കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരിഷ്ടമല്ല, ആട്ടിന്‍ സൂപ്പ്, ജോളിയുടെ തന്ത്രപരമായ നീക്കം.. നടുക്കം, വെളിപ്പെടുത്തല്‍

  • By Aami Madhu
Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായിലെ ആറ് കൊലപാതകങ്ങളും ജോളിയാണ് നടത്തിയതെന്നറിഞ്ഞതിന്‍റെ ഞെട്ടലിലാണ് നാടും നാട്ടാരും. സൗമ്യയായി എല്ലാവരോടും ഇടപെടുന്ന ജോളിയാണ് ആറ് പേരെയും നിഷ്കരുണം കൊന്ന് തള്ളിയതെന്ന് ആര്‍ക്കും വിശ്വസിക്കാനിയിട്ടില്ല. കൊലപാതകി ആയല്ല, ആറ് മരണങ്ങളിലും ഇരയായിട്ടായിരുന്നു ജോളി നാട്ടുകാരുടെ മുന്നില്‍ സ്വയം അവതരിപ്പിച്ചത്.

എന്‍ഐടിയിലേക്കെന്ന് പറഞ്ഞ് ജോളി 14 വര്‍ഷം പോയത് എങ്ങോട്ട്? പുതിയ വെളിപ്പെടുത്തലുകള്‍എന്‍ഐടിയിലേക്കെന്ന് പറഞ്ഞ് ജോളി 14 വര്‍ഷം പോയത് എങ്ങോട്ട്? പുതിയ വെളിപ്പെടുത്തലുകള്‍

ഭര്‍തൃമാതാവ് അന്നമ്മയുടേയും പിതാവ് ടോം തോമസിന്‍റേയും മരണത്തില്‍ സങ്കടപ്പെട്ടിരുന്ന ജോളിയെ മാത്രമെ അയല്‍വാസികള്‍ക്ക് പരിചയമുള്ളൂ. എന്നാല്‍ സഹതാപം പിടിച്ച് പറ്റി തന്‍റെ ഓരോ നീക്കങ്ങളും സുരക്ഷിതമാക്കുകയായിരുന്നു ജോളിയെന്ന് അയല്‍വാസികള്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. 2002 ല്‍ അന്നമ്മയെ കൊലപ്പെടുത്തിയ കാലത്തെ ജോളിയുടെ ഇടപെടലിനെ കുറിച്ച് അയല്‍വാസികള്‍ മനോരമ ന്യൂസിനോട് പങ്കുവെച്ചത് ഇങ്ങനെ

ആദ്യ കൊല

ആദ്യ കൊല

2002 ലാണ് കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കൊല നടക്കുന്നത്. ജോളി ജോസഫിന്‍റെ ഭര്‍തൃമാതാവ് അന്നമ്മയായിരുന്നു മരിച്ചത്. റിട്ട. അധ്യാപികയായിരുന്ന അന്നമ്മയായിരുന്നു ആ വീട്ടിലെ അധികാര കേന്ദ്രം. പണത്തിന്‍റെ പോക്ക് വരവ് നിയന്ത്രിച്ചതും അന്നമ്മയായിരുന്നു. ഇതാണ് ജോളിയെ ചൊടിപ്പിച്ചത്.

Recommended Video

cmsvideo
Jolly Koodathai : കൂടത്തായിക്കാര്‍ ജോളിയെക്കുറിച്ച് പറയുന്നു | Oneindia Malayalam
കാരണം ഇങ്ങനെ

കാരണം ഇങ്ങനെ

അന്നമ്മയെ കൊലപ്പെടുത്തുന്നതോടെ അധികാരങ്ങളെല്ലാം തന്നില്‍ വന്ന് ചേരുമെന്ന് ജോളി പ്രതീക്ഷിച്ചു. ഒരിക്കല്‍ റോയ് അന്നമ്മയില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. ഇത് അന്നമ്മ ഒരിക്കല്‍ തിരിച്ച് ചോദിച്ചു. റോയിയുടെ ധൂര്‍ത്തിനേയും അന്നമ്മ ​ചോദ്യം ചെയ്തു. ഇതെല്ലാം അന്നമ്മയെ കൊല്ലാനുള്ള കാരണമായിരുന്നു ജോളിക്ക്.

