കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടത്തായി; ആ കൊലപാതക വാര്‍ത്തയാണ് തന്നില്‍ സംശയങ്ങളുണ്ടാക്കിയത്, പരാതിക്ക് പിന്നിലെ കഥ പറഞ്ഞ് റോജോ

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി നല്‍കിയ സാഹചര്യത്തില്‍ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. പ്രതികളെ കോയമ്പത്തൂര്‍ അടക്കമുള്ള സ്ഥലങ്ങളെക്കുറിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്. ഈ മാസം 19 ന് കേസിലെ മൂന്ന് പ്രതികളുടേയും ജാമ്യാപേക്ഷ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പരിഗണിക്കും.

കേസില്‍ പരാതിക്കാരനായ റോജോയുടെയും സഹോദരി റെഞ്ചിയുടേയും മൊഴിയെടുപ്പ് അന്വേഷണ സംഘം ഇന്നലെ പൂര്‍ത്തിയാക്കി. എല്ലാ രേഖകളും അന്വേഷണ സംഘത്തിന് കൈമാറിയെന്നും റോജോ പറഞ്ഞു. മറ്റൊരു കൊലപാതക പരമ്പരയെക്കുറിച്ചുള്ള വാര്‍ത്ത കേട്ടപ്പോഴാണ് സ്വന്തം കുടുംബത്തില്‍ നടന്ന മരണങ്ങളെക്കുറിച്ച് തനിക്ക് സംശയങ്ങള്‍ തോന്നിയതെന്നും റോജോ വ്യക്തമാക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

കണ്ണൂര്‍ പിണറായി

കണ്ണൂര്‍ പിണറായി

കണ്ണൂര്‍ പിണറായിയിലെ കൂട്ടക്കൊലപാതക്കേസിന്‍റെ വാര്‍ത്തകള്‍ വായിച്ചപ്പോഴാണ് സ്വന്തം കുടുംബത്തില്‍ നടന്ന മരണങ്ങളെക്കുറിച്ച് സംശയങ്ങല്‍ ഉടലെടുത്തതെന്നാണ് റോജോ തോമസ് വ്യക്തമാക്കുന്നത്. റോയി തോമസിന്‍റെ മരണവുമായി ബന്ധപ്പെട്ട് ചിലര്‍ക്ക് അപ്പോള്‍ തന്നെ സംശയങ്ങള്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത്.

 ജോളി പറഞ്ഞ പല കാര്യങ്ങളും

ജോളി പറഞ്ഞ പല കാര്യങ്ങളും

റോയി തോമസിന്‍റെ മരണവുമായി ബന്ധപ്പ് ജോളി പറഞ്ഞ പല കാര്യങ്ങളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വസ്തുതകളും തമ്മില്‍ വൈരുധ്യങ്ങളുണ്ടായിരുന്നു. ഇക്കാര്യം സഹോദരി റെഞ്ചിയുമായി ചര്‍ച്ച ചെയ്തപ്പോള്‍ അവള്‍ക്കും ഇതേ സംശയങ്ങള്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും റോജോ വ്യക്തമാക്കുന്നു.

പൂര്‍ണ തൃപ്തിയുണ്ട്

പൂര്‍ണ തൃപ്തിയുണ്ട്

ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ട്. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് കരുതുന്നതെന്നത്. ജോളിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ കൂടുതല്‍ അറസ്റ്റിനുള്ള സാധ്യതകളുണ്ട്. ജോളി ഇപ്പോള്‍ പിടിയിലായിരുന്നില്ലെങ്കില്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നു.

രക്ഷപ്പെട്ടത്

രക്ഷപ്പെട്ടത്

ദൈവകൃപ ഒന്നുകൊണ്ട് മാത്രമാണ് താനും സഹോദരങ്ങളും ജോളിയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടതെന്നും റോജോ പറഞ്ഞു. റോജോയുടേയും റെഞ്ചിയുടേയും മൊഴിയെടുപ്പ് രണ്ട് ദിവസമായിട്ടാണ് അന്വേഷണ സംഘം നടത്തിയത്. ഇന്നലെ രാവിലെ പത്തിന് ആരംഭിച്ച മൊഴിയെടുക്കല്‍ അവസാനിച്ചത് രാത്രി 9.30 നാണ്. ആദ്യ ദിവസവും പത്തരമണിക്കൂറോളം മൊഴിയെടുക്കല്‍ നീണ്ടിരുന്നു.

ഓരോ മരണവും

ഓരോ മരണവും

കൂടുംബത്തില്‍ നടന്ന ഓരോ മരണവും നടന്ന സഹാചര്യങ്ങള്‍ അന്വേഷണ സംഘത്തിന് മുന്‍പില്‍ ഇരുവരും വിവരിച്ചു. താന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങളും തനിക്കുണ്ടായ സംശയങ്ങളും അന്വേഷണ സംഘത്തിന് മുന്നില്‍ വിവരിച്ചെന്നും രേഖകള്‍ കൈമാറിയെന്നും റോജോ പറഞ്ഞു.

 സമ്മര്‍ദ്ദം

സമ്മര്‍ദ്ദം

കേസുമായി ബന്ധപ്പെട്ട പരാതി പിന്‍വലിക്കുന്നതിന് ജോളിയുടെ സമ്മര്‍ദ്ദമുണ്ടായിരുന്നതായി റോജോ നേരത്തെ പറഞ്ഞിരുന്നു. വസ്തു ഇടപാടിലെ ധാരണയ്ക്ക് പകരം കേസ് പിന്‍വലിക്കാനായിരുന്നു ആവശ്യം. എന്നാല്‍ പരാതി പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നിന്നെന്നും റോജോ പറഞ്ഞു.

