കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഐടിയിലേക്കെന്ന് പറഞ്ഞ് ജോളി 14 വര്‍ഷം പോയത് എങ്ങോട്ട്? പുതിയ വെളിപ്പെടുത്തലുകള്‍

  • By Aami Madhu
Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളുടെ ചുരുളഴിക്കാനുള്ള തീവ്രശ്രമത്തിലാണ് പോലീസ്. തങ്ങളുടെ സര്‍വ്വീസില്‍ തന്നെ ഇത്രയും ബ്രില്യന്‍റ് ആയൊരു കുറ്റവാളിയെ കണ്ടിട്ടില്ലെന്ന് അന്വേഷണ സംഘം ആവര്‍ത്തിക്കുന്നു. ക്രൂരമായി ആറ് പേരെ കൊന്ന് തള്ളിയപ്പോഴും പക്ഷേ സംശയത്തിന്‍റെ ഒരു കണിക പോലും ജോളി പുറത്തുണ്ടാക്കിയില്ല.

6 അരുംകൊലകളും 14 വര്‍ഷം ജോളി പൂഴ്ത്തിയത് ഇങ്ങനെ!! പിഴച്ചത് ഒരേ ഒരു ശ്രമം, പക്ഷേ6 അരുംകൊലകളും 14 വര്‍ഷം ജോളി പൂഴ്ത്തിയത് ഇങ്ങനെ!! പിഴച്ചത് ഒരേ ഒരു ശ്രമം, പക്ഷേ

എന്‍ഐടി അധ്യാപികയെന്ന് പറഞ്ഞാണ് ജോളി ഈ കൊല്ലമത്രയും നാട്ടില്‍ വിലസിയത്. കൊലകള്‍ ഒക്കെ നടത്തിയപ്പോഴും അധ്യാപികയെന്ന ലേബലിന്‍റെ മറവില്‍ തികച്ചും മാന്യമായ ഇടപെടലുകള്‍ നടത്താനും അതുവഴി നല്ല പിള്ള ചമയാനും അവര്‍ ശ്രമിച്ചു. അതേസമയം എന്‍ഐടിയില്‍ ജോലി പോലും ഇല്ലാതിരുന്ന ജോളിയുടെ എന്‍ഐടി ബന്ധത്തിന്‍റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. വിശദാംശങ്ങളിലേക്ക്

രാവിലെ ഇറങ്ങും

രാവിലെ ഇറങ്ങും

2002 മുതല്‍ എന്‍ഐടി അധ്യാപികയാണെന്നാണ് നാട്ടുകാരേയും വീട്ടുകാരേയും ജോളി തെറ്റിധരിപ്പിച്ചിരുന്നു.കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റില്‍ അധ്യാപിക എന്നായിരുന്നു അവര്‍ അവകാശപ്പെട്ടത്. ദിവസവും രാവിലെ കോളേജിലേക്കെന്ന് പറഞ്ഞ് പോകുന്ന ജോളി വൈകീട്ടോടെ മാത്രമേ വീട്ടില്‍ തിരികെ എത്താറുണ്ടായിരുന്നുള്ളൂത്രേ.

Recommended Video

cmsvideo
Jolly Koodathai : ജോളി റോയിയെ കൊല്ലാനുള്ള 4 കാരണങ്ങള്‍ | Oneindia Malayalam
നിരവധി പേര്‍ കണ്ടു

നിരവധി പേര്‍ കണ്ടു

ജോളിയെ എന്‍ഐടിയില്‍ നിരവധി പേര്‍ കണ്ടതായി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ നാട്ടുകാരനായ ഒരാള്‍ എന്‍ഐടിയല്‍ എത്തിയപ്പോള്‍ അവര്‍ക്ക് സഹായത്തിനായി ജോളി കാമ്പസില്‍ എത്തിയിരുന്നു.ജോളിയെ ഫോണില്‍ ബന്ധപ്പെട്ട് പത്ത് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ജോളി ക്യാമ്പസില്‍ എത്തി. ഇതെങ്ങനെ ജോളിയ്ക്ക് സാധിച്ചുവെന്നാണ് പോലീസ് അന്വേഷിക്കുന്നത്.

