കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹത്തിന് മുമ്പും ഷാജു ജോളിയുടെ നിത്യസന്ദര്‍ശകനെന്ന് വെളിപ്പെടുത്തല്‍; പോലീസിന് കൂടുതല്‍ സശയങ്ങള്‍

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജികുമാര്‍ എന്നിവരുടെ കസ്റ്റഡി കാലാവധി കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി. ഈ മാസം 16 വരെയാമ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. കോഴിക്കോട് ബീച്ചാശുപത്രിയില്‍ ചികിത്സയിലുള്ള അമ്മയെ കാണാന്‍ പ്രജികുമാറിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.

ആല്‍ഫൈന്‍ വധക്കേസില്‍ കസ്റ്റഡിയിലുള്ള ജോളിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. കൂട്ടകൊലകള്‍ക്ക് പുറമെ ജോളി കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണെന്ന് സംശയിക്കുന്നുണ്ടെന്നാണ് പോലീസ് ഇന്നലെ കോടതിയില്‍ ബോധിപ്പിച്ചത്. ഇതോടൊപ്പം ചില നിര്‍ണ്ണായക വെളിപ്പെടുത്തലുകളും ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..

പോലീസ് സംശയം

പോലീസ് സംശയം

ആല്‍ഫൈന്‍ വധക്കേസില്‍ താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച തുടര്‍ കസ്റ്റഡി അപേക്ഷയിലാണ് കൂടത്തായി കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയായ ജോളി കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്തതായി സംസശിയിക്കുന്നുവെന്ന് പോലീസ് വ്യക്തമാക്കിയത്.

വിശദമായ അന്വേഷണം

വിശദമായ അന്വേഷണം

പ്രതിയുടെ ഫോണ്‍കോളുകളെ കുറിച്ച് അവരുടെ സാന്നിധ്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിന് പുറമെ അസി. പ്രഫസറാണെന്ന വ്യാജനേ എന്‍ഐടിയിലേക്ക് നടത്തിയ യാത്രകളുടെ ഉദ്ദേശ്യം കണ്ടെത്തണമെന്നും കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2014 മേയ് മൂന്നിന്

2014 മേയ് മൂന്നിന്

2014 മേയ് മൂന്നിന് രാവിലെ ഒമ്പതരക്കാണ് ഷാജു-സിലി ദമ്പതിമാരുടെ ഒന്നര വയസ്സുള്ള മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്താന്‍ ജോളി സയനൈഡ് കലര്‍ത്തിയ ഭക്ഷണം നല്‍കിയതെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സയനൈഡ് പുരട്ടിയ ബ്രഡ്

സയനൈഡ് പുരട്ടിയ ബ്രഡ്

സയനൈഡ് പുരട്ടിയ ബ്രഡ് ഇറച്ചിക്കറിയില്‍ മുക്കി നല്‍കി ആല്‍ഫൈനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ആല്‍ഫൈന് നല്‍കാനുള്ള ബ്രഡ് ഷാജുവിന്‍റെ സഹോദരിക്ക് എടുത്ത് കൊടുത്തത് ജോളിയാണെന്നുള്ള ദൃക്സാക്ഷി മൊഴി നേരത്ത് പോലീസിന് ലഭിച്ചിരുന്നു. ഇത് കേസില്‍ നിര്‍ണ്ണായകമാവും.

അന്വേഷണം നല്ല രീതിയില്‍

അന്വേഷണം നല്ല രീതിയില്‍

അതേസമയം, കേസ് അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ട് പോവുന്നതെന്ന് റോയ് തോമസിന്‍റെ സഹോദരി റെഞ്ചി തോമസ് വ്യക്തമാക്കി. തന്‍റെ മാതാപിതാക്കളേയും സഹോദരനേയും ബന്ധുക്കളേയുമടക്കം ആറുപേരെ ഇല്ലാതാക്കിയ കൊലപാത പരമ്പരയുമായി ബന്ധപ്പെട്ട് നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് റെഞ്ചി പഞ്ഞു.

സംശയം തോന്നിത്തുടങ്ങിയത്

സംശയം തോന്നിത്തുടങ്ങിയത്

റോയി-ജോളി ദമ്പതിമാരുടെ രണ്ട മക്കള്‍ക്കൊപ്പം റെഞ്ചി കഴിഞ്ഞ ദിവസം പൊന്നാമറ്റം തറവാട്ടിലെത്തിയിരുന്നു. എല്ലാം സത്യങ്ങളും ഇപ്പോള്‍ പുറത്തുവരികയാണ്. ജോളിയെ സംശയം തോന്നിത്തുടങ്ങിയത് ഷാജുവമായുള്ള കല്യാണ ശേഷമാണ്. കല്യാണത്തിന് ജോളി തിടുക്കം കാട്ടിയെന്നും അവര്‍ പറഞ്ഞു.