നടു വയ്യാതെ കിടന്നു

നടു വയ്യാതെ കിടന്നു

യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളുമില്ലാത്ത അന്നമ്മയെ സംശയങ്ങള്‍ക്കൊന്നും ഇടനല്‍കാത്ത വിധം കൊലപ്പെടുത്തുകയെന്നതായിരുന്നു ജോളിയുടെ ചിന്ത. ഒരിക്കല്‍ നടുവിന് ഉളുക്ക് സംഭവിച്ച് അന്നമ്മ കിടന്നു. ഈ അവസരമായിരുന്നു ജോളി ഉപയോഗിച്ചത്.

ആരോഗ്യം മെച്ചപ്പെട്ടില്ല

ആരോഗ്യം മെച്ചപ്പെട്ടില്ല

ആരോഗ്യവതിയായ അന്നമ്മ ഒരിക്കല്‍ അരിച്ചാക്ക് പിടിച്ചപ്പോള്‍ നടുവെട്ടിയെന്ന് അയല്‍വാസിയായ ആയിഷയും ഓര്‍ക്കുന്നു. കിടപ്പിലായ അന്നമ്മയെ കാണാന്‍ പോയി. അരിച്ചാക്ക് പിടിച്ചപ്പോള്‍ സംഭവിച്ചതാണെന്ന് പറഞ്ഞു. എന്നാല്‍ അതിന് ശേഷം അവരുടെ ആരോഗ്യം മെച്ചപ്പെട്ടില്ല.

ശരീരം പുഷ്ടിപ്പെടുത്തണമെന്ന്

ശരീരം പുഷ്ടിപ്പെടുത്തണമെന്ന്

പലപ്പോഴും ആശുപത്രിയിലേക്ക് കൊണ്ട് പോകും. ഒരിക്കല്‍ ആശുപത്രി ചികിത്സ കഴിഞ്ഞ് മടങ്ങി വീട്ടില്‍ എത്തിയപ്പോഴും കാണാന്‍ പോയിരുന്നു. പ്രഷര്‍ കൂടിയതിനാലാകും ശരീരം വയ്യാത്തതെന്നായിരുന്നു അന്നമ്മ പറഞ്ഞത്. ശരീരം പുഷ്ടിപ്പെടുത്താന്‍ ശ്രമിക്കണമെന്നും താന്‍ പറഞ്ഞിരുന്നു.

അരിഷ്ടം കുടിക്കുന്നതിനാലെന്ന്

അരിഷ്ടം കുടിക്കുന്നതിനാലെന്ന്

ഇതിന് ശേഷമാണ് അവര്‍ ആട്ടിന്‍ സൂപ്പ് കഴിച്ച് തുടങ്ങിയത്. എന്നാല്‍ അന്ന് മുതല്‍ അവരുടെ രക്ത സമ്മര്‍ദ്ദം ഉയര്‍ന്ന് തുടങ്ങി. അരിഷ്ടം കുടിക്കുന്നതിനാലാകാം ഇതെന്നായിരുന്നു ജോളി തങ്ങളോട് പറഞ്ഞത്. എന്നാല്‍ ഈ സമയങ്ങളില്‍ എല്ലാം അവര്‍ അന്നമ്മയെ കൊലപ്പെടുത്താനുളള ശ്രമം തുടര്‍ന്നിട്ടുണ്ടാകാം എന്നാണ് സംശയിക്കുന്നത്, ആയിഷ പറഞ്ഞു.

ഇരയായി അവതരിപ്പിച്ചു

ഇരയായി അവതരിപ്പിച്ചു

അന്നമ്മയുടെ മരണത്തിന് പിന്നാലെ ഭര്‍തൃ മാതാവിന്‍റെ വേര്‍പാടില്‍ വേദനിക്കുന്ന മരുമകളായിട്ടായിരുന്നു ജോളി സ്വയം അവതരിപ്പിച്ചത്. അന്നമ്മ ഉണ്ടായിരുന്നപ്പോള്‍ വീട്ടില്‍ എല്ലാവരും സന്തോഷത്തോടെ കഴിഞ്ഞിരുന്നുവെന്നും ദൈവം നല്‍കുന്ന വിധി അനുഭവിക്കുകയല്ലാതെ മറ്റെന്ത് വഴിയാണ് ഉള്ളതെന്ന് ജോളി ഇടയ്ക്കിടെ പറയാറുണ്ടായിരുന്നുവെന്നും ആയിഷ പറയുന്നു.

മുന്‍കൂട്ടി കണ്ടു

മുന്‍കൂട്ടി കണ്ടു

അതേസമയം തന്‍റെ മരണം കൊല്ലപ്പെട്ട മാത്യു മുന്‍കൂട്ടി കണ്ടിരുന്നുവെന്ന സംശയവും ആയിഷ പ്രകടപ്പിച്ചു. കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്യുവിനെ കണ്ടപ്പോള്‍ എവിടെ പോയി വരികയാണെന്ന് താന്‍ തിരക്കി. 'മരിച്ചു കഴിഞ്ഞാൽ കിടക്കാൻ പോകുന്ന സ്ഥലം ഒന്നു നന്നാക്കാൻ പോയതാ എന്നായിരുന്നത്രേ മാത്യുവിന്‍റെ മറുപടി.

ആരും വിശ്വസിച്ചില്ല

ആരും വിശ്വസിച്ചില്ല

അറസ്റ്റിന് തൊട്ട് മുന്‍പ് വരെ താന്‍ കൊല നടത്തിയില്ലെന്നാണ് ജോളി സ്ഥാപിക്കാന്‍ ശ്രമിച്ചതെന്ന് അയല്‍വാസിയായ യുവാവ് പറഞ്ഞു. ജോളി ചേച്ചിയോട് എല്ലാവര്‍ക്കും സഹതാപമായിരുന്നു. കല്ലറ തുറക്കുന്ന വെള്ളിയാഴ്ച വരെ അവര്‍ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി ആരും വിശ്വസിച്ചിരുന്നില്ല.

തെളിവുകള്‍ എതിരെന്ന്

തെളിവുകള്‍ എതിരെന്ന്

കല്ലറ തുറക്കുന്ന ദിവസം ചേച്ചിയെ താന്‍ കണ്ടിരുന്നു. തെറ്റ് ചെയ്തില്ലേങ്കില്‍ പേടിക്കേണ്ടതില്ലല്ലോയെന്നായിരുന്നു താന്‍ അവരോട് പറഞ്ഞത്. എന്നാല്‍ സാഹചര്യ തെളിവുകള്‍ എല്ലാം തനിക്ക് എതിരാണെന്നായിരുന്നു അവര്‍ പറഞ്ഞത്.

മക്കളെ നോക്കണമെന്ന്

മക്കളെ നോക്കണമെന്ന്

തന്നെ പോലീസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത ഉണ്ടെന്നും 14 ദിവസത്തേക്ക് റിമാന്‍റില്‍ ആയേക്കുമെന്നും അവര്‍ പറഞ്ഞു. തന്‍റെ ചെറിയ മകനെ നോക്കണമെന്നും അവര്‍ പറഞ്ഞിരുന്നു. യുവാവ് വെളിപ്പെടുത്തി. അന്വേഷണത്തിന്‍റെ ഒരാഴ്ച മുന്‍പ് വരെ ജോളി ചേച്ചി തന്‍റെ വീട്ടില്‍ വന്നിരുന്നതായും യുവാവ് പറഞ്ഞു.

നിരപരാധിയെന്ന്

നിരപരാധിയെന്ന്

വീട് എത്ര സ്ക്വയര്‍ ഫീറ്റുണ്ടെന്ന് ചോദിച്ചിരുന്നു. എനിക്ക് ഇതിന് അടുത്തായ ഒരു വീട് വേണമെന്ന് പറഞ്ഞു. തോമസ് സാറും അന്നമ്മ ടീച്ചറും ഉള്ളപ്പോള്‍ എന്തൊരു രസമായിരുന്നുവെന്ന് ഞങ്ങളോട് പറയുമായിരുന്നു. എന്നാല്‍ ഇതെല്ലാം നിരപരാധിയാണെന്ന് സ്വയം ചിത്രീകരിക്കാനുള്ള ജോളിയുടെ തന്ത്രങ്ങളാണെന്ന് ഇപ്പോഴാണ് ബോധ്യപ്പെട്ടതെന്ന് ജോളി പറഞ്ഞു.

വീടിന് ചുറ്റം ഏല കൃഷി, സമ്പന്ന കുടുംബത്തിലെ സന്തതി; എന്നിട്ടും ജോളിക്ക് വഴി പിഴച്ചതെവിടെ

English summary
Koodathai murder; this is what neighbors say about Jolly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X