കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എവരിതിങ്ങ് ക്ലിയര്‍'; ഷാജുവിനെ കുരുക്കി ജോളിയുടെ മൊബൈല്‍ സന്ദേശം, സിലിയെ ഇല്ലാതാക്കിയത് ഇങ്ങനെ

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: കൂടുത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന് കുരുക്ക് മുറുകുന്നു. ഷാജുവിന്‍റെ ആദ്യ ഭാര്യ സിലിയുടെ മരണത്തില്‍ ഷാജുവിന് പങ്കുണ്ടെന്ന് തുടക്കം മുതല്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഷാജുവിനെ നിരവധി തവണ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഷാജുവിന് പങ്കുണ്ടെന്ന് ജോളി മൊഴി നല്‍കിയെങ്കിലും തെളിവുകളൊന്നും കണ്ടെത്താന്‍ കഴിയാതായതോടെ അന്വേഷണ സംഘം ഇയാളെ വിട്ടയച്ചു.

'എന്തൊക്കെയോ പ്രതീക്ഷിച്ചു കൊണ്ടല്ലേ നിങ്ങൾ അവരെ സഹായിച്ചത്? അത് നടക്കാതെ പോയതിന്റെ വൈരാഗ്യമല്ലേ''എന്തൊക്കെയോ പ്രതീക്ഷിച്ചു കൊണ്ടല്ലേ നിങ്ങൾ അവരെ സഹായിച്ചത്? അത് നടക്കാതെ പോയതിന്റെ വൈരാഗ്യമല്ലേ'

എന്നാല്‍ ഷാജുവിനെ വെട്ടിലാക്കിയിരിക്കുകയാണ് ജോളിയുടെ പുതിയ മൊഴി. സിലിയുടേയും കുഞ്ഞിന്‍റേയും മരണത്തെ കുറിച്ച് ഷാജുവിന് കൃത്യമായ ധാരണ ഉണ്ടായിരുന്നന്നെന്നും കൊലയ്ക്ക് ഷാജു മൗനാനുവാദം നല്‍കിയെന്നുമാണ് ജോളിയുടെ മൊഴി. വിശദാംശങ്ങളിലേക്ക്

വീണ്ടും കുരുക്ക്

വീണ്ടും കുരുക്ക്

ഷാജുവിന്‍റെ ആദ്യ ഭാര്യ സിലിയുടെ മരണത്തിന് മുന്‍പ് തന്നെ താനും ഷാജുവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും അതിന് പിന്നാലെ ഷാജുവിന്‍റെ കൂടെ അറിവോടെയാണ് സിലിയെ കൊലപ്പെടുത്തിയതെന്നുമായിരുന്നു കേസിന്‍റെ ആദ്യഘട്ടത്തില്‍ ജോളി പോലീസിന് മൊഴി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മണിക്കൂറുകളോളം ഷാജുവിനെ പോലീസ് ചോജ്യം ചെയ്തിരുന്നു. എന്നാല്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ അന്വേഷണ സംഘം ഷാജുവിനെ വിട്ടയച്ചു.

ഷാജു അറിയാതെ

ഷാജു അറിയാതെ

അതേസമയം ഷാജുവിന് കൊലയില്‍ പങ്കുണ്ടെന്ന സംശയം സിലിയുടെ കുടുംബക്കാര്‍ ആവര്‍ത്തിച്ച് കൊണ്ടേയിരുന്നു. അസ്വാഭാവികമായി മകളും ഭാര്യയും മരിച്ചിട്ടും എല്ലാവരേടേയും നിര്‍ബന്ധം അവഗണിച്ച് എന്തുകൊണ്ട് പോസ്റ്റുമാര്‍ട്ടം നടത്താന്‍ ഷാജു തയ്യാറായില്ലെന്നാണ് ബന്ധുക്കള്‍ ചോദിച്ചത്. ഷാജു അറിയാതെ സിലിയുടെ മരണം നടക്കില്ലെന്നും ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

കുരുക്കി ജോളിയുടെ മൊഴി

കുരുക്കി ജോളിയുടെ മൊഴി

ഇത്തരം സംശയങ്ങള്‍ ബലപ്പെടുത്തുകയാണ് ജോളിയുടെ പുതിയ മൊഴി. സിലിയെ കൊല്ലാന്‍ പദ്ധതി ഉള്ളതായി താന്‍ ഷാജുവിനോട് പറഞ്ഞിരുന്നുവെന്നാണ് ജോളി മൊഴി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവ് റോയ് കൊല്ലപ്പെട്ട ശേഷം ഷാജുവുമായി ജോളിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഷാജുവുമായി സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നു.

