കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോളി എങ്ങനെ 6 പേരെ കൊന്ന കൊടും ക്രിമിനല്‍ ആയി: ഉത്തരം തേടി അന്വേഷണ സംഘം, പിടികൊടുക്കാതെ പ്രതി

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ജോളി അടക്കമുള്ള കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നത്. റോയി തോമസിന്‍റെ കൊലപാതകത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഒന്നാം പ്രതി ജോളി, രണ്ടാംപ്രതി എംഎസ് മാത്യു, മുന്നാം പ്രതി പ്രജുകുമാര്‍ എന്നിവര്‍ കഴിഞ്ഞ എട്ട് ദിവസമായി പോലീസ് കസ്റ്റഡിയിലാണ്. ഇവരുടെ കസ്റ്റഡി കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്.

ഇന്ന് വൈകീട്ട് 4 മണിക്ക് മുമ്പ് തന്നെ പ്രതികളെ മരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം. നിയമപ്രകാരം ഒരു ദിവസം കൂടി അന്വേഷണ സംഘത്തിന് പ്രതികളെ കസ്റ്റഡിയിൽ ആവിശ്യപ്പെടാം. അതേസമയം, ഷാജുവിന്‍റെ ആദ്യഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസില്‍ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. വിശദാംശങ്ങള്‍ ഇങ്ങനെ..

ജോളിയെ മാത്രം

ജോളിയെ മാത്രം

കസ്റ്റഡി പൂര്‍ത്തിയാക്കി പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ പുതിയ അറസ്റ്റിനുള്ള അനുമതി വാങ്ങാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. സിലി വധക്കേസില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ എംഎസ് മാത്യുവിനേയും പ്രതിചേര്‍ത്തിരുന്നെങ്കിലും ജോളിയെ മാത്രമാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കസ്റ്റഡിയില്‍ ലഭിക്കാന്‍

കസ്റ്റഡിയില്‍ ലഭിക്കാന്‍

ജോളിയെ പരമാവധി ദിവസം കസ്റ്റഡിയില്‍ ലഭിക്കാന്‍ നിയമപരമായി തന്ത്രങ്ങള്‍ മെനയുകയാണ് അന്വേഷണ സംഘം. ഇതിന്‍റെ ഭാഗമായാണ് കൊലപാതക കേസുകളില്‍ ഒരുമിച്ച് അറസ്റ്റ് രേഖപ്പെടുത്താതെ പലപ്പോഴായി അറസ്റ്റ് രേഖപ്പെടുത്തുന്നത്. ജോളിയെ പ്രധാന പ്രതിയായ ആറ് കൊലപാതകങ്ങളും ആറ് കേസുകളായാണ് അന്വേഷിക്കുന്നത്.

റോയി കേസില്‍ മാത്രം

റോയി കേസില്‍ മാത്രം

എല്ലാം കേസിലും ഇപ്പോള്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ അറസ്റ്റും അന്വേഷണവും നടന്നത് റോയി കേസില്‍ മാത്രമാണ്. റോയി കേസിലെ കസ്റ്റഡി ആവശ്യം തീര്‍ന്ന് പ്രതിയെ തിരികെ കോടതിയില്‍ ഏല്‍പ്പിക്കുന്ന ദിവസം അടുത്തു കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി ആ കേസില്‍ ജോളിയെ കസ്റ്റഡിയില്‍ വാങ്ങുകയെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ തന്ത്രം.

ക്രിമിനല്‍ ജനിച്ചത് എങ്ങനെ

ക്രിമിനല്‍ ജനിച്ചത് എങ്ങനെ

ഇത്തരത്തില്‍ ഒരോ കേസുകളും മുന്നോട്ടു കൊണ്ടുപോവുന്നതിലൂടെ ജോളിയുടെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. ജോളിയെ വെറുതെ കസ്റ്റഡിയില്‍ വാങ്ങുകയല്ല ലക്ഷ്യം. ജോളിയെ അടുത്തറിഞ്ഞ്, ജോളിയെന്ന സ്ത്രീയില്‍ എങ്ങനെ ഇത്തരത്തിലൊരു കൊടും ക്രിമിനല്‍ ജനിച്ചെന്ന് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമം.

മണിക്കുറുകളോളം

മണിക്കുറുകളോളം

പ്രതികളുടെ ജാമ്യാപേക്ഷയും ഇന്ന് തന്നെയാണ് കോടതി പരിഗണിക്കുന്നത്. ജോളിയെ ഇന്നലെ പയ്യോളി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫീസില്‍ മണിക്കുറുകളോളം ചോദ്യം ചെയ്തിരുന്നു. തുടക്കത്തില്‍ അന്വേഷ​ണ സംഘത്തോട് പൂര്‍ണ്ണ രീതിയില്‍ സഹകരിക്കുന്ന നിലപാടായിരുന്നു ജോളി സ്വീകരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത്തരത്തിലൊരു സമീപനമല്ല പ്രതിയില്‍ നിന്ന് ഉണ്ടാവുന്നത്.

