കൂടത്തായി കൊലപാതകം; ആറ് മരണങ്ങളും വിഷം ഉള്ളിൽ ചെന്ന്, ജോളിയുടെ ക്രൂരകൃത്യം ഇങ്ങനെ...
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പയിലെ ആറ് മരണങ്ങളും വിഷം ഉള്ളിൽ ചെന്നാണെന്ന് പോലീസ് നിഗമനം. കേസന്വേഷണത്തിനായി രൂപീകരിച്ച മെഡിക്കൽ ബോർഡാണ് ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്. റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽ ചെന്നതുമൂലമാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. മറ്റ് അഞ്ചു പേരുടെയും ചികിൽസാ റിപ്പോർട്ടുകൾ, കഴിച്ച മരുന്നുകളുടെ പട്ടിക തുടങ്ങിയവ പരിശോധിച്ചാണ് വിഷബാധയെന്ന നിഗമനത്തിലേക്ക് ബോർഡ് എത്തിയത്.
മരണ സമയത്ത് ഇവർ പ്രകടിപ്പിച്ച ലക്ഷണങ്ങളെല്ലാം വിഷം ഉള്ളിൽ ചെന്നതിന്റേതായിരുന്നു. സോഡിയം സയനൈഡ് ഉള്ളിൽ ചെന്നാണ് ആറു പേരുടെയും മരണം എന്ന നിഗമനത്തിലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതിനൊപ്പം വിദഗ്ധ ഡോക്ടർമാരെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യവും സംഘം പരിഗണനയിലുണ്ട്.

വിചാരണ വേളയിൽ നിർണ്ണായകമാകും
കോഴിക്കോട് മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ, ന്യൂറോളജി, ടോക്സികോളജി, ഫൊറൻസിക് വകുപ്പുമേധാവികളെ ഉൾപ്പെടുത്തി രൂപീകരിച്ച ബോർഡിന്റെ റിപ്പോർട്ട് വിചാരണ വേളയിൽ നിർണ്ണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കൊല്ലപ്പെട്ട സിലി, മകൾ ആൽഫൈൻ എന്നിവർക്ക് അപസ്മാരം ഉണ്ടായിരുന്നതായി ഭർത്താവ് ഷാജുവും ബന്ധുക്കളും പറഞ്ഞിരുന്നു. എന്നാൽ അപസ്മാരം മൂലം മരിക്കുന്ന സംഭവങ്ങൾ അപൂർവ്വമാണെന്ന് മെഡിക്കൽ ബോർഡ് പോലീസിനെ അറിയിച്ചു.

സമാന ലക്ഷണം
സിലിയെ നേരത്തേ സമാനലക്ഷണങ്ങളുമായി കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ രക്തത്തിൽ വിഷത്തിന്റെ അംശൺ കണ്ടെത്തിയിരുന്നു. ഇത് തെളിയിക്കുന്ന ചികിത്സ രേഖകൽ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അതേസമയം കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളിയുടെ സുഹൃത്തും ബിഎസ്എൻഎൽ ജീവനക്കാരനുമായ ജോൺസന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ദൃക്സാക്ഷി മൊഴികൾ
ഒന്നരവയസുള്ള ആല്ഫൈന് മരിക്കാന്‍ കാരണം തൊണ്ടയില്‍ ഭക്ഷണം കുരുങ്ങിയതിനാലാണെന്നായിരുന്നു ജോളി പിടിയിലായ സമയത്ത് നല്കിയ മൊഴി.എന്നാല്‍ ആല്ഫൈന് മരണ സമയത്ത് നിലവിളിച്ചിരുന്നതായി ദൃക്സാക്ഷി മൊഴിയുണ്ട്. തൊണ്ടയില്‍ ഭക്ഷണം കുരുങ്ങിയാല്‍ നിലവിളിക്കാന്‍ സാധിക്കില്ലെന്നും ബോധം നഷ്ടപ്പെടുമെന്നും മെഡിക്കല്‍ ബോര്‍ഡ് അന്വേഷണ സംഘത്തെ അറിയിച്ചു.

അറസ്റ്റിലായിരിക്കുന്നത് മൂന്ന് പേർ
കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ജോളി, മാത്യു, പ്രജികുമാര്‍ എന്നി മൂന്ന് പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. എല്ലാ കൊലപാതകങ്ങളും ജോളി തന്നെ നേരിട്ട് വിഷം നല്കി നടത്തുകയായിരുന്നെന്നാണ് പോലീസിന്റെ ഇതുവരേയുള്ള കണ്ടെത്തല്‍. ജോളിക്ക് സയനൈഡ് എത്തിച്ച് നല്കി എന്ന കുറ്റമാണ് രണ്ടാംപ്രതി എംഎസ് മാത്യുവിന് നേരെ ചുമത്തിയിരിക്കുന്നത്. കൊലപാതകത്തില്‍ മാത്യുവിന് നേരിട്ട് പങ്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

മാത്യുവിന് നേരിട്ട് പങ്കില്ല
കൊലപാതകങ്ങളെ കുറിച്ച് വിവരം ലഭിച്ചിരിക്കാമെങ്കിലും മാത്യുവിന് കൃത്യത്തില്‍ നേരിട്ട് പങ്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ ഇതുവരേയുള്ള നിഗമനം. കൊലപാതക വിവരം പുറത്ത് പറയാതിരുന്നത് ജോളിയെ പേടിച്ചിട്ടാണെന്ന് മാത്യു നേരത്തെ മൊഴിയും നല്‍കിയിരുന്നു. അതേസമയം
വ്യാജ ഒസ്യത്ത് ടൈപ്പ് ചെയ്ത ഫറോക്കിലെ സ്ഥാപത്തില്‍ ജോളിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് ഡിടിപി ചെയ്ത് നല്കിയ സ്ത്രീയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.