കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്‍റെ ശരീരത്തില്‍ ചില സമയങ്ങളില്‍ പിശാച് കയറും'.. ജോളിയുടെ തുറന്ന് പറച്ചില്‍.. ആറ് കൊലയും നടത്തി

  • By Aami Madhu
Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളുടെ ചുരുളഴിക്കാനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. കൊലപാതകം, സ്വത്ത് തട്ടിയെടുക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ എന്നിവ ജോളിയ്ക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന് പോലീസ് സംഘം ആവര്‍ത്തിക്കുന്നു. ഈ മൂന്ന് കാര്യങ്ങള്‍ കേന്ദ്രീകരിച്ചാകും പോലീസിന്‍റെ അന്വേഷണം ഇനി പുരോഗമിക്കുക.

അതിനിടെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യലില്‍ ജോളി കുറ്റം സമ്മതിച്ചു. ആറ് പേരെയും കൊലപ്പെടുത്തിയെന്ന ഏറ്റു പറഞ്ഞ ജോളി മറ്റ് രണ്ട് പേരെ കൂടി താന്‍ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടിരുന്നുവെന്നും പോലീസിന് മൊഴി നല്‍കി. തന്‍റെ ശരീരത്തില്‍ ചില സമയങ്ങളില്‍ പിശാച് കയറുമെന്നാണ് ജോളി പറഞ്ഞത്.

സയനൈഡ് ഉപയോഗിച്ചു

സയനൈഡ് ഉപയോഗിച്ചു

പൊന്നാമറ്റം തറവാട്ടിലെ നാല് പേരേയും താന്‍ പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജോളി പോലീസിനോട് സമ്മതിച്ചു. അതേസമയം ആദ്യ കൊലപാതകത്തില്‍ താന്‍ സയനൈഡ് ഉപയോഗിച്ചിട്ടില്ലെന്ന് ജോളി പോലീസിനോട് പറഞ്ഞു.

ആദ്യ കൊലപാതകം

ആദ്യ കൊലപാതകം

ഭര്‍തൃ മാതാവാ അന്നമ്മയെയാണ് ജോളി ആദ്യം കൊലപ്പെടുത്തിയത്. ഇവരെ കൊല്ലാന്‍ കീടനാശിനിയാണ് ഉപയോഗിച്ചതെന്ന് ജോളി പോലീസിനോട് പറഞ്ഞു. ഷാജുവിന്‍റെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് സയനൈഡ് ആണോയെന്ന് ഓര്‍മ്മയില്ലെന്നും ജോളി പറഞ്ഞു.

രണ്ട് പേരെ കൂടി

രണ്ട് പേരെ കൂടി

ബാക്കി വന്ന സയനൈഡ് താന്‍ സൂക്ഷിച്ചിട്ടില്ലെന്നാണ് ജോളി പോലീസിനോട് പറഞ്ഞത്. എന്നാല്‍ ജോളിയുടെ മൊഴി വിശ്വാസത്തില്‍ എടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. അതേസമയം മറ്റ് രണ്ട് പേരെ കൂടി കൊലചെയ്യാന്‍ താന്‍ പദ്ധതിയിട്ടെന്നും ജോളി വെളിപ്പെടുത്തി.

നാല് കാരണങ്ങള്‍

നാല് കാരണങ്ങള്‍

ഭര്‍ത്താവ് റോയിയെ കൊലപ്പെടുത്താന്‍ നാല് കാരണങ്ങളാണ് ജോളി പറഞ്ഞത്. റോയിയുടെ അമിത മദ്യപാനം തന്നെ അലട്ടിയിരുന്നതായി ജോളി മൊഴി നല്‍കി. തന്‍റെ വിവാഹേതര ബന്ധങ്ങള്‍ റോയി ചോദ്യം ചെയ്യുന്നതും പകയ്ക്ക് കാരണമായെന്ന് ജോളി പറയുന്നു. റോയിയുടെ അന്ധവിശ്വാസവും ജോളിയെ അലോസരപ്പെടുത്തിയിരുന്നു. സ്ഥിര വരുമാനമുള്ളയാളെ വിവാഹം കഴിക്കണമെന്ന ആഗ്രഹവും കൊലയ്ക്ക് കാരണമായെന്ന് ജോളി പോലീസിനോട് പറഞ്ഞു.

നിസംഗതയോടെ

നിസംഗതയോടെ

കസ്റ്റഡിയില്‍ കഴിയുന്ന ഒരു വേളയിലും ജോളി കരഞ്ഞതായോ മറ്റ് നിരാശകള്‍ പ്രകടിപ്പിച്ചതായോ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നില്ല.കൂസല്‍ ഇല്ലാതെയായിരുന്നു എല്ലാം ഏറ്റു പറഞ്ഞത്. എന്നാല്‍ ഇന്നലെ കസ്റ്റഡയില്‍ നിന്ന് കോടതിയിലേക്ക് പോകവേ പോലീസ് ജീപ്പില്‍ വെച്ച് നിസംഗതയോടെ ചില കാര്യങ്ങള്‍ ജോളി പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

ചില സമയത്ത് പിശാച് കയറും

ചില സമയത്ത് പിശാച് കയറും

എന്‍റെ ശരീരത്തില്‍ ചില സമയങ്ങളില്‍ പിശാച് കയറും. ആ സമയങ്ങള്‍ ഞാന്‍ എന്താണ് ചെയ്യാന്‍ പോകുകയെന്ന് അറിയില്ലെന്നായിരുന്നു ജോളി പറഞ്ഞത്. കോടതിയിലേക്കുള്ള യാത്രക്കിടെ വനിതാ പോലീസുകാര്‍ക്ക് നടുവില്‍ തല കുമ്പിട്ടിരുന്നതിനിടയിലാണ് ജോളി ഇക്കാര്യം പറഞ്ഞത്.

