വീടിന് ചുറ്റം ഏല കൃഷി, സമ്പന്ന കുടുംബത്തിലെ സന്തതി; എന്നിട്ടും ജോളിക്ക് വഴി പിഴച്ചതെവിടെ
കോഴിക്കോട്: കൂടത്തായി കൊലപാതകത്തില്‍ മുഖ്യപ്രതിയായ ജോളിയെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണം പുരോഗമിക്കുന്തോറും പുറത്ത് വരുന്നത്. ജോളിയമ്മ ജോസഫ് എന്ന ജോളി എങ്ങനെയാണ് ഇത്രവും വലിയ കുറ്റവാളിയായതെന്ന ആശ്ചര്യത്തിലാണ് അവര്‍ ജനിച്ച് വളര്‍ന്ന നാടും അവിടുത്തെ നാട്ടാരും. ആറ് പേരേയും താന്‍ കൊന്നെന്നും ഇനിയും കൂടുതല്‍ പേരെ കൊലപ്പെടുത്താന്‍ പദ്ധതി ഇട്ടെന്നുമാണ് ജോളി പോലീസിന് മൊഴി നല്‍കിയത്.
ജോളി വളര്‍ന്ന സാഹചര്യവും കുറ്റകൃത്യവും തമ്മില്‍ ഏതെങ്കിലും രീതിയില്‍ ബന്ധപ്പെട്ട് കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ പോലീസ് അവരുടെ കുടുംബ വീടും പശ്ചാത്തലവും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. അതേസമയം ജോളിയെ കുറിച്ച് 'അത്ഭുതപ്പെടുത്തുന്ന ' വിവരങ്ങളാണ് നാട്ടുകാരും വീട്ടുകാരും പങ്കുവെയ്ക്കുന്നത്.

ആഡംബര ജീവിതം
പണത്തോടുളള അടങ്ങാത്ത ആര്‍ത്തി, ആഡംബര ജീവിതം ഇതൊക്കെയാണ് ജോളിയെ കൊലപാതകിയാക്കിയതെന്നാണ് പോലീസ് വ്യക്തമാക്കിയത്. തനിക്ക് ലഭിക്കാതെ പോയ പണവും സമ്പാദ്യവും നേടിയെടുത്ത് ആഡംബരപൂര്‍ണമായി ജീവിക്കണമെന്നായിരുന്നു ജോളി ആഗ്രഹിച്ചിരുന്നതത്രേ.

സ്വത്തും അധികാരവും
കൂടത്തായിയിലെ തന്നെ ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ള കുടുംബമാണ് പൊന്നാമറ്റം. ഗൃഹനാഥനായ കൊല്ലപ്പെട്ട ടോം തോമസ് വിദ്യാഭ്യാസ വകുപ്പില്‍ ഉയര്‍ന്ന പദവിയില്‍ നിന്നും വിരമിച്ചയാളാണ്. ഭാര്യ അന്നമ്മ റിട്ട അധ്യാപികയും. ഇവരുടെ സ്വത്തിലും പദവിയിലുമൊക്കെയായിരുന്നു ജോളിയുടെ കണ്ണ്.

സമ്പന്ന കുടുംബത്തില്‍
സ്വത്ത് കൈക്കലാക്കണമെങ്കില്‍ ഇവരെ കൊലപ്പെടുത്തേണ്ടി വരുമെന്ന് ജോളി ഉറപ്പിച്ചു. യാതൊരു കുറ്റബോധവുമില്ലാതെയായിരുന്നു ആറ് പേരേയും കൊലപ്പെടുത്തിയതെന്ന് ജോളി തന്നെ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ സമ്പന്നതയുടെ മടിത്തട്ടില്‍ വളര്‍ന്ന ജോളിഎന്തുകൊണ്ടാകും പണത്തിനായി തന്‍റെ കുടുംബാംഗങ്ങളെ കൊന്നൊടുക്കിയതെന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നു.

ചുറ്റിലും ഏലകൃഷി
കട്ടപ്പനയിലെ ഏറ്റവും സമ്പന്ന കുടുംബത്തിലാണ് ജോളിയമ്മ ജനിച്ചത്. വലിയ തോട്ടത്തിന് നടുവിലാണ് ജോളിയുടെ വീട്. വീടിന് ചുറ്റിലും ഏലകൃഷിയുണ്ട്. സഹോദരങ്ങള്‍ എല്ലാവരും വലിയ വീട് വെച്ച് തറവാട് വീടിന് സമീപത്ത് തന്നെയാണ് താമസിക്കുന്നതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോളേജ് കാലത്തോ?
ആവശ്യത്തില്‍ അധികം പണം കണ്ട് വളര്‍ന്നിട്ടും എന്തുകൊണ്ടാകും ഇത്തരമൊരു ക്രൂരകൃത്യത്തിന് അവരെ പ്രേരിപ്പിച്ചതെന്ന് ചോദ്യമാണ് അവശേഷിക്കുന്നത്. അതേസമയം കോളേജ് കാലത്താണോ ജോളിയെന്ന കില്ലര്‍ രൂപപ്പെട്ട് വന്നതെന്ന സംശയവും നാട്ടുകാര്‍ പ്രകടിപ്പിക്കുന്നു

സഹോദരി ഭര്‍ത്താവ്
അതിനിടെ കട്ടപ്പനയിലെ ജോളിയുടെ ഉറ്റവരേയും പോലീസ് ചോദ്യം ചെയ്തു. ഇടുക്കി രാജകുമാരിയിലുള്ള സഹോദരി ഭര്‍ത്താവ് ജോണിയെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ജോണിയുമായി ജോളി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ഫോണില്‍ വിളിച്ചത്
നുണ പരിശോധനയ്ക്ക് വിധേയമാകുന്നത് ബന്ധപ്പെട്ട് ജോളി ഉപദേശം തേടിയത് ജോണിയോടായിരുന്നു. അച്ഛന്‍ ജോസഫിനെ വിളിക്കണം എന്നായിരുന്നു ക്രൈംബ്രാഞ്ചിനോട് ജോളി പറഞ്ഞത്. എന്നാല്‍ ജോണിയെ ആണ് ഫോണില്‍ വിളിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു
മൂന്ന് മണിക്കൂറാണ് അന്വേഷണ സംഘം ജോണിയെ ചോദ്യം ചെയ്തത്. എന്നാല്‍ തനിക്ക് കേസില്‍ യാതൊരു ബന്ധവുമില്ലെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ജോണി വ്യക്തമാക്കി.
അതേസമയം ആറ് കൊലപാതകങ്ങളും ചെയ്തത് താനാണെന്ന് ജോളി പോലീസിനോട് സമ്മതിച്ചു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമോയെന്ന് പറയാനാകില്ലെന്ന് എസ്പി പറഞ്ഞു.
റോയിയുടെ മരണം ജോളി ആഘോഷിച്ചത് ജോണ്‍സനൊപ്പം; അതും കല്ലറയിലെ മണ്ണ് ഉണങ്ങുതിന് മുമ്പ്
മൂന്നോളം പ്രണയങ്ങൾ, സിനിമ കാണലും മറ്റുമായി കറക്കം, ഡിഗ്രി പോലുമില്ല, ജോളിയെ ഓർത്ത് സഹപാഠികൾ!












Click it and Unblock the Notifications