കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്നമ്മയോടുള്ള ജോളിയുടെ അടങ്ങാത്ത പകയ്ക്ക് പിന്നില്‍.. ആ നിര്‍ണായക ഡയറി കാണാതായി? കുരുക്ക്

  • By Aami Madhu
Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിന്‍റെ കൂടുതല്‍ ചുരുളഴിക്കുകയാണ് പോലീസ്. ദിവസം കഴിയുന്തോറും സിനിമ കഥകളെ പോലും വെല്ലുന്ന മൊഴികളാണ് ആറ് കൊലകള്‍ സംബന്ധിച്ച് ജോളി വെളിപ്പെടുത്തുന്നത്. കൂടത്തായിയിലെ ആദ്യ കൊല നടന്നത് 2002 ലായിരുന്നു. ജോളിയുടെ ഭര്‍തൃമാതാവ് അന്നമ്മയായിരുന്നു മരണപ്പെട്ടത്.

പൊന്നാമറ്റം വീട്ടിലെ അധികാര കേന്ദ്രമാകുകയെന്നതായിരുന്നു ജോളിയുടെ ലക്ഷ്യം. അതിന് തടസമായത് അന്നമ്മയായിരുന്നു. ഇതോടെയായിരുന്നു ജോളി അന്നമ്മയെ വകവരുത്തിയത്. എന്നാല്‍ അന്നമ്മയുടെ കൊലപാതകത്തില്‍ ജോളിയെ കൂടുതല്‍ കുരുക്കുന്ന മൊഴികളാണ് അന്നമ്മയുടെ മകള്‍ റെഞ്ജി തോമസ് പോലീസിന് നല്‍കിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

 ചൊടിപ്പിച്ചു

ചൊടിപ്പിച്ചു

പൊന്നാമറ്റം തറവാട്ടിലെ സ്വത്തും പണവും സംബന്ധിച്ച കാര്യങ്ങളെല്ലാം നിയന്ത്രിച്ചിരുന്നത് റോയിയുടെ മാതാവ് അന്നമ്മയായിരുന്നു. റിട്ട. അധ്യാപികയായിരുന്നു അന്നമ്മ. അന്നമ്മയെ ഇല്ലാതാക്കുന്നത് വഴി തറവാടും സ്വത്തുമെല്ലാം മൂത്ത മരുമകളായ തന്‍റെ കൈയ്യില്‍ എത്തുമെന്ന് ജോളി കണക്ക് കൂട്ടി. അന്നമ്മയുടെ ചില ഇടപെടലുകളും ജോളിയെ ചൊടിപ്പിച്ചിരുന്നു.

 പണം തിരികെ ചോദിച്ചു

പണം തിരികെ ചോദിച്ചു

ജോളിയുടെ ഭര്‍ത്താവ് റോയിയാണ് അന്നമ്മയുടെ മൂന്ന് മക്കളില്‍ ഏറ്റവും കുറവ് വിദ്യാഭ്യാസ യോഗ്യത ഉളള വ്യക്തി. റോയിക്ക് കാഴ്ചയ്ക്കും കുറവുണ്ടായിരുന്നു. കര്‍ഷകനായിരുന്ന റോയി പല ബിസിനസുകളും തുടങ്ങിയിരുന്നെങ്കിലും ഒന്നും പച്ച പിടിച്ചില്ല. ഇതില്‍ പലപ്പോഴും അന്നമ്മ റോയിയെ കുറ്റപ്പെടുത്തിയിരുന്നു.

 ഇകഴ്ത്തി കെട്ടി

ഇകഴ്ത്തി കെട്ടി

ബിസിനസിനായി നല്‍കിയ പണം തിരിച്ച് നല്‍കണമെന്ന് റോയിയോട് പലപ്പോഴും അന്നമ്മ ആവശ്യപെടുകയും ചെയ്തിരുന്നത്രേ. പലപ്പോഴും ബന്ധുവീടുകളില്‍ ഒത്തുകൂടുമ്പോഴെല്ലാം റോയിയെ അന്നമ്മ ഇകഴ്ത്തി കെട്ടുകയും കുറ്റപ്പെടുത്തുകയും ചെയ്യാറുണ്ടായിരുന്നത്രേ. ഇതെല്ലാമാണ് അന്നമ്മയ്ക്കെതിരെ തിരിയാന്‍ ജോളിയെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.

 സ്വര്‍ണാഭരണം കൈക്കലാക്കി

സ്വര്‍ണാഭരണം കൈക്കലാക്കി

അന്നമ്മയെ കീടനാശിനി നല്‍കി കൊലപ്പെടുത്തിയ ജോളി അവരുടെ സ്വര്‍ണാഭരണങ്ങളും കൈക്കലാക്കിയതായി സംശയം ഉണ്ട്. അന്നമ്മ ആഭരണങ്ങള്‍ വാങ്ങി സൂക്ഷിക്കാറുണ്ടായിരുന്നുവെന്ന് മകള്‍ റെഞ്ജി തോമസ് പോലീസിന് മൊഴി നല്‍കിയിരുന്നു.

