കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോ. സോനു, സുധീർ, നാസർ... ജോളിക്കെതിരെയുളള നിർണായക സാക്ഷികൾ, മൂന്ന് പേരും ജീവനോടെയില്ല!

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായിയിലെ ആറ് മരണങ്ങളും പ്രത്യേകം സംഘങ്ങളായി അന്വേഷിക്കുകയാണ് പോലീസ്. കൂടത്തായിയിലും കട്ടപ്പനയിലും അടക്കം ഒരേ സമയം അന്വേഷണം പുരോഗമിക്കുന്നു. പാതി രാത്രിയിലും പൊന്നാമറ്റം വീട്ടില്‍ ജോളിയുമായെത്തി പോലീസ് കഴിഞ്ഞ ദിവസം തെളിവ് ശേഖരിക്കുകയുണ്ടായി.

ജോളിയുടെ കുറ്റസമ്മത മൊഴികള്‍ക്കൊപ്പം ശക്തമായ ശാസ്ത്രീയ തെളിവുകളും കൂടി ഉണ്ടെങ്കിലേ പോലീസിന് കേസ് തെളിയിക്കാനാവൂ. എസ് പി ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുളള വിദഗ്ധ സംഘം അതിനുളള പരിശ്രമത്തിലാണ്. അതിനിടെ മൂന്ന് നിര്‍ണായക നഷ്ടങ്ങളാണ് കേസില്‍ പോലീസിനുണ്ടായിരിക്കുന്നത്.

മൂന്ന് നിർണായക സാക്ഷികൾ

മൂന്ന് നിർണായക സാക്ഷികൾ

ഭര്‍ത്താവും കുടുംബത്തിലുളളവരും അടക്കം 6 പേരെയാണ് അതിവിദ്ഗമായി ജോളി തന്റെ വഴിയില്‍ നിന്നും തുടച്ച് നീക്കിയത്. റോയി മാത്യുവിന്റെതൊഴികെ മറ്റാരുടേയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിട്ടില്ല എന്നതൊരു വലിയ വെല്ലുവിളിയാണ് അന്വേഷണ സംഘത്തിന്. മാത്രമല്ല ജോളിക്കെതിരെയുളള മൂന്ന് നിര്‍ണായക സാക്ഷി മൊഴികളും പോലീസിന് നഷ്ടമായിരിക്കുകയാണ്.

Recommended Video

cmsvideo
Koodathai case: Jolly has duel personality, says police | Oneindia Malayalam
പല കാലങ്ങളിലായി മരണം

പല കാലങ്ങളിലായി മരണം

ഡോ. ആര്‍ സോനു, സുധീര്‍, എന്‍എംഎസ് നാസര്‍ എന്നിങ്ങനെ ജോളി കേസുമായി ബന്ധമുളള മൂന്ന് പേരാണ് പല കാലങ്ങളിലായി മരണപ്പെട്ടത്. ജോളിയുടെ ഭര്‍ത്താവ് റോയി തോമസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറാണ് ആര്‍ സോനു. ജോളി കൈവശപ്പെടുത്തിയ സ്വത്തിന്റെ നികുതി സ്വീകരിച്ച വില്ലേജ് അസിസ്റ്റന്റ് ആണ് സുധീര്‍. എന്‍എംഎ നാസറാണ് മറ്റൊരു വിവാദ ഭൂമി ഇടപാടിലെ ഇടനിലക്കാരന്‍.

പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ

പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് മെഡിസിന്‍ അസിസ്റ്റന്റ് ആയിരുന്നു ഡോ. സോനു. 2011ല്‍ ആണ് റോയ് തോമസ് മരിക്കുന്നത്. അന്ന് മാത്യു മഞ്ചാടിയില്‍ ആവശ്യപ്പെട്ടതിനനുസരിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി. റോയിയുടെ ആന്തരികാവയവങ്ങളില്‍ നിന്നുളള ഗന്ധം തിരിച്ചറിഞ്ഞാണ് സയനൈഡിന്റെ സാന്നിധ്യം ഡോ സോനു തിരിച്ചറിഞ്ഞത്.

നികുതി സ്വീകരിച്ച സുധീർ

നികുതി സ്വീകരിച്ച സുധീർ

ഇക്കഴിഞ്ഞ ഓഗസ്റ്റ് 5ന് വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്നാണ് ഡോ. സോനു മരണപ്പെടുന്നത്. അദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കില്‍ കൂടത്തായി കേസിലെ നിര്‍ണായ സാക്ഷിയാകുമായിരുന്നു. ടോം തോമസിന്റെ വീടും 35 സെന്റ് സ്ഥലവും അടങ്ങുന്ന സ്വത്ത് റോയിയുടെ മരണത്തിന് ശേഷം ജോളിയുടെ പേരിലേക്കാക്കിയിരുന്നു. കൂടത്തായി വില്ലേജ് അസിസ്റ്റന്റ് ആയിരുന്ന സുധീര്‍ ആണ് വസ്തുവിന്റെ നികുതി സ്വീകരിച്ചിരുന്നത്.