ഒരോരുത്തരെയായി

സിലി ജീവിച്ചിരിക്കുമ്പോള്‍ തന്നെ ജോളി പുലിക്കയത്തെ വീട്ടില്‍ സന്ദര്‍ശനം നടത്തുകയുണ്ടായിരുന്നു. കുടുംബത്തിലെ ഒരോരുത്തരെയായി ജോളി വെട്ടിമാറ്റുകയായിരുന്നു. റോയി ജീവിച്ചിരുന്ന കാലത്ത് മാതാപിതാക്കളുടെ മരണത്തെക്കുറിച്ച് ഒരു സംശയവും ഉണ്ടായിയിരുന്നില്ല.

ജോളിയുടെ സ്ഥിരം സന്ദര്‍ശകന്‍

ജോളിയുടെ സ്ഥിരം സന്ദര്‍ശകന്‍

റോയി ജീവിച്ചിരുന്ന സമയത്ത് ഷാജുവിന് വീട്ടില്‍ ഒരു സ്വാധീനവും ഉണ്ടായിരുന്നില്ല. സിലി മരിച്ച് ഒരാഴ്ച്ച കഴിഞ്ഞതോടെ ജോളിയുടെ സ്ഥിരം സന്ദര്‍ശകനായി ഷാജു മാറി. കല്യാണത്തിന് മുമ്പായിരുന്നു ഇത്. കൊലപാത ആസൂത്രണത്തില്‍ ഷാജുവിനും പങ്കുണ്ട്. അയാള്‍ തികഞ്ഞ അഭിനയമാണ് കാണിക്കുന്നതെന്നും റെഞ്ചി ആരോപിച്ചു.

പൊന്നാമറ്റത്ത്

പൊന്നാമറ്റത്ത്

അന്വേഷണവുമായി എല്ലാ രീതിയിലും സഹകരിക്കുന്നുണ്ട്. സംഭവത്തില്‍ തങ്ങളെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും റെഞ്ചി പറഞ്ഞു. ജോളിയുടെ മക്കളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു അവരേയും കൂട്ടി റെഞ്ചി പൊന്നാമറ്റത്ത് എത്തിയത്.

രഹസ്യമൊഴി

രഹസ്യമൊഴി

കേസുമായി ബന്ധപ്പെട്ട് ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരമാണ് ജോളിയുടെ മക്കളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. വെ​ള്ളി​യാ​ഴ്​​ച കു​ന്ദ​മം​ഗ​ലം ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ നി​സാ​മാ​ണ്​ റെമോ, പ്രായപൂര്‍ത്തിയാവാകാത്ത മറ്റൊരു മകന്‍ എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തിയത്.

റോയ് തോമസ് വധക്കേസില്‍

റോയ് തോമസ് വധക്കേസില്‍

റോയ് തോമസ് വധക്കേസില്‍ സിലിയുടെ സഹോദരന്‍ സിജോയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കുന്ദമംഗലം മജിസ്ട്രേറ്റാണ് രഹസ്യമൊഴിയെടുക്കുക. വ്യാജ ഒസ്യത്ത് കേസിൽ ജോളിയുടെ ഒപ്പും കയ്യക്ഷരവും കോടതി തിങ്കളാഴ്ച്ച രേഖപ്പെടുത്തും.

ഷാ​ജു​വി​​ന്‍റെ മൊ​ഴി

ഷാ​ജു​വി​​ന്‍റെ മൊ​ഴി

ജോ​ളി​യു​ടെ ര​ണ്ടാം ഭ​ർ​ത്താ​വ് ഷാ​ജു​വി​​ന്‍റെ മൊ​ഴി ന​വം​ബ​ർ ഏ​ഴി​നും രേ​ഖ​പ്പെ​ടു​ത്തുന്നുണ്ട്. കോ​ഴി​ക്കോ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേ​സ്​ കോ​ട​തി​യി​ലെ​ത്തു​േ​മ്പാ​ൾ ഇ​വ​ർ മൊ​ഴി​മാ​റ്റി​യേ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന​ത്​ മു​ൻ​നി​ര്‍ത്തിയാണ് അ​ന്വേ​ഷ​ണ​സം​ഘം ര​ഹ​സ്യ​മൊ​ഴി രേഖപ്പെടുത്താന്‍ അപേക്ഷ നല്‍കിയത്.

 കേരള കോണ്‍ഗ്രസ് രണ്ടായി പിളരും? ആരെ ഉള്‍ക്കൊള്ളുമെന്ന ആശങ്കയില്‍ യുഡിഎഫ്; കൂടെ കൂട്ടാന്‍ ഇടതും കേരള കോണ്‍ഗ്രസ് രണ്ടായി പിളരും? ആരെ ഉള്‍ക്കൊള്ളുമെന്ന ആശങ്കയില്‍ യുഡിഎഫ്; കൂടെ കൂട്ടാന്‍ ഇടതും

 എല്ലാം കോണ്‍ഗ്രസിന്‍റെ തന്ത്രം, എന്‍സിപി മുന്നില്‍ നില്‍ക്കുന്നുവെന്ന് മാത്രം; ചുമതല വേണുഗോപാലിന് എല്ലാം കോണ്‍ഗ്രസിന്‍റെ തന്ത്രം, എന്‍സിപി മുന്നില്‍ നില്‍ക്കുന്നുവെന്ന് മാത്രം; ചുമതല വേണുഗോപാലിന്

English summary
koodathai murder: police suspects involvement jolly more crime
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X