ഷാജുവിനോട് പറഞ്ഞു

ഷാജുവിനോട് പറഞ്ഞു

ഷാജുവിന്‍റെ വീട്ടില്‍ ജോളി നിത്യ സന്ദര്‍ശകയും കൂടി ആയതോടെ സിലി ഇത് പരസ്യമായി തന്നെ ചോദ്യം ചെയ്തു. ഷാജുവുമായുള്ള ബന്ധത്തില്‍ നിന്ന് ജോളിയെ വിലക്കുകയും ചെയ്തു. ഇതാണ് സിലിയ്ക്കെതിരെ ജോളിയുടെ പക ഏറ്റിയത്. മകള്‍ ആല്‍ഫൈനെ ബാധ്യതയാകും എന്ന് കണ്ടാണ് ഇല്ലാതാക്കിയത്. സിലിയേയും താന്‍ കൊലപ്പെടുത്തുമെന്ന് ജോളി ഷാജുവിനോട് പറഞ്ഞിരുന്നുവത്രേ.

ഷാജുവിന്‍റെ പിതാവ് സഖറിയ

ഷാജുവിന്‍റെ പിതാവ് സഖറിയ

മൗനം മാത്രമായിരുന്നു അപ്പോള്‍ ഷാജുവിന്‍റെ പ്രതികരണമെന്ന് ജോളി പറയുന്നു. സിലി മരിച്ച് ഒരു വര്‍ഷം കഴിഞ്ഞ പിന്നാലെയാണ് ജോളിയെ ഷാജു വിവാഹം കഴിച്ചത്. ജോളി തന്നെയാണ് വിവാഹത്തിന് മുന്‍കൈ എടുത്തതെന്നാണ് ഷാജു മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഷാജുവിന്‍റെ പിതാവ് സഖറിയ ആണ് വിവാഹത്തിന് മുന്‍കൈ എടുത്തതെന്ന് ജോളി പറഞ്ഞു.

പരമാവധി ശ്രമിച്ചു

പരമാവധി ശ്രമിച്ചു

താന്‍ ഷാജുവിനോട് ഇക്കാര്യം സംസാരിച്ചപ്പോള്‍ ഷാജുവിന് എതിര്‍പ്പുണ്ടായിരുന്നില്ല. അതിന് പിന്നാലെയായിരുന്നു വിവാഹമെന്നും ജോളി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അതിനിടെ സിലിയുടെ മരണശേഷം ഒന്നിച്ച് അന്ത്യചുംബനം നല്‍കാനുള്ള തിരുമാനം തന്‍റേത് മാത്രമായിരുന്നുവെന്നും ജോളി പോലീസിനോട് പറഞ്ഞു. അതേസമയം സിലിയുടെ മരണം ഉറപ്പാക്കാന്‍ ജോളി പരമാവധി പരിശ്രമിച്ചുവെന്നാണ് മൊഴി.

ജോളിയുടെ മടിയില്‍

ജോളിയുടെ മടിയില്‍

ഷാജുവിനെ ദന്താശുപത്രിയില്‍ കാണിക്കാനെന്ന പേരിലാണ് ഒരു വിവാഹ ചടങ്ങില്‍ നിന്നും മടങ്ങിയെത്തിയ ഷാജുവും സിലിയും ജോളിയും താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ പോകുന്നത്. ഇവിടെ വെച്ചാണ് സിലിക്ക് ജോളി സയനൈഡ് നല്‍കിയത്. അവശനിലയിലായ സിലി ജോളിയുടെ മടിയിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു.