ഇടപാടിലെ ഇടനിലക്കാരൻ

ഇടപാടിലെ ഇടനിലക്കാരൻ

2015 ജൂലൈ 1ന് ആയിരുന്നു സുധീര്‍ മരണപ്പെടുന്നത്. മൂന്ന് മാസത്തോളം രോഗബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് സുധീര്‍ മരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടത്തായി കൊലപാതകങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ മണ്ണിലിടത്തില്‍ രാമകൃഷ്ണന്റെ മരണത്തിലും സംശയം ഉന്നയിക്കപ്പെട്ടിരുന്നു. രാമകൃഷ്ണന്‍ നടത്തിയ ഭൂമി ഇടപാടില്‍ ലഭിച്ച 55 ലക്ഷം രൂപ എവിടെ എന്നത് ദുരൂഹമായി തുടരുന്നു.

കാരണം ഹൃദയാഘാതം

കാരണം ഹൃദയാഘാതം

രാമകൃഷ്ണന്റെ മരണത്തിലും ജോളിക്ക് ബന്ധമുളളതായി ആരോപണം ഉയര്‍ന്നിരുന്നു. നാസറാണ് ഭൂമി ഇടപാടില്‍ ഇടനിലക്കാരനായിരുന്നത്. എന്‍ഐടിക്ക് സമീപത്താണ് ഈ സ്ഥലം. എന്‍ഐടിയില്‍ ജോലി ചെയ്യുന്നുവെന്ന് പറഞ്ഞ് വീട്ടുകാരെയും നാട്ടുകാരെയും വിശ്വസിപ്പിച്ച ജോളിയുടെ സാമ്പത്തിക ഇടപാടുകള്‍ അടക്കമുളളവയെക്കുറിച്ച് പോലീസിന് വിവരം നല്‍കാന്‍ സാധിക്കുന്ന ആളായിരുന്നു നാസര്‍. ഹൃദയാഘാതം മൂലമാണ് നാസറിന്റെ മരണം.

സയനൈഡ് കണ്ടെത്തണം

സയനൈഡ് കണ്ടെത്തണം

മൂന്ന് നിര്‍ണായക സാക്ഷികള്‍ ജീവനോടെയില്ല എന്നത് പോലീസിന് മുന്നില്‍ കൂടത്തായി കേസ് കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. കുഴിമാടത്തില്‍ നിന്നും പുറത്തേക്ക് എടുത്ത മൃതദേഹ അവശിഷ്ടങ്ങളില്‍ നിന്ന് സയനൈഡിന്റെ സാന്നിധ്യം ശാസ്ത്രീയ പരിശോധന വഴി കണ്ടെത്തേണ്ടതുണ്ട്. കാലപ്പഴക്കമുണ്ട് എന്നതിനാല്‍ അത് സാധിക്കുമോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കാലപ്പഴക്കം അന്വേഷണത്തിന് തടസ്സമാകില്ല എന്ന് എസ്പി ദിവ്യ ഗോപിനാഥ് വ്യക്തമാക്കി.

ജോളിക്ക് ഇരട്ട വ്യക്തിത്വം, കൊലകളിൽ കുറ്റബോധമില്ല, ജോളിയുടെ വിഷമം ഒരൊറ്റ കാര്യത്തിൽ മാത്രം! ജോളിക്ക് ഇരട്ട വ്യക്തിത്വം, കൊലകളിൽ കുറ്റബോധമില്ല, ജോളിയുടെ വിഷമം ഒരൊറ്റ കാര്യത്തിൽ മാത്രം!

മൂന്നോളം പ്രണയങ്ങൾ, സിനിമ കാണലും മറ്റുമായി കറക്കം, ഡിഗ്രി പോലുമില്ല, ജോളിയെ ഓർത്ത് സഹപാഠികൾ!മൂന്നോളം പ്രണയങ്ങൾ, സിനിമ കാണലും മറ്റുമായി കറക്കം, ഡിഗ്രി പോലുമില്ല, ജോളിയെ ഓർത്ത് സഹപാഠികൾ!

English summary
Koodathai Murder: Three major witnesses against Jolly are not alive today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X