കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടത്തായി കൊലപാതകം; മൃതദേഹ അവശിഷ്ടങ്ങൾ ലാബിലേക്ക് അയച്ചില്ല; ശാസ്ത്രീയ പരിശോധന വൈകുന്നു!

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ കുഴിമാടത്തിൽ നിന്ന് പുറത്തെടുത്ത മൃതദേഹാവശിഷ്ടങ്ങൾ ഇതുവരെ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടില്ലെന്ന് റിപ്പോർട്ട്. പരിശോധനയ്ക്കായി കണ്ണൂർ ഫോറൻസിക് ലാബിലേക്ക് അയക്കുമെന്നാണ് റൂറൽ എസ്പി സൈമൺ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇതുവരെ കണ്ണൂർ ലാബിൽ സാമ്പിൾ നൽകിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കിയതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

സോഷ്യൽമീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം; ഹർജി സുപ്രീംകോടതി തള്ളി!സോഷ്യൽമീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം; ഹർജി സുപ്രീംകോടതി തള്ളി!

മൃതദേഹാവശിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധനയ്ക്ക് സൗകര്യമുണ്ടോ, കാലപ്പഴക്കം ചെന്ന സാമ്പിളുകളിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്താനുള്ള സംവിധാനങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത ലബിക്കാത്തതാണ് സാമ്പിൾ ലാബിലേക്ക് അയക്കാത്തതിന് പിന്നിലെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൊലപാതകം നടന്ന് വർഷങ്ങളായതിനാൽ ശാസ്ത്രീയ തെളിവുകളെ ആശ്രയിച്ചാണ് കേസന്വേഷണം മുന്നോട്ട് പോകുന്നത്.

Koodathai murder case

കൂടത്തായി കൊലപാതക പരമ്പരയിൽ ജോളിയുടെ ഭർത്താവ് റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്മോർട്ടം നടത്തിയിരുന്നത്. അന്നമ്മ ഒഴികെയുള്ള ഇരകൾക്കെല്ലാം സയനൈഡ് നൽകിയാണ് കൊലപ്പെടുത്തിയതെന്ന് മുഖ്യപ്രതി ജോളി പോലീസിനോട് സമ്മതിച്ചിട്ടുമുണ്ട്. 2011 സെപ്തംബർ 30 നായിരുന്നു റോയി തോമസ് മരിക്കുന്നത്. തുടർന്ന് പിഎച്ച് ജോസഫിന്റെ പരാതി പ്രകാരം കോടഞ്ചേരി പോലീസ് കേസ് അന്വേഷിച്ചെങ്കിലും അത്മഹ്ത്യ എന്ന വിലയിരുത്തലോടെ ഫയൽ മടക്കുകയായിരുന്നു. തുടർന്ന് റോയിയുടെ സഹോദരി രഞ്ജി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയായരുന്നു.

Recommended Video

cmsvideo
Koodathai case: Jolly has duel personality, says police | Oneindia Malayalam

എന്നാൽ ഇതിലും ആത്മഹത്യ എന്ന വിലയിരുത്തലായിരുന്നു നടന്നത്. പിന്നീട് സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ജീവൻജോർജിന്റെ വിലയിരുത്തൽ കണക്കിലെടുത്ത് റൂറൽ എസ്പി കെജി സൈമൺ നടത്തിയ തുടരന്വേഷണത്തിലാണ് കേരളത്തെ ഞെട്ടിച്ച് കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നത്. തുടർന്ന് റോയിയുപടെ ഭാര്യ ജോളി, സഹായികളായ എംഎസ് മാത്യു, സ്വർണ്ണ പമിക്കാരനായ പ്രജുകുമാർ എന്നിവർ‌ അറസ്റ്റിലാകുകകയും ചെയ്തു.

English summary
koodathai murder; scientific test delays as Dead body parts still not send to lab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X