കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോളി പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിച്ച് കളഞ്ഞു... ചിന്തിക്കാവുന്നതിലും അപ്പുറമെന്ന് എസ്പി സൈമണ്‍!!

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ ജോളി നടത്തിയ വെളിപ്പെടുത്തലുകള്‍ അന്വേഷണ ഉദ്യോഗസ്ഥനെ പോലും ഞെട്ടിച്ചിരിക്കുകയാണ്. ജോളി എല്ലാ അര്‍ത്ഥത്തിലും കേസിനെ വഴിത്തിരിച്ച് വിടാന്‍ ശ്രമിച്ചെന്നാണ് എസ്പി സൈമണ്‍ പറയുന്നത്. അവര്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് താന്‍ പോലും ഞെട്ടിപ്പോയെന്ന് സൈമണ്‍ വ്യക്തമാക്കി. പലരെയും പലവട്ടം കൊല്ലാന്‍ ശ്രമിച്ചുരുന്നുവെന്നാണ് പുറത്തുവരുന്നത്.

അതേസമയം സയനൈഡ് ഉപയോഗത്തില്‍ ജോളി വിദഗ്ധ ആയിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ടവര്‍ക്കൊന്നും പോലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. ഷാജു പറഞ്ഞ പല കാര്യങ്ങളിലും ഇനിയും വ്യക്തത വരാനുണ്ടെന്നും എസ്പി പറയുന്നു. അദ്ദേഹത്തെ ഇനിയും ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇതോടെ കേസില്‍ നിരവധി പേര്‍ ഇനിയും കുടുങ്ങുമെന്നാണ് സൂചന.

ഇങ്ങനൊരു തട്ടിപ്പ് കണ്ടിട്ടില്ല

ഇങ്ങനൊരു തട്ടിപ്പ് കണ്ടിട്ടില്ല

കൂടത്തായി കേസ് ചിന്തിക്കാവുന്നതിലും അപ്പുറമാണെന്ന് എസ്പി സൈമണ്‍ പറയുന്നു. തന്റെ സര്‍വീസില്‍ ഇങ്ങനെയൊരു തട്ടിപ്പ് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജോളി മുമ്പ് വിഷം കലര്‍ത്തി നല്‍കിയ ഭക്ഷണം കഴിച്ച് ബന്ധുക്കളില്‍ പലരും അവശരായിരുന്നു. ഇവര്‍ക്ക് ജോളിയെ സംശയമുണ്ടായിരുന്നു എന്നാല്‍ പരാതി നല്‍കിയില്ല. ചിന്തിക്കാന്‍ പറ്റുന്നതിന് അപ്പുറമാണ് 14 വര്‍ഷം എന്‍ഐടി അധ്യാപികയാണെന്ന് പറഞ്ഞ് പറ്റിച്ചത്. ആറ് കൊലപാതകങ്ങളില്‍ ഏറ്റവും കൂടുതല്‍ ആസൂത്രണം ചെയ്തത് മഞ്ചാടി മാത്യുവിനെ വകവരുത്താനായിരുന്നു.

ഇത്രയും നാള്‍ രക്ഷപ്പെട്ടു

ഇത്രയും നാള്‍ രക്ഷപ്പെട്ടു

ഓരോ കൊലപാതകം നടത്തുമ്പോഴും അതിന്റെ കാലപരിധി കുറഞ്ഞ് വരികയായിരുന്നു. വിഷം കലക്കി നല്‍കിയ പലരും സംശയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ലാബില്‍ ടെസ്റ്റ് ചെയ്യാന്‍ പോയിരുന്നു. എ്‌നാല്‍ പോലീസ് കേസ് ഉണ്ടെങ്കിലും ടെസ്റ്റ് ചെയ്യാന്‍ സാധിക്കൂ എന്നായിരുന്നു മറുപടി. ഇവിടെ ടെസ്റ്റിന് പോയവര്‍ നല്ല മനുഷ്യരായത് കൊണ്ടാണ് ജോളി കുടുങ്ങേണ്ടെന്ന് കരുതി കേസിന് പോവാതിരുന്നത്. ജോളിയുടെ നല്ല പരുമാറ്റം ഇതില്‍ നിര്‍ണായകമായെന്നും എസ്പി സൈമണ്‍ പറഞ്ഞു.