മുന്‍കരുതല്‍

മുന്‍കരുതല്‍

റോയ്-ജോളി ദമ്പതികളുടെ മക്കളായ റോമോ, റോണാള്‍ഡ് എന്നിവരില്‍ നിന്നും പോലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ജോളിയും മക്കളും തമ്മില്‍ കാണാതിരിക്കാന്‍ പോലീസി ഇന്നലേയും മുന്‍കരുതല്‍ എടുത്തിരുന്നു. മൊഴിയെടുക്കല്‍ നടന്ന വടകരയിലെ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫിസിലേക്ക് ഇന്നെ ജോളിയെ കൊണ്ടുവന്നിരുന്നില്ല.

കൂടുതല്‍ അറസ്റ്റ്

കൂടുതല്‍ അറസ്റ്റ്

അതേസമയം, പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി നല്‍കിയ സാഹചര്യത്തില്‍ പ്രതികളെ കോയമ്പത്തൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. പുതുതായി രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവാനും സാധ്യതയുണ്ട്. ബുധനഴാച്ചയാണ് ജോളി അടക്കമുള്ള പ്രതികളുടെ കസ്റ്റഡ് കോടതി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയത്.

കസ്റ്റഡിയില്‍ വെക്കാം

കസ്റ്റഡിയില്‍ വെക്കാം

ഈ മാസം പതിനെട്ടാം തീയതി നാല് മണിവരെ പോലീസിന് പ്രതികളെ കസ്റ്റഡിയില്‍ വെക്കാം. അതിന് ശേഷം മൂന്ന് പ്രതികളേയും കോടതിയില്‍ ഹാജരാക്കണം. മുന്നാം പ്രതി പജുകുമാര്‍ സയനൈഡ് വാങ്ങിയ കോയമ്പത്തൂരിലെത്തി വിശദമായ തെളിവെടുപ്പ് നടത്തണമെന്നതടക്കമുള്ള പ്രോസിക്യൂഷന്‍ വാദം ​അംഗീകരിച്ചായിരുന്നു കസ്റ്റഡി കാലാവധി നീട്ടിയത്.

പോലീസിനെ കുറിച്ച്

പോലീസിനെ കുറിച്ച്

പോലീസിനെ കുറിച്ച് പരാതിയില്ലെന്നും ശാരീരിക മാനസിക ബുദ്ധിമുട്ടുകളില്ലെന്നും മൂന്ന് പ്രതികളും കോടതിയില്‍ വ്യക്തമാക്കി. പ്രജുകുമാറുമായി സംസാരിക്കാന്‍ അദ്ദേഹത്തിന്‍റെ ഭാര്യക്ക് കോടതി 10 മിനിറ്റ് സമയം അനുവദിക്കുകയും ചെയ്തു. കഴിഞ്ഞ ആറ് ദിവസത്തിനിടെ വിശദമായ തെളിവെടുപ്പും ചോദ്യം ചെയ്യെലും പോലീസ് പൂര്‍ത്തിയാക്കിയിരുന്നു.

പുതിയ കേസുകള്‍

പുതിയ കേസുകള്‍

എന്നാല്‍ ഇതിനിടെ അഞ്ച് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ പ്രതികള്‍ കസ്റ്റഡിയില്‍ തുടരണമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ നിലപാട്. നേരത്തെ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്‍റെ കൊലപാതക കേസില്‍ മാത്രമായിരുന്നു അന്വേഷണ സംഘത്തിന്‍റെ നിലപാട്.

ഷാജുവും ജോളിയും അറിയാതെ

ഷാജുവും ജോളിയും അറിയാതെ

കട്ടപ്പനയിലെ ജോത്സ്യന്‍ കൃഷ്ണകുമാര്‍, ജോളിയുടെ ഭര്‍ത്താവ് ഷാജു, അച്ഛന്‍ സഖറിയാസ് എന്നിവരുടെ മൊഴിയും പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. അതിനിടെ സിലിയുടെ 40 പവന്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതിനേക്കുറിച്ച് അന്വേഷമം വേണമെന്ന ആവശ്യവുമായി സിലിയുടെ ബന്ധുക്കള്‍ രംഗത്ത് എത്തി. ഷാജുവും ജോളിയും അറിയാതെ ആഭരണങ്ങള്‍ നഷ്ടമാകില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.

 'പൊന്നാമറ്റത്ത് ദുര്‍മരണങ്ങളുണ്ടാവുമെന്ന് പ്രവചിച്ചു'; കൊലപാതകകള്‍ക്ക് അന്ധവിശ്വാസവുമായി ബന്ധം? 'പൊന്നാമറ്റത്ത് ദുര്‍മരണങ്ങളുണ്ടാവുമെന്ന് പ്രവചിച്ചു'; കൊലപാതകകള്‍ക്ക് അന്ധവിശ്വാസവുമായി ബന്ധം?

 'നാണമില്ലാത്തവന്‍റെ ആസനത്തില്‍ ഒരു ആല് കൂടി മുളച്ചിരിക്കുന്നു'; രൂക്ഷ വിമര്‍ശനവുമായി വിഎസ് 'നാണമില്ലാത്തവന്‍റെ ആസനത്തില്‍ ഒരു ആല് കൂടി മുളച്ചിരിക്കുന്നു'; രൂക്ഷ വിമര്‍ശനവുമായി വിഎസ്

English summary
koodathai murder; Rojo explains why he gave complaints about deaths
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X