നിരവധി സ്ഥലങ്ങള്‍

നിരവധി സ്ഥലങ്ങള്‍

എന്‍ഐടിയിലേക്കെന്ന് പറഞ്ഞ് മറ്റ് എവിടെയൊക്കെയാണ് ജോളി പോയതെന്ന് പോലീസ് അന്വേഷിക്കുകയാണ്. ചോദ്യം ചെയ്യലില്‍ ചാത്തമംഗലത്തെ ഒരു ബ്യൂട്ടി പാര്‍ലറിലും തയ്യല്‍ കടയിലും എന്‍ഐടി കാന്‍റീലും താന്‍ പോയി ഇരിക്കാറുണ്ടെന്ന് ജോളി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

എന്‍ഐടി കാന്‍റീനില്‍

എന്‍ഐടി കാന്‍റീനില്‍

ബ്യൂട്ടി പാര്‍ലറില്‍ ജോളി ജോലി ചെയ്തിരുന്നോ എന്ന് അന്വേഷിച്ചിരുന്നെങ്കിലും എന്‍ഐടി അധ്യാപികയായിട്ടാണ് ജോളി അവിടേയും സന്ദര്‍ശിച്ചിരുന്നതെന്നാണ് പോലീസിന് വിവരം ലഭിച്ചത്. എന്‍ഐടി കോളേജ് കാന്‍റീനിലും ജോളി എത്താറുണ്ടായിരുന്നതായി അവിടുത്തെ ജീവനക്കാരും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

തയ്യല്‍ കടയിലും

തയ്യല്‍ കടയിലും

ജോളി സ്ഥിരമായി പോകാറുണ്ടെന്ന് പറഞ്ഞ തയ്യല്‍ കടയിലും അന്വേഷണ സംഘം എത്തിയിരുന്നു. തയ്യല്‍കടക്കാരനെ പോലീസ് ചോദ്യം ചെയ്തു. എന്‍ഐടിക്ക് സമീപത്തുള്ള ക്രൈസ്തവ ദേവാലയത്തില്‍ പോയും ഇരിക്കാറുണ്ടെന്നാണ് ജോളി പോലീസിനോട് പറഞ്ഞത്. ഇവിടെയെല്ലാം ജോളിയെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

വിശ്വാസത്തില്‍ എടുത്തില്ല

വിശ്വാസത്തില്‍ എടുത്തില്ല

എന്‍ഐടി പരിസരത്ത് ജോളിക്ക് താമസിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നതായും ഇവിടെയുള്ള ഒരു ബാങ്കിന്‍റെ ശാഖയിലൂടെയാണ് ഇവര്‍ പണമിടപാട് നടത്തിയിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം 14 വര്‍ഷത്തോളം ഇവിടങ്ങളില്‍ മാത്രമാണ് ജോളി എത്തിയതെന്ന് പോലീസ് വിശ്വസിച്ചിട്ടില്ല.

സഹായം ലഭിച്ചോ

സഹായം ലഭിച്ചോ

എന്‍ഐടിയുമായി ജോളിയെ ബന്ധിപ്പിക്കുന്ന മറ്റെന്തെങ്കിലും കണ്ണിയുണ്ടോയെന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. എന്‍ഐടിക്ക് അകത്ത് നിന്ന് ജോളിക്ക് എന്തെങ്കിലും സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.

