കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടത്തായി കേസില്‍ തഹസീല്‍ദാര്‍ കുരുങ്ങും..... ജോളിയുടെ കരം സ്വീകരിച്ചതില്‍ പിഴവെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായ് കൂട്ടക്കൊലപാതക കേസില്‍ ജോളിയുടെ ഓരോ വെളിപ്പെടുത്തല്‍ പുറത്തുവരുന്നതിനിടെ ഇവരെ സഹായിച്ചവരും കുടുങ്ങുന്നുത. ജോളിക്ക് കൂട്ടുനിന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച സംഭവിച്ചെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. അതേസമയം ഈ റിപ്പോര്‍ട്ട് ജോളിയുടെ സുഹൃത്തായിരുന്ന ജയശ്രീ വാര്യര്‍ക്ക് വലിയ തിരിച്ചടിയാണ്. നേരത്തെ ഇവരുടെ കുട്ടികളെയും ജോളി കൊലപ്പെടുത്താന്‍ നോക്കിയെന്ന് മൊഴിയുണ്ടായിരുന്നു.

ജോളി വീണ്ടും കസ്റ്റഡിയില്‍ വന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയും പോലീസിനുണ്ട്. ആരൊക്കെ ഇവര്‍ക്ക് വേണ്ടി ഇടപെടല്‍ നടത്തിയെന്നും, അധികാര ദുര്‍വിനിയോഗം നടത്തിയെന്നുമുള്ള വിശദമായ കാര്യങ്ങളാണ് പോലീസ് അന്വേഷിച്ചിട്ടുണ്ട്. അതിന് പുറമേ ഇവരെ കോയമ്പത്തൂരില്‍ കൊണ്ടുപോയി തെളിവെടുക്കണമെന്ന് പോലീസ് കോടതി ആവശ്യപ്പെട്ടപ്പോള്‍ അനുമതി ലഭിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട് ഇങ്ങനെ

റിപ്പോര്‍ട്ട് ഇങ്ങനെ

വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട് കൂടത്തായി മുന്‍ വില്ലേജ് ഓഫീസര്‍ക്കും സെക്ഷന്‍ ക്ലര്‍ക്കിനും വീഴ്ച്ച പറ്റിയെന്ന് ഡെപ്യൂട്ടി കളക്ടര്‍ സി ബിജു പറഞ്ഞു. ഇയാള്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി കഴിഞ്ഞു. ജോളി ഇവര്‍ക്ക് കൈമാറിയ രേഖകള്‍ പരിശോധിക്കാതെയ വില്ലേജ് ഉദ്യോഗസ്ഥര്‍ നികുതി സ്വീകരിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്. ജോളിയുടെ വ്യാജ ഒസ്യത്തില്‍ കരം സ്വീകരിച്ചത് ജയശ്രീ ഫോണിലൂടെ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

വിശദീകരണത്തില്‍ വ്യക്തതയില്ല

വിശദീകരണത്തില്‍ വ്യക്തതയില്ല

ജയശ്രീ ഈ വിഷയത്തില്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ക്രമക്കേടുകള്‍ കൂടുതല്‍ നടന്നിട്ടുണ്ടോയെന്ന ്‌വിശദമായി പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്. ഇതോടെ കൂടത്തായ് കേസില്‍ ഇവര്‍ ശരിക്കും കുടുങ്ങും. മുന്‍ വില്ലേജ് ഓഫീസര്‍ക്കും സെക്ഷന്‍ ക്ലാര്‍ക്കിനും എതിരെ വകുപ്പ് തല നടപടിയുണ്ടാകുമെന്നും ഉറപ്പായി. ജില്ലാ കളക്ടര്‍ റവന്യൂ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതോടെ ഇവര്‍ക്കെതിരെ നടപടി എടുക്കും. കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ജോളിയെ കസ്റ്റഡിയില്‍ വിട്ടു

ജോളിയെ കസ്റ്റഡിയില്‍ വിട്ടു

കൂടത്തായി കേസില്‍ ജോളിയെ വീണ്ടും കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. നാല് ദിവസത്തേക്കാണ് കസ്റ്റഡി. അതേസമയം മാത്യുവിനെ മൂന്ന് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ആല്‍ഫൈന്‍ കൊലപാതക കേസിലാണ് ജോളിയെ കസ്റ്റഡിയില്‍ വിട്ടത്. തെളിവെടുപ്പിനായി കട്ടപ്പനയിലും കോയമ്പത്തൂരിലും കൊണ്ട് പോകണമെന്നും കൂടുതല്‍ ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ട് 14 ദിവസത്തെ കസ്റ്റഡിയാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനെ ജോളിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. തുടര്‍ന്നാണ് നാല് ദിവത്തേക്ക് നല്‍കിയത്.

ജോളിയുടെ വാദം ഇങ്ങനെ

ജോളിയുടെ വാദം ഇങ്ങനെ

കട്ടപ്പനയിലും കോയമ്പത്തൂരിലും കൊണ്ടുപോകണമെന്ന് പറഞ്ഞാണ് കഴിഞ്ഞ തവണ കസ്റ്റഡിയില്‍ വിട്ടത്. എന്നാല്‍ അതുണ്ടായില്ലെന്ന് ജോളിയുടെ അഭിഭാഷകന്‍ പറഞ്ഞു. ഇപ്പോഴത്തെ നീക്കം എല്ലാ കേസുകളും ജോളിയുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമങ്ങളാണെന്നും ഇയാള്‍ പറഞ്ഞു. അതേസമയം മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നുവെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേസമയം താമരശ്ശേരി ഡിവൈഎസ്പി ഓഫീസിലെത്തിച്ചാണ് ജോളിയെ ചോദ്യം ചെയ്യുന്നത്. നാളെ കൂടത്തായ്, പുലിക്കയം എന്നിവിടങ്ങളില്‍ എത്തിച്ച് ചോദ്യം ചെയ്യും.

യുപി പിടിക്കാന്‍ എസ്പിയുടെ സൈക്കിള്‍ യാത്ര.... 2012ലെ തന്ത്രം പയറ്റി അഖിലേഷ് യാദവ്‌യുപി പിടിക്കാന്‍ എസ്പിയുടെ സൈക്കിള്‍ യാത്ര.... 2012ലെ തന്ത്രം പയറ്റി അഖിലേഷ് യാദവ്‌

English summary
koodathai murder report against former village officer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X