‍സൂപ്പ് കഴിക്കാറുണ്ടായിരുന്നു. മരിക്കുന്ന ദിവസം ഇവര്‍ പശുവിനെയൊക്കെ കറന്നാണ് സൂപ്പ് കഴിക്കാന്‍ പോയത്. ഇതിന് ശേഷം അന്നമ്മയ്ക്ക് കടുത്ത അസ്വസ്ഥ തോന്നിയിരുന്നു. കിടക്കാന്‍ പോകുന്നതിനിടെയായിരുന്നു മരണം. അതേസമയം ടോം തോമസിനും ഇഷ്ടവിഭവമായ കപ്പയിലാണ് സയനൈഡ് കലര്‍ത്തി നല്‍കിയത്.

ജോളി അകലം പാലിച്ചു

ജോളി അകലം പാലിച്ചു

ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ മരിച്ച ശേഷം അയല്‍വാസികളോട് ഇവര്‍ അകലംപാലിച്ചിരുന്നുവെന്നാണ് സൂചന. ജോളി പലപ്പോഴും പുറത്തേക്ക് പോകുന്നത് മാത്രമാണ് തങ്ങള്‍ കാണാറുള്ളത് നാട്ടുകാര്‍ പറയുന്നു. ഭക്ഷണം വാങ്ങി കൊണ്ടുവരികയും, ഓര്‍ഡര്‍ ചെയ്ത് വരുത്തിക്കുകയുമൊക്കെയാണ് ചെയ്യാറുള്ളത്. അതേസമയം വാസ്തുവിന്റെ പ്രശ്‌നമാണ് പൊന്നാമറ്റം വീട്ടിലെ മരത്തിന് കാരണമായി നാട്ടുകാര്‍ പറയുന്നത്. ഈ വീട്ടിലെ കിണര്‍ നേരത്തെ ഗുണമല്ലെന്ന് പറഞ്ഞ് മൂടിയിരുന്നു.

ചോദ്യം ചെയ്യല്‍ ഇങ്ങനെ

ചോദ്യം ചെയ്യല്‍ ഇങ്ങനെ

ജോളിക്ക് സയനൈഡ് എത്തിച്ച് കൊടുത്തു എന്ന കേസാണ് മാത്യുവിനെതിരെ ഉള്ളത്. ഇവര്‍ക്ക് എത്ര തവണ സയനൈഡ് നല്‍കി എന്നാണ് പോലീസ് ചോദിക്കുന്നത്. കൊലപാതകവിവരം അറിയാമായിരുന്നോ തുടങ്ങിയ ചോദ്യങ്ങളും ഉന്നയിക്കുന്നുണ്ട്. പ്രജികുമാറിന് കൊലപാതകങ്ങളില്‍ എത്രത്തോളം പങ്കുണ്ടെന്നും ചോദിക്കുന്നുണ്ട്. ഇതിന് ശേഷം മാത്രമാണ് തുടര്‍ നടപടികള്‍ സ്വീകരിക്കുക. ഇവരില്‍ നിന്ന് നായയെ കൊല്ലാനാണ് ജോളി സയനൈഡ് വാങ്ങിയതെന്നാണ് നേരത്തെയുള്ള മൊഴി.

 ജോളിക്ക് മാനസിക ബുദ്ധിമുട്ടുകളുണ്ടെന്ന് അഭിഭാഷകന്‍.... കേസില്‍ നിര്‍ണായക വഴിത്തിരിവ്? ജോളിക്ക് മാനസിക ബുദ്ധിമുട്ടുകളുണ്ടെന്ന് അഭിഭാഷകന്‍.... കേസില്‍ നിര്‍ണായക വഴിത്തിരിവ്?

English summary
koodathi murder police looking for rest of the cynide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X