എവരിത്തിങ്ങ് ക്ലിയര്‍

എവരിത്തിങ്ങ് ക്ലിയര്‍

സിലി വീണെങ്കിലും അപസ്മാരം ആണെന്ന് പറഞ്ഞ് ഗുളിക വാങ്ങാനായിരുന്നു ഷാജു പോയത്. ആ സമയങ്ങളില്‍ മുഴുവന്‍ സിലി ജോളിയുടെ മടിയില്‍ കിടന്നു. ഈ സമയം എവരിത്തിങ്ങ് ക്ലിയര്‍ എന്നൊരു സന്ദേശം ഷാജുവിന് സിലി അയച്ചിരുന്നതായി ജോളി തന്നെ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

വളഞ്ഞ് ചുറ്റി യാത്ര

വളഞ്ഞ് ചുറ്റി യാത്ര

പിന്നീടാണ് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് സിലിയെ കൊണ്ട് ഇരുവരും പോയത്. ജോളി തന്നെയായിരുന്നു കാര്‍ ഡ്രൈവ് ചെയ്തത്. എന്നാല്‍ വളരെ എളുപ്പം എത്താവുന്ന ആശുപത്രിയിലേക്ക് കിലോമീറ്ററുകളോളം വളഞ്ഞ് ചുറ്റിയാണ് ജോളി എത്തിയതെന്നാണ് ആരോപണം. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പേ തന്നെ സിലി മരിച്ചതായി ഡോക്ടര്‍ കണ്ടെത്തിയിരുന്നു.

തന്ത്രപൂര്‍വ്വം ഒഴിവാക്കി

തന്ത്രപൂര്‍വ്വം ഒഴിവാക്കി

അതേസമയം പോസ്റ്റുമാര്‍ട്ടം നടത്താനുള്ള നീക്കവും തന്ത്രപൂര്‍വ്വം ജോളി ഒഴിവാക്കിയതായി സിലിയുടെ ബന്ധുക്കള്‍ അന്വേഷണ സംഘത്തോട് മൊഴി നല്‍കി.സിലിയുടെ സഹോദരന്‍ സിജോയോടാണ് പോസ്റ്റുമാര്‍ട്ടം വേണ്ടെന്ന് എഴുതി ഒപ്പിട്ട് നല്‍കാന്‍ ജോളി ആവശ്യപ്പെട്ടതത്രേ. എന്നാല്‍ സിജോ ഇത് വിസമ്മതിച്ചെന്നും ഇതിന് പിന്നാലെയാണ് ഷാജു തന്നെ പേപ്പര്‍ ഒപ്പിട്ട് നല്‍കിയതെന്നും മൊഴിയുണ്ട്.

ഷാജുവിന് നല്‍കി

ഷാജുവിന് നല്‍കി

സിലിയുടെ ആഭരണങ്ങള്‍ താന്‍ തന്നെയാണ് വാങ്ങിയതെന്ന് ജോളി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം സ്വര്‍ണം ഷാജുവിന് കൈമാറിയെന്നാണ് ജോളിയുടെ മൊഴി. നേരത്തേ സിലിയുടെ സ്വര്‍ണം മുഴുവന്‍ ധ്യാന കേന്ദ്രത്തിലേക്ക് സിലി തന്നെ നല്‍കിയെന്നായിരുന്നു ഷാജു പറഞ്ഞത്. അതേസമയം ഇത് സിലിയുടെ ബന്ധുക്കള്‍ വിശ്വസിച്ചിരുന്നില്ല.

Recommended Video

cmsvideo
koodathai case: Police tactics to trap Jolly
ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു

അതിനിടെ ജോളിയുടെ പുതിയ മൊഴിയോടെ ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ഇന്ന് ഷാജുവിനോട് എസ്പി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സിലിയുടെ മരണത്തില്‍ ഷാജുവിനും പങ്കുണ്ടെന്ന സംശയത്തിലാണ് അന്വേഷണ സംഘം.

'അപമാനിക്കുന്ന വീഡിയോകള്‍ക്ക് പിന്നില്‍ ഫ്രാങ്കോ'; പരാതിയുമായി കന്യാസ്ത്രീ, ബിഷപ്പിനെതിരെ സമന്‍സും

English summary
Koodathai murder; police to question Shaju again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X