പ്രത്യേക സംഘം

പ്രത്യേക സംഘം

ജോളിയുടെ കുറ്റസമ്മതത്തോടെ ആറ് കൊലപാതകങ്ങളിലും പോലീസ് പ്രത്യേകം കേസെടുത്തിട്ടുണ്ട്. ആറ് കേസുകളും പ്രത്യേക സംഘമായിരിക്കും അന്വേഷിക്കുക.
അതേസമയം ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതകത്തില്‍ ജോളിയെ കൂടാതെ മറ്റൊരാളെ കൂടി പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.

മറ്റൊരു പ്രതി

മറ്റൊരു പ്രതി

ഷാജി എന്നയാളെയാണ് പോലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇന്ന് ജോളിയെ തെളിവെടുപ്പിനായി കൊണ്ടുപോകും. പൊന്നാമറ്റത്തെ വീട്ടിലേക്കാണ് ആദ്യം ജോളിയെ എത്തിക്കുക. ഇവിടെയാണ് ആദ്യ മൂന്ന് കൊലപാതകങ്ങളും നടന്നത്. ജോളിയെ എത്തിച്ചാല്‍ കനത്ത ജനരോഷം നേരിടേണ്ടി വരുമോയെന്ന ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷിയിലാണ് പ്രതിയെ എത്തിക്കുന്നത്.

തെളിവെടുപ്പ് നടത്തും

തെളിവെടുപ്പ് നടത്തും

പൊന്നാമറ്റത്തെ തെളിവെടുപ്പ് കഴിഞ്ഞാല്‍ നാലാമത്തെ കൊല നടന്ന മാത്യുവിന്‍റെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തും. ഇത് കഴിഞ്ഞാല്‍ രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ മകള്‍ ആല്‍ഫൈന്‍ കൊല്ലപ്പെട്ട വീട്ടില്‍ തെളിവെടുപ്പ് നടത്തും.

ദന്ത ക്ലിനിക്കില്‍

ദന്ത ക്ലിനിക്കില്‍

സിലിയുടെ മരണം നടന്ന ദന്തല്‍ ക്ലിനിക്കിലാകും നാലാമതായി തെളിവെടുപ്പ് നടത്തുക. ഷാജുവിന് പല്ലു ഡോക്ടറെ കാണിക്കാന്‍ ജോളിക്കൊപ്പമായിരുന്നു സിലി ഇവിടെ എത്തിയത്. ജോളിയുടെ മടിയിലേക്കായിരുന്നു സിലി കുഴഞ്ഞ് വീണത്.

കട്ടപ്പനയിലെത്തും

കട്ടപ്പനയിലെത്തും

അതിനിടെ ജോളിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനായി അന്വേഷണ സംഘം കട്ടപ്പനയിലെത്തും. കുട്ടിക്കാലത്തെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ഇവിടെ നിന്ന് ശേഖരിക്കും. ജോളിയുടെ മൊബൈല്‍ ഫോണ്‍ മകന്‍റെ കൈയ്യിലാണ് ഉള്ളതെന്നാണ് വിവരം.

Recommended Video

cmsvideo
Jolly Koodathai : ജോളി റോയിയെ കൊല്ലാനുള്ള 4 കാരണങ്ങള്‍ | Oneindia Malayalam
നിര്‍ണായകം

നിര്‍ണായകം

ഫോണ്‍ വിവരങ്ങള്‍ സൂക്ഷമമായ പരിശോധനയ്ക്ക് വിധേയമാക്കും. കേസില്‍ ശാസ്ത്രീയമായ തെളിവുകളുടെ അഭാവം നിലനില്‍ക്കുന്നതിനാല്‍ ചോദ്യം ചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങള്‍ ഏറെ നിര്‍ണായകമാണ്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും അറസ്റ്റ് ഉള്‍പ്പടേയുള്ള നടപടികളിലേക്ക് പോലീസ് നീങ്ങുക.

ഒരൊറ്റ നേതാവ് പോലും തിരിഞ്ഞ് നേക്കിയില്ല! ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍ സംഘപരിവാര്‍ ബന്ധം അവസാനിപ്പിച്ചു

കൂടത്തായി: ഉടുതുണിക്ക്‌ മറുതുണിയില്ലാതെ ജോളി, ആറ് ദിവസവും ധരിച്ചത് മുഷിഞ്ഞ് നാറിയ വസ്ത്രം

വീട്ടില്‍ നിന്നും അപ്രത്യക്ഷയായ ആ 2 ദിവസം ജോളി പോയത് ബിഎസ്എന്‍എല്‍ ജീവനക്കാരനൊപ്പം!! ദുരൂഹത

English summary
Koodathai murder; This what Jolly said to police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X