നിര്‍ണായക വിവരങ്ങള്‍

നിര്‍ണായക വിവരങ്ങള്‍

അതേസമയം ജോളിയെ കൂടുതല്‍ ചോദ്യം ചെയ്ത് തുടങ്ങിയതോടെ ഒട്ടേറെ നിര്‍ണായക വിവരങ്ങളാണ് പോലീസിന് ലഭിക്കുന്നത്. ജോലിക്കെന്ന് പറഞ്ഞ് പോകുന്ന ഇവര്‍ തന്‍റെ സുഹൃത്തുക്കള്‍ക്കൊപ്പം പലയിടങ്ങളിലും യാത്ര ചെയ്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

വീട്ടുകാരെ ധരിപ്പിച്ചു

വീട്ടുകാരെ ധരിപ്പിച്ചു

ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണൊപ്പവും താമരശേരിക്കാരനായ അഭിഭാഷകനൊപ്പവും ജോളി യാത്ര നടത്തിയെന്നാണ് പോലീസ് കണ്ടെത്തിയിരുന്നു. എന്‍ഐടിയില്‍ പിഎച്ച്ഡി ചെയ്യുകയാണെന്നും പ്രൊജക്റ്റ് ആവശ്യങ്ങള്‍ക്കാണ് യാത്ര പോകുന്നതെന്നുമാണ് ഇവര്‍ ഭര്‍ത്താവ് ഷാജുവിനേയും മക്കളേയും ധരിപ്പിച്ചിരുന്നത്.

പോലീസ് അന്വേഷണം

പോലീസ് അന്വേഷണം

കോയമ്പത്തൂര്‍, തിരുപ്പൂര്‍, ബെംഗളൂരു തുടങ്ങി വിവിധ കേന്ദ്രങ്ങളിലാണ് ജോളി ഈ സമയങ്ങളില്‍ എത്തിയതെന്നാണ് സംശയിക്കുന്നത്. അതേസമയം ജോളിക്കൊപ്പം ഇവിടങ്ങളില്‍ യാത്ര പോയവര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടോയെന്നതാണ് ഇപ്പോള്‍ പോലീസ് അന്വേഷിക്കുന്നത്.

ചോദ്യം ചെയ്യും

ചോദ്യം ചെയ്യും

അതിനിടെ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും പിതാവ് സഖറിയയേയും പോലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. ഇത് നാലാം തവണയാണ് ഷാജുവിനെ പോലീസ് ചോദ്യം ചെയ്യുന്നത്. ഷാജുവിനെ കേസില്‍ പങ്കുണ്ടെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് പോലീസ് പറയുന്നത്.

നിരീക്ഷിക്കുന്നുണ്ട്

നിരീക്ഷിക്കുന്നുണ്ട്

പോലീസ് കസ്റ്റഡിയില്‍ നിന്നും പുറത്തെത്തിയ ഷാജു മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ നടത്തുന്ന പ്രതികരണങ്ങളെല്ലാം നിരീക്ഷിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.ഷാജുവിനെയും പിതാവ് സഖറിയയേും പ്രത്യേകമിരുത്തിയാകും പോലീസ് ചോദ്യം ചെയ്യുക.

ഒരുമിച്ച് ചോദ്യം ചെയ്തേക്കും

ഒരുമിച്ച് ചോദ്യം ചെയ്തേക്കും

ഇന്ന് വീണ്ടും ചോദ്യം ചെയ്യലിനായി ജോളിയേയും എസ്പി ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. ഇവര്‍ മൂന്ന് പേരേയും ഒരുമിച്ച് ഇരുത്തി പോലീസ് ചോജ്യം ചെയ്തേക്കും. ഇവരെ കൂടാതെ കൊല്ലപ്പെട്ട റോയിയുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഒപ്പിട്ട ബന്ധുവിനേയും മൊഴിയെടുക്കാന്‍ പോലീസ് വിളിച്ച് വരുത്തിയിട്ടുണ്ട്.

വീടിന് ചുറ്റം ഏല കൃഷി, സമ്പന്ന കുടുംബത്തിലെ സന്തതി; എന്നിട്ടും ജോളിക്ക് വഴി പിഴച്ചതെവിടെ

ജോളിക്ക് ഇരട്ട വ്യക്തിത്വം, കൊലകളിൽ കുറ്റബോധമില്ല, ജോളിയുടെ വിഷമം ഒരൊറ്റ കാര്യത്തിൽ മാത്രം!

English summary
Koodathai murder; Police to inquire jollys NIT relation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X