ഒഴിഞ്ഞു മാറാന്‍

ഒഴിഞ്ഞു മാറാന്‍

അസുഖമാണെന്ന് പറഞ്ഞ് ഇന്നനെ ചികിത്സ തേടിയ ജോളി പിന്നീട്ട് ചോദ്യം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ദീര്‍ഘനേരം ഇരിക്കാനികില്ലെന്നും പറഞ്ഞ് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. കഴിഞ്ഞ ദിവസങ്ങള്‍ വരെ ജോളി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു. എന്നാല്‍ കോടതിയില്‍ വെച്ച് അഭിഭാഷകന്‍റെ നിര്‍ദ്ദേശം കിട്ടിയ ശേഷമാണ് പ്രതി നിസ്സഹകരണം തുടങ്ങിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.

വഴിതിരിച്ചു വിടാനായി

വഴിതിരിച്ചു വിടാനായി

അന്വേഷണ സംഘത്തെ വഴിതിരിച്ചു വിടാനായി ബോധപൂര്‍വ്വം തെറ്റായ വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ ജോളി പങ്ക് വെയ്ക്കുന്നത് കണ്ടെത്തിയതായും പൊലീസ് വ്യത്തങ്ങള്‍ പറയുന്നു. ഒരു ഭാഗത്ത് അവശയാണെന്ന അഭിനയവും മറുഭാഗത്ത് കള്ളമൊഴിയുമായി രുന്നു അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്നലെ ജോളി തീര്‍ത്ത പ്രതിബന്ധങ്ങള്‍.

അന്നമ്മയുടെ സഹോദരന്‍

അന്നമ്മയുടെ സഹോദരന്‍

അന്നമ്മയുടെ സഹോദരന്‍ എംഎം മാത്യുവെന്ന മഞ്ചാടിയില്‍ മാത്യുവിനെ കൊലപ്പെടുത്തിയത് മദ്യത്തില്‍ സയനൈഡ് കലര്‍ത്തിയാണെന്നായിരുന്നു ജോളി നല്‍കിയ മൊഴി. തങ്ങള്‍ ഒരുമിച്ചിരുന്ന് മദ്യം കഴിക്കാറുണ്ടെന്നുള്ള മൊഴിയാണ് അത് സ്ഥാപിക്കാനായി അന്വേഷണ സംഘത്തിന് ജോളി നല്‍കിയിത്.

മദ്യം

മദ്യം

എന്നാല്‍ ജോളിയുമൊത്ത് മാത്യു മദ്യം കഴിക്കാറുണ്ടായിരുന്നില്ലെന്ന് മാത്യുവിന്റെ ഭാര്യയുടേയും മറ്റ് ബന്ധുക്കളുടേയും മൊഴികളില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തി. ആരോഗ്യ പ്രശ്നം ഉണ്ടായിരുന്നതിനാല്‍ അവസാന കാലത്ത് മാത്യു മദ്യം കഴിക്കാറുണ്ടായിരുന്നില്ല എന്നതിന്‍റെ തെളിവും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.

റോമോയേയും

റോമോയേയും

അന്വേഷണ സംഘത്തെ മാത്രമല്ല, മകന്‍ റോമോയെയും കബളിപ്പിക്കാന്‍ ജോളി ശ്രമിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലാവുന്നതിന് തൊട്ടുമുമ്പത്തെ ദിവസമായിരുന്നു ഈ കബളിപ്പിക്കള്‍. ചില കയ്യബദ്ധങ്ങള്‍ പറ്റിയെന്ന് മകനോട് ഏറ്റുപറഞ്ഞ ശേഷം ടോം തോമസിനെ കൊന്നത് റോയി തോമസാണെന്ന് വിശ്വസിപ്പിക്കാനും ശ്രമിച്ചു. ഇതിനാലൊക്കെ ജോളി നല്‍കിയ മൊഴികള്‍ പൂര്‍ണ്ണമായി വിശ്വാസത്തിലെടുക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.

കൃത്യമായ നിര്‍ദ്ദേശം

കൃത്യമായ നിര്‍ദ്ദേശം

കൂടിക്കാഴ്ച്ചയ്ക്ക് അവസരം ലഭിക്കുമ്പോഴെല്ലാം അഭിഭാഷകര്‍ കൃത്യമായ നിര്‍ദ്ദേശം ജോളിക്ക് നല്‍കുന്നുണ്ട്. ബുധനാഴ്ച, കസ്റ്റഡിയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നു മറുപടി നൽകിയ ജോളിയോട് ‘ക്ഷീണിതയാണെന്ന് പറയാമായിരുന്നു' എന്നാണ് അഭിഭാഷകൻ പറഞ്ഞത്.

 'ജോളിയുടെ മകന്‍ ഷിംലയിലേക്ക് മടങ്ങും; ആ 2 കാര്യങ്ങള്‍ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ പിന്‍മാറിയേനെ' 'ജോളിയുടെ മകന്‍ ഷിംലയിലേക്ക് മടങ്ങും; ആ 2 കാര്യങ്ങള്‍ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ പിന്‍മാറിയേനെ'

 'മുത്തു' തീരുമാനിക്കും എറണാകുളത്ത് ആര് ജയിക്കണമെന്ന്; ബിജെപി പിടിക്കുന്ന വോട്ടുകള്‍ നിര്‍ണ്ണായകമാവും 'മുത്തു' തീരുമാനിക്കും എറണാകുളത്ത് ആര് ജയിക്കണമെന്ന്; ബിജെപി പിടിക്കുന്ന വോട്ടുകള്‍ നിര്‍ണ്ണായകമാവും

English summary
koodathai murder; police to uncover the crucial koodathai murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X