ആര്‍ഭാട ജീവിതം

ആര്‍ഭാട ജീവിതം

പിടിക്കപ്പെടുമെന്ന് ജോളി ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും, പറ്റിപ്പോയന്നുമാണ് അവര്‍ പറഞ്ഞതെന്ന് സൈമണ്‍ പറയുന്നു. ജോളിയുടെ പ്രധാന ലക്ഷ്യം സാമ്പത്തികമായിരുന്നു. ആര്‍ഭാട ജീവിതത്തിന് വേണ്ടിയായിരുന്നു അവര്‍ കൊലപാതകങ്ങള്‍ നടത്തിയത്. സ്ഥലം വിറ്റ് കിട്ടിയ പത്ത് ലക്ഷം രൂപയൊക്കെ ഇങ്ങനെ ധൂര്‍ത്തടിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് നുണ പരിശോധനയ്ക്ക് വിധേയയാകില്ലെന്ന് നേരത്തെ ജോളി പറഞ്ഞതും, കല്ലറ തുറപ്പിക്കാതിരിക്കാന്‍ ശ്രമിച്ചതൊക്കെ സംശയത്തിന് ആക്കം കൂട്ടിയെന്നും എസ്പി പറഞ്ഞു.

മാത്യുവിനൊപ്പം മദ്യപിച്ചിട്ടില്ല

മാത്യുവിനൊപ്പം മദ്യപിച്ചിട്ടില്ല

മാത്യുവിന്റെ മരണത്തെ കുറിച്ച് ജോളി നല്‍കിയ മൊഴി കള്ളമാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് സബാന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ജോളി മാത്യുവിനൊപ്പം മദ്യപിച്ചിട്ടില്ല. ജോളിക്ക് നേരത്തെ തന്നെ മാത്യുവിനോട് ദേഷ്യമുണ്ടായിരുന്നു. ഇക്കാര്യം മാത്യുവിനും അറിയാം. കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചതിലെ സംശയവും മാത്യുവിനുണ്ടായിരുന്നു. ഇക്കാരണം കൊണ്ട് ജോളിക്കൊപ്പം മാത്യു മദ്യപിക്കാറില്ല. രക്തം ചര്‍ദിച്ചല്ല മാത്യു മരിച്ചത്. ആ സമയത്ത് മാത്യുവിന്റെ വായില്‍ നിന്ന് നുരയും പതയും വന്നിരുന്നുവെന്നും സെബാന്‍ പറഞ്ഞു.

പോസ്റ്റുമോര്‍ട്ടത്തെ എതിര്‍ത്തു

പോസ്റ്റുമോര്‍ട്ടത്തെ എതിര്‍ത്തു

റോയിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനെ ജോളി ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ മാത്യു ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു. സയനൈഡ് ഉള്ളില്‍ ചെന്നിട്ടുണ്ടെന്ന് അറിഞ്ഞതോടെ മാത്യുവിന്റെ സംശയം ശക്തമായി. ഇതാണ് മാത്യുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. റോയിയുടെ മരണം എല്ലാവരെയും വിളിച്ചറിയിച്ചത് ജോളിയാണെന്നും സബാന്‍ പറഞ്ഞു. അതേസമയം ജോളി എന്‍ഐടിയിലെ ജോലിയെന്നും പറഞ്ഞ് ഇത്രയും നാള്‍ കറങ്ങി നടന്ന കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.

 കല്ലറ തുറന്നാല്‍ ആത്മാക്കള്‍ക്ക് പ്രശ്‌നം.... പരിശോധന തടയാനും ജോളി ശ്രമിച്ചു, നാടക പരമ്പര ഇങ്ങനെ കല്ലറ തുറന്നാല്‍ ആത്മാക്കള്‍ക്ക് പ്രശ്‌നം.... പരിശോധന തടയാനും ജോളി ശ്രമിച്ചു, നാടക പരമ്പര ഇങ്ങനെ

English summary
koodathai murder sp simon says jollys revelations unthinkable
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X