 അന്നമ്മയുടെ ഡയറിയും

അന്നമ്മയുടെ ഡയറിയും

ആഭരണങ്ങളുടെ മുഴുവന്‍ കണക്കുകളും സ്വര്‍ണത്തിന്‍റേയും പണത്തിന്‍റേയും വിവരങ്ങളുമെല്ലാം അന്നമ്മ ഡയറിയില്‍ എഴുതി സൂക്ഷിച്ചിരുന്നു. എന്നാല്‍ ഈ ആഭരണങ്ങളൊന്നും തന്നെ അന്നമ്മയുടെ മരണശേഷം വീട്ടില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റെഞ്ജിയുടെ മൊഴി.
മാത്രമല്ല അന്നമ്മയുടെ ഡയറിയും കാണാതായി.

 വിദ്യാഭ്യാസ യോഗ്യത

വിദ്യാഭ്യാസ യോഗ്യത

ജോളിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് തുടക്കം മുതല്‍ തന്നെ സംശയം തോന്നിയിരുന്ന ആളായിരുന്നു അന്നമ്മ. എന്‍ഐടി അധ്യാപികയാണെന്ന് ജോളി അവകാശപ്പെട്ടിരുന്നെങ്കിലും അന്നമ്മ ഇതൊന്നും വിശ്വസിച്ചിരുന്നില്ല. ഇതെല്ലാം ജോളിയുടെ ഉള്ളിലെ പകയേറ്റി.

 സിലിയുടെ ആഭരണം

സിലിയുടെ ആഭരണം

അതേസമയം ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ ഭാര്യയുടെ സിലിയുടെ ആഭരണങ്ങളും ജോളി തന്നെയാണ് കൈക്കലാക്കിയതെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. ഒരു വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങി വന്ന പിന്നാലെയായിരുന്നു സിലിയുടെ മരണം.

 അലമാരയില്‍ പൂട്ടിവെച്ചു

അലമാരയില്‍ പൂട്ടിവെച്ചു

വിവാഹത്തിന് പോയപ്പോള്‍ സാമാന്യം കൂടുതല്‍ ആഭരണങ്ങള്‍ സിലി അണിഞ്ഞിരുന്നു. മരണശേഷം സിലിയുടെ ആഭരണങ്ങള്‍ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ജോളിയാണ് ഒപ്പിട്ട് വാങ്ങിയത്. ഇത് ഷാജു വീട്ടിലെ അലമാരയില്‍ പൂട്ടി വെയ്ക്കുന്നതായി കണ്ടെത്തിയിരുന്നുവെന്നും ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

 ആഭരണങ്ങള്‍ എവിടെ

ആഭരണങ്ങള്‍ എവിടെ

സിലിക്ക് 50 പവനോളം സ്വര്‍ണം ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ പിന്നീട് ഒരു മാല മാത്രമാണ് അവശേഷിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഷാജുവിന്‍റെ കുടുംബത്തിന് സിലിയുടെ ആഭരണങ്ങള്‍ പണയം വെയ്ക്കേണ്ട സാഹചര്യമില്ലെന്നിരിക്കെ ഈ ആഭരണങ്ങള്‍ എല്ലാം തന്നെ എവിടെ പോയെന്ന് കുടുംബാംഗങ്ങള്‍ ചോദിക്കുന്നു.

Recommended Video

cmsvideo
koodathai case: Police tactics to trap Jolly
 വിശ്വസിക്കാതെ

വിശ്വസിക്കാതെ

അതേസമയം സിലി തന്‍റെ മുഴുവന്‍ ആഭരണങ്ങളും കോടഞ്ചേരിയിലെ ധ്യാന കേന്ദ്രത്തിന് നല്‍കിയെന്നാണ് ഷാജു പറയുന്നത്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ കുടുംബക്കാര്‍ തയ്യാറായിട്ടില്ല. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.

വട്ടിയൂർക്കാവിലും അരൂരിലും എൽഡിഎഫ്, മൂന്നിടത്ത് യുഡിഎഫ്, ബിജെപിക്ക് വൻ തിരിച്ചടിയെന്ന് സർവേ

മഴ ചതിച്ചു, അഞ്ച് മണ്ഡലങ്ങളിലും പോളിംഗ് ശതമാനത്തിൽ കുറവ്; എറണാകുളത്ത് 57.86 ശതമാനം മാത്രം

English summary
Koodathai murder; this is y jolly